21/10/2022
കൊയിലാണ്ടി നഗരസഭ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏകദിന ഉപവാസംനടത്തി. ഉപവാസം നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം നടത്തി. സമാപനം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഷഹിൻ രാരോത്ത് ഉപവാസ സമരം നയിച്ച മണ്ഡലം പ്രസിഡൻ്റ് നീരജ് നിരാല, വൈസ് പ്രസിഡൻ്റ് സജിത്ത് കാവുംവട്ടം എന്നിവർക്ക് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.ഷാനിഫ് വരകുന്ന് അധ്യക്ഷത വഹിച്ചു.ഇ കെ ശീതൾ രാജ് , അജയ് ബോസ്,അരുൺ മണമൽ ,എം കെ സായീഷ്, വത്സരാജ് കേളോത്ത്, അസീസ് മാസ്റ്റർ, കെ എം നജീബ്, സുമതി തിരുവോണം,തൻഹീർ കൊല്ലം, ദൃശ്യ, റാഷിദ് മുത്താമ്പി , അഡ്വ: അമൽ കൃഷ്ണഎന്നിവർ സംസാരിച്ചു.സിബിൻ കണ്ടത്തനാരി ,മിഥുൻ പെരുവട്ടൂർ ,ആകർഷ് , അശ്വിൻ എന്നിവർ നേതൃത്വം നൽകി.