AIYF Nedumangad MC

  • Home
  • AIYF Nedumangad MC

AIYF Nedumangad MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Nedumangad MC, Political organisation, Mancha, .

29/03/2026
 #മറ്റാരുണ്ട്  #അല്ലാതെ
29/03/2026

#മറ്റാരുണ്ട്

#അല്ലാതെ

എഐവൈഎഫ് മണ്ഡലം കമ്മിറ്റിയംഗം അനുജിത്തിനും വെമ്പായം മേഖലാ കമ്മിറ്റിയംഗം സൗമ്യയ്ക്കും ആശംസകൾ
17/11/2024

എഐവൈഎഫ് മണ്ഡലം കമ്മിറ്റിയംഗം അനുജിത്തിനും വെമ്പായം മേഖലാ കമ്മിറ്റിയംഗം സൗമ്യയ്ക്കും ആശംസകൾ

രാഹുൽ ​ഗാന്ധിയുടെ ലോകസഭാം​ഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യ ഇന്ത്യക്ക് അപമാനമെന്നു എഐ വൈഎഫ്. ജനാധിപത്യത്തിനു മേലുളള സംഘപര...
24/03/2023

രാഹുൽ ​ഗാന്ധിയുടെ ലോകസഭാം​ഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യ ഇന്ത്യക്ക് അപമാനമെന്നു എഐ വൈഎഫ്. ജനാധിപത്യത്തിനു മേലുളള സംഘപരിവാർ ശക്തികളുടെ കടന്നുകയറ്റത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ​ഗാന്ധിയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിൽ അഭിപ്രായപ്പെട്ടു.

ഫാസിസ്റ്റുകൾ തങ്ങളുടെ സകല സന്നാഹങ്ങളെയും ഉപയോഗിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.

കോടതികളെ വരെ തെറ്റിദ്ധരിപ്പിച്ച് ബിജെപി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ-മതേതര-ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തിയാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്.

പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഇനിയും കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നു. പാർലമെന്റിൽ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷ അംഗങ്ങളെ കേസിൽ കുടുക്കുന്നു. അദാനിയുടെ തട്ടിപ്പിനെ കുറിച്ച് പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുമ്പോൾ ആണ് രാഹുലിനെ അയോഗ്യനാക്കിയിരിക്കുന്നത്. ഈ നീക്കം അദാനി വിഷയം അടക്കമുള്ള രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ ചോദ്യം ഉയർത്തിരിക്കാൻ പ്രതിപക്ഷത്തെ നിർബന്ധിതരാക്കാൻ വേണ്ടിയാണ്.

ജനാധിപത്യ സംരക്ഷണത്തിനു കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഈ രാജ്യത്തോട് കൂറും ഉത്തരവാദിത്തവുമുള്ള യുവജന സംഘടന എന്ന നിലയിൽ എഐവൈഎഫ് വ്യക്തമാക്കുന്നു.രാഹുൽ ഗാന്ധിക്ക് എതിരായ അയോഗ്യത നടപടിക്ക് എതിരെ ഒരുമിച്ചു പ്രതിഷേധിക്കാൻ ജനാധിപത്യ വിശ്വാസികളോട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും ആഹ്വാനം ചെയ്തു.

അഭിവാദ്യങ്ങൾ
13/03/2023

അഭിവാദ്യങ്ങൾ

കേന്ദ്ര ബജറ്റ് നിരാശാജനകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഗിമ്മിക്കുകള്‍ മാത്രമാണ് ഇത്തവണത്തേയും കേന്ദ്ര ബജറ്റിലുള്ളത്....
01/02/2023

കേന്ദ്ര ബജറ്റ് നിരാശാജനകം

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഗിമ്മിക്കുകള്‍ മാത്രമാണ് ഇത്തവണത്തേയും കേന്ദ്ര ബജറ്റിലുള്ളത്. കേരളത്തെ പാടെ അവഗണിച്ച ബജറ്റില്‍, നിര്‍മ്മല സീതാരാമന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പിആര്‍ വര്‍ക്ക് നടത്താന്‍ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ശരിവയ്ക്കുന്ന ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഈ ബജറ്റിലും അഡ്രസ് ചെയ്യപ്പെട്ടില്ല. നികുതികള്‍ വര്‍ധിപ്പിച്ചു. പിഎം കിസാന്‍ യോജനയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് നേട്ടം, കര്‍ഷകര്‍ക്കല്ല. യുവാക്കള്‍ക്ക് പ്രയോജനമാകുന്ന ഒരു പദ്ധതി പ്രഖ്യാപനം പോലും ബജറ്റില്‍ ഇല്ല.

ഈ ബജറ്റിലും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അദാനിയുടെയും അംബാനിയുടെയും ആഗ്രങ്ങള്‍ സഫലമാക്കാന്‍ വേണ്ടി നിര്‍മ്മല സീതാരാമനും മോദിയും ഏതറ്റം വരെയും പോകുമെന്ന് വീണ്ടും തെളിയിച്ചു. യുവാക്കളെയും കര്‍ഷകരെയും സാധാരണക്കാരേയും സംബന്ധിച്ച് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനും പ്രസിഡന്റ് എന്‍ അരുണും പ്രസ്താവനയില്‍ പറഞ്ഞു.

 #ആദരാഞ്ജലികൾ
05/01/2023

#ആദരാഞ്ജലികൾ

 #ക്രിസ്തുമസ്_ആശംസകൾ
25/12/2022

#ക്രിസ്തുമസ്_ആശംസകൾ

 #ഡിസംബർ_10 #ജയപ്രകാശ്_രക്ത_സാക്ഷിത്വ_ദിനംയുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എക്കാലവും കരുത്തും ആവേശവും പകരുന്ന ധീരരക...
10/12/2022

#ഡിസംബർ_10
#ജയപ്രകാശ്_രക്ത_സാക്ഷിത്വ_ദിനം

യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എക്കാലവും കരുത്തും ആവേശവും പകരുന്ന ധീരരക്തസാക്ഷിയാണ് സഖാവ് ജയപ്രകാശ്.
1991-ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. നേതൃത്വത്തിലുള്ള കെ. കരുണാകരന്‍ മന്ത്രിസഭയാണ് കേരളത്തില്‍ പരസ്യമായ വിദ്യാഭ്യാസ കച്ചവടത്തിന് തുനിഞ്ഞത്. സ്വകാര്യമേഖലയില്‍ ആരംഭിക്കാന്‍ പോകുന്ന മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ അതിശക്തമായ ചെറുത്തു നില്‍പ്പാണ് കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ചത്. 1991- ജൂലൈ മാസം ആരംഭം കുറിച്ച വിദ്യാര്‍ത്ഥി സമരത്തില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ യുവാക്കള്‍ കൂടി പങ്കുകൊള്ളുകയായിരുന്നു. എ.ഐ.എസ്.എഫും, എ.ഐ.വൈ.എഫും. സമര മുന്നണിയുടെ അമരക്കാരായിരുന്നു. വിദ്യാര്‍ത്ഥി സമരം കാമ്പസുകളില്‍ നിന്നും തെരുവോരങ്ങളിലേക്ക് പടിയിറങ്ങി കോളേജുകളില്‍ നിന്ന് സ്‌കൂളുകളിലേയ്ക്കും നാട്ടുമ്പുറങ്ങളിലേയ്ക്കും വ്യാപിക്കുകയുണ്ടായി. സമരത്തെ അടിച്ചമര്‍ത്തുന്നതിനായി കെ. കരുണാകരന്റെ പോലീസ് വ്യാപകമായ മര്‍ദ്ദനമുറകളാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥി സമരത്തിനു നേരെയുള്ള ലാത്തിച്ചാര്‍ജുകള്‍ പോലീസിന്റെ നരനായാട്ടായി കേരളം മുഴുവന്‍ വ്യാപിച്ചു.
കേരള ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും കണ്ണീര്‍ വാതകഷെല്ലുകളും വിദ്യാര്‍ത്ഥി സമരത്തിനു നേരെ വര്‍ഷിക്കപ്പെട്ടു. എല്ലാ മര്‍ദ്ദനോപാധികളെയും അതിജീവിച്ച് സമരം അനുദിനം ശക്തിപ്പെട്ടു നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ചെറുപ്പക്കാരും പോലീസ് ലോക്കപ്പുകളിലും ജയിലറകളിലും അടയ്ക്കപ്പെട്ടു. ഭീകരമായ പോലീസ് തേര്‍വാഴ്ചയില്‍ കാതുകള്‍ക്ക് കേള്‍വി നഷ്ടപ്പെടുകയും കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത നിരവധി വിദ്യാര്‍ത്ഥി രക്ഷസാക്ഷികളെ കേരളം ഏറ്റുവാങ്ങി. മാരകമായ പരുക്കുകളോടെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലായി.
എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്. കേരളത്തിന്റെ തെരുവോരങ്ങളില്‍ ദിനംപ്രതി അണിനിരന്നത്. സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ബഹുജനങ്ങള്‍ കൂടി സമരമുന്നണിയിലേക്കു പ്രവേശിച്ചു. നിരാഹാര സമരപന്തലിനുള്ളില്‍ നിരവധി തവണ പോലീസ് അതിക്രമിച്ചു കയറി. പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ അതിക്രമവും ജനനേതാക്കള്‍ക്കുനേരെ കയ്യേറ്റവും വ്യാപകമായി.
ശക്തിപ്പെട്ടുവരുന്ന വിദ്യാര്‍ത്ഥി യുവജനസമരത്തെ അടിച്ചമര്‍ത്താന്‍ 1991 ഡിസംബര്‍ 8ന് സര്‍ക്കാര്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവിരുദ്ധ നടപടികള്‍ക്കെതിരെ കേരളം രോഷം കൊണ്ടു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 9ന് കേരളം ബന്ദ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും സമരം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ നാടെങ്ങും പോലീസ് അഴിഞ്ഞാടി. വിദ്യാര്‍ത്ഥിയായിരുന്ന സ: ജയപ്രകാശ് എ.ഐ.വൈ.എഫ്. ന്റെ തിരുവനന്തപുരം സിറ്റി കമ്മറ്റി സെക്രട്ടറിയായിരുന്നു.
അനന്തപുരിയിലെ തീപാറുന്ന പോരാട്ടങ്ങളുടെ പതാകവാഹകന്‍ സഖാവ് ജയപ്രകാശായിരുന്നു. ബന്ദ് ദിനത്തില്‍ പോലീസ് നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്. - എ.ഐ.എസ്.എഫ് സംഘത്തിനു നേരെ കരുണാകരന്റെ പോലീസ് നിറയൊഴിക്കുകയായിരുന്നു. പോലീസ് ഉതിര്‍ത്ത വെടിയുണ്ട ധീരനായ സഖാവ് ജയപ്രകാശ് ധീരതയോടെ ഏറ്റുവാങ്ങുകയായിരുന്നു. നെഞ്ചും ശിരസും ഭേദിച്ച് വെടിയുണ്ട കടന്നുപോയപ്പോഴും പതറാതെ നിന്ന സഖാവ് ജയപ്രകാശ് എ.ഐ.വൈ.എഫ്. ന്റെ സമര പതാക ഉയര്‍ത്തിപ്പിടിച്ച് ഇങ്ക്വിലാബ് വിളിച്ചാണ് കുഴഞ്ഞു വീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജയപ്രകാശിന്റെ മൃതദേഹം പോസ്റ്റോമോര്‍ട്ടത്തിനായി എടുക്കുമ്പോള്‍ ഒരു തലമുറയുടെ പോരാട്ടം കൊണ്ട് മുക്കാലും ചുവപ്പു പടര്‍ന്ന എ.ഐ.എസ്.എഫ്. സമര പതാക രക്തംപുരണ്ട് സഖാവ് ജയപ്രകാശിന്റെ മാറത്തുനിന്ന് നീക്കം ചെയ്യുന്ന കാഴ്ച വിപ്ലവകാരികളെ കോരിത്തരിപ്പിക്കുന്നതായിരുന്നു. എക്കാലവും ധീരമായ ആവേശവും പ്രചോദനവുമാണ് സ: ജയപ്രകാശ്. സഖാവിന്റെ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമുണ്ടാകില്ല.

വിഴിഞ്ഞം കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്-എഐവൈഎഫ്തിരുവനന്തപുരം-വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയെന്ന പേരില്‍ നടത്ത...
29/11/2022

വിഴിഞ്ഞം കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്-എഐവൈഎഫ്

തിരുവനന്തപുരം-വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയെന്ന പേരില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
സമരക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തുകയും പരിഹാര നടപടികള്‍ സ്വീകരിച്ചതുമാണ്.എന്നാല്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ പേരില്‍ വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ അക്രമിച്ച് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അഗീകരിക്കാനാവില്ല.കലാപകാരികള്‍ക്ക് ഒപ്പം ചേര്‍ന്ന് മുതലക്കണ്ണീരൊഴുക്കുന്ന പ്രതിപക്ഷത്തിന്‍റെ നിലപാടില്ലായ്മ കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.സമരസമിതിയുടെ പേരില്‍ കലാപം സൃഷ്ടിച്ചവരെ വെള്ളപൂശാനുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇടതുമുന്നണിയിലെ ഏതെങ്കിലും ഒരു നേതാവിന്‍റെ ഭാഗത്ത് നിന്നും കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇത്തരം അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ സ്വയം പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

പെൻഷൻഷൻ പ്രായം വർദ്ധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ  പ്രതിഷേധിക്കുകയും തീരുമാനം പിൻവലിപ്പിക്കുകയും ചെയ്തതിൽ നന്ദി രേഖ...
02/11/2022

പെൻഷൻഷൻ പ്രായം വർദ്ധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും തീരുമാനം പിൻവലിപ്പിക്കുകയും ചെയ്തതിൽ നന്ദി രേഖപ്പെടുത്തി PSC റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ
AlYF സംസ്ഥാന പ്രസിഡണ്ട് N. അരുൺ, സെക്രട്ടറി TT ജിസ്മോൻ എന്നിവരെ ജയപ്രകാശ്‌ സ്മാരകത്തിലെത്തി നേരിൽ കണ്ടു.

Address

Mancha

Telephone

+4722802265

Website

Alerts

Be the first to know and let us send you an email when AIYF Nedumangad MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share