02/04/2026
ഓരോ മെഡിക്കൽ കോളജുകളും ഓരോ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ഒരു സുപ്രഭാതത്തിൽ എങ്ങുനിന്നെന്നറിയാതെ പൊട്ടി വിരിഞ്ഞ് മെഡിക്കൽ കോളേജ് ഉണ്ടാവുക സാധ്യമല്ല, മനുഷ്യസഹജവും അല്ല. നഞ്ചൻകോട് റെയിൽപാത പോലെയോ വയനാട്ടിലെ വിമാനത്താവളം പോലെയോ ആയേക്കാവുന്ന ഒരു ചിരകാല സ്വപ്നത്തിന് ജീവൻ നൽകി സാക്ഷാത്കരിക്കുകയാണ് കേളുവേട്ടൻ ചെയ്തത്. ഇതൊരു തുടർച്ചയാണ് ഒരു മെഡിക്കൽ കോളേജിന്റെ വളർച്ചയിൽ ആദ്യത്തെ പത്ത് വർഷം ചെറിയതെങ്കിലും പ്രധാനപ്പെട്ട കാലയളവായിരുന്നു. അത് കൃത്യമായി മനസ്സിലാക്കി ഇടപെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ബോർഡ് മാറ്റി പണ്ട് മെഡിക്കൽ കോളേജ് ആക്കിയ ഇടുക്കി മെഡിക്കൽ കോളേജിൽ എൻ എം സി അംഗീകാരം കിട്ടാതെ കുട്ടികളെ മറ്റു കോളേജുകളിലേക്ക് മാറ്റേണ്ടി വന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. എന്നാൽ ഇവിടെ 50 എംബിബിഎസ് സീറ്റിന് NMCഅംഗീകാരം ലഭിക്കുകയും അഡ്മിഷൻ ആരംഭിച്ചു ക്ലാസ് തുടങ്ങുകയും ചെയ്തു .അത് രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് കൈവരുന്ന ഒന്നാണ്.
വയനാട് മെഡിക്കൽ കോളേജിന്റെ നാഴികക്കല്ലായേക്കാവുന്ന ചില തീരുമാനങ്ങൾ ചുവടെ കുറിയ്ക്കട്ടെ
1. 2021ൽ 140 തസ്തികകൾ വയനാട് മെഡിക്കൽ കോളജിനായി സൃഷ്ടിച്ചു.115 ടീച്ചിംഗ് ,
25,നോൺ ടീച്ചിംഗ്
2. 2025 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ 15 പുതിയ തസ്തിക സൃഷ്ടിച്ചു. കാർഡിയോളജി, ന്യൂറോളജി,ന്യൂറോ സർജറി, കാർഡിയോതൊറാസിക് സർജറി എന്നീ വിഭാഗങ്ങളിലാണ് അവ. പരസ്യമായി നിയമന നിരോധനം ഉള്ള സംസ്ഥാനങ്ങൾക്കിടയിലാണ് കേരളത്തിൽ ഇത്രയധികം പോസ്റ്റുകൾ ഒരൊറ്റ സ്ഥാപനത്തിനു വേണ്ടി ക്രിയേറ്റ് ചെയ്യുന്നത്.
3. നൂറോളം ഹൗസ് സർജൻസി പോസ്റ്റുകൾ
4. പുതിയ ഡയാലിസിസ് യൂണിറ്റ്
5. 360 ഡിഗ്രി NCD സെന്റർ. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിനും കണ്ടുപിടിക്കുന്നതിനും സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്
6. തിമിര ശസ്ത്രക്രിയ അഡ്വാൻസ് ഫാക്കോ എമൽസിഫിക്കേഷൻ സിസ്റ്റം
7.അത്യാധുനിക 4K 3D ലാപ്രോസ്കോപ്പിക് സംവിധാനം. നിലവിലുണ്ടായിരുന്ന ലാപ്രോസ്കോപ്പിക് ഉപകരണങ്ങൾക്ക് പുറമെ, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ 4K 3D മെഷീൻ കൂടി ലഭ്യമായതോടെ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്.
എന്താണ് 4K 3D ലാപ്രോസ്കോപ്പിക് സർജറി?
സാധാരണ ലാപ്രോസ്കോപ്പി ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് ടിവി സ്ക്രീനിൽ 2D ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ 3D സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നടത്തുന്ന ഭാഗം നേരിട്ട് കാണുന്നതുപോലെയുള്ള (Depth perception) കൃത്യത ലഭിക്കുന്നു. 4K റെസല്യൂഷൻ ദൃശ്യങ്ങൾ കൂടി ചേരുന്നതോടെ ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകളും നാഡീവ്യൂഹങ്ങളും വ്യക്തമായി കാണാൻ സർജന് സാധിക്കും.
രോഗികൾക്കുള്ള പ്രധാന നേട്ടങ്ങൾ:
ഈ അത്യാധുനിക സംവിധാനം വഴി രോഗികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്:
• ഉയർന്ന കൃത്യത (High Precision): 3D ദൃശ്യങ്ങൾ ലഭ്യമാകുന്നതിലൂടെ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ പൂർത്തിയാക്കാം. ഇത് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ലളിതമാക്കുന്നു.
• രക്തനഷ്ടം കുറയുന്നു: രക്തക്കുഴലുകൾ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ ശസ്ത്രക്രിയക്കിടയിലുള്ള രക്തനഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കും.
• വേഗത്തിലുള്ള സുഖം പ്രാപിക്കൽ: ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന കുറവായതിനാലും മുറിവുകൾ ചെറുതായതിനാലും രോഗിക്ക് വളരെ വേഗം വീട്ടിലേക്ക് മടങ്ങാനും ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നു.
• അണുബാധയ്ക്കുള്ള സാധ്യത കുറവ്: വലിയ കീറലുകൾ ഇല്ലാത്തതിനാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
• സങ്കീർണ്ണ ശസ്ത്രക്രിയകൾ: ക്യാൻസർ സംബന്ധമായ ശസ്ത്രക്രിയകൾക്കും ഗൈനക്കോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും ഈ സംവിധാനം ഏറെ ഫലപ്രദമാണ്.
ജനങ്ങളിലേക്ക് കൂടുതൽ സേവനം
നിലവിലുണ്ടായിരുന്ന ലാപ്രോസ്കോപ്പിക് സൗകര്യങ്ങൾക്ക് പുറമെ ഈ പുതിയ മെഷീൻ കൂടി എത്തിയതോടെ, കൂടുതൽ രോഗികൾക്ക് ഒരേസമയം മികച്ച ചികിത്സ നൽകാൻ ആശുപത്രിക്ക് സാധിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയകൾ പൂർത്തിയാക്കാം എന്നത് രോഗികൾക്ക് വലിയ ആശ്വാസമാണ്.
9. റേഡിയോളജി വിഭാഗത്തിൽ പുതിയതായി വാങ്ങിയ മെഷീനുകൾ
1..Fujifilm FCT iStream CT Scan (128 slice CT unit
അയവങ്ങളുടെ ഉയർന്ന നിലവാരത്തിലുള്ള വ്യക്തമായ ചിത്രങ്ങൾ ലഭിക്കും. ഒരു rotation ൽ ഒരേ സമയം 128 ചിത്രങ്ങൾ (layers) എടുക്കും . കൂടുതൽ slices എന്ന് പറഞ്ഞാൽ കൂടുതൽ ഡീറ്റൈൽസ് കിട്ടുമെന്നർത്ഥം (കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വിവരങ്ങൾ കിട്ടും.) കമ്പ്യൂട്ടർ അത് ചേർത്ത് 3D image കൾ ഉണ്ടാക്കും. അതു കൊണ്ട് ചെറിയ പ്രശ്നങ്ങൾ (tumor, blockage) പോലും എളുപ്പത്തിൽ കണ്ടെത്താൻത്താൻ കഴിയും.
smart technology ഉപയോഗിച്ച് ചെയ്യുന്നതിനാൽ, സ്കാനിങ് വേഗത്തിൽ ആക്കാനും, image quality കുറയാതെ തന്നെ റേഡിറേഷൻ കുറയ്ക്കാനും കഴിയും.
കുട്ടികൾക്കും, വായോധികർക്കും, എമർജൻസി ആയി സ്കാനിംഗ് ചെയ്യേണ്ടി വരുമ്പോഴും സ്കാനിംഗ് സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും എന്നത് ഗുണകരമാണ്
നീണ്ട സമയം കിടക്കേണ്ടതില്ല. AI യുടെ സഹായത്തോടെ രോഗികളെ പെട്ടന്ന് പൊസിഷൻ ചെയ്യാനും, സ്കാൻ ചെയ്യാനും കഴിയും.മെഷീൻ തന്നെ settings adjust ചെയ്യും. ഹ്യൂമൻ എറർ കുറയും. അതിന്റെ ഫലമായി കൂടുതൽ കൃത്യതയുള്ള ഇമേജ് കൾ ലഭിക്കും.
മെഷീനിന്റെ opening (Gantry )വലിയതാണ് എന്നത് claustrophobia ഉള്ളവർക്ക് നല്ലതാണ്. കൂടുതൽ ഭാരമുള്ള ഉള്ള രോഗികൾക്കും ഉപയോഗിക്കാനാവും വിധമാണ് ഇതിന്റെ ടേബിൾ. (227 kg വരേ ഉള്ള ഭാരം താങ്ങും).
സാധാരണ CT സ്കാനിങ്ങിൽ metal കാരണം blur ഉണ്ടാകും. എന്നാൽ ഇവിടെ implants, screws, stents ഉണ്ടായാലും ചിത്രം വ്യക്തമായിരിക്കും.
ശരീരത്തിലെ മുഴുവൻ ഭാഗത്തിന്റെയും (Whole body )CT സ്കാൻ ചെയ്യാം.ഹൃദയത്തിന്റെ പ്രശ്നങ്ങൾ അറിയാനുള്ള കാർഡിയോളജി CT, തലച്ചോറിലെ രക്തക്കുഴലുകളിലെ ബ്ലോക്ക്, രക്തക്കുഴൽ ചുരുങ്ങൽ എല്ലാം വ്യക്തമായി മനസ്സിലാക്കി തരുന്ന ബ്രെയിൻ സ്റ്റഡീസ്, കൂടാതെ ഇന്റർവെൻഷണൽ CT, CT guided Biopsy എന്നിവ എടുക്കാനുള്ള സംവിധാനങ്ങൾ എല്ലാം ഈ മെഷീനിൽ ലഭ്യമാണ്.
2..Allengers HF 59R C-Arm machine
ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന മെഷീൻ ആണ്. ഡോക്ടർമാർക്ക് എല്ലുകൾ, അവയവങ്ങൾ എന്നിവ ഓപ്പറേഷൻ ചെയ്തു കൊണ്ടിരിക്കെ കാണാം. അതുകൊണ്ട് തന്നെ implant കളും മറ്റും വച്ചുള്ള ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാൻ ഈ മെഷീൻ സഹായിക്കുന്നു. സ്പഷ്ടവും വിശദവുമായ ചിത്രങ്ങൾ ലഭിക്കുന്നതിനാൽ ചെറിയ എല്ലുകൾ, സ്ക്രൂ, ഉപകരണങ്ങൾ എല്ലാം വ്യക്തമായി കാണാം.
സർജറി കൂടുതൽ കൃത്യതയോടെ, ചെറിയ സമയത്തിൽ ചെയ്യാൻ ഇത് സഹായിക്കും.അതു കൊണ്ട് തന്നെ Operation theatre-ൽ രോഗി കിടക്കേണ്ട സമയവും കുറയും. മറ്റ് മെഷീനുകളെ അപേക്ഷിച്ചു ശരീരത്തിൽ plate, screw, rod ഉണ്ടെങ്കിലും ലഭിക്കുന്ന ചിത്രം വ്യക്തമായിരിക്കും.
3.Allengers Mars 50 fixed xray മെഷീൻ.
വേഗത്തിൽ, വ്യക്തമായി, സുരക്ഷിതമായി X-ray ഫലം നൽകുന്ന ഒരു ആധുനിക ഡിജിറ്റൽ മെഷീൻ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലൂമുള്ള എല്ലുകളുടെ എക്സ്റെകൾ, നെഞ്ചിന്റെ യും വയറിന്റെയും എക്സ്റെ കൾ എന്നിവ എടുക്കാൻ കഴിയും.
4.പുതിയ സി ടി സ്ക്കാൻ മെഷീൻ
10. ശ്വാസകോശ രോഗ വിഭാഗത്തിനായി ബ്രോങ്കോസ്കോപ്പും അവ ഉപയോഗിക്കാനുള്ള തിയേറ്റർ ടേബിൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും
11. ബ്ലഡ് ബാങ്കിലേക്ക് നൂതന റഫ്രിജറേറ്റർ
12. ത്വക്ക് രോഗ വിഭാഗത്തിന് ലേസർ സർജറി യൂണിറ്റ്
13. പോർട്ടബിൾ എക്കോ മെഷീൻ
14. നേത്രരോഗ വിഭാഗത്തിന് ബീ സ്കാൻ
15. ഹെമറ്റോളജി അനലൈസർ
16. അഡീഷണൽ ലക്ഷ്യ സ്റ്റാൻഡേർഡിന് ആവശ്യമായ ഗൈനക് വിഭാഗത്തിന്റെ പുതിയ നിലയിലുള്ള പ്രവർത്തികൾ
17. ലാബിലേക്ക് രക്ത പരിശോധനയ്ക്കായി സി എൽ ഐ എ (CLIA )അനലൈസർ
18. നവജാത ശിശുക്കൾക്കായി എച്ച് എഫ് എൻ സി മെഷീനുകൾ
19. ICU ആംബുലൻസ്
മേൽപ്പറഞ്ഞവ ഇവിടെ ഉണ്ടായ മാറ്റങ്ങളിൽ ചിലത് മാത്രം ആണ്. ഇവയിൽ പലതും കോടികൾ വിലമതിക്കുന്നവയാണെന്ന് ഒന്നു നോക്കിയാൽ മനസ്സിലാകും. നിരന്തരം ആയിട്ടുള്ള ഇടപെടലുകൾ കൊണ്ടും ഇച്ഛാശക്തി കൊണ്ടും ഗ്രൗണ്ട് വർക്ക് കൊണ്ടും സാധിക്കുന്നവയാണ് ഇവ.
ശൈശവാവസ്ഥയിലുള്ള ഒരു മെഡിക്കൽ കോളേജിൽ 9 കോടിയോളം തുടക്കത്തിലും രണ്ടുകോടി പിന്നീടും വകയിരുത്തി ചെയ്തത് 700ലധികം ആൻജിയോഗ്രാം ആണ്..
300 ലധികം ആൻജിയോപ്ലാസ്റ്റിയാണ്..
അയ്യായിരത്തിലധികം എക്കോയാണ്..
രക്ഷപ്പെട്ടത് സാധാരണ മനുഷ്യ ജീവിതങ്ങളാണ്. ഇതൊന്നും ചില്ലറ കാര്യങ്ങളല്ല.
മുൻപ് ചെയ്തിട്ടില്ലാത്ത വിധത്തിൽ എമർജൻസി സർജറികളും ട്രോമാ സർജറികളും നടന്നുവരുന്നു.
-നട്ടെല്ലിന്റെ സർജറി
-ആർത്രോസ്കോപ്പി
-സിക്കിൾ രോഗികളുടെ ഇടുപ്പെല്ല് മാറ്റിവെക്കൽ
-വിവിധതരം തൈറോയ്ഡ് സർജറി കൾ
-മലാശയ ക്യാൻസറിനുള്ള സർജറി കൾ
-ചെവിയുടെ സങ്കീർണ സർജറികൾ
- മൂക്കിന്റെയും സൈനസിന്റെയും എൻഡോസ്കോപിക് സർജറികൾ
- തിമിരത്തിന്റെ നൂതന ഫാക്കോ സർജറികൾ
ഇവയെല്ലാം അതിൽ ചിലത് മാത്രമാണ്
കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഒഴികെ മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് പോലും ഇപ്പോഴും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കായി തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നത് പതിവാണ്. മെഡിക്കൽ കോളജുകളുടെ പ്രാരംഭഘട്ടത്തിൽ എങ്ങും ഇവിടത്തെ പോലെ ഇത്രയും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ല
പറഞ്ഞുവരുന്നത് ഇത്രമാത്രമാണ്. ബോർഡ് മാറ്റി മെഡിക്കൽ കോളജ് ആക്കി എന്ന് പറയുമ്പോൾ വസ്തുതകൾ പരിശോധിക്കണം. ചുരുങ്ങിയപക്ഷം ആശുപത്രി കെട്ടിടത്തിന്റെ പിൻഭാഗത്തെ റീട്ടെയിനിങ് വാൾ എങ്കിലും പോയി നോക്കാനുള്ള ധാർമിക ഉത്തരവാദിത്വം കാണിക്കണം