01/06/2026
മാലൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ വിതരണം നടത്തി
മാലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ വിതരണ പരിപാടി സംഘടിപ്പിച്ചു. മാലൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ, വിവിധ വാർഡുകളിൽ നിന്നുള്ള ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പേര, പ്ലാവ് , അബിയു, റെഡ് ലേഡി പപ്പായ തുടങ്ങിയ വിവിധ ഇനം ഫലവൃക്ഷതൈകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.