President Karulai Grama Panchayath

President Karulai Grama Panchayath Karulai is the "god's own village" in Kerala State with green forest, and has a variety of animals

06/08/2026
നല്ലവരായ കരുളായി ഗ്രാമപഞ്ചായത്ത് നിവാസികളെ...ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രക...
12/06/2026

നല്ലവരായ കരുളായി ഗ്രാമപഞ്ചായത്ത് നിവാസികളെ...

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള ഒരു പ്രദേശമാണ് നമ്മുടെ ഗ്രാമപഞ്ചായത്ത്. കാലവർഷം ആരംഭിച്ച ഈ സാഹചര്യത്തിൽ, ഏതടിയന്തിര സാഹചര്യത്തെയും നേരിടാൻ നമ്മൾ ഓരോരുത്തരും സജ്ജരായിരിക്കേണ്ടതുണ്ട്.
ദുരന്തമുഖങ്ങളിൽ സ്വയം പ്രതിരോധം തീർക്കാനും ശാസ്ത്രീയമായി ഇടപെടാനും നമ്മെ പ്രാപ്തരാക്കുന്നതിനായി, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (NDRF) അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇതോടൊപ്പം പഞ്ചായത്തുതല റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (RRT) രൂപീകരണവും ഇതേ ചടങ്ങിൽ വെച്ച് നടക്കുന്നതാണ്.
തീയതി: 15.06.2026 (തിങ്കൾ)
സമയം: രാവിലെ 10:00 മണി
സ്ഥലം: കരുളായി ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാൾ
നമ്മുടെയും നമ്മുടെ നാടിന്റെയും സുരക്ഷ മുൻനിർത്തി നടത്തുന്ന ഈ സുപ്രധാന യോഗത്തിൽ എല്ലാ പൊതുജനങ്ങളും, ജനപ്രതിനിധികളും, സന്നദ്ധ പ്രവർത്തകരും നിർബന്ധമായും പങ്കെടുക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

പ്രസിഡന്റ്,
കരുളായി ഗ്രാമപഞ്ചായത്ത്

ജി.എൽ.പി.എസ് വാരിക്കൽ സി.എം കിഡ്സ് സ്കോളർഷിപ്പ് LSS വിജയികൾക്കുള്ള അനുമോദന ചടങ്ങും വിജയാഘോഷവും സംഘടിപ്പിച്ച പ്രോഗ്രാം ഉദ...
26/05/2026

ജി.എൽ.പി.എസ് വാരിക്കൽ സി.എം കിഡ്സ് സ്കോളർഷിപ്പ് LSS വിജയികൾക്കുള്ള അനുമോദന ചടങ്ങും വിജയാഘോഷവും സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രഹന എൻ.കെ, സലീം മുണ്ടോടൻ, ഷുഹൈബ് മൈലംപാറ, എസ്.എം.സി വൈസ് ചെയർമാൻ കെ ശശി എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ അസൈനാർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.

കരുളായി പഞ്ചായത്ത്‌ 17ആം വാർഡിലെ പിലാക്കോട്ടുപാടം അരിപ്പല നഗറിൽ സ്നേഹ ഭവൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ കീഴിൽ 25 ഓളം കുട്ടിക...
24/05/2026

കരുളായി പഞ്ചായത്ത്‌ 17ആം വാർഡിലെ പിലാക്കോട്ടുപാടം അരിപ്പല നഗറിൽ സ്നേഹ ഭവൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ കീഴിൽ 25 ഓളം കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണോൽഘാടനം വാർഡ് മെമ്പർ കദീജ പറമ്പിൽ പീടിക സ്നേഹ ഭവനം ചാരിറ്റി ട്രസ്റ്റ് പ്രസിഡണ്ട്‌ സമീർ പുളിക്കൽ കേരള കോൺഗ്രസ്‌ ജേക്കബ് യൂത്ത് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ബാബു പൊടിയാടാൻ മഞ്ചേരി പ്രസ്സ് ക്ലബ് പ്രസിഡണ്ട്‌ സി ജമാൽ ട്രസ്റ്റ് സെക്രട്ടറി സഫീർ പുളിക്കൽ ട്രഷറർ വി കെ യാസിർ അറഫാത്ത് എന്നിവരുടെ സാനിദ്യത്തിൽ നിർവഹിച്ചു...

നമ്മുടെ നാട്..നമ്മുടെ ഉത്തരവാദിത്വം..
16/05/2026

നമ്മുടെ നാട്..
നമ്മുടെ ഉത്തരവാദിത്വം..

15/05/2026

2025-26 വർഷത്തെ പട്ടികജാതി വികസന പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

കരുളായി ഗ്രാമ പഞ്ചായത്ത്‌ സാക്ഷരത മിഷൻ നടപ്പാക്കുന്ന തുല്യത 2026-27 വർഷത്തേക്കുള്ള രെജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു Presiden...
13/05/2026

കരുളായി ഗ്രാമ പഞ്ചായത്ത്‌ സാക്ഷരത മിഷൻ നടപ്പാക്കുന്ന തുല്യത 2026-27 വർഷത്തേക്കുള്ള രെജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

President Karulai Grama Panchayath

മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കരുളായി ഗ്രാമപഞ്ചായത്തിലെ വിവിധ SC നഗറുകളിലേക്ക് അനുവദിച്...
11/05/2026

മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കരുളായി ഗ്രാമപഞ്ചായത്തിലെ വിവിധ SC നഗറുകളിലേക്ക് അനുവദിച്ച 6 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം,ചോക്കാട് ഡിവിഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

Address

Malappuram

Telephone

+919496047788

Website

Alerts

Be the first to know and let us send you an email when President Karulai Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share