SDPI Nagaroor Panchayath

  • Home
  • SDPI Nagaroor Panchayath

SDPI Nagaroor Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Nagaroor Panchayath, Political organisation, Attingal,Nagaroor, .

22/12/2020
02/01/2018
അഴിമതി  ഇല്ലാത്ത വിവേചനമില്ലാത്ത ഭരണത്തിനായി SDPI  സ്ഥാനാർഥി ഷംല സിയാദിനെ വിജയിപ്പിക്കുക
22/12/2017

അഴിമതി ഇല്ലാത്ത വിവേചനമില്ലാത്ത ഭരണത്തിനായി SDPI സ്ഥാനാർഥി ഷംല സിയാദിനെ വിജയിപ്പിക്കുക

എസ് നിസാര്‍കഴിഞ്ഞ ആറുപതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ രാ്രഷ്ടീയചരിത്രത്തില്‍, സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ...
15/11/2015

എസ് നിസാര്‍

കഴിഞ്ഞ ആറുപതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ രാ്രഷ്ടീയചരിത്രത്തില്‍, സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്ഥാനം പടിക്കുപുറത്തായിരുന്നു. അടവുനയങ്ങളിലൂടെയും വിചിത്രസഖ്യങ്ങളിലൂടെയും നുഴഞ്ഞുകയറാന്‍ ഹിന്ദുത്വര്‍ നടത്തിയ എല്ലാ ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടു. കേരളത്തില്‍ കാവിക്കൊടി പാറിക്കാന്‍ പറ്റാത്തതിലുള്ള അമര്‍ഷം ഹിന്ദുത്വ ശക്തികളെ എത്രത്തോളം വിറളിപിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ദീപാവലി പ്രത്യേക പതിപ്പില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം.
‘കേരളം ദൈവത്തിന്റെ നാടോ ദൈവമില്ലാത്ത നാടോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കേരളത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം ഒരു മുഖവുര ആവശ്യമില്ലാത്തവിധം വ്യക്തമാക്കുന്നതാണ്. രാഷ്ട്രീയ പ്രബുദ്ധത നേടിയ സംസ്ഥാനമെന്ന് കേരളീയര്‍ സ്വയം അഭിമാനിക്കുമ്പോള്‍, രാഷ്ട്രീയ അസ്ഥിരതയുടെയും കൊലപാതകങ്ങളുടെയും നാടായാണ് കേരളത്തെ ലേഖനം വിശേഷിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ മനോരോഗികള്‍, ഏറ്റവും കൂടുതല്‍ ആത്മഹത്യ, ഏറ്റവും കൂടുതല്‍ മദ്യപാനം, ഏറ്റവും കൂടുതല്‍ വിവാഹമോചനം, ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ തുടങ്ങി ആര്‍എസ്എസ് മുഖപത്രം കേരളത്തിനു കല്‍പിച്ചു നല്‍കുന്ന പട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. സൗദി ഭരണകൂടത്തിന്റെ കേരള പതിപ്പെന്നാണ് മലപ്പുറം ജില്ലയ്ക്കു നല്‍കിയിരിക്കുന്ന വിശേഷണം.
കേരളത്തെക്കുറിച്ച് ഇത്തരത്തില്‍ അപഖ്യാതി പരത്തുന്നതിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത് വെറും ബീഫ് വിരുദ്ധ രാഷ്ട്രീയം മാത്രമല്ലെന്നു വ്യക്തം. അതിനുമപ്പുറം ഫാഷിസത്തിന്റെ ഏക്കാലത്തെയും ഏറ്റവും വലിയ ആയുധമായ നുണപ്രചാരണത്തിലൂടെ ഒരു ജനതയില്‍ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ പാകി മുതലെടുപ്പു നടത്താനുള്ള ആസൂത്രിത നീക്കം മറനീക്കുന്നുവെന്നു വേണം കരുതാന്‍.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും നിയമാധ്യാപകനുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന എം സുരേന്ദ്രനാഥന്‍ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും പൊതുബോധത്തെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞതയോടെ പടച്ചുവിട്ടതാണ് ലേഖനമെന്ന നിരീക്ഷണങ്ങളോട് യോജിക്കാന്‍ കഴിയില്ല. മറിച്ച് കേരളത്തില്‍ ഇക്കാലത്തിനിടയില്‍ ഉണ്ടായിട്ടുള്ള നവോത്ഥാനമുന്നേറ്റങ്ങളും സാമൂഹിക പുരോഗതിയും ഒരു കറകളഞ്ഞ ഹിന്ദുത്വവാദിയുടെ ഉള്ളില്‍ ഉണ്ടാക്കിയിട്ടുള്ള അസഹിഷ്ണുതയുടെ പച്ചയായ ആവിഷ്‌കാരമാണ് ലേഖനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. കേരള സമൂഹം പൊതുവില്‍ പുലര്‍ത്തിവരുന്ന ഇടതുപക്ഷാഭിമുഖ്യത്തോടും, മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി കേരളത്തിലെ ദലിതുകള്‍ അനുഭവിക്കുന്ന സാമൂഹിക സമത്വത്തോടും, മുസ്‌ലിംകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ആര്‍ജിച്ച മുന്നേറ്റത്തോടും പൊരുത്തപ്പെടാന്‍ കഴിയാത്ത ആര്‍എസ്എസ് മനസ്സുകളുടെ പ്രതിഫലനംകൂടിയാണ് ഓര്‍ഗനൈസറിലെ ലേഖനം. അതുകൊണ്ടുതന്നെ ലേഖനത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആക്ഷേപങ്ങള്‍ക്ക് എത്രത്തോളം വസ്തുതകളുടെ പിന്‍ബലമുണ്ടെന്ന ചോദ്യം അപ്രസക്തമാണ്. ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധനും പാര്‍ട്ടി പരിപാടിയായി സിപിഎം ഏറ്റെടുത്ത കാലത്താണ് ഇടതുപക്ഷാനുഭാവിയായ ഹിന്ദുവിന്റെ മതബോധത്തെ ലേഖകന്‍ ചോദ്യംചെയ്യുന്നത്. ഇഎംഎസ് ദലിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചതും അവരോടൊപ്പം ഭക്ഷണം കഴിച്ചതുമാണ് കേരളത്തില്‍ ബീഫ് സംസ്‌കാരം വളരാന്‍ വഴിയൊരുക്കിയതെന്ന നിരീക്ഷണത്തോട് സഹതപിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. മലപ്പുറം ജില്ലയെക്കുറിച്ച് കാലങ്ങളായി ആര്‍എസ്എസ് നടത്തിവരുന്ന കുപ്രചാരണങ്ങള്‍ക്ക് അവിടെ ജനിച്ചുവളര്‍ന്ന സാധാരണക്കാരായ ഹിന്ദുക്കള്‍ തന്നെ ഇതിനകം പലവട്ടം മറുപടി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നുണപ്രചാരണം ആവര്‍ത്തിക്കുന്നതിനു പിന്നിലെ ഹിന്ദുത്വവാദികളുടെ ദുഷ്ടലാക്കിനെയാണു തിരിച്ചറിയേണ്ടത്.
അരാഷ്ട്രീയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിലേക്കാണ് ഫാഷിസത്തിന് ആഴത്തില്‍ വേരൂന്നാന്‍ കഴിയുക. കേരളത്തില്‍ സ്‌കൂള്‍തലം മുതല്‍ വിദ്യാര്‍ഥികള്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനോട് ഫാഷിസത്തിന്റെ ഇന്ത്യന്‍ വക്താക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികം. എകെജിയുടെയും പിണറായിയുടെയും നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ആശങ്കപ്പെടുന്ന ലേഖകന്‍ ചവിട്ടിനില്‍ക്കുന്നത് ആര്‍എസ്എസുകാര്‍ കലാപങ്ങള്‍കൊണ്ട് ചോരപ്പുഴയൊഴുക്കിയ ഉത്തരേന്ത്യന്‍ മണ്ണിലാണെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. കണ്ണൂരിലടക്കം ആര്‍എസ്എസുകാര്‍ കൊന്നുതള്ളിയവരുടെ പട്ടിക ബോധപൂര്‍വം ഒഴിവാക്കി ഹിംസാത്മക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ലേഖകന്റെ തൊലിക്കട്ടിയാണ് അപാരം.
ദേശീയതലത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ അസഹിഷ്ണുതയുടെ വാളുമായി ഉറഞ്ഞുതുള്ളുമ്പോഴാണ് കേരളത്തെ ഇത്രത്തോളം വികലമായി ചിത്രീകരിച്ചുകൊണ്ട് ആര്‍എസ്എസ് മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിരി

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയുടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രകടനം നടത്തുകയും വീഡിയോ പ്രചര...
10/11/2015

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയുടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രകടനം നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുസ്‌ലിം ലീഗിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതികളായ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്ത് മടക്കര ഈസ്റ്റ് വാര്‍ഡിലാണ് സ്ത്രീത്വത്തെ അപമാനിച്ച് മോശമായ രീതിയില്‍ രീതിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതെ ലീഗ് ഭരിച്ച മാട്ടൂല്‍ പഞ്ചായത്തില്‍ ഇത്തവണ ഒരു സീറ്റില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ജയിക്കുകയും നാലിടത്ത് മികച്ച വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചു രണ്ടാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ വനിതാ സ്ഥാനാര്‍ഥിയെയാണ് പ്രതീകാത്മകമായി ലീഗ് പ്രവര്‍ത്തകര്‍ അവഹേളിച്ചത്. യുവാവിനെ പര്‍ദ്ദ ധരിപ്പിച്ച ശേഷം മുസ്‌ലിംലീഗ് മടക്കര ശാഖാ കമ്മിറ്റി ഓഫിസായ സി.എച്ച് സൗധത്തിനു മുന്നില്‍ വച്ച് കയറിപ്പിടിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയേയിലൂടെ പ്രചരിപ്പിത്. നിരവധിപേരുടെ മുന്നിവെച്ചാണ് ആഭാസം അരങ്ങേറിയത്.വിവിധ മതസാമൂഹികസാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ, എസ്.ഡി.പി.ഐ വനിതാ വിഭാഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സംഭവത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസ് അടക്കമുള്ളവര്‍ ലീഗ് അണികളുടെ ചെയ്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന ലീഗ് നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സംഭവത്തില്‍ പ്രതികരിക്കാനാകാതെ ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.

പ്രതിഷേധം രൂക്ഷമായതോടെ ആഭാസകരമായ രംഗങ്ങള്‍ പ്രകടനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്ന വിശദീകരണം നല്‍കി മുസ്ലിം ലീഗ് നേതൃത്വം ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും മാനക്കേടാണെന്ന് ബോധ്യമായതോടെ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവം അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള വനിതാ കമീഷന്‍ നിര്‍ദേശം നല്‍കി. കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. സംഭവത്തെ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി അപലപിച്ചു. നടന്നത് വ്യക്തി എന്ന നിലയില്‍ തോറ്റ സ്ഥാനാര്‍ഥിയെ അങ്ങേയറ്റം നിന്ദ്യമായരീതിയില്‍ അവഹേളിക്കുന്നതാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

10/11/2015

വിമർശ്ശകരോട്‌ പുഞ്ചിരിയോടെ... @
എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ?
അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കത്തും.
ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. ?
നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?"
അവിടെയെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീഢിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും. ആ ചോദ്യത്തിനു കാരണവും ഉണ്ട്.
സ്വന്തം സംഘടനകള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ ചെടി വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു.
കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.!
എന്നിട്ടും നിർത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നിരുപാധികം ശക്തിയായ് തുടര്‍ന്നു.
കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീ(വം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.!
ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഓമന പേരാണ് തീവ്രവാദികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാദികള്‍ എന്ന പേര് വിളിച്ചു.
ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേധത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാദമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഞങ്ങള്‍ തീ(വവാദികള്‍ തന്നെയാണ്.
ഇത് മരണം വരെ തുടരുകതന്നെ ചെയ്യും.
കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ.
ഏതു സംഘടനയാ അവരെ അംഗീകരിക്കുന്നത് ?
(ഇവിടെ ഏതു സംഘടനയാണ് പരസ്പരം അംഗീകരിക്കുന്നത് )
അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ് നിങ്ങള്‍ നടന്നപ്പോഴും ഇവിടെ ഏതു സംഘടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.
അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതൃത്യ സ്ഥാനത്തിരുന്നു സുഖിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു.
എന്‍ ഡി എഫ് പോയി ഇ
പ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി.
ഒരു മുസ്ലിം നേതാവിന് വേണ്ട മിനിമം യോഗ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച റസൂലിന്റെ വാക്കുകളെ അവഹേളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സംഘടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല.
ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ. കുടുംബ മഹിമയില്ല..!
എത്ര എത്ര ആരോപണങ്ങള്‍.
മാറാട്, കോഴിക്കോട് ബസ് സ്റ്റാന്റ് ബോംബു സ്ഫോടനം , ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു.
പക്ഷേ മാറാട് കേസിൽ പിടിക്കപ്പെട്ടവരും ജയിലിൽ കിടന്നവരും ലീഗിന്റ കുഞ്ഞാടുകളും സി.പി.എം പ്രവർത്തകരും.
പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു. അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി.
അതും ജന്തര്‍ മന്തറിൽ. അങ്ങ് ഡല്‍ഹിയില്‍!!.,.
സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മഅദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി വിളിച്ചു.
" സുഡാപ്പി "
ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപ്പി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്.
മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..!
എസ്.ഡി.പി.ഐ ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേശകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട..ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.)
ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങൾക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു!!
വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റില്ലെ എന്നു പറയുന്നവരോട് ഏവരും ചെറുതായിട്ട് തന്നെയാണ് വലുതാകുന്നത് എന്ന് വിമർശകർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു
എസ്.ഡി.പി.ഐ യും പോപ്പുലര്‍ ഫ്രണ്ടും ഇനിയും മുന്നോട്ടു തന്നെ..!

31/10/2015

നാളിതു വരെ വോട്ടർമാരുടെ വോട്ടും വാങ്ങി അവരുടെ പരാതികൾ പോലും കേൾക്കാൻ നില്ക്കാതെ നാടിനെ ഭരിച്ചു മുടിച്ചു വികസനത്തിന്റെ പേരും പറഞ്ഞു കുടി ഒഴിപ്പിച്ചു ആറടി മണ്ണ് പോലും കൊടുക്കാതെ സുഗിച്ചു ജീവിക്കുന്ന ഭരണ ധികാരികളുടെ നെഞ്ചിൽ ഇടിമുഴകതിന്റെ പേമാരി പോലെ വന്ന എസ് ഡി പി ഐ എന്നാ നവ രാഷ്ട്രീയ പ്രസ്ഥാനത്തെ തളച്ചിടാൻ നോക്കിയവർ ഇന്നു വിയർത്തു നടന്നു പണിയെടുക്കേണ്ടി വരുന്ന കാലമാണ് കാണുന്നത് .... ഇന്നലകളുടെ നാളുകൾ സുഗിച്ചു ജീവിച്ച പല രാഷ്ട്രീയ വഞ്ചക തമ്രാക്കന്മാരും ഇന്നു നാട് നീളെ നെട്ടോട്ട മോടുന്നു ... എസ് ഡി പി ഐ എന്നാ രാഷ്ട്രീയ പ്രസ്ഥാനത്തെ തകർക്കാൻ മുത്തശി പാർട്ടികളെല്ലാം ഒന്നിച്ചു അടിജെസ്ടുമെന്റ്റ്‌ രാഷ്ട്രീയ നാടകം കളിക്കുമ്പോൾ ദിനങ്ങൾ തോറും ഈ പ്രസ്ഥാനം ഇന്ത്യൻ ഭൂമികയിലെ കാലത്തിന്റെ പുതിയ വെളിച്ചമായി മാറുന്നു ... കള്ള കേസ് കൊണ്ടും കുപ്രചരണങ്ങൾ കൊണ്ടും തടവറ കൊണ്ടും ഇരുട്ടിൻ മറവിലെ ഒളിഞ്ഞു നിന്നും കൊണ്ടും തടവറ കൊണ്ടും ഈ പ്രസ്ഥാനത്തെ തളര്തിടാൻ നോക്കുന്നവരോട് ഒന്നേ പറയാനുള്ളൂ സ്വാതന്ത്ര്യ രണ ഭൂമിയിലെ ദേശ സ്നേഹികളുടെ പിൻ മുറയാണ്‌ നങ്ങലെങ്കിൽ രക്തവും ജീവനും കൊടുത്ത നിരവധി സഹോദരന്മാരുടെ ധീര പടയനിയാനെങ്കിൽ ഒരു ആക്ഷേപകന്റെ മുന്നിലും മുട്ട് മടക്കാതെ ദളിത്‌ നൂനപക്ഷ്യ കരങ്ങളിലൂടെ സഞ്ചരിച്ചു ഈ മണ്ണിൽ തുല്യ നീതിയുള്ള ഒരു ഇന്ത്യ പടുത്തുയർത്തുക തന്നെ ചെയ്യും... കാലം സാക്ഷി ചരിത്രം സാക്ഷി... ജയ് എസ് ഡി പി ഐ

Vote 4 SDPIVote 4 Nizamudeen nalappatu (kilimanoor block Koduvazhanoor  division)
20/10/2015

Vote 4 SDPI
Vote 4 Nizamudeen nalappatu (kilimanoor block Koduvazhanoor division)

11/10/2015

മോഡി മാമാന്റെ വങ്കത്തരതിന്റെ ഒരു ശാപ വർഷം B.J.P രാജ്യത്താകമാനം കാഴ്ച വെക്കുന്ന സദ്ഭരണം ഒറ്റ നോട്ടത്തില്‍ :
1) അദാനിയുടെ സ്വത്തില്‍ 19000 കോടിയുടെ വര്‍ദ്ധനവ്‌!
2) ബിര്‍ളയുടേയും വിജയ്‌ മല്ല്യയുടേയും ആയിരക്കണക്കിനു കോടി കടം എഴുതിതള്ളി!
3) വൊഡാഫോണ്‍ സര്‍ക്കാരിന് കൊടുക്കാനുള്ള 3200 കോടി വേണ്ടെന്നു വെച്ചു.
4) അംബാനിയുടെ റിലയന്‍സിനു 3300 കോടി ഇളവു.
5)6800 കോടി വായ്പാ കുടിശികയുമായി സിംഗപ്പൂരിലേക്കു കടന്ന വജ്ര വ്യാപാരി ജതിന്‍ മേത്തക്കു സര്‍ക്കാര്‍ സംരക്ഷണം.
6) മോദിയുടെ കോട്ട് 4.31 കോടി രൂപയ്ക്കു വാങ്ങിയ വജ്ര വ്യാപാരി ലാല്‍ജി ഭായ് പട്ടേലിന് 54 കോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തു
7) സഹാറ അഴിമതിയിൽ അമിത് ഷായ്ക്ക് പങ്ക്.
8)പൂര്‍ത്തി കമ്പനിക്കു പലിശ ഇളവു നല്കിയതിനു നിതിന്‍ ഗദ്കരിക്ക് എതിരെ CAG റിപ്പോര്ട്ട്
9)പുരാവസ്തുവായ ധോല്‍പൂര്‍ കൊട്ടാരം വസുന്ധരയും ലളിത് മോഡിയും കൂടി സ്വകാര്യ ഹോട്ടല്‍ ആക്കി മാറ്റി.
10) വെങ്കയ്യ നായിഡുവിന്റെ മകന്‍ ടെന്റെര്‍ ഇല്ലാതെ തെലുങ്കാന സര്‍ക്കാരുമായി 271 കോടിയുടെ വാഹന ഇടപാടു അഴിമതി.
11) മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രി പങ്കജ മുണ്ടേ അംഗനവാടി ഇടപാടില്‍ 206 കോടിയുടെ അഴിമതി
12)ബി ജെ പി ഭരിക്കുന്ന ഛത്തീസ് ഗഡ്ഡില്‍ 36000 കോടി രൂപയുടെ അരി കുംഭകോണം
13) മധ്യപ്രദേശില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട നിയമന തട്ടിപ്പു കേസില്‍ സാക്ഷികളായ 49 പേര്‍ ഇത് വരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു.
14) 3 മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 601 കര്‍ഷകര്‍ .
15)ഗുജറാത്തില്‍ മെട്രോയുടെ പണി തുടങ്ങാതെ തന്നെ 472 കോടിയുടെ അഴിമതി.
16) ഹരിയാനയില്‍ 80 കോടിയുടെ പെന്‍ഷന്‍ കുംഭകോണം.
17) യുപി എ ഭരണ കാലത്ത്‌ ഇറ്റാലിയൻ നാവികരെ ശിക്ഷിക്കണമെന്ന് മുറവിളി കൂട്ടിയവർ തന്നെ ഇപ്പൊ ഭരണത്തിൽ ഏറിയപ്പോൾ അവരുടെ ജാമ്യം "പ്രത്യേക സാഹചര്യത്തിൽ" നീട്ടി കൊടുത്തു!
18) ഈ നാണക്കേടുകള്‍ മായ്ക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 6 മാസം സര്‍ക്കാര്‍ പരസ്യത്തിനു ചെലവഴിച്ചത്‌ 780 കോടി ..
19) മുകളിൽ പറഞ്ഞ പരസ്യങ്ങളിൽ, ദീർഘവീക്ഷണത്തോടെ നോക്കുകയാണെങ്കിൽ പൊതുജനങ്ങളെ നല്ല വൃത്തിക്ക് പറ്റിക്കുന്ന ,,അടൽ പെൻഷൻ,, ഒക്കെ ഉണ്ടെന്നത് ശ്രദ്ധേയം...!!
20) ദയനീയമായിട്ടുള്ള മറ്റൊന്നു ഗ്യാസിനു ലഭിക്കുന്ന സബ്സിഡി ഉപേക്ഷിക്കണമെന്നു ആഹ്വാനം ചെയുന്നതാണ്. അധികാരത്തിൽ കയറുന്നതിന് മുമ്പുവരെ ഗ്യാസുമായി ബന്ധപ്പെട്ട് ഇവൻമാർ പറഞ്ഞതോർക്കുമ്പോഴാണ് ലജ്ജ തോന്നുന്നത്!
ഇതിനൊക്കെ ഉപരി കണ്ണൊന്നു തെറ്റിയാല്‍ നാടു വിടുന്ന ഒരു പ്രധാനമന്ത്രിയും വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്ക്കാരും,വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കുറെ കിങ്കരന്മാരും. ചുരുക്കത്തില്‍ ബി ജെ പി ഭരണം വന്നതിനു ശേഷം മോഡി പറഞ്ഞ "അച്ഛാ ദിൻ " കുറെ കുത്തകകള്‍ക് മാത്രം !!
ഇത് വെറും ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ അഴിമാതികളാണെന്നു ഓര്‍ക്കുക

08/10/2015

"അഴിമതിരഹിത ജനകീയ ഭരണത്തിന്,‌
നാടിന്‍റെ സമഗ്ര വികസനത്തിന്‌"
VoTe FOR SDPI

ഇന്ന് ജൂണ്‍ 21 : ഇതുപോലൊരു 2009 ജൂണ്‍ 21 നാണ് വിശപ്പിൽ നിന്നു മോചനം ഭയത്തിൽ നിന്നു മോചനം എന്ന മുദ്രാവാകിയവുമായി സോഷ്യൽ ഡ...
21/06/2015

ഇന്ന് ജൂണ്‍ 21 : ഇതുപോലൊരു 2009 ജൂണ്‍ 21 നാണ് വിശപ്പിൽ നിന്നു മോചനം ഭയത്തിൽ നിന്നു മോചനം എന്ന മുദ്രാവാകിയവുമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്ന നവരാഷ്ട്രീയ പാർട്ടി ഇന്ത്യ രാജ്യത്ത് പിച്ചവെച്ചു തുടങ്ങിയത്...

നമ്മുടെ രാജ്യത്തെ പിന്നോകം നിൽകുന്ന ദളിദ്,ആദിവാസി,മുസ്ലിം നൂനപക്ഷ വിഭാഗത്തിന്റെ സമ്പൂർണ ശാക്തീകരണം എന്ന ഒറ്റ ലക്ഷിയത്തോടെ പിറവിയെടുത്ത ഈ പാർട്ടിയുടെ തുടക്കമുതൽ നക്ഷത്രാങ്ഗിത രക്തഹരിത പതാക മാറോടുചേർത്തു പിടിക്കാൻ സാദിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..

പാറു പതാകെ പറക്കു പതാകെ..
മാനം മുട്ടെ ഉയർന്നു പറക്കു പതാകെ..
പാവപെട്ടവന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാൻ മാനം മുട്ടെ പറക്കു പതാകെ..ജയ്‌ sdpi..

Address

Attingal,Nagaroor

695618

Website

Alerts

Be the first to know and let us send you an email when SDPI Nagaroor Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share