16/09/2023
പ്രിയ നാട്ടുകാരെ,
സഖയ SHG ഈ കഴിഞ്ഞ 27-08-2023 ന് ഓണനിലാവ്-2023 എന്ന പേരിൽ ഓണഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. അതിൽ പഴയ കാല ഓർമകളെ അനുസ്മരിപ്പിക്കും വീതം വിവിധ ഇന കലാപരിപാടികൾ സംഘടിപ്പിക്കുകയും, ഓണഘോഷ പരിപാടികളുടെ ഭാഗമായി തന്നെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും അവസാനം വാശിയേറിയ വടം വലിയോട് കൂടി സമാപനം കുറിക്കുകയും ചെയ്തു. കലാപരിപാടികൾ പങ്കെടുത്ത് വിജയിച്ച എല്ലാവർക്കും നല്ല നല്ല സമ്മാനങ്ങൾ കൊടുക്കുവാൻ സാധിച്ചു എന്നത് വളരെയേറെ സന്തോഷം നൽകുന്നു. അതുപോലെ തന്നെ സമ്മാന കൂപ്പൺ നറുകെടുപ്പിൽ ഒന്നാം സമ്മാനം 32" LED Smart TV യും രണ്ടാം സമ്മാനം ഇൻഡക്ഷൻ കുക്കർ മൂന്നാം സമ്മാനം Iorn Box എന്നിങ്ങനെ ആയിരുന്നു തീരുമാനം എങ്കിലും മൂന്നാം സമ്മാനം 3 പേർക്ക് കൊടുക്കാം എന്ന് ഒടുവിൽ തീരുമാനിക്കുകയുണ്ടായി അങ്ങനെ നറുക്കെടുപ്പ് നടത്തിയപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത് Tibin Thomas എന്ന മുണ്ടക്കയം കാരനാണെങ്കിലും രണ്ടും, മൂന്നാം സമ്മാനത്തിന്റെ രണ്ട് ഭാഗ്യ ശാലികൾ നമ്മുടെ തന്നെ നാട്ടുകാരനാണെന്നതിലും വളരെയേറെ മനസ് നിറച്ചു. പരിപാടിയുടെ ബഡ്ജറ്റ് കണക്കു കൂട്ടുമ്പോൾ ഏകദെശം 5000 രൂപ കൂപ്പൺ വിറ്റ വകയിൽ ലാഭം ഉണ്ടാകുമെന്നും അങ്ങനെയാണെങ്കിൽ തന്നെ അതിൽ നിന്നും ഒരു വിഹിതം നാട്ടിലെ അർഹതപെട്ട ആരെയെങ്കിലും സഹായിക്കാം എന്നും തീരുമാനിച്ചിരുന്നു എന്നാൽ നിർഭാഗ്യത്താൽ ആ ഒരു ആഗ്രഹം നടന്നില്ല എന്ന് മാത്രവുമല്ല രണ്ട് പേർ സ്പോൺസർമാരായി കടന്നു വന്നതിന്റെ പേരിൽ മാത്രമാണ് വടം വലിക്ക് സമ്മാനം നൽകാൻ സാധിച്ചത് എന്നത് ഞങ്ങളിൽ ദുഃഖംമുണ്ടാക്കി.. എന്ത് തന്നെ ആണെങ്കിലും ഞങ്ങളുടെ പ്രിയ നാട്ടുകാരുടെ വിലയേറിയ സാനിധ്യവും സഹകരണവും വളരെ വർഷങ്ങൾക്കു ശേഷം നാട്ടിലെ എല്ലാവരും ഒത്തുകൂടിയ ഓണഘോഷ പരിപാടി നടത്തുവാൻ സാധിച്ചു എന്ന ആൽമനിർവൃതി ഉണ്ടാക്കുന്നു.പ്രധാനമായും ഞങ്ങളുടെ ഈ പരിപാടിയിൽ മുഴുനീളം ഇരുന്ന് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ ഉത്ഘാടന ചടങ്ങ് നടത്തുകയും ചെയ്ത ഞങ്ങളുടെ സ്വന്തം വാർഡ് മെമ്പർ സിനു സോമൻ, ഞങ്ങൾക്ക് രൂചിയേറിയ പായസം ഉണ്ടാക്കി തന്ന നാഗരാജൻ ചേട്ടൻ,ഈ പായസം ഉണ്ടാക്കുവാൻ സ്ഥലം നൽകിയ അയ്യപ്പൻ ചേട്ടനും കുടുംബവും,ഞങ്ങൾക്ക് വളരെ കുറഞ്ഞ ചിലവിൽ ലൈറ്റ് സൗണ്ട് എന്നിവ സെറ്റ് ആക്കി തന്ന അനൂപ് ചേട്ടായി, അതുപോലെ തലേന്ന് മുതൽ ഞങ്ങളെ വളരെയേറെ സഹായിച്ച ഞങ്ങളുടെ സുഹൃത്തു വലയങ്ങൾ, കൊച്ചുമോൻ, മഹേഷ്, സുശീലൻ, അനീഷ്, മനേഷ്, റോബി (ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം)
ഞങ്ങൾക്ക് കുടിക്കുവാനുള്ള വെള്ളം മറ്റ് സഹായങ്ങൾ ചെയ്തു തന്ന ബാബു നാരുകുഴി പിന്നെ മറ്റ് പുരുഷ സ്വായശ്രയ സംഘക്കാർ, കുടുംബശ്രീ കാരുടെ വലിയ കൂട്ടായിമ എല്ലാത്തിനും ഉപരി ഞങ്ങളുടെ സ്വന്തം പനക്കച്ചിറ-504 നിവാസികൾ അങ്ങനെഒരുപാട് പേർ ഞങ്ങളെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു കൂടെ നിന്നതിനു ഒരുപാട് നന്ദി...
ടീം
സഖയ SHG