Malappuram Municipality

Call

Malappuram  Municipality Official Page of Malappuram Municipality

07/10/2026
കേരള എക്സൈസ് വകുപ്പ് - വിമുക്തി മിഷൻ മലപ്പുറം ഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനം  ഗവ.കോളേജ് മലപ്പുറം
06/10/2026

കേരള എക്സൈസ് വകുപ്പ് - വിമുക്തി മിഷൻ മലപ്പുറം
ഡ്രഗ് ഫ്രീ ക്യാമ്പസ് പ്രഖ്യാപനം
ഗവ.കോളേജ് മലപ്പുറം

05/10/2026

തെരുവ് നായ്ക്കളും കോടതി വിധിയും...

സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നുമലപ്പുറം: നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും തെരുവുന...
05/10/2026

സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു

മലപ്പുറം: നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി മലപ്പുറം നഗരസഭയിൽ സ്‌ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി നഗരസഭയിൽ എ.ബി.സി (Animal Birth Control) സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, മലപ്പുറം നഗരസഭ പരിധിയിലെ മൃഗാശുപത്രിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിൽ താൽക്കാലികമായി തെരുവുനായകൾക്കായി ഷെൽട്ടർ ഹോം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിനും ലൈസൻസ് എടുക്കാത്ത വളർത്തുനായ ഉടമകൾക്കെതിരെ നിയമാനുസൃതമായി പിഴ ഈടാക്കുന്നതിനും യോഗം തീരുമാനിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സമീറ മുസ്തഫ, മറിയുമ്മ ഷെരീഫ്, ആബിദ എട്ടുവീട്ടിൽ, കൗൺസിലർമാരായ കെ.കെ. ഉമ്മർ, ബാലകൃഷ്ണൻ, സദാദ് കാമ്പ്ര, സമദ് സീമാടൻ, സി.ടി. ഹർഷദ്, മുസ്തഫ, നഗരസഭ സെക്രട്ടറി സുധീർ കെ., ക്ലീൻ സിറ്റി മാനേജർ വത്സൻ സി.കെ,സീനിയർ വെറ്ററിനറി സർജൻ അൻവർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, ക്ലർക്ക് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Address

Munduparamba
Malappuram
676519

Telephone

04832734228

Website

Alerts

Be the first to know and let us send you an email when Malappuram Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share