SDPI Muzhappilangad

SDPI Muzhappilangad വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം

23/03/2026

ജനകീയ ആസൂത്രണ പദ്ധതി 2025-26
സമ്പൂർണ്ണ അടുക്കളത്തോട്ടം പദ്ധതിക്ക് അപേക്ഷിച്ച് പൈസ അടച്ച മുഴുവൻ ഉപഭോക്താക്കൾക്കും വീടുകളിൽ എത്തിച്ചു നൽകി.

1. മണ്ണിര കമ്പോസ്റ്റ് 10 kg
2. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി- 10 kg
3. കറിവേപ്പില
4. മുരിങ്ങ
5. കറി നാരകം
6. പപ്പായ (റെഡ് ലേഡി)

എന്നിവയാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്

25/02/2026

വൻകിട റിസോർട്ടിന് പ്രവർത്തനാനുമതി ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണം: എസ്ഡിപിഐ

മുഴപ്പിലങ്ങാട് : തീരദേശ പരിപാലനത്തിൻ്റെ നിയമം പറഞ്ഞ് സാധാരണക്കാരൻ്റെ വീടിന് നമ്പർ കൊടുക്കാനും പട്ടയം ലഭിച്ച പുറമ്പോക്ക് ഭൂമിക്ക് നികുതി സ്വീകരിക്കാനും വിമുഖത കാണിക്കുന്ന അധികാരികൾ വൻകിട ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് പിന്നിലെ താൽപ്പര്യം എന്താണെന്ന് ഭരണകൂടം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തീരദേശ പഞ്ചായത്തായ മുഴപ്പിലങ്ങാട്ട് നിരവധി പേരാണ് വീട്ടിന് നമ്പർ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. തീരദേശ പരിപാലനത്തിൻ്റെ നൂലാമാല പറഞ്ഞാണ് ജനങ്ങളെ പഞ്ചായത്തും തീരദേശ പരിപാലന അതോറിറ്റിയും വട്ടം കറക്കുന്നത്. നാമ മാത്ര സ്ക്വയർ ഫീറ്റുകൾ ഉള്ള വീടുകൾക്ക് പോലും നമ്പർ ലഭിക്കുന്നില്ല. ഇതിന് പുറമേ പുറമ്പോക്കിലെ രേഖകൾ ഉള്ളതും നേരത്തെ നികുതി സ്വീകരിച്ചതുമായ ഭൂമിയുടെ നികുതിയും നിലവിൽ സ്വീകരിക്കുന്നില്ല. സാധാരക്കാരനെ പ്രതിസന്ധിയിലും ആശങ്കയിലുമാക്കുന്ന ഇത്തരം പ്രശ്നങ്ങൾ നിരവധി ഉണ്ടായിരിക്കെ കെടിഡിസിയുടെ നക്ഷത്ര റിസോർട്ടിന് ഉടൻ പ്രർത്തനാനുമതി ലഭിച്ചതിൽ ദുരൂഹതയുണ്ട്. സാധാരണക്കാർക്ക് ഒരു നിയമവും വൻകിട സ്ഥാപനങ്ങൾക്ക് മറ്റൊരു നിയമവുമാണോ എന്ന് അധികാരികൾ വ്യക്തമാക്കണം. ഇത്തരം തലതിരിഞ്ഞ വികസന സങ്കൽപ്പങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കുകയേ ഉള്ളൂ. മുച്ചക്ര വാഹനങ്ങൾ പോലും കുടുങ്ങി കിടക്കുന്ന പ്രദേശത്ത് വൻകിട ഹോട്ടുകൾക് മുന്നേ റോഡ് കണക്ടിവിറ്റിയാണ് യാഥാർഥ്യമാക്കേണ്ടത് എന്ന ബാലപാഠം പോലുമില്ലാതെയാണ് സർക്കാർ മുന്നോട്ടു പോവുന്നത്. തലതിരിഞ്ഞ ഇത്തരം നയങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
എസ്ഡിപിഐ മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നദീർ എം എം, സെക്രട്ടറി ഷാനിർ ടി, മിസാജ് എ പി, പി കെ തലീസ്, ഹനീഫ എ കെ തുങ്ങിയവർ സംസാരിച്ചു.

08/02/2026

ദീർഘകാലം കച്ചവടം നടത്തി വിശ്രമത്തിലേക്ക് പോകുന്ന പ്രിയപ്പെട്ട ഗംഗേട്ടനെ ഗ്രാമ സഭയിൽ ആദരിച്ചു.

08/02/2026
29/01/2026

മുഴപ്പിലങ്ങാട്ട് എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡൻ്റിന് നേരെ അക്രമം, പ്രതിഷേധ പ്രകടനം നടത്തി

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് എസ്ഡിപിഐ കുടക്കടവ് ബ്രാഞ്ച് പ്രസിഡൻ്റ് ഫൈസൽ കൂടക്കടവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സീതിൻ്റെ പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ബീച്ച് റോഡ് റെയിൽവേ മേൽപ്പാലത്തിൻ്റെ അടിവശം വഴി ഓട്ടോസ്റ്റാൻ്റിൽ സമാപിച്ചു. ബുധനാഴ്ച്ച രാത്രി 9.30 ഓടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഇടവഴിയിൽ ഒളിച്ച് നിന്ന് ഫൈസലിനെ സിപിഎം ക്രിമിനൽ കരി ഷിജിയും സംഘവും ആക്രമിച്ചത്. പരിക്കേറ്റ ഫൈസൽ തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടി.
കൂടക്കടവ് മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം അക്രമം അഴിച്ചു വിടുകയാണെന്നും പോലീസ് നിസംഗത പാലിക്കുന്നത് കാര്യങ്ങൾ വഷളാക്കുമെന്നും പ്രതിഷേധ പ്രകടനത്തെ അഭിസംബോധനം ചെയ്ത മണ്ഡലം പ്രസിഡൻ്റ് മുസ്തഫ കുടക്കടവ് പറഞ്ഞു. മണ്ഡലം സെക്രട്ടറി ആരിഫ്, വൈസ് പ്രസിഡൻ്റ് സാഹിർ ടി.കെ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നദീർ എം എം , സെക്രട്ടറി ഷാനിർ ടി പ്രകടനത്തിന് നേതൃത്വം നൽകി.

YOUNG DEMOCRATSNewly Appointed National Office Bearers
23/01/2026

YOUNG DEMOCRATS
Newly Appointed National Office Bearers

A new generation steps forwardSDPI’s Youth Organisation announced."YOUNG DEMOCRATS"
21/01/2026

A new generation steps forward
SDPI’s Youth Organisation announced.
"YOUNG DEMOCRATS"



*വാർഡ് മെമ്പർക്ക് സ്വീകരണവും മുൻ മെമ്പർക്ക് ആദരവും നൽകി*മുഴപ്പിലങ്ങാട് :കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുഴപ്പിലങ്...
16/01/2026

*വാർഡ് മെമ്പർക്ക് സ്വീകരണവും മുൻ മെമ്പർക്ക് ആദരവും നൽകി*

മുഴപ്പിലങ്ങാട് :കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഡിസ്പെൻസറി വാർഡിൽ നിന്നും വിജയിച്ച എസ്ഡിപിഐ സ്ഥാനാർത്ഥി ടി സി ഷബൂം യാസ്മിന് സ്വീകരണവും 2020-25 കാലയളവിൽ ഡിസ്‌പെൻസറി വാർഡിൽ മെമ്പറായി നിസ്വാർത്ഥ സേവനം ചെയ്ത ഫർസീന നിബ്രാസിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. യുണൈറ്റഡ് കെട്ടിനകം ക്ലബ്ബും എസ്ഡിപിഐ കെട്ടിനകം ബ്രാഞ്ച് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷഫീഖ് പി സി ഉദ്ഘാടനംചെയ്തു.
ജില്ലാ സെക്രട്ടറി റജീന കെ വി,ജില്ലാ കമ്മിറ്റി അംഗം ജാബിർ വളപട്ടണം,പഞ്ചായത്ത്‌ പ്രസിഡൻ്റ് എം എം നദീർ,ടി സി നിബ്രാസ്,റാഷിദ്‌. ഇ കെ,റിഷാദ്.പി കെ എന്നിവർ സംസാരിച്ചു.

Address

Muzhappilangad

Alerts

Be the first to know and let us send you an email when SDPI Muzhappilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Muzhappilangad:

Share