CPIM Wandoor AC

CPIM Wandoor AC Official page of CPI(M) Area Committee Wandoor , Malappuram - Kerala

ഏപ്രിൽ 22, സ. വ്ലാദിമിർ ഇല്ല്യിച്ച് ലെനിൻ 156-ാം ജന്മദിനം.ലോകമെമ്പാടുമുള്ള മർദിത ജനവിഭാഗങ്ങൾക്ക് പോരാട്ടവീര്യം പകർന്ന വി...
22/04/2026

ഏപ്രിൽ 22,
സ. വ്ലാദിമിർ ഇല്ല്യിച്ച് ലെനിൻ 156-ാം ജന്മദിനം.

ലോകമെമ്പാടുമുള്ള മർദിത ജനവിഭാഗങ്ങൾക്ക് പോരാട്ടവീര്യം പകർന്ന വിപ്ലവകാരിയായിരുന്നു സ. ലെനിൻ. വെറുമൊരു സൈദ്ധാന്തികൻ എന്നതിലുപരി, മാർക്സിസത്തെ സാഹചര്യങ്ങളിൽ പ്രായോഗികമായി നടപ്പിലാക്കിയ ദീർഘദർശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

1917 ഫെബ്രുവരിയിലെ ബൂർഷ്വാ ജനാധിപത്യ വിപ്ലവം കൊണ്ട് തൃപ്തിപ്പെടാതെ, അതിനെ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നയിച്ചതാണ് ലെനിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വിപ്ലവത്തിന്റെ തന്ത്രങ്ങളും മുദ്രാവാക്യങ്ങളും മാറ്റണമെന്ന അദ്ദേഹത്തിന്റെ ശാസ്ത്രീയമായ നിലപാട് ലോക വിപ്ലവ പ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. 1919-ൽ അദ്ദേഹം രൂപം കൊടുത്ത കമ്യൂണിസ്റ്റ് ഇന്റർനാഷണൽ (കോമിന്റേൺ) അന്താരാഷ്ട്ര തലത്തിൽ തൊഴിലാളി വർഗ്ഗത്തെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

വിപ്ലവാനന്തരം ആറ് വർഷം മാത്രമേ ലെനിൻ ജീവിച്ചിരുന്നുള്ളൂ എങ്കിലും, ആ ചുരുങ്ങിയ കാലയളവിൽ അദ്ദേഹം നട്ടുപിടിപ്പിച്ച വിത്തുകളാണ് പിന്നീട് ഒരു മഹാശക്തിയായി സോവിയറ്റ് യൂണിയനെ വളർത്തിയത്. വിപ്ലവത്തിന് പിന്നാലെ മുതലാളിത്ത രാജ്യങ്ങൾ സോവിയറ്റ് റഷ്യയെ ഒറ്റപ്പെടുത്താനും തകർക്കാനും ശ്രമിച്ചു. കഠിനമായ സാമ്പത്തിക ഉപരോധങ്ങളാണ് USSR നേരിട്ടത്. ഒറ്റപ്പെടുത്തലുകളെ അതിജീവിക്കാൻ പൊതുമേഖലയിലൂന്നിയ വൻകിട വ്യവസായങ്ങളും ആസൂത്രിത വികസനവും ലെനിൻ വിഭാവനം ചെയ്തു. ലെനിന്റെ ദീർഘവീക്ഷണം പിന്നീട് സ്റ്റാലിന്റെ കാലത്ത് നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികളിലൂടെ റഷ്യയെ ഒരു വ്യാവസായിക ശക്തിയാക്കി മാറ്റി.

സോഷ്യലിസം ഒരു രാജ്യത്ത് മാത്രമായി നിലനിൽക്കില്ലെന്ന വാദങ്ങളെ ലെനിൻ ശക്തമായി എതിർത്തു. ഒരു രാജ്യത്തെ സോഷ്യലിസത്തിന്റെ വിജയം മറ്റു രാജ്യങ്ങളിലെ മർദിതരെ പ്രചോദിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പിൽക്കാലത്ത് കിഴക്കൻ യൂറോപ്പിലും ഏഷ്യയിലുമുണ്ടായ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിലൂടെ സത്യമാണെന്ന് തെളിയിക്കപ്പെട്ടു.

സാറിസ്റ്റ് റഷ്യയിലെ ദാരിദ്ര്യത്തിൽ നിന്നും പിന്നോക്കാവസ്ഥയിൽ നിന്നും ആധുനിക സോവിയറ്റ് യൂണിയനിലേക്കുള്ള മാറ്റം അത്ഭുതകരമായിരുന്നു. ഹിറ്റ്‌ലറുടെ നാസിപ്പടയെ തകർക്കാൻ സോവിയറ്റ് യൂണിയനെ പ്രാപ്തമാക്കിയത് വിപ്ലവാനന്തരം ലെനിൻ കെട്ടിപ്പടുത്ത അടിത്തറയാണ്. റഷ്യ സോഷ്യലിസ്റ്റ് പാത സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ലോകം ഫാസിസത്തിന് കീഴ്പ്പെടുമായിരുന്നു.

75 വർഷത്തെ പ്രയാണത്തിനൊടുവിൽ സോവിയറ്റ് യൂണിയൻ തകർന്നുവെങ്കിലും, അത് മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഇന്നും പ്രസക്തമാണ്.

വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്ക...
17/04/2026

വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

​പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

നന്ദി, സ്നേഹം...
09/04/2026

നന്ദി, സ്നേഹം...

08/04/2026

ഇടുങ്ങിയ റോഡിന്റെ ദുരിതക്കെണിയിൽ നിന്ന് മമ്പാടിന് മോചനം വേണം.വണ്ടൂരിലെ എംഎൽഎ യോടാണ്, ദിനംപ്രതി ആയിരങ്ങൾ ആശ്രയിക്കുന്ന ഇവിടുത്തെ റോഡുകൾ ഈ വിധം ഇടുങ്ങിയത് എന്തുകൊണ്ടാണ്. കാൽനൂറ്റാണ്ട് ഈ നാട് താങ്കളെ തുണച്ചതല്ലേ. എന്നിട്ടും ഈ നാടിനോട് അങ്ങയുടെ മനസ് എന്തേ ഇത്ര ഇടുങ്ങിയത്... ? ഇനി ഒരു മാറ്റം ഇവിടെ ഞങ്ങൾക്ക് വേണം .

08/04/2026

സ്വന്തം കുടുംബത്തെ പോറ്റാൻ തോട്ടം മേഖലയിൽ ജോലിചെയ്യുന്ന ജനങ്ങളെ വന്യജീവികൾ കടിച്ചു കീറുമ്പോൾ നിസ്സംഗമായി നോക്കി നിൽക്കുന്നവനല്ല യഥാർത്ഥ ജനപ്രതിനിധി....
അവർക്ക് വേണ്ടത് ശാശ്വതമായ ഒരു പരിഹരമാണ്

08/04/2026

കരുവാരകുണ്ട് പുറ്റള ഉന്നതിയിലെ മനുഷ്യരോട് വികസനത്തെക്കുറിച്ച് ചോദിക്കരുത്;... കാരണം അവർക്ക് മറുപടിയായി നൽകാൻ കണ്ണീർ മാത്രമേയുള്ളൂ..
ഒരു തുള്ളി ശുദ്ധജലമില്ലാതെ, നടന്നുപോകാൻ ഒരു തെളിഞ്ഞ വഴിയില്ലാതെ, മഴയത്തും വെയിലത്തും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു കൂര പോലുമില്ലാതെ ഒരു ജനത ഇവിടെ ജീവന്മരണ പോരാട്ടത്തിലാണ്....
ഇവിടെമാത്രമല്ല മണ്ഡലത്തിലെ മറ്റു ഉന്നതികളുടെയും നാഗറുകളുടെയും അവസ്ഥ വ്യത്യസ്തമല്ല...

പുറ്റളയിലെ ആ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് ഇനിയെങ്കിലും ഒരു അറുതിവേണ്ടേ?...
ജനിക്കാൻ പോകുന്ന തലമുറയ്ക്കെങ്കിലും അടിസ്ഥാന സൗകര്യങ്ങളും നടക്കാൻ ഒരു വഴിയും ആ മണ്ണിൽ ഉണ്ടാകണം...

08/04/2026

പ്രിയ പ്രവാസിസുഹൃത്തുക്കളെ..

നമ്മുടെ വണ്ടൂരിന്റെ നല്ലനാളേക്കായി നമുക്ക് ഒന്നിക്കാം...
നിങ്ങളുടെ സഹായം സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു...

08/04/2026

വണ്ടൂരിന്റെ സമഗ്രവികസനത്തിനായി നമുക്ക് ഒന്നിക്കാം...

Dr. K K ദാമോദരൻ

08/04/2026

നമ്മുടെ മക്കൾക്ക് പഠിക്കാൻ ഒരു ഗവൺമെന്റ് കോളേജ് വണ്ടൂരിൽ വരാൻ എല്ലാ സാധ്യതയുണ്ടായിട്ടും അതിനെ തട്ടിത്തെറിപ്പിച്ചത് MLA യാണ്

വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന ഈ വഞ്ചനയ്ക്ക് വണ്ടൂർ മറുപടി പറയും. അങ്ങയുടെ ഈ 'വിദ്യാഭ്യാസ വിരുദ്ധ' നിലപാടിനെതിരെ ജനങ്ങൾ ഒന്നിക്കും....

08/04/2026

ശാസ്ത്രീയമായ നഗരാസൂത്രണത്തിലൂടെ വണ്ടൂരിന്റെ മുഖഛായ മാറ്റും.

Address

Com. Kunjali Mandiram, Wandoor
Malappuram
679328

Telephone

8606142470

Website

Alerts

Be the first to know and let us send you an email when CPIM Wandoor AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Wandoor AC:

Share

Category