SDPI Ottapalam Official

SDPI Ottapalam Official Official page of SDPI Ottapalam

15/03/2026

നിയമസഭ തിരഞ്ഞെടുപ്പ്: മൽസരത്തിന് പാർട്ടി പൂർണ സജ്ജം - സിപിഎ ലത്തീഫ്

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിന് പാർട്ടി പൂർണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. അടുത്ത ദിവസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി ഈ മാസം 24 25 26 തീയതികളിൽ ആയി ഇലക്ഷൻ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുണ്ട്. 24ന് കണ്ണൂർ, 25ന് മലപ്പുറം, 26ന് കോട്ടയം എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടിയിൽ ദേശീയ പ്രസിഡണ്ട് എംകെ ഫൈസി, ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടറി മുതൽ മുകളിലോട്ടുള്ള നേതാക്കന്മാർ എല്ലാം പങ്കെടുക്കും.
മണ്ഡലം തല പ്രവർത്തക കൺവനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

02/03/2026

The Social Democratic Party of India expresses deep sorrow over the martyrdom of Ayetollah Ali Khamenei, following the arrogant attacks carried out by the US–Israel axis against the sovereign nation of Iran. This act of unprovoked aggression has taken the life of a revered spiritual leader and brought immense suffering to the Iranian people, including the destruction of civilian infrastructure and the loss of innocent lives.

These arrogant attacks violate international law, endanger regional peace, and mark a dangerous escalation. We call for an immediate end to hostilities, accountability for those responsible, and urgent global action to uphold justice and defend Iran’s sovereignty.

22/02/2026
22/02/2026
എല്ലാവരും SDPI കേരളയുടെ പുതിയ page follow ചെയ്യൂ
10/02/2026

എല്ലാവരും SDPI കേരളയുടെ പുതിയ page follow ചെയ്യൂ

ആവിഷ്‌കാരം ഞങ്ങളുടെ സ്വാതന്ത്ര്യം
ഭീഷണികള്‍ക്കു മുമ്പില്‍ മുട്ട് മടക്കില്ല
ഫെയ്‌സ്ബുക് നീക്കിയ എസ്ഡിപിഐ ഔദ്യോഗിക പേജിനു പകരം പുതിയ പേജ് ആരംഭിച്ചു.

03/02/2026

SP അമീറലി(SDPI സംസ്ഥാന പ്രവർത്തക സമിതി അംഗം) അഴീക്കോട് സംസാരിക്കുന്നു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്ഭരണകൂട ഭീകരതയുടെ ഇര:കെ കെ അബ്ദുല്‍ ജബ്ബാർകോണ്‍ഫിഡന്റ് ഗ്രൂപ് ഉടമ സി ജെ റോയിയുടെ മരണം...
30/01/2026

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്
ഭരണകൂട ഭീകരതയുടെ ഇര:
കെ കെ അബ്ദുല്‍ ജബ്ബാർ

കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമ സി ജെ റോയിയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു സി ജെ റോയ്. കേന്ദ്ര ബിജെപി ഭരണത്തില്‍ രാജ്യത്തെ പൗരന്മാരെയും പൗരാവകാശ സംഘടനകളെയും വരുതിയിലാക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്ന ആദായ നികുതി വകുപ്പിന്റെ കടന്നു കയറ്റമാണ് റോയിയുടെ ദാരുണ മരണത്തിലേക്ക് നയിച്ചത്. രാജ്യത്ത് ഇഡി, ഐടി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തരത്തിലുള്ള ഐടി വകുപ്പിന്റെ റെയ്ഡും അതുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളുമാണ് സി ജെ റോയിയുടെ അന്ത്യം കുറിച്ചത്. സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത് മൃതശരീരം അവിടെ കിടക്കുമ്പോഴും റെയ്ഡ് തുടര്‍ന്നു എന്നത് അവരുടെ മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റമാണ് വ്യക്തമാക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കു മേല്‍ നടത്തുന്ന വേട്ടയ്‌ക്കെതിരേ ഇനിയെങ്കിലും പൗരസമൂഹം ശക്തമായി രംഗത്തുവരേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ബോധ്യപ്പെടുത്തുന്നത്. സി ജെ റോയിയുടെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി ഉറപ്പാക്കണം.
സി ജെ റോയിയുടെ ആകസ്മിക വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു

30/01/2026
'കേരളത്തിലെ ഇടതു വലതു മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധതയില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബിജെപി ജയിക്കാന്‍ സാധ...
30/01/2026

'കേരളത്തിലെ ഇടതു വലതു മുന്നണികളുടെ
ഫാഷിസ്റ്റ് വിരുദ്ധതയില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറാകണം.'

'മഞ്ചേശ്വരത്ത് BJPക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കും.
ഇല്ലെങ്കില്‍ മഞ്ചേശ്വരം ഉൾപ്പടെയുള്ള
മണ്ഡലങ്ങളിൽ SDPI ഒറ്റയ്ക്ക്
മത്സരിക്കുന്നതിനെ പറ്റി ആലോചിക്കും.

-സിപിഎ ലത്തീഫ്
എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ്

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുജനുവരി 30ഗാന്ധി രക്തസാക്ഷി ദിനം
30/01/2026

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു

ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനം

30/01/2026

ഗാന്ധിജിയെ വെടിവെച്ച്
കൊന്നതാണ് എന്നോർക്കുക.
ഹിന്ദുത്വ വാദിയായ
നാഥുറാം വിനായക് ഗോഡ് സെയാണ് അത് ചെയ്തതെന്നുമോർക്കുക .
ഗാന്ധിയെ കൊന്ന ഉടനെ അത് ചെയ്തത് മുസ്ലിമാണെന്ന് വിളിച്ചു പറയാൻ ആളെ നിർത്തിയിരുന്നുവെന്നതും മറക്കാതിരിക്കുക .
ജനുവരി 30
ഗാന്ധി രക്തസാക്ഷിദിനം

Address

Ottapalam

Website

Alerts

Be the first to know and let us send you an email when SDPI Ottapalam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share