കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്

  • Home
  • India
  • Malappuram
  • കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്, Public & Government Service, Malappuram.

അറിവിൻ ജാലകത്തിൽ, കൂട്ടിലങ്ങാടിയുടെ കയ്യൊപ്പ്​അറിവിന്റെ ചക്രവാളങ്ങൾ ഡിജിറ്റൽ യുഗത്തിനൊപ്പം വികസിക്കുമ്പോൾ, ആധുനിക വിദ്യാ...
13/03/2026

അറിവിൻ ജാലകത്തിൽ, കൂട്ടിലങ്ങാടിയുടെ കയ്യൊപ്പ്

​അറിവിന്റെ ചക്രവാളങ്ങൾ ഡിജിറ്റൽ യുഗത്തിനൊപ്പം വികസിക്കുമ്പോൾ, ആധുനിക വിദ്യാഭ്യാസത്തിന്റെ പുതുവെളിച്ചം ക്ലാസ്സ് മുറികളിലെത്തിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃകയാ കുന്നു.
2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഗവൺമെന്റ് യു.പി. സ്കൂളുകൾക്ക് സ്മാർട്ട് പഠനസൗകര്യമൊരുക്കുന്ന ഗൂഗിൾ ടിവി വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മങ്കട പള്ളിപ്പുറം ഗവ : UP സ്കൂളിൽ വെച്ച് നടന്ന പരിപാടി പ്രത്യാശയുടെയും അഭിമാന ത്തിന്റെയും സാക്ഷ്യമായി മാറി.
​പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രസ്ന മുനീർ വിതരണോദ്ഘാടനം നിർവ്വഹിച്ച പരിപാടിയിലേക്ക് ജീനിയസ് ടോപ്പ്' (GENIUS TOP) സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഉജ്ജ്വല വിജയം കൊയ്ത കൊച്ചു പ്രതിഭകളുടെ സാന്നിധ്യം ചടങ്ങിനെ അവിസ്മരണീയ മാക്കി.സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ നാലാം ക്ലാസുകാരി നഷ്‌ല ഫാത്തിമ ടി.കെ, ഇതേ മത്സരത്തിൽ 'എ' ഗ്രേഡ് കരസ്ഥമാക്കിയ രണ്ടാം ക്ലാസുകാരി ഫാത്തിമ ഹൈഫ, സി. എന്നിവരുടെ നേട്ടങ്ങൾ സ്‌കൂളിനും നാടിനും വലിയൊരു അംഗീകാരമായി. വിജ്ഞാനവും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഇത്തരം സംരംഭങ്ങൾ, കൂട്ടിലങ്ങാടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങളുടെ നേർ സാക്ഷ്യ മായി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നസീറ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ധീൻ ഇ.സി., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മുനീറ, വാർഡ് മെമ്പർ എ.കെ. യൂസഫ്, PTA പ്രസിഡന്റ് Kp സൈഫുദ്ധീൻ, KP ബാപ്പു, HM P വിനോദ്, എന്നിവർ സംസാരിച്ചു.

11/03/2026

Address

Malappuram

Telephone

+917592945555

Website

Alerts

Be the first to know and let us send you an email when കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share