DYFI kurusseri

DYFI kurusseri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI kurusseri, Social service, Minjur.

കിട്ടി
24/04/2021

കിട്ടി

ലൈഫ്
28/01/2021

ലൈഫ്

26/01/2021

കേന്ദ്രസർക്കാർ കർഷകരോട്ള്ള സ്നേഹം പ്രകടിപ്പിക്കുന്ന അപൂർവ കാഴ്ച....സങ്കി പോലീസ്

ഓട്ടോറിക്ഷ ഓടിച്ചുക്കൊണ്ട് വീട് പുലർത്താൻ കഷ്ടപ്പെടുമ്പോഴും ആ മനുഷ്യൻ അഭിമാനത്തോടെ ഒരൊറ്റ കാര്യമേ തന്റെ മകനോട് ആവശ്യപ്പെ...
20/01/2021

ഓട്ടോറിക്ഷ ഓടിച്ചുക്കൊണ്ട് വീട് പുലർത്താൻ കഷ്ടപ്പെടുമ്പോഴും ആ മനുഷ്യൻ അഭിമാനത്തോടെ ഒരൊറ്റ കാര്യമേ തന്റെ മകനോട് ആവശ്യപ്പെട്ടിട്ടുള്ളു...മകനേ നീ എന്റെ രാജ്യത്തിന്റെ യശ്ശസ്സ് വാനോളം ഉയർത്തുക

തന്റെ മകൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കുന്നത് കാണാൻ പറ്റാതെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. തന്റെ പിതാവിനെ അവസാനമായി കാണാൻ പോലും പറ്റാതെ ആ മകൻ ആസ്‌ട്രേലിയയിൽ കോവിഡും മറ്റു സാഹചര്യങ്ങൾ മൂലവും ഒന്നും ചെയ്യാനാകാതെ നിന്നു.

പക്ഷെ ആ അച്ഛനും മകനും കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. അച്ഛന്റെ സ്വപ്നം...മകന്റെ ആഗ്രഹം...മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ പതിനൊന്നിൽ ഒരാളാവുക.

ആസ്‌ട്രേലിയ പോലൊരു എതിരാളി, റേസിസം കലർന്ന കളിയാക്കലുകൾ, അച്ഛനെ നഷ്ടപ്പെട്ട വിഷമം...തളരാനായിരുന്നു ഏറ്റവും എളുപ്പം. പക്ഷെ Mohammed Ghaus എന്ന ആ സാധാരണക്കാരന്റെ പൊരുതാൻ അറിയാവുന്ന മകന് അതൊരു അവസരം ആയിരുന്നു...തന്റെ ഉപ്പയുടെ സ്വപ്നങ്ങൾ സാധിച്ചുകൊടുക്കുവാനുള്ള ആദ്യത്തെ അവരസരം.

അയാൾ പന്തെറിഞ്ഞത് ആകാശത്തുനിന്നും തന്റെ അച്ഛൻ അത് കാണുന്നു എന്ന ഉറപ്പിലായിരുന്നു...അതിനു മുന്നിൽ എന്ത് റേസിസം, എതിരാളിയുടെ വലിപ്പത്തിന് എന്ത് പ്രസക്തി.. ആ കുതിപ്പിൽ തകർന്നു വീണത് 33 കൊല്ലം എതിരാളികൾ സംരക്ഷിച്ച കോട്ടയായിരുന്നു...അയാളുടെ ബലത്തിൽ അയാളുടെ രാജ്യത്തിന്റെ ടീം നേടിയത് സ്വപ്നതുല്യമായ ഒരു വിജയം ആയിരുന്നു...

Mohammed Siraj...ഇന്ന് നിങ്ങളെ ഒരു രാജ്യം മുഴുവനും അംഗീകരിക്കുന്നു, തങ്ങളുടെ ഉപ്പ സ്വപ്നം കണ്ടതുപോലെ...വെറുതേ ആഗ്രഹിച്ചുപോകുന്നു തിരിച്ചു വരുന്ന താങ്കളെ കെട്ടിപ്പിടിച്ചുമ്മവെക്കാൻ തങ്ങളുടെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന്...

കാത്തിരിക്കുന്നു...ഇനിയും പല തവണ തങ്ങളുടെ ബലത്തിൽ ഇന്ത്യയുടെ കോടി കൂടുതൽ ഉയരത്തിൽ പറക്കുന്നത് കാണാൻ....👍🏏😍

19/01/2021

അന്നദാനം മണ്ഡപത്തിലും സങ്കമിത്രങ്ങൾ നക്കിത്തരം കാണിക്കുന്നു..

ഇന്ത്യ
19/01/2021

ഇന്ത്യ

09/01/2021
07/01/2021

25OOട്രാക്ടറുകൾ അണിനിരത്താൻ നിശ്ചയിച്ചിരുന്ന കർഷകരുടെ ട്രാക്ടർ റാലി അക്ഷരാർഥത്തിൽ ഡൽഹിയേയും കേന്ദ്രസർക്കാരിനേയും ഞെട്ടിക്കാൻ പോവുകയാണ്. ഇപ്പോൾ തന്നെ എണ്ണിയാൽ തീരാത്തത്രയും ട്രാക്ടറുകൾ നാല് ദിക്കിൽ നിന്നും ഡൽഹിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പറ്റാവുന്നത്ര ബാരിക്കേഡുകൾ തീർത്തുകൊണ്ട് കേന്ദ്രസർക്കാർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും ആയിരക്കണക്കിന് ട്രാക്ടറുകൾ വന്നുകൊണ്ടിരിക്കുന്നു. വനിതകളടക്കം ട്രാക്ടറുകളിലേറി കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വന്നുകൊണ്ടിരിക്കുമ്പോൾ മോദി ഭരണകൂടം ഇനിയും പിന്നോട്ട് പോവുകതന്നെ ചെയ്യും.

ആദ്യഘട്ടങ്ങളിലെ ചർച്ചയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പറഞ്ഞവർ രണ്ടാംഘട്ടത്തിൽ ഭേദഗതികൾ കൊണ്ടുവരാമെന്നും മൂന്നാം ഘട്ടത്തിൽ ഭേദഗതികൾക്കൊപ്പം നിയമങ്ങളുടെ പേരുമാറ്റാമെന്നും ഏഴാം ഘട്ടത്തിൽ ഇലക്ട്രിസിറ്റി ബില്ലിൽ നിന്ന് കർഷകരെ ഒഴിവാക്കാമെന്നും പറഞ്ഞിരുന്നു. തങ്ങൾക്കേറ്റ തിരിച്ചടി മനസിലാക്കി കോർപ്പറേറ്റ് ഫാമിങ്ങിലേക്കില്ലെന്ന് അംബാനിയും പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഇതൊന്നും പോരെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ സമരം തുടരുകയാണ്. ലോകമെങ്ങുമുള്ള മാധ്യമങ്ങൾ ഈ ട്രാക്ടർ പ്രതിഷേധം വാർത്തയാക്കുമ്പോൾ കേന്ദ്രസർക്കാരിൻ്റെ പാദസേവകരായിട്ടുള്ള ഇന്ത്യയിലെ മാധ്യമങ്ങളിൽ ഈ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ നമ്മളാണ് അവരുടെ മാധ്യമങ്ങളെന്ന് മനസിലാക്കി ഈ പ്രക്ഷോഭത്തിൻ്റെ വിവരങ്ങൾ എല്ലാ ജനങ്ങളിലുമെത്തിക്കാൻ ഓരോ സഖാവും തയ്യാറാവുക.

*കാട്ടുകടന്നൽ

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻവഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻനേരു നേരിടാൻ കരുത്തു നേടണം നിരാശയിൽവീണി...
03/01/2021

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം..
എന്ന് നമ്മെ പാടി കേൾപ്പിച്ച, വിപ്ലവം ജ്വലിപ്പിച്ച പ്രിയ കവി അനിൽ പനച്ചൂരാൻ വിടവാങ്ങി...

29/12/2020

പ്രിയ്യപ്പെട്ട 'നമ്പർ വൺ കേരള വിരുദ്ധരേ'...

കേരളത്തിൽ നടക്കുന്ന ഏത് നിർഭാഗ്യകരമായ സംഭവത്തിനും 'നമ്പർ വണ്ണിനെ' കല്ലെറിഞ്ഞത് കൊണ്ട്‌ കാര്യമില്ല. കേരളം എല്ലാം തികഞ്ഞ, 100% വും നന്മമരങ്ങൾ മാത്രമുള്ള സ്ഥലമൊന്നുമല്ലെന്ന് ഇവിടെല്ലാർക്കുമറിയാം.

രാജ്യത്തെ മറ്റ് ഇടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സുപ്രധാനമായ മാനവ വികസന സൂചികകളിൽ ഒന്നാമതാണെന്നേയുള്ളൂ. അതിലിപ്പോ നിങ്ങൾ കെറുവിച്ചിട്ട് കാര്യമില്ല. സൂചികകളൊക്കെ പെട്ടെന്ന് മാറ്റാൻ നിങ്ങളെക്കൊണ്ട് ആവുമെന്ന് തോന്നുന്നില്ല. അതിനീ നാട്ടിലെ രാഷ്ട്രീയക്കാർ കൂടി വിചാരിക്കണം.

അനീതികൾക്കെതിരെ ശബ്ദിക്കുന്ന ഒരു സമൂഹമായി മാറുന്നത് കൊണ്ട്‌ കൂടിയാണ് കേരളം നമ്പർ വണ്ണായത്. ന്യായീകരണങ്ങളിൽ കടിച്ചു തൂങ്ങാതെ തിരുത്തലുകൾക്ക് തയ്യാറാവുന്ന സംവിധാനങ്ങൾ കൂടിയുള്ളത് കൊണ്ടാണ് നമ്മൾ അഭിമാനിക്കേണ്ടത്.

രാഷ്ട്രീയമായി നോക്കിയാലും ഏതേലും ഉദ്യോഗസ്ഥർ ചെയ്യുന്ന കാര്യങ്ങളെ തള്ളിപ്പറയാനും തിരുത്താനും തയ്യാറുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തെ തെരെഞ്ഞെടുത്ത് അയച്ചവരാണ് കേരളീയർ. ജനങ്ങളുടെ അഭിപ്രായങ്ങളെ കേൾക്കുന്ന അത്‌ കൂടി പരിഗണിച്ചു തീരുമാനങ്ങളെടുക്കുന്ന ഭരണ നേതൃത്വങ്ങളുള്ളത് കൊണ്ടാണ് പിന്നേയും പിന്നേയും നമ്പർ വണ്ണാവുന്നത്.

പിന്നെ പ്രശ്നം ഭരിക്കുന്ന പാർട്ടിയോട് ആണേൽ, ആ പാർട്ടിയുടെ ഈ കേരള സംസ്ഥാനത്തെ ഔദ്യോഗിക അംഗങ്ങളുടെ ആകെ എണ്ണം ഏകദേശം അഞ്ചര ലക്ഷം മാത്രമാണ്. ഇനി വോട്ട് ആണേലും ഇടത്പക്ഷത്തിന്റേത് പരമാവധി 45% മേയുള്ളു. ബാക്കി 55% വും ഇടത് വിരുദ്ധരാണ്. അതിൽ തന്നെ 15% മുൻസിപ്പൽ ഓഫീസിൽ മുദ്രാവാക്യം എഴുതി തൂക്കുന്ന അപരവിദ്വേഷം മാത്രം രാഷ്ട്രീയമായുള്ള നമ്മുടെ നാടിന്റെ സാമൂഹിക പുരോഗതിയിൽ ഒരു റോളും ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത മരയൂളപ്പാർട്ടിയുടെ വോട്ടാണ്. അവരൊക്കെയും ചേർന്നതാണ് കേരളം.

അപ്പൊ പറഞ്ഞു വന്നത് പ്രശ്നങ്ങളും സംഭവങ്ങളുമൊക്കെ ഇനിയും ഈ നാട്ടിൽ നടക്കും. എന്നാൽ അതും ന്യായീകരിച്ച് പ്രകടനം നടത്താൻ ഇറങ്ങുന്നവർക്ക് ഈ നാട്ടിൽ ഇപ്പോഴും ഭൂരിപക്ഷമായിട്ടില്ല. അതോണ്ട് മുൻതലമുറകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 'നമ്പർ വണ്ണിനെ' തെറി പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല. അത്‌ വെറും മലർന്ന് കിടന്ന് തുപ്പലാണ്.

നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ദമ്പതികൾക്ക് ആദരാജ്ഞലികൾ.

23/12/2020

#ലീഗ് #നേതൃത്വത്തെ #ഒന്ന് #വിമർശിക്കുന്നുണ്ട് #ഇനി #അതും #സമുദായത്തിനെതിരെ #ആക്കരുത്.. 😎! ഇതു പോലെ അധികാര നേതാക്കൻമാരുണ്ടാകുന്നത് ചിന്താശേഷിയും ബുദ്ധിയും വിവേകവും ഉള്ള അണികളുള്ളതുകൊണ്ടാണെന്ന് പറയാതെ വയ്യ..! ആദ്യം വ്യവസായ മന്ത്രിയായി, പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ എം.എൽ. എ ആയി ( മന്ത്രിയാകാൻ കഴിഞ്ഞില്ല ), പിന്നീട് പാർലിമെന്റ് തെരഞ്ഞെടുപ്പ് വരുന്നു , upa അധികാരത്തിൽ വന്നാൽ മന്ത്രിയാകാം എന്ന് കരുതി മൽസരിക്കുന്നു എന്നാൽ അത് നടന്നില്ല, ഇനി ഇതാ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുവരുന്നു ,അപ്പോൾ നിങ്ങൾ കരുതും മന്ത്രിയാകാനാണെന്ന് അല്ലേയല്ല ,പകരമോ പ്രതിപക്ഷ സ്ഥാനം ലക്ഷ്യം വെച്ചിട്ടാണ് 😃😃..! എങ്കിലും ഒരു അപേക്ഷയുണ്ട് .. അധികാരത്തിന്റെ അപ്പകഷ്ണം പങ്കിട്ടു കഴിഞ്ഞാൽ, സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്നതിന് വേണ്ടി പോരാടുന്ന നിറകുടങ്ങൾ ഒരു സ്ത്രീ എം.എൽ.എ എങ്കിലും ( ചരിത്രത്തിലാദ്യമായി )ഇത്തവണ നിങ്ങൾക്കുണ്ടാവുമോ എന്ന് അറിയാതെ ചോദിച്ച് പോവുന്നു.😎😎....!

23/12/2020

ഇന്ന് മൂന്നിടത്താണ് ബിജെപി ജയ് ശ്രീറാം വിളികൾ മുഴക്കിയത്.

തിരുവനന്തപുരം, പാലക്കാട്, മഞ്ചേശ്വരം.

തിരുവനന്തപുരത്തും പാലക്കാടും ബിജെപിയുടെ മറുപക്ഷം ആയ സിപിഎം ജയ് ശ്രീറാം വിളികളെ ഈങ്ക്വിലാബ് കൊണ്ടും ദേശീയ പതാക കൊണ്ടും പ്രതിരോധിച്ചു. മഞ്ചേശ്വരത്ത് ബിജെപിയുടെ മറുപക്ഷം ആയ മുസ്ലിം ലീഗ് ജയ് ശ്രീറാം വിളികളെ അല്ലാഹു അക്ബർ കൊണ്ട് പ്രതിരോധിച്ചു.

മുസ്ലിം ലീഗ് യുഡിഎഫിനെ നിയന്ത്രിച്ചാൽ തനിക്ക് എന്താണ് മിസ്റ്റർ പിണറായി വിജയൻ എന്ന ചോദ്യത്തിൻ്റെ ഉത്തരം എല്ലാർക്കും കിട്ടിക്കാണും എന്ന് കരുതുന്നു.

Crtsy

Address

Minjur
601203

Website

Alerts

Be the first to know and let us send you an email when DYFI kurusseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category