CPIM നെടുംകണ്ടം ഏരിയ കമ്മിറ്റി

  • Home
  • CPIM നെടുംകണ്ടം ഏരിയ കമ്മിറ്റി

CPIM നെടുംകണ്ടം ഏരിയ കമ്മിറ്റി official page nedumkandam ac

09/01/2026
നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി. കേരളത്തിൻ്റെ...
08/01/2026

നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി. കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോർഡ് വരുമാനം.

ജനുവരി 5, 2026-ൽ കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ടിക്കറ്റിതര വരുമാനമായി 83.5 ലക്ഷം രൂപയും ഇതിനോടൊപ്പം സമാഹരിക്കാൻ സാധിച്ചു.

ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്:

🌟 പൊതുമേഖലയുടെ സംരക്ഷണം : രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.

🌟 ചിട്ടയായ പ്രവർത്തനം : കെഎസ്ആർടിസിയുടെ 83 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാർഗറ്റുകൾ കൃത്യമായി പൂർത്തിയാക്കാൻ ഡിപ്പോകൾക്ക് സാധിച്ചു.

🌟 ആധുനികവൽക്കരണം: നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കാരങ്ങളും, പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങൾക്ക് കെഎസ്ആർടിസിയിലുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചു.

🌟 ഏകോപിത പരിശ്രമം: സർക്കാരിൻ്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസർമാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്.

അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ വികസന മാതൃകയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കെഎസ്ആർടിസിയെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം അടുക്കുന്നു. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിത്..

നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

28/12/2025
28/12/2025

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ചും ലേബർ കോഡ്‌ അടിച്ചേൽപ്പിച്ചും കേന്ദ്ര ബിജെപി സർക്കാർ തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെ വർഗബഹുജന സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സിപിഐ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇ‍ൗ സമരങ്ങളിൽ സജീവമായി പങ്കാളികളാകും. കേന്ദ്ര ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭങ്ങളാൽ പ്രക്ഷുബ്‌ധമായിരിക്കും പുതുവർഷം.

തൊഴിലുറപ്പിന്‌ പകരം തീർത്തും ദുർബലമായ മറ്റൊരു പദ്ധതിയാണ്‌ ബിജെപി സർക്കാർ അടിച്ചേൽപ്പിച്ചത്‌. തൊഴിലിന്റെ ആവശ്യകതയെയും അവകാശത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിലുറപ്പ്‌ പദ്ധതിയുടെ അടിസ്ഥാന ഘടനയെയാണ്‌ അട്ടിമറിക്കുന്നത്‌. പദ്ധതിയുടെ സാമ്പത്തികബാധ്യത സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു. എന്നാൽ, പദ്ധതി നടത്തിപ്പിൽ സംസ്ഥാനങ്ങൾക്ക്‌ ഒരു പങ്കുമുണ്ടാവില്ല. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി പാസാക്കിയ ബിൽ കോടിക്കണക്കിന്‌ ഗ്രാമീണ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌. വരുംദിവസങ്ങളിൽ ഇതിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തും.

ട്രേഡ്‌യൂണിയനുകളുടെ എതിർപ്പ്‌ അവഗണിച്ച്‌ ലേബർ കോഡ്‌ വിജ്‌ഞാപനം ചെയ്‌ത നടപടി കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധതയ്‌ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌. സർക്കാരിനോട്‌ ചേർന്നുനിൽക്കുന്ന ചങ്ങാത്ത മുതലാളിമാർക്കുള്ള സമ്മാനമാണിത്‌. തൊഴിലാളിവർഗം പ്രക്ഷോഭപാതയിലാണ്‌. ഇ‍ൗ പോരാട്ടങ്ങളിൽ സിപിഐ എം സജീവമായി അണിചേരും.

ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം എ-ഫ്‌ഡിഐ അനുവദിക്കുകയും തന്ത്രപ്രധാനമായ ആണവോർജ മേഖലയെ സ്വകാര്യവൽക്കരിക്കുകയുംചെയ്‌തു. അംബാനി, അദാനി എന്നീ ചങ്ങാത്ത മുതലാളിമാർക്കായുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കും തീരുമാനങ്ങൾക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക്‌ തീരുമാനമെടുത്തിട്ടുണ്ട്‌.

തൊഴിലുറപ്പ്‌ അട്ടിമറിക്കെതിരെ സംയുക്ത കിസാൻ മോർച്ച ജനുവരി 16ന്‌ രാജ്യവ്യാപക പ്രതിരോധദിനം ആചരിക്കും. ലേബർ കോഡിനെതിരെ ട്രേഡ്‌ യൂണിയനുകൾ ഫെബ്രുവരി 12ന്‌ രാജ്യവ്യാപക പണിമുടക്കിന്‌ ആഹ്വാനം നടത്തിയിട്ടുണ്ട്‌. ഇ‍ൗ സമരപരിപാടികൾക്കെല്ലാമുള്ള പിന്തുണ പ്രഖ്യാപിക്കുന്നു.

Address

NEDUMKANDAM

Telephone

+916238259213

Website

Alerts

Be the first to know and let us send you an email when CPIM നെടുംകണ്ടം ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM നെടുംകണ്ടം ഏരിയ കമ്മിറ്റി:

  • Want your organization to be the top-listed Government Service?

Share