SDPI മങ്കട മണ്ഡലം.

SDPI മങ്കട മണ്ഡലം. Official page of Mankada assembly constituency committy

*ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്*പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും  മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ...
27/05/2026

*ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്*

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

19/05/2026


മങ്കട വെള്ളിലയിൽ മിന്നലേറ്റ് മരണപെട്ട പ്രിയപെട്ടവർക്ക് പ്രാർത്ഥനകളോടെ വിട...
13/05/2026

മങ്കട വെള്ളിലയിൽ മിന്നലേറ്റ് മരണപെട്ട
പ്രിയപെട്ടവർക്ക് പ്രാർത്ഥനകളോടെ വിട...

വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും നുണപ്രചാരണം നടത്തുന്നതും മാധ്യമ സദാചാരമല്ലസംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആരവം കെട്ടടങ്ങി. കഴി...
06/05/2026

വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും നുണപ്രചാരണം നടത്തുന്നതും മാധ്യമ സദാചാരമല്ല

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആരവം കെട്ടടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാന ഭരിച്ചിരുന്ന ഇടതുമുന്നണി വലിയ പരാജയം ഏറ്റുവാങ്ങുകയും യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരികയും ചെയ്തിരിക്കുന്നു.
ഇനി അവിടെ വലിയ വാര്‍ത്തയ്ക്ക് സ്്‌കോപ് കിട്ടില്ലെന്നായപ്പോള്‍ ചില മാധ്യമങ്ങള്‍ എസ്ഡിപിഐയ്‌ക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണക്കഥകളുമായി രംഗത്തു വന്നിരിക്കുന്നു. സമകാലിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും വലിയ പുത്തരിയില്ല !!!!

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റോ നേതാക്കളോ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന തലേ ദിവസം വരെ ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയതായി ഒരു നിലപാടും എടുത്തിട്ടില്ല.
അതുകൊണ്ടു തന്നെ ആ ചര്‍ച്ചയക്കു പ്രസക്തിയുമില്ല.
പിന്നെങ്ങിനെയാണ് ബിഗ് ടിവിയ്ക്ക് മലക്കം മറിച്ചില്‍ എന്നു തോന്നിയതെന്നു മനസിലാകുന്നില്ല.
നേമം മണ്ഡലത്തില്‍ മാത്രമാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നു തന്നെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും എസ്ഡിപിഐയുടെ നിലപാട്. ഇടതു മുന്നണിയുടെ പരാജയത്തെ വിശകലനം ചെയ്യപ്പെടണം. അതിന് രാഷ്ട്രീയമായ പല കാരണങ്ങളുമുണ്ടാകാം. അവയൊക്കെ ജനപക്ഷത്തു നിന്ന് ഗുണാത്മകമായി ചര്‍ച്ച ചെയ്യേണ്ടതിനു പകരം തങ്ങള്‍ക്ക് ഹിതകരമല്ലാത്തവരെ ഒളിയമ്പെറിഞ്ഞ് തറപറ്റിക്കാമെന്നത് മാധ്യമ നിലപാടാവരുത്. ബ്ലാക്ക്‌മെയിലിങ് ജേണലിസത്തിലൂടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ച പലരും കടപുഴകി വീണ ചരിത്രം മലയാള മാധ്യമ മാധ്യമങ്ങളിലുണ്ട് എന്നത് ബിഗി ടിവിയെ പോലെയള്ളവര്‍ തിരിച്ചറിയുന്നത് നന്നാകും.
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മഞ്ഞപ്പത്ര പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.

സിപിഎ ലത്തീഫ്
SDPI സംസ്ഥാന പ്രസിഡന്റ്



04/05/2026
03/05/2026

📌📌📌📌📌📌📌📌📌

ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ എം എസ് എഫ് പ്രവർത്ത‌കനെ സന്ദർശിച്ച് എസ് ഡി പി ഐ നേതാക്കൾ
പലകപ്പറമ്പ് :- പൊതു കളി സ്ഥലത്ത് പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് ലഹരി മാഫിയയുടെ അക്രമണത്തിന് ഇരയായ എം എസ് എഫ് മണ്ഡലം കൺവീനർ ജാസിൽ അരിക്കൻ ചോലയെ എസ് ഡി പി ഐ മങ്കട മണ്ഡലം സെക്രട്ടറി അബ്ദുൽ റഹീം, പലകപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി അഫ്സൽ ഉരോതൊടി എന്നിവർ സന്ദർശിച്ചു. പ്രായ പൂർത്തിയാകാത്ത കുട്ടികളടക്കം കളിക്കുന്ന സ്ഥലങ്ങളിൽ സ്വൈര വിഹാരംനടത്തുന്ന ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഇനിയും പിടികൂടാനുള്ള പ്രതികളെ ഉടൻ പിടികൂടാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

02/05/2026

*SDPI മങ്കട മണ്ഡലം പ്രവർത്തക കൺവെൻഷനും പുതിയ പ്രവർത്തകർക്കുള്ള സ്വീകരണവും*

Mankada

🔴🟢🔴🟢🔴🟢🔴🟢🔴

മങ്കട മണ്ഡലത്തിൽ നിന്നും SDPI ലേക്ക് കടന്ന് വന്നവർക്ക് വിപ്ലവാഭിവാദ്യങ്ങൾ 💐
02/05/2026

മങ്കട മണ്ഡലത്തിൽ നിന്നും
SDPI ലേക്ക് കടന്ന് വന്നവർക്ക്
വിപ്ലവാഭിവാദ്യങ്ങൾ 💐


*S D P I മങ്കട മണ്ഡലം പ്രവർത്തക കൺവെൻഷൻ*🗓 *മെയ്‌ 1 - വെള്ളി*⏱ *07:00 PM*🏛*വാവാസ് ഓഡിറ്റോറിയം* 📍*തിരൂർക്കാട്**ഉദ്ഘാടനം :-...
28/04/2026

*S D P I മങ്കട മണ്ഡലം പ്രവർത്തക കൺവെൻഷൻ*

🗓 *മെയ്‌ 1 - വെള്ളി*
⏱ *07:00 PM*
🏛*വാവാസ് ഓഡിറ്റോറിയം*
📍*തിരൂർക്കാട്*

*ഉദ്ഘാടനം :- സഹീർ ചാലിപ്പുറം (S D P I പാലക്കാട്‌ ജില്ലാ പ്രസിഡഡന്റ് )

*SDPI മങ്കട മണ്ഡലം കമ്മിറ്റി*

05/04/2026

മഞ്ഞളാംകുഴി അലി കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം: എസ്ഡിപിഐ. മങ്കട : കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ 2021 ലെ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ വോട്ട് എനിക്ക് കിട്ടിയിട്ടില്ലെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞത് വസ്തുത വിരുദ്ധമാണെന്ന് എസ്ഡിപിഐ മങ്കട മണ്ഡലം കമ്മിറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അലിയുടെ ആളുകൾ എസ്ഡിപിഐ നേതാക്കളെ സമീപിച്ചതിനെ തുടർന്ന് അലിയും എസ്ഡിപിഐ നേതാക്കളും ഒരുമിച്ചിരുന്ന് സംസാരിച്ചു തീരുമാനിച്ചത് പ്രകാരമാണ് മണ്ഡലത്തിലെ മുഴുവൻ എസ്ഡിപിഐ പ്രവർത്തകരും മഞ്ഞളാംകുഴി അലിക്ക്‌ വോട്ട് ചെയ്തത്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളവ് പറയുന്നത് തികച്ചും നന്ദികേടാണെന്നും ഇത്തരം വിശ്വാസവഞ്ചന കാണിക്കുന്നവർക്ക് ജനപ്രതിനിധി ആകുന്നതിന് ധാർമികമായ അവകാശമില്ലെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഇറക്കിയ പത്രപ്രസ്താവനയിൽ പറഞ്ഞു.


Address

Mankada
Malappuram

Website

Alerts

Be the first to know and let us send you an email when SDPI മങ്കട മണ്ഡലം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI മങ്കട മണ്ഡലം.:

Share