DYFI Killikav Unit

DYFI Killikav Unit Democratic Youth Federation of India

31/05/2026
31/05/2026

ഇഡിക്ക് ഒരു പുതിയ പേരുണ്ട്, വാഷിങ് മെഷീൻ.
ആ മെഷീനിൽ ഇട്ടാൽ ഏത് കളങ്കവും മാറിക്കിട്ടും. ഏത് കളങ്കിതരും മാലാഖയായി മാറും. നാലാം നാൾ അവർ പാർട്ടി മാറിയാൽ മതി. ആറാം നാൾ മുഖ്യമന്ത്രിയാക്കും.

- ബിനോയ് വിശ്വം

ഈസ്റ്റ്‌ മനിശ്ശേരി,അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI യൂണിറ്റ് സഖാക്കൾ മതിൽ പെയിന്റ് അടിക്കുകയും, പരിസരം വൃത്തിയ...
31/05/2026

ഈസ്റ്റ്‌ മനിശ്ശേരി,അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി DYFI യൂണിറ്റ് സഖാക്കൾ മതിൽ പെയിന്റ് അടിക്കുകയും, പരിസരം വൃത്തിയാക്കുകയും ചെയ്തു.
DYFI #ഗോഡൗൺ യൂണിറ്റ്
DYFI #കിള്ളികാവ് യൂണിറ്റ്

14/05/2026

SSLC പരീക്ഷ ഫലം നാളെ

14/05/2026

ജനകീയ പോരാട്ടങ്ങളുടെയും അവകാശസമരങ്ങളുടെയും അമരത്ത് നേരിന്റെ കരുത്തുമായി പ്രതിപക്ഷ ശബ്ദത്തിൻ്റെ മുഖമായി നിയമനിർമ്മാണ സഭയിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി സഖാവ് പിണറായി വിജയൻ ഉണ്ടാകും.

14/05/2026

സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി വിലക്കയറ്റത്തോത്‌ വീണ്ടും ഉയർന്നു. ഏപ്രിലിൽ ചില്ലറ വിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള നിരക്ക്‌ 3.48 ശതമാനം ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ്‌ വർധന.

ഗ്രാമീണ മേഖലയിലെ ചില്ലറവിൽപ്പന വിലക്കയറ്റത്തോത്‌ 3.74 ശതമാനമായും നഗരപ്രദേശങ്ങളിൽ 3.16 ശതമാനവുമായാണ്‌ ഉയർന്നത്. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് ഈ വർഷം തുടർച്ചയായി നാലാംമാസവും വിലക്കയറ്റത്തോത്‌ വർധിച്ചത്. ഇത്‌ മാർച്ചിൽ 3.40 ശതമാനവും ഫെബ്രുവരിയിൽ 3.21 ശതമാനവും ജനുവരിയിൽ 2.74 ശതമാനവുമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയാണ്‌ വിലക്കയറ്റത്തോത്‌ രൂക്ഷമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 3.87 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 4.20 ശതമാനമായി വർധിച്ചിരുന്നു.സംസ്ഥാനങ്ങളിൽ 5.81 ശതമാനവുമായി തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ് (4.20), തമിഴ്നാട് (4.18), കർണാടകം (നാല്) എന്നിവയാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ.

കേരളത്തിലെ വിലക്കയറ്റത്തോത്‌ മാർച്ചിലെ 3.62 ൽനിന്ന്‌ 3.77 ശതമാനമായി. രാജ്യത്തെ വ്യവസായ, കാർഷിക, സേവന മേഖലകൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വിലക്കയറ്റ കണക്കുകളിൽ പ്രതിഫലിക്കുന്നത്. മന്ത്രാലയം ഏപ്രിലിൽ പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ വ്യവസായ വളർച്ചാസൂചിക ഫെബ്രുവരിയിലെ 5.2ൽനിന്ന്‌ 4.1 ശതമാനമായി ഇടിഞ്ഞു. പാചകവാതകവില വർധിപ്പിച്ചതും മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി, ഇന്ധന, രാസവളം ക്ഷാമവും കാർഷിക, വ്യവസായ ഉൽപ്പാദനം വീണ്ടും കുറയ്ക്കാനിടയുണ്ട്‌. വരുംമാസങ്ങളിലും വിലക്കയറ്റത്തോത്‌ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പെട്രോൾ, ഡീസൽ വിലവർധനയുടെ ആഘാതം കൂടിയാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.

14/05/2026

പഠനമുറിയിലെ പുസ്തകങ്ങൾക്കപ്പുറം, ഈ ലോകം നമ്മുടേത് കൂടിയാണെന്ന് തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ വിദ്യാഭ്യാസം തുടങ്ങുന്നത്. നമ്മൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ, നമ്മുടെ ഭാവിയെ തീരുമാനിക്കുന്നത് മറ്റാരൊക്കെയോ ആയിരിക്കും. അതുകൊണ്ട് തന്നെ പഠനത്തോടൊപ്പം അനീതിക്കെതിരായ പോരാട്ടവീര്യവും നെഞ്ചിലേറ്റണം. അടിപതറാതെ, ആവേശത്തോടെ നമുക്ക് മുന്നോട്ട് പോകാം...
പഠിക്കുക, പോരാടുക! ​✊ SFI ❤️
സഖാവ് എം ശിവപ്രസാദ്.
(സഖാവിന്റെ വീഡിയോ കമൻറ് ബോക്സിൽ നൽകാം)

12/05/2026

കിഫ്ബി കേരളത്തിന്റെ വികസന വിപ്ലവം! എൽഡിഎഫ് കാഴ്ചപ്പാട് ശരിയെന്ന് തെളിയുന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കിഫ്ബി, ഇന്ന് കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകി കുതിക്കുകയാണ്. കിഫ്ബി വായ്പകൾ സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന യുഡിഎഫ്-മാധ്യമ പ്രചരണങ്ങൾ കള്ളമാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

യഥാർത്ഥ കണക്കുകൾ ഇങ്ങനെ.

കിഫ്ബി പദ്ധതികളിൽ നിന്ന് ഇതിനകം ലഭിച്ച വരുമാനം 4184 കോടി രൂപ!

കെഎസ്ഇബി പദ്ധതികൾക്കായി നൽകിയ 2915.93 കോടിയിൽ ഭൂരിഭാഗവും (2700.19 കോടി) വരുമാനത്തിൽ നിന്ന് തന്നെ തിരിച്ചടച്ചു.

വ്യാവസായ പാർക്കുകൾ, കൊച്ചി-ബംഗളൂരു ഇടനാഴി എന്നിവ വഴിയുള്ള വരുമാനം വർധിക്കുന്നു.

ബജറ്റിന് പുറത്ത് 1.10 ലക്ഷം കോടിയുടെ വികസനമാണ് എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ യാഥാർത്ഥ്യമാക്കിയത്.
വികസന വിരോധികളുടെ തള്ളലുകൾക്ക് കണക്കുകൾ കൊണ്ട് മറുപടി നൽകി എൽഡിഎഫ് സർക്കാർ മുന്നോട്ട്. കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട കിഫ്ബി തകർക്കാൻ ആരെയും അനുവദിക്കില്ല!

Address

Ottappalam

Website

Alerts

Be the first to know and let us send you an email when DYFI Killikav Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share