രാമനാട്ടുകരക്കാര്

രാമനാട്ടുകരക്കാര് രാമനാട്ടുകര കോഴിക്കോടിനു തെക്ക് പതി? In the histories of ancient Kerala, Ramanattukara had an important and notable role.

ഇന്ത്യാ മഹാരാജ്യത്തിന്‍റെ പൂര്‍വ്വകാല ചരിത്രത്തില്‍, അഥവാ അതിന്‍റെ ചരിത്രപരമായ വഴിതിരിച്ചിലില്‍ കേരളത്തിന് ഇതര സംസ്ഥാനങ്ങള്‍ക്കില്ലാത്ത സവിശേഷമായ ഒരു പങ്കുണ്ടായിരുന്നു എന്നത് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുള്ള ശ്രദ്ധേയമായ ഒരു വസ്തുതയാണ്. അത് പോലെ കോഴിക്കോടിനും, കോഴിക്കോട് ജില്ലയിലെ (രാമനാട്ടുകര ഉള്‍പ്പെടെ) ഒട്ടനവധി പ്രദേശങ്ങള്‍ക്കും, കേരളത്തിലെ ഇതര ജില്ലകള്‍ക്കും, പ്രദേശങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത

വിധം ഇന്ത്യന്‍ ചരിത്രവുമായി ബന്ധമുണ്ടായിരുന്നു എന്നതും ചരിത്ര സത്യമാണ്. Formerly it was a big village surrounded by many small and big villages nearby. Once it's name was not as Ramanattukara as we says today, but it was as Kadungonchira,(Kadu-ngon-chira) old aged people are reminding us so.....>>

05/09/2025
24/08/2025

ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഗണേഷ്‌കുമാർ സാറിന്റെ പൊതുജനങ്ങൾക്കുള്ള ശ്രദ്ധേയമായ ഒരു സന്ദേശം

 #അംബാസഡർ_കാർ:ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ എന്ന കാർ നിർമ്മാണ കമ്പനി പുറത്തിറക്കിയിരുന്ന ഒരു മോഡലായിരുന്നു ഹിന്ദുസ്...
24/08/2025

#അംബാസഡർ_കാർ:

ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ എന്ന കാർ നിർമ്മാണ കമ്പനി പുറത്തിറക്കിയിരുന്ന ഒരു മോഡലായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ കാർ.

• 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന യുണൈറ്റഡ് കിങ്ഡത്തിലെ മോറിസ് ഓക്സ്ഫോർഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്.

• കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് ഈ കാർ നിർമ്മിച്ചത്. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ.

• ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്.
• വിദേശ വിനോദ സഞ്ചാരികളും ഇന്ത്യൻ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡർ നിഷ്ക്ർഷിക്കാറുണ്ട്.
• ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡർ കണക്കാക്കപ്പെട്ടിരുന്നു.
• ആദ്യ കാലത്ത് പെട്രോൾ ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് പെട്രോളിനു പുറമേ ഡീസലിലും എൽ.പി.ജി.യിലും ലഭ്യമായി.

അംബാസഡർ :
നിർമ്മാതാവ് : ഹിന്ദുസ്ഥാൻ മോട്ടോർസ്
• മാതൃസ്ഥാപനം : മോറിസ്
• നിർമ്മാണം : 1958
• മുൻ‌ഗാമി : ലാൻഡ് മാസ്റ്റർ
• വിഭാഗം : ബി
• രൂപഘടന : സെഡാൻ
• ലേഔട്ട് : ഫ്രീ
• എൻ‌ജിൻ1500സി.സി/1800സി.സി/2000സി.സി
• ഗിയർ മാറ്റം : മാനുവൽ 5 സ്പീഡ്
• നീളം : 4300മിമീ
• വീതി1580മിമീ
• ഉയരം1690മിമീ
• ഭാരം1200 കിലോഗ്രാം
• നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് : 54 ലിറ്റർ
• രൂപകല്പന : സർ അലെക് ഇസ്സിഗോണിസ്

• 2013 ജൂലൈ മാസം ബി.ബി.സി.യുടെ ഓട്ടോമൊബീൽ ഷോ - ടോപ് ഗിയർ - സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ - ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

• 2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംമ്പാസഡർ കാറിന്റെ ഉല്പാദനം പൂർണ്ണമായും നിലച്ചു.

[അവലംബം : വിക്കിപീഡിയ]

ഇന്നലെ രാവിലെ നടക്കാനിറങ്ങി. ബസ് സ്റ്റാൻഡിന്റെ ഓപ്പോസിറ്റിലുള്ള മുട്ട്യാറ റോട്ടിലൂടെ നടന്ന്, ചെള്ളിപ്പാടം ഭാഗത്ത്‌ നിന്ന...
21/08/2025

ഇന്നലെ രാവിലെ നടക്കാനിറങ്ങി. ബസ് സ്റ്റാൻഡിന്റെ ഓപ്പോസിറ്റിലുള്ള മുട്ട്യാറ റോട്ടിലൂടെ നടന്ന്, ചെള്ളിപ്പാടം ഭാഗത്ത്‌ നിന്ന് കെയർവെൽ ഹോസ്പിറ്റൽ ഭാഗത്തേക്ക്‌ തിരിയാതെ, നേരെത്തന്നെ മുന്നോട്ട് നടന്നു.. അതിലെ ചെന്നാൽ ചേലേമ്പ്ര പുഴയുടെ തീരത്തെവിടെയെങ്കിലും എത്തുമെന്ന് കരുതിയാണ് നടന്നത്. എന്നാൽ അതുണ്ടായില്ല. ഏറെ ചെന്നപ്പോൾ ടാറിട്ട ആ റോഡ് ഒരു ദശാ സന്ധിപോലെ പുല്ല് പടർന്ന ഏതോ സ്വകാര്യ ഭൂമിയിൽ ചെന്നവസാനിക്കുകയാണ് ഉണ്ടായത്.

മുന്നോട്ട് പോകാൻ ഒരു പൊതു വഴിയോ, ഒരു സ്വകാര്യ വഴിപോലുമോ ഇല്ലെന്ന് വന്നതോടെ പോയ അതേ വഴിയിലൂടെ തിരിച്ച് നടന്നു. വീണ്ടും ബസ് സ്റ്റാന്റിന്റെ എതിരിലുള്ള ഖാദി കെട്ടിടത്തിന്റെ അരികിൽ വന്ന് നിന്നു. അപ്പോൾ സമയം 7 മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. ബസ്സുകളൊന്നും സ്റ്റാൻഡിൽ കയറാൻ തുടങ്ങിയിരുന്നില്ല. കോഴിക്കോട്ടു നിന്ന് വരുന്ന ബസ്സുകൾ സ്റ്റാൻഡിന്റെ മുന്നിലെ നിരത്തിൽ നിന്ന് തന്നെ ആളെക്കയറ്റിയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

അപ്പോൾ എതിർ ദിശയിലെ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ തോന്നി. പോക്കറ്റിൽ നിന്ന് ഫോണെടുത്തു. ഒരു അഞ്ചാറ് ഷോട്ട് എടുത്തു. അതിൽ ആദ്യത്തേതാണ് ഇത്....
__________________
_mali👁️creation_

വിദ്യാർഥികൾക്കും, നിത്യ ജീവിതത്തിൽ എല്ലാവർക്കും പലപ്പോഴും ആവശ്യമുള്ള പല ചിഹ്നങ്ങളുമുണ്ട്. അവയ്ക്ക് ഇംഗ്ലീഷിൽ പറയുന്ന പേര...
20/08/2025

വിദ്യാർഥികൾക്കും, നിത്യ ജീവിതത്തിൽ എല്ലാവർക്കും പലപ്പോഴും ആവശ്യമുള്ള പല ചിഹ്നങ്ങളുമുണ്ട്. അവയ്ക്ക് ഇംഗ്ലീഷിൽ പറയുന്ന പേരുകൾ അറിയാത്തവരോ, മറന്ന് പോയവരോ ആരെങ്കിലും ഉണ്ടെങ്കിൽ താഴെയുള്ള പട്ടിക നോക്കുക.

സ്‌കെയ്ലോ (Scale) മറ്റെന്തെങ്കിലും അളവുപകരണങ്ങളോ ഇല്ലാതെ തന്നെ വസ്തുക്കളുടെ ഇഞ്ച് അളവ് കണ്ടുപിടിക്കാൻ നമ്മുടെ കൈയും വിരല...
20/08/2025

സ്‌കെയ്ലോ (Scale) മറ്റെന്തെങ്കിലും അളവുപകരണങ്ങളോ ഇല്ലാതെ തന്നെ വസ്തുക്കളുടെ ഇഞ്ച് അളവ് കണ്ടുപിടിക്കാൻ നമ്മുടെ കൈയും വിരലുമൊക്കെ തന്നെ മതി..

ഇതാ ഇവിടെ താഴെ കൊടുത്തിട്ടുള്ള ചിത്രത്തിൽ അങ്ങനെയുള്ള ഒരു അളവ് രീതിയാണ് കാണിച്ചിട്ടുള്ളത്.

പരീക്ഷിച്ചു നോക്കുക. ശേഷം അളന്ന് ഉറപ്പ് വരുത്തുക.

20/08/2025

അഞ്ചിയും, കുഞ്ചിയും ഗുഹ കാണാൻ പോയി! കുഞ്ചി അങ്ങടും പോയി, അഞ്ചി ഇങ്ങടും പോന്നു!

ഉത്തരം :
-(ഒരുരുള ചോറ് തിന്നു)-

20/08/2025

"പത്താള് പറഞ്ഞാൽ പത്തായം തിരിയും"

-(പഴഞ്ചൊല്ല്)-

20/08/2025

"കണക്കപ്പിള്ളേടെ വീട്ടിൽ കരിക്കലും, പൊരിക്കലും. കണക്ക് നോക്കുമ്പം കരച്ചിലും പിഴിച്ചിലും"

-(കാരണവച്ചൊല്ല്)-

Address

Kozhikode

Alerts

Be the first to know and let us send you an email when രാമനാട്ടുകരക്കാര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to രാമനാട്ടുകരക്കാര്:

Share