Green. voice nazer

Green. voice nazer abdul nazer

11/06/2026
എട്ട് വർഷത്തോളമായി നീതി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കണ്ണീരിന് ഒടുവിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് ഇന്ന് Fathima T...
10/06/2026

എട്ട് വർഷത്തോളമായി നീതി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കണ്ണീരിന് ഒടുവിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് ഇന്ന് Fathima Thahiliya MLA Shafi Parambil Mp എന്നിവരുടെ ഇടപടലിലൂടെ ഉയർന്നു വരുന്നത്‘

നിപ്പ വൈറസ് എന്ന മഹാദുരന്തത്തിൽ കുടുംബത്തിലെ നാല് പേരെ നഷ്ടപ്പെട്ട മുത്തലിബിനും കുടുംബത്തിനും അർഹമായ പരിഗണനയും നീതിയും ലഭിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി കഴിഞ്ഞ സർക്കാരിൽ നിന്ന് അവർക്ക് നേരിടേണ്ടി വന്ന അവഗണനയും വേദനയും ചെറുതല്ല.

ഇപ്പോൾ പേരാമ്പ്ര MLA ഫാത്തിമ തഹലിയയുടെ ഇടപെടലിലൂടെ ആ നീതിയിലേക്കുള്ള വഴികൾ വീണ്ടും തുറക്കപ്പെടുകയാണ്. ഇന്നലെ മുത്തലിബിനെയും കൂട്ടി ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കുടുംബത്തിന്റെ ദുരിതങ്ങളും അവകാശങ്ങളും ബോധ്യപ്പെടുത്തിയ നടപടി ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ഒരു കുടുംബം സ്വന്തം പ്രിയപ്പെട്ട നാല് പേരെ നഷ്ടപ്പെടുത്തിയിട്ടും വർഷങ്ങളോളം നീതി കാത്തിരിക്കേണ്ടി വന്നത് നമ്മുടെ സമൂഹത്തിന് തന്നെ ഒരു ചോദ്യചിഹ്നമാണ്. ഇനി മുത്തലിബിന്റെ നിയമനം യാഥാർഥ്യമാകുന്ന ദിവസം എപ്പോഴാണെന്ന് കേൾക്കാൻ പേരാമ്പ്രയിലെ ജനങ്ങൾ കാതോർക്കുകയാണ്.

നിപ്പയുടെ ഇരുണ്ട ദിനങ്ങളിൽ രാജ്യത്തിനുവേണ്ടി സ്വന്തം കുടുംബത്തെ നഷ്ടപ്പെടുത്തിയവരോട് കാണിക്കേണ്ടത് അനീതിയല്ല, കരുതലും നീതിയുമാണ്. ആ കുടുംബത്തിന്റെ കണ്ണീർ തുടയ്ക്കുന്ന തീരുമാനം എത്രയും വേഗം ഉണ്ടാകട്ടെ.

നടൻ സലീം കുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.പാണക്ക...
10/06/2026

നടൻ സലീം കുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതിനായി അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

പാണക്കാട് സയ്യിദ് സാധിക്കലി ശിഹാബ് തങ്ങൾ, ഫിഷറീസ് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ, ഹാരിസ് ബീരാൻ എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ., കെ. എം. അഭിജിത് എം.എൽ.എ. എന്നിവർ അനുശോചന സന്ദർശനത്തിൽ പങ്കുചേർന്നു.

Address

Venniyue
Malappuram
676508

Website

Alerts

Be the first to know and let us send you an email when Green. voice nazer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share