CPl കോഴഞ്ചേരി മണ്ഡലം കമ്മറ്റി

CPl കോഴഞ്ചേരി മണ്ഡലം കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPl കോഴഞ്ചേരി മണ്ഡലം കമ്മറ്റി, Political organisation, Kozhencherry, Kozhencherry.

അന്തരിച്ച , പാർട്ടി കോയിപ്രം മുൻ ലോക്കൽ സെക്രട്ടറി സ.എം.സി ജെയിംസിൻ്റെ ഭൗതികശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ച് അഭിവാദ്യം...
31/01/2025

അന്തരിച്ച , പാർട്ടി കോയിപ്രം മുൻ ലോക്കൽ സെക്രട്ടറി സ.എം.സി ജെയിംസിൻ്റെ ഭൗതികശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ച് അഭിവാദ്യം അർപ്പിച്ചു.CPI ജില്ലാ എക്സി.അംഗം സ. അഡ്വ.R ശരത് ചന്ദ്ര കുമാറിൻ്റെ നേതൃത്വത്തിൽ മണ്ഡലം സെക്രട്ടറി മാത്യുപീറ്റർ ,അസി.സെക്രട്ടറി V C അനിൽ കുമാർ ,MC സെക്രട്ടറിയറ്റ് അംഗങ്ങളായ രാജു കടകരപ്പള്ളി ,സതീഷ് ചന്ദ്രൻ ,LC സെക്രട്ടറിയും മണ്ഡലം കമ്മറ്റി അംഗവുമായ T G വർഗീസ് ,MC അംഗങ്ങളായ KKരാജു ,NIജേക്കബ്ബ്, LC അംഗങ്ങളായ ഹരികുമാർ , അജിത് നുകത്തല, ബിജു KS ജോൺ,ജോൺ ചാണ്ടി എന്നിവർ ചേർന്ന് പതാക പുതപ്പിച്ച് അന്ത്യാഭിവാദ്യം ചെയ്തു.

കേന്ദ്ര ദുർഭരണത്തിനും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും ,വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അർഹമായ സഹായ ധ...
10/12/2024

കേന്ദ്ര ദുർഭരണത്തിനും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും ,വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അർഹമായ സഹായ ധനം അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മണ്ഡലം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തുവാനുള്ള പാർട്ടി നാഷണൽ കൗൺസിൽ തീരുമാനപ്രകാരം CPI കോഴഞ്ചേരി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പുല്ലാട് ജംഗ്ഷനിൽ കൂടിയ സായാഹ്ന ധർണ്ണ ജില്ലാ എക്സി.അംഗം സ.അഡ്വ. R.ശരത്ചന്ദ്രകുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മാത്യു പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി.ടി.രാജപ്പൻ ,രാജു കടകരപ്പള്ളി ,വി.സി.അനിൽകുമാർ ,ടി.ജി.വർഗീസ് ,സതീഷ്ചന്ദ്രൻ ,എൻ.ഐ.ജേക്കബ്ബ് ,' എം.എൻ.ലാൽ കുമാർ ,പ്രസാദ് വേരുങ്കൽ ,കെ.ശിവൻകുട്ടി ,സുനിൽ മാത്യു ,സിന്ധു തുടങ്ങിയവർ സംസാരിച്ചു.

(7.11.24 )    CPI കോഴഞ്ചേരി മണ്ഡലം കമ്മറ്റി അംഗവും ,ആറന്മുള മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായിരുന്ന സ.പി.എൻ പ്രഭാകരനാച...
06/11/2024

(7.11.24 ) CPI കോഴഞ്ചേരി മണ്ഡലം കമ്മറ്റി അംഗവും ,ആറന്മുള മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായിരുന്ന സ.പി.എൻ പ്രഭാകരനാചാരിയുടെ ഓർമ്മകൾ മൂന്നു വർഷങ്ങളിലൂടെ .....

CPl കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയറ്റ് അംഗമായിരുന്ന സ.ചന്ദ്രശേഖര കുറുപ്പിൻ്റെ മൂന്നാം അനുസ്മരണ സമ്മേളനം സി.പി.ഐ പത്തനംതിട്...
21/03/2024

CPl കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയറ്റ് അംഗമായിരുന്ന സ.ചന്ദ്രശേഖര കുറുപ്പിൻ്റെ മൂന്നാം അനുസ്മരണ സമ്മേളനം സി.പി.ഐ പത്തനംതിട്ട ജില്ലാ അസ്സി.സെക്രട്ടറി സ.പി.ആർ.ഗോപിനാഥൻ ഉത്ഘാനംചെയ്തു.കോഴഞ്ചേരി മണ്ഡലം ആക്ടിംഗ് സെക്രട്ടറിവി.സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി.അംഗം സ. അഡ്വ. R.ശരത്ചന്ദ്രകുമാർ , ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ.ഷാജി മാത്യുപുളിമൂട്ടിൽ, വ്യാപാരിവ്യവസായിഏകോപന സമിതി വൈസ് പ്രസി. സോമരാജൻ ,CPlജില്ലാ കമ്മറ്റി അംഗം PT രാജപ്പൻ, എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ സഖാക്കൾ രാജു കടകരപ്പള്ളി സ്വാഗതവും ,സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.

21/03/2024
2024 പാർലമെൻ്റ് ഇലക്ഷൻ LDF തോട്ടപ്പുഴശ്ശേരി മേഖലാ കൺവൻഷൻ CPI ജില്ലാ എക്സി.അംഗം അഡ്വ. R.ശരത്ചന്ദ്രകുമാർ ഉത്ഘാടനം ചെയ്യുന്...
16/03/2024

2024 പാർലമെൻ്റ് ഇലക്ഷൻ LDF തോട്ടപ്പുഴശ്ശേരി മേഖലാ കൺവൻഷൻ CPI ജില്ലാ എക്സി.അംഗം അഡ്വ. R.ശരത്ചന്ദ്രകുമാർ ഉത്ഘാടനം ചെയ്യുന്നു.

 #അഭിവാദ്യങ്ങൾ
07/03/2024

#അഭിവാദ്യങ്ങൾ

CPl കോഴഞ്ചേരി MC അംഗവും ,പാർട്ടി ആറന്മുള മുൻ LC സെക്രട്ടറിയുമായിരുന്ന സ.പി.എൻ പ്രഭാകരനാചാരി വിടവാങ്ങിയിട്ട് 2 വർഷം.
08/11/2023

CPl കോഴഞ്ചേരി MC അംഗവും ,പാർട്ടി ആറന്മുള മുൻ LC സെക്രട്ടറിയുമായിരുന്ന സ.പി.എൻ പ്രഭാകരനാചാരി വിടവാങ്ങിയിട്ട് 2 വർഷം.

CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി BJP യെ പുറത്താക്കൂ - രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി രാജ്യത്തെ മുഴുവൻ പ...
01/10/2023

CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി BJP യെ പുറത്താക്കൂ - രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി രാജ്യത്തെ മുഴുവൻ പാർട്ടി ലോക്കൽ കമ്മറ്റി പ്രദേശങളിലും നടക്കുന്ന കാൽനട ജാഥകളുടെ ഭാഗമായി സ. സിന്ധു രവികുമാർ ക്യാപ്ടനായും ,ലോക്കൽ അസി.സെക്രട്ടറി സ.സജി തോമസ് വൈസ് ക്യാപ്ടനായും ,ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും പാർട്ടിLC അംഗവുമായ സ. സാലി ജേക്കബ്ബ് ജാഥാ ഡയറക്ടറുമായി നടന്ന CP1 ഇരവിപേരൂർ ലോക്കൽ കമ്മറ്റിയുടെ കാൽനട ജാഥ നെല്ലിമല ജംഗ്ഷനിൽ പാർട്ടി ജില്ലാ എക്സി.അംഗം സ. അഡ്വ.ആർ.ശരത്ചന്ദ്രകുമാർ ഉത്ഘാടനം ചെയ്തു.സമാപന സമ്മേളനം ഇരവിപേരൂർ ജംഗ്ഷനിൽ പാർട്ടി ജില്ലാ അസി.സെക്രട്ടറി സ. അഡ്വ.കെ.ജി രതീഷ് കുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സ.മാത്യു പീറ്റർ ,മണ്ഡലം സെക്രട്ടറിയറ്റ് അംഗം സ.സതീഷ് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി BJP യെ പുറത്താക്കൂ - രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി രാജ്യത്തെ മുഴുവൻ പ...
27/09/2023

CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി BJP യെ പുറത്താക്കൂ - രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി രാജ്യത്തെ മുഴുവൻ പാർട്ടി ലോക്കൽ കമ്മറ്റി പ്രദേശങളിലും നടക്കുന്ന കാൽനട ജാഥകളുടെ ഭാഗമായി ഓതറ ലോക്കൽ സെക്രട്ടറി സ.പി.പി.അനിൽകുമാർ ക്യാപ്ടനായും ,അസി.സെക്രട്ടറി സ.ബോബി കെ ജോർജ് വൈസ് ക്യാപ്ടനായും പാർട്ടിLC അംഗമായ സ.റോയി ചെറിയാൻ ജാഥാ ഡയറക്ടറുമായി നടന്ന CP1 ഓതറ ലോക്കൽ കമ്മറ്റിയുടെ കാൽനട ജാഥ കോഴിമല ജംഗ്ഷനിൽ പാർട്ടി ജില്ലാ എക്സി.അംഗം സ. അഡ്വ.ആർ.ശരത്ചന്ദ്രകുമാർ ഉത്ഘാടനം ചെയ്തു.സമാപന സമ്മേളനം പഴയ കാവ് ജംഗ്ഷനിൽ പാർട്ടി ജില്ലാ കൗൺസിലംഗം സ. അഡ്വ.ആർ.ജയൻ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സ.മാത്യു പീറ്റർ ,മണ്ഡലം സെക്രട്ടറിയറ്റ് അംഗം സ.രാജു കടകരപ്പള്ളി, മണ്ഡലം കമ്മറ്റി അംഗം സ.കെ.കെ.രാജു തുടങ്ങിയവർ സംസാരിച്ചു.

Address

Kozhencherry
Kozhencherry

Telephone

+919447324366

Website

Alerts

Be the first to know and let us send you an email when CPl കോഴഞ്ചേരി മണ്ഡലം കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share