07/01/2026
പ്രിയ നേതാവിന് പ്രാർത്ഥനയോടെ വിട 😔
ആലുവ മണപ്പുറത്തിന്റെ തീരത്തുള്ള ആ വീട്ടിൽ നിന്നുയർന്നിരുന്ന
സഹോദര തുല്യനായ ഒരാളുടെ
“അമീറേ…”
എന്ന ആ പതിഞ്ഞ നീട്ടിയ വിളി
ഇനി ഒരിക്കലും കേൾക്കാനാവില്ല
എന്ന ഓർമ്മ മാത്രം മതി
മനസ്സ് വിറയ്ക്കാനും കണ്ണുകൾ നിറയാനും…
മുസ്ലിം ലീഗ് എന്ന ഹരിത പ്രസ്ഥാനത്തിൽ
പിച്ചവെച്ച നാൾ മുതൽ
പതിറ്റാണ്ടുകൾ നീണ്ടു നിന്ന
ആ സഹോദര സ്നേഹ ഹൃദയബന്ധം
സ്ഥാനങ്ങൾക്കും അധികാരങ്ങൾക്കും
പദവികൾക്കും അപ്പുറത്തായിരുന്നു.
അത് രാഷ്ട്രീയ ബന്ധമല്ലായിരുന്നു —
ജീവിതബന്ധമായിരുന്നു.
ഏത് സമയത്തും, ഏത് സാഹചര്യത്തിലും
“അമീറേ” എന്ന വിളിക്ക് മറുപടിയായി
എത്ര ദൂരമുണ്ടെങ്കിലും
ഞാൻ നേരിട്ട് എത്തുമ്പോൾ
ഞങ്ങൾ പങ്കുവെച്ച ആശയങ്ങൾക്കും
സംഭാഷണങ്ങൾക്കും
ഒരിക്കലും മറയോ ഒളിക്കലോ ഉണ്ടായിരുന്നില്ല.
നീറുന്ന വിഷയങ്ങൾ പോലും
ഹൃദയം തുറന്ന് സംസാരിച്ച്
പരിഹരിച്ചു
മനസ്സു നിറച്ച്
എന്നെ യാത്രയാക്കിയിരുന്ന
എന്റെ ഇബ്രാഹിം കുഞ്ഞ് സാഹിബ്
ഇനി ഇല്ല…
ഈ സത്യം അംഗീകരിക്കാനാവാതെ
മനസ്സ് തളരുകയാണ്.
തെക്കൻ കേരളത്തിൽ
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്
ഇത് വെറും ഒരു വിടവല്ല
നികത്താനാവാത്ത
ഒരു വലിയ ശൂന്യതയാണ്.
“വഴിയിലെ ഒരു കല്ല് മാറ്റിയാൽ പോലും
അല്ലാഹുവിന്റെ അടുക്കൽ
പ്രതിഫലം ഉണ്ടാകും”
എന്ന വചനത്തെ
ജീവിതം മുഴുവൻ
പ്രവർത്തിയാക്കി മാറ്റിയവനായിരുന്നു
എന്റെ പ്രിയ നേതാവ്
വി.കെ. ഇബ്രാഹിം കുഞ്ഞ് സാഹിബ്.
ജനങ്ങൾക്ക് യാത്ര തടസ്സമായിരുന്ന
എത്രയോ വഴികൾ
പുനർനിർമ്മിച്ചും,
പുതിയ വഴികൾ സൃഷ്ടിച്ചും,
റെക്കോർഡ് വേഗത്തിൽ പാലങ്ങൾ പണിതും
ജനങ്ങളുടെ പ്രയാസങ്ങൾ
നിശബ്ദമായി അകറ്റിയ ആ മനുഷ്യൻ…
ഇന്ന്
അദ്ദേഹം ഏകാന്തമായ ഖബറിൽ റബ്ബേ പ്രയാസങ്ങൾ
അകറ്റിക്കൊണ്ട്
അദ്ദേഹത്തെ നിൻെ
ജന്നാത്തുൽ ഫിർദൗസിൽ
ഉൾപ്പെടുത്തി
സ്വീകരിക്കണേ ….
ആമീൻ. 🤲
പി. എം അമീറലി