23/03/2025
മാമ്പിലാക്കൂൽ ബ്രാഞ്ച് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമവും വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി
മാമ്പിലാക്കൂൽ മിനി സ്റ്റേഡിയത്തിൽ (നെല്ലിൽ)നടന്ന സൗഹൃദ ഇഫ്താർ സംഗമത്തിലും മിസ്ബാഹുൽ ഹുദാ മദ്രസ്സയിൽ നിന്നും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ 25 കുട്ടികളെ ആദരിക്കൽ ചടങ്ങിലും പങ്കെടുത്തു. സംഗമത്തിൽ ബ്രാഞ്ച് പ്രസിഡണ്ട് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു ബ്രാഞ്ച് സെക്രട്ടറി സുബൈർ എ.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ യുകെ അഷ്രഫ് മാസ്റ്റർ, അജ്മൽ മാസ്റ്റർ , മുഹമ്മദ് മാസ്റ്റർ, അമ്മദ് ഉസ്ഥാദ്,സലാം ഉസ്ഥാദ് തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ പിടിമുറുക്കത്തിനെതിരെ ജാഗരൂകരായിരിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ചർച്ചകളിൽ പ്രാധാന്യം നൽകി. സംഘാടക സമിതി അംഗങ്ങളായ അസീസ് കെപി , നിസാം തങ്ങൾ, ഷംസീർ പി, സുബൈർ വി, ആബിദ് കെകെ, മുസമ്മിൽ, ഷഹനാസ് പി വി, ഹാരിസ് കെകെ, ഫൈസൽ, നിസാം, റഹീസ്, റനീഫ്, മർസ്സദ് തുടങ്ങിയവർ നേതൃത്വം നൽകി