KMCC Online

KMCC Online ഹരിത പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഇന്ത്യൻ🇮🇳 പ്രവാസി കൂട്ടായ്മ

ജൂൺ 5: ലോക പരിസ്ഥിതി ദിനം...​"പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഓരോ ചുവടുവെപ്പും വരുംതലമുറയ്ക്ക് നൽകുന്ന അമൂല്യ സമ്മാനമാണ്."​ഭൂ...
05/06/2026

ജൂൺ 5: ലോക പരിസ്ഥിതി ദിനം...

​"പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഓരോ ചുവടുവെപ്പും വരുംതലമുറയ്ക്ക് നൽകുന്ന അമൂല്യ സമ്മാനമാണ്."

​ഭൂമിയെയും പ്രകൃതിയെയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, പ്രകൃതി സൗഹൃദപരമായ ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.

എൻ ശംസുദ്ധീൻ
കേരളം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

04/06/2026
04/06/2026

എന്റെ സഖാവേ അങ്ങോട്ട് ചൊറിയാൻ പോവുമ്പോൾ ഇതൊക്കെ ശ്രദ്ദിക്കേണ്ടേ ഏറ്റവും കുറഞ്ഞത് ആരോടാണെന്നെങ്കിലും

02/06/2026

ഇതൊക്കെ ശ്രീ വീ.ഡി സതീശൻ അന്നേ പറഞ്ഞതാ
കേട്ടില്ല
അല്ലെങ്കിലും തോൽവി അംഗീകരിക്കുന്ന ശീലം സഖാക്കൾക്ക് ഇല്ലല്ലോ

ഇപ്പോൾ നിങ്ങൾക്ക് പറയാം ദീർഘവീക്ഷണമുള്ള സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്

29/05/2026

കിട്ടിയില്ലേ 😂വല്ല കാര്യം ഉണ്ടായിരുന്ന..

രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രിയായതുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു, സ്വപ്നം പോലും കണ്ടി...
29/05/2026

രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രിയായതുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു, സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സ്ഥാനത്താണ് താന്‍ എത്തി നില്‍ക്കുന്നത്: സിദ്ധരാമയ്യ

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ട് വൈകാരിക പ്രതികരണവുമായി സിദ്ധരാമയ്യ. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രിയായതുമെല്ലാം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത സ്ഥാനത്താണ് താന്‍ എത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത്തരമൊരു യാത്രയെ പരുവപ്പെടുത്തിയ എല്ലാവര്‍ക്കും തനിക്കെതിരായ തെറ്റാ പ്രചാരണത്തെ പ്രതിരോധിച്ച എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനമൊഴിയണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. ഇതാ താന്‍ ആ വാക്കുപാലിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

തനിക്കെതിരെ തെറ്റായ പല കാര്യങ്ങളും പ്രചരിപ്പിക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും പലരും ശ്രമിച്ചുവെന്ന് സിദ്ധരാമയ്യ വിശദീകരിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞ ലക്ഷ്യങ്ങളില്‍ നിന്നോ വാഗ്ദാനങ്ങളില്‍ നിന്നോ താന്‍ ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. 550 വാഗ്ദാനങ്ങളില്‍ 300 എണ്ണവും നിറവേറ്റിയ ചാരിതാര്‍ഥ്യം തനിക്കുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ട് തവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസ് എനിക്ക് അവസരം തന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി കെ ശിവകുമാറാകും പുതിയ മുഖ്യമന്ത്രി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ലോക് ഭവനില്‍ എത്തി ഗവര്‍ണറുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കി. ഇന്ന് രാത്രി ബെംഗളൂരുവിലെത്തുന്ന ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് രാജിക്കത്ത് സ്വീകരിക്കും. രാജ്യസഭയിലേക്ക് ഇല്ലെന്നും എംഎല്‍എ ആയി തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേതൃത്വത്തിന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Address

Neyyattinkara

Alerts

Be the first to know and let us send you an email when KMCC Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC Online:

Share