15/01/2026
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബൂട്ടും ഗ്ലൗസും വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ഇത് സാധിക്കാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യം ഉണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ഞാൻ പഞ്ചായത്ത് സ്റ്റേഡിയം ഭാഗത്ത് ചെന്നപ്പോളാണ് അവിടെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന സഹോദരിമാരെ കാണാൻ ഇടയായത്. സംസാരിക്കാൻ അടുത്ത് ചെന്നപ്പോളാണ് അവർ നിൽക്കുന്ന ഭാഗത്തെ ബുദ്ധിമുട്ട് ഞാൻ ശ്രദ്ധിക്കുന്നത്. ചെളിക്കകത്തു കാടുപോലെ വളർന്നു നിൽക്കുന്ന അവിടെ അട്ടകളുടെയും പുഴുക്കളുടെയും നടുവിൽ ചൊറിഞ്ഞും മാന്തിയും നിന്ന് പണിയെടുക്കുന്ന അവരുടെ ദയനീയാവസ്ഥ കണ്ട് എന്റെ മനസ്സൊന്നു പിടഞ്ഞു. അപ്പോൾ നിസ്സഹായനായ എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ അപ്പോൾതന്നെ ഞാൻ ഒരു കാര്യം മനസ്സിൽ കുറിച്ചിട്ടു. ഇലക്ഷന്ശേഷം ഞാൻ ജയിച്ചാലും തോറ്റാലും ഈ ദുരവസ്ഥക്ക് ഒരു പരിഹാരം ഉണ്ടാക്കണം എന്ന്. ഇലക്ഷൻ കഴിഞ്ഞു, എല്ലാവരുടെയും സഹായത്താൽ ഞാൻ ജയിക്കുകയും ചെയ്തു. അപ്പോൾ തൊട്ട് എന്റെ ചിന്ത മുഴുവൻ ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നതായിരുന്നു. അതിനാൽ ഈ വിഷയം ഞാൻ എന്റെ അഭ്യൂദയകാംഷികളായ സുഹൃത്തുക്കളുമായി ആലോചിച്ചു. അവരുടെ പ്രോത്സാഹനവു പിന്തുണയും സഹായവും കൊണ്ട് എനിക്ക് എന്റെ മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞു. ഇതിന് വേണ്ടി എന്നെ സഹായിച്ച നല്ലവരായ എന്റെ സുഹൃത്തുക്കളോടുള്ള സ്നേഹവും കടപ്പാടും രേഖപ്പെടുത്തുന്നതിന് ഈ അവസരം വിനയോഗിക്കുന്നു. എല്ലാവരുടെയും സഹായവും പിന്തുണയും എപ്പോഴും ഉണ്ടാകണം എന്ന അപേക്ഷയോടെ ബിജു പുത്തൻപാലത്ത്