14/09/2023
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി 2023-24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെ ടുത്തി നടപ്പാക്കിയ എല്ലാ ഭവനങ്ങളിലും ബയോബിൻ എന്ന പദ്ധതി പ്രകാരം ബയോബിന്നുകൾ 2023 സെപ്തംബർ മാസം 14ം തീയതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയി ഫിലിപ്പ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് ശ്രീമതി മിനി സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സുമിത ഉദയകുമാർ പഞ്ചായത്ത്തല ശുചിത്വ സമിതി കൺവീനറും അഞ്ചാം വാർഡ് മെമ്പറുമായ ശ്രീ ബിജിലി പി ഈശോ വാർഡ് അംഗങ്ങളായ ശ്രീമതി മേരിക്കുട്ടി, ശ്രീമതി സാലി ഫിലിപ്പ്, ശ്രീമതി ഗീതു മുരളി എന്നിവർ ബയോബിൻ വിതരണ പരിപാടിയിൽ പങ്കെടുത്തു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുന്നതിനുള്ള ഒന്നാംഘട്ട പ്രഖ്യാപനം ഒക്ടോബർ അവസാന വാരം നടത്തുന്നതാണെന്നും മാലിന്യങ്ങള്‍ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി സംയുക്തമായി ചേർന്ന് എല്ലാ ഭവനങ്ങളിലും ജീ ബിൻ വിതരണം നടത്തുന്നതിന് 750000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.