സേവാഭാരതി ചെറുകാവ്

സേവാഭാരതി ചെറുകാവ് Service

04/02/2023

ദേശീയ സേവാഭാരതി കേരളം പാലക്കാട് 2023 ജനുവരി 28 , 29 തീയതികളിൽ നടത്തിയ സേവാസംഗമത്തിൽ നിന്നുള്ള ദൃശ്യാനുഭവം

*സ്വച്ഛ് കേരളം ശുചീകരണ യജ്ഞം*സേവാഭാരതി ചെറുകാവ് യൂണിറ്റിന്‍റെ സ്വച്ഛ് കേരളം ശുചീകരണ യജ്ഞം, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസ...
08/01/2023

*സ്വച്ഛ് കേരളം ശുചീകരണ യജ്ഞം*

സേവാഭാരതി ചെറുകാവ് യൂണിറ്റിന്‍റെ സ്വച്ഛ് കേരളം ശുചീകരണ യജ്ഞം, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുള്ള കോയ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.

ചെറുകാവ് കൃഷിഭവന്‍, മൃഗാശുപത്രി, ആയുര്‍വേദ ഡിസ്പന്‍സറി പരിസരത്താണ് ശുചീകരണം നടന്നത്.

സ്വച്ഛ് കേരളം - ശുചീകരണയജ്ഞം..
07/01/2023

സ്വച്ഛ് കേരളം - ശുചീകരണയജ്ഞം..

20/12/2022

#സേവാസംഗമം_2023

25/10/2022

സേവാസംഗമം 2023 സ്വാഗതസംഘം ക്ഷണപത്രിക
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്കു ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ സുരേഷ് കുമാർ കൈമാറുന്നു.

25/10/2022
25/10/2022

സേവാ സംഗമം 2023 സംഘാടക സമിതി രൂപീകരണം (23/10/2022)

യോഗത്തിന് ആരംഭം കുറിച്ച് കൊണ്ട് സ്വാമി കൃഷ്ണാത്മാനന്ദ (ദയാനന്ദ ആശ്രമം പാലക്കാട്) ദീപം തെളിയിക്കുന്നു.

25/10/2022

സേവാ സംഗമം 2023 സംഘാടക സമിതി രൂപീകരണം (23/10/2022)

ചെയർമാൻ സ്ഥാനം ഏറ്റെടുത്തു ഡോ ഇ ശ്രീധരൻ മറുപടി സന്ദേശം നൽകി.
ടെക്നിക്കൽ ആയ പല പദ്ധതികളും ഏറ്റെടുത്ത് രാഷ്ട്രത്തിന് സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഇത്രയും വലിയ ഒരു ചുമതല എന്നെ ഏൽപ്പിക്കുന്നത്, ഇതു പോലെ ഒരു ദൗത്യം ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു . ചെറുപ്പകാലത്ത് സംഘത്തിൽ പ്രവർത്തിക്കാൻ ഭാഗ്യം ഉണ്ടായി എന്നും, എന്നാൽ പഠന ശേഷം ഔദ്യോഗിക ജീവിതത്തിൽ കയറിയതിനാൽ 1941 മുതൽ സംഘവുമായി ബന്ധം പുലർത്താൻ സാധിച്ചിരുന്നില്ല. തനിക്ക് എന്തെങ്കിലും സ്വഭാവ ശുദ്ധി കിട്ടിയിട്ടുണ്ടെങ്കിൽ. അത് സംഘത്തിൽ നിന്നുമാണ് കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. സംഘവും സേവാഭാരതി പ്രവർത്തകരും എൻറെ പിന്നിൽ ഉണ്ടെങ്കിൽ ഏതു കാര്യവും നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്നും, നാം ചെയ്യുന്ന പ്രവർത്തി അത് ദൈവാർപ്പണമായി ചെയ്യുകയാണെങ്കിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എൻറെ എല്ലാ വിജയത്തിനും കാരണം ഇതുതന്നെയാണ് എന്നും ഡോക്ടർ ഇ. ശ്രീധരൻ വിശദീകരിച്ചു.

#സേവാസംഗമം-2023
#ദേശീയസേവാഭാരതികേരളം

25/10/2022

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരിച്ചു
ശ്രീ എ ഗോപാലകൃഷ്ണൻ (അഖില ഭാരതീയ സംയോജക് - സീമ ജാഗരൺ ) മുഖ്യ പ്രഭാഷണം നടത്തി,.

"ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം" എന്ന മുഖ്യ ദർശനത്തിൽ സേവാസംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണം ധന്വന്തരി ജയന്തി ദിനത്തിൽ തന്നെ ആയതിന്റെ ഔചിത്യത്തെ പരാമർശിച്ചാണ് പ്രഭാഷണം തുടങ്ങിയത് .

കേരളത്തിലെ ആദ്യകാല സംഘ പ്രവർത്തനം തളിരിട്ട മണ്ണ് അതുപോലെ സംഘത്തിന്റെ ദർശനത്തിൽ നിരവധി സേവന അധ്യായങ്ങൾ രചിച്ച ഭൂമിക എന്ന നിലയിലും 2023 സേവാസംഗമത്തിന്റെ ആതിഥേയരായ പാലക്കാടിന്റെ പ്രസക്തിയെ പരാമർശിച്ചു .

ദേശഭക്തി, തുല്യതാമനോഭാവം, സമർപ്പണ ബോധം എന്നിവ വളർത്താനുള്ള ലഘുവായ എന്നാൽ കാര്യക്ഷമമായ ഡോക്ടർജിയുടെ ശ്രമം, ഭാരതത്തിന്റെ ഭാവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യതയാർന്ന ദർശനം എന്നിവ വിശദീകരിച്ചു .

സമാജത്തിനു സേവനം ചെയ്യുവാൻ സമർപ്പണ മനോഭാവമാണ് വേണ്ടതെന്നും സാമ്പത്തികമായി താഴെ തട്ടിൽ നിൽക്കുന്നവർ പോലും തങ്ങളാലാവുന്ന വിധത്തിൽ സഹജീവികളെ സഹായിക്കുന്ന വിധത്തിൽ സംഘ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നും ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു

സേവനസങ്കല്പം - അബലരായ സാധു ജീവിതങ്ങളെ സഹയിക്കുന്നതാണ് യഥാർത്ഥത്തിൽ സകലചരാചരത്തിലും കുടികൊള്ളുന്ന ഏകമായ ഈശ്വര ചൈതന്യത്തെ പൂജിക്കൽ. സേവ കാര്യങ്ങളിൽ സമൂഹത്തിലെ ബഹുഭൂരിപക്ഷം കാണിക്കുന്ന നിഷ്ക്രിയാവസ്ഥയെയും അദ്ദേഹം വിവരിച്ചു .

സേവന രംഗത്ത് കൂടുതൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കാനായി രൂപീകരിച്ച സേവാഭാരതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങളും ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ താരതമ്യവും നടത്തി .

സ്വാമിവിവേകാന്ദന്റെയും ശിഷ്യരുടേയും ദർശനങ്ങളും സത്കർമ്മങ്ങളും, അതുപോലെ ഗീതോപദേശവും ഉദ്ധരിച്ചുകൊണ്ടു സ്വാഗതസംഘ രൂപീകരണത്തിൽ പങ്കെടുത്ത ഓരോ അംഗങ്ങളെയും പ്രവർത്തന സജ്ജരാക്കി .

ലഹരിമുക്തി എന്ന ലക്ഷ്യത്തിലേക്കു അടുക്കുവാൻ ആത്മീയതയും, ഭക്തിയും, സേവനപരതയും ദേശഭക്തിയും ജനമനസിലേക്കു നിറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു.

സേവാസംഗമത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിനു ആശ്രയം സമാജം ആണെന്നും അതിനായി ചെയ്യേണ്ട പരിശ്രമത്തെ കുറിച്ചും വിശാല അർത്ഥത്തിൽ സംസാരിച്ചു ഉപസംഹരിച്ചു .

Address

ചെറുകാവ്
Malappuram
673637

Telephone

+918848188527

Website

Alerts

Be the first to know and let us send you an email when സേവാഭാരതി ചെറുകാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സേവാഭാരതി ചെറുകാവ്:

Share

Category