പഴയകാലത്ത് മല്ലപ്പുഴശ്ശേരിയുടെ ഭൂരിഭാഗവും നിബിഡമായ വനമായിരുന്നു. കാടുതെളിച്ചു കുടിയേറിയവര്‍ നല്‍കിയ വിശേഷണങ്ങളായ പിന്നയും കാട്, ഒണ്ടെകാട് എന്നിവ ലോപിച്ച് യഥാക്രമം പുന്നക്കാട്ട്, ഓന്തേകാട് എന്നീ സ്ഥലപ്പേരുകള്‍ നിലവില്‍ വന്നുവത്രെ. 18- നൂറ്റാണ്ടില്‍ പുന്നക്കാട്ട് ധാരാളം ഇസ്ളാംമതക്കാര്‍ കൂട്ടമായി താമസിച്ചു കച്ചവടം നടത്തിയിരുന്നതായി ചില കുടുംബചരിത്രങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. മല്ലപ്പുഴശ്ശേരി ഭൂ
പ്രദേശത്തിന്റെ ഗണ്യമായ ഭാഗങ്ങള്‍ തിരുവാറന്മുളക്ഷേത്രം വകയായിരുന്നു എന്ന് പറയപ്പെടുന്നു. 1952-ല്‍ രൂപം കൊണ്ട മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പി.കെ വേലായുധന്‍ നായര് ആയിരുന്നു.
ആറന്മുള കണ്ണാടി, ആറന്മുള അടയ്ക്ക തുടങ്ങിയവ ഈ പ്രദേശത്തിന്റെ പ്രസിദ്ധിക്കു നിദാനമായവയാണ്. കേരളത്തിന്റെ പാരമ്പര്യകലകളായ കഥകളി, ഓട്ടംതുള്ളല്‍, കളരിപ്പയറ്റ്, ചിത്രരചന തുടങ്ങിയ അനവധി കലാരൂപങ്ങള്‍ പഠിപ്പിക്കുകയും പ്രദര്‍ശനപരിപാടികള്‍ ക്രമീകരിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക നിലയമാണ് വിജ്ഞാന കലാവേദി. അന്താരാഷ്ട്ര പ്രസിദ്ധിയുള്ള ഈ സ്ഥാപനം നടത്തുന്നത് ഫ്രഞ്ച് വനിതയായ ലൂബാ ഷീല്ഡാ്ണ്. ഹൈന്ദവ ക്രൈസ്തവ ജനങ്ങള്‍ ഒത്തൊരുമിച്ച് വസിക്കുന്ന ഒരു ഗ്രാമമാണ് മല്ലപ്പുഴശ്ശേരി. 8 ക്ഷേത്രങ്ങളും 9 കാവുകളും പഞ്ചായത്തിലുണ്ട്.
1854-ല്‍ കുഴിക്കാലായില്‍ സി.എം.എസ് മിഷനറിമാര്‍ സ്ഥാപിച്ച പള്ളിയാണ് ഈ പ്രദേശത്തെ ആദ്യ ക്രൈസ്തവദേവാലയം. 1885-ല്‍ കുഴിക്കാലായില്‍ സി.എം.എസ് മിഷനറിമാര്‍ സ്ഥാപിച്ച പ്രൈമറിസ്കൂള്‍ 1948-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. രാജഭരണക്കാലത്ത് സ്ഥാപിതമായ രണ്ടു ഗവണ്‍മെന്റ് വിദ്യാലയമൊഴിച്ചാല്‍ ഇന്ന് കാണുന്ന വിദ്യാലയങ്ങളില്‍ ഏറിയ പങ്കും ക്രൈസ്തവസഭകളൂടെ സംഭാവനകളാണ്. കുഴിക്കാലാ സി.എം.എസ് ഹൈസ്കൂള്‍, കാരംവേലി എസ്.എന്‍.ഡി.പി ഹൈസ്കൂള്‍, ആറന്മുള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ എന്നിവയാണ് പ്രൈമറി സ്കൂളുകള്‍ക്ക് പുറമെയുള്ള വദ്യാഭ്യാസ സ്ഥാപനങ്ങള്‍.
പ്രസിദ്ധരായ പാരമ്പര്യവൈദ്യന്മാരുടെ നാടായിരുന്നു ഈ ഗ്രാമം. പ്രസിദ്ധ കവയത്രിയും പരിസ്ഥിതി സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ വീട് ഈ പഞ്ചായത്തിലാണ്. പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു കൂടി തുമ്പമണ്‍ - കോഴഞ്ചേരി റോഡ് കടന്നുപോകുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയര്ന്നത പ്രദേശമാണ്കൊല്ലന്‍മുരുപ്പ്. സമതലപ്രദേശങ്ങളും, ചരിവുതലങ്ങളും, ചെറിയ പാറക്കെട്ടുകളും, കുന്നുകളും, താഴ്വരകളും ഒരുപോലെ ചേര്‍ന്ന അതിമനോഹരമായ ദൃശ്യവിരുന്നൊരുക്കുന്ന ഗ്രാമമാണ് മല്ലപ്പുഴശ്ശേരി. 1952-ല്‍ പഞ്ചായത്ത് നിലവില്‍വരുമ്പോള്‍ വളരെ പ്രധാനപ്പെട്ട റോഡുകള്‍ ഒന്നും ഈ പ്രദേശത്തു കൂടി കടന്നു പോയിരുന്നില്ല. മാവേലിക്കര – കോഴഞ്ചേരി റോഡ്, കുമ്പഴ – തിരുവല്ല റോഡ്, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന തുമ്പമണ്‍ തെക്കേമല റോഡും മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നുള്ള പഞ്ചായത്ത് റോഡുകളില്‍ ഭൂരിഭാഗവും പഴയകാലത്തെ നടപ്പാതകളും തോടുകളുമായിരുന്നു. ഈ തോടുകളും നടപ്പാതകളും കാലക്രമേണ പഞ്ചായത്തുറോഡുകളായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു.
ഈ പഞ്ചായത്തില്‍ പത്തില്പതരം ക്രൈസ്തവ ദേവാലയങ്ങളും, എട്ട് ക്ഷേത്രങ്ങളും, ഏഴ് കാവുകളും, ഒരു ഗുരുമന്ദിരവും ഉണ്ട്. ക്രൈസ്തവരും, ഹിന്ദുക്കളും ഏറെക്കുറെ തുല്യനിലയില്‍ ജീവിക്കുന്നു. ലോകപ്രസിദ്ധമായ ആറന്മുള വള്ളംകളി, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ പരപ്പുഴക്കടവില്‍നിന്നാണ് ആരംഭിക്കുന്നത്. ലോഹക്കൂട്ടുകളാല്‍ നിര്മ്മി തമായ ആറന്മുള കണ്ണാടിയും, ആറന്മുള അടയ്ക്കയും ലോകപ്രസിദ്ധമാണ്. പ്രാചീന കലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. തെയ്യം, ഉടുക്കുപാട്ട്, വേലന്‍പാട്ട്, കരകം തുള്ളല്‍, ചെണ്ടമേളം, പാക്കനാര്‍ കളി, ചാത്തന്‍പാട്ട്, മാര്‍ഗ്ഗംകളി, ചവിട്ടുനാടകങ്ങള്‍ തുടങ്ങിയവയെക്കെ ഇവിടെ സജീവമായി നിലനിന്നിരുന്നു