Aam Aadmi Party Kaduthuruthy ആം ആദ്മി പാർട്ടി കടുത്തുരുത്തി

  • Home
  • India
  • Kottayam
  • Aam Aadmi Party Kaduthuruthy ആം ആദ്മി പാർട്ടി കടുത്തുരുത്തി

Aam Aadmi Party Kaduthuruthy ആം ആദ്മി പാർട്ടി കടുത്തുരുത്തി Aam Aadmi Party Kaduthuruthy

നീതി ന്യായ വ്യവസ്ഥയെ സംഘപരിവാർ വത്കരിക്കാനും ദുർബലപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ നേരിട്ടുള്ള പോരാട്ടവുമായി അരവിന്ദ്...
14/04/2026

നീതി ന്യായ വ്യവസ്ഥയെ സംഘപരിവാർ വത്കരിക്കാനും ദുർബലപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ നേരിട്ടുള്ള പോരാട്ടവുമായി അരവിന്ദ് കെജ്‌രിവാൾ.

മദ്യനയക്കേസിൽ താനുൾപ്പെടെയുള്ള എ.എ.പി. നേതാക്കളെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ. നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ സ്വയം പിന്മാറണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നേരിട്ടാണ് അദ്ദേഹം വാദിച്ചത്.

ജസ്റ്റിസ് സ്വർണകാന്ത ശർമയെ മാറണമെന്ന ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഉന്നയിച്ച പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്:

1️⃣ മാർച്ച് 9-ന്, കെജ്രിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ സെഷൻസ് കോടതി വിധി, പ്രതിഭാഗത്തെ കേൾക്കാൻ പോലും തയ്യാറാവാതെ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ ഉത്തരവിട്ടു. ഇത് മുൻകൂട്ടി എടുത്ത തീരുമാനമാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

2️⃣ സിബിഐ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ (കേസ് ആസൂത്രിതമായ തിരക്കഥയാണെന്നും, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും, അന്വേഷണത്തിൽ ബോധപൂർവമായ വീഴ്ചകൾ വരുത്തിയെന്നും കണ്ടെത്തിയ കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു) സിബിഐ ഒരു കക്ഷി പോലുമല്ലാതിരുന്നിട്ടും സർക്കാർ അഭിഭാഷകന്റെ വാദങ്ങൾ മാത്രം പരിഗണിച്ച് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ സ്റ്റേ ചെയ്തു. നിഷ്പക്ഷത പുലർത്തേണ്ട കോടതി, ഇഡിയോടും (ED) സിബിഐയോടും മൃദുസമീപനമാണ് സ്വീകരിക്കുന്നത്.

3️⃣ മാർച്ച് 9-ന് ഇ.ഡി അപേക്ഷ നൽകിയിരുന്നില്ല എങ്കിലും ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ നടപടികൾ സ്റ്റേ ചെയ്തു. നിയമമനുസരിച്ച് സെഷൻസ് കോടതി സി.ബി.ഐ കേസ് അവസാനിപ്പിച്ചാൽ ഇ.ഡി കേസ് സ്വയമേവ അവസാനിക്കേണ്ടതാണ്. യാതൊരു അപേക്ഷയുമില്ലാതെ കേസ് സ്റ്റേ ചെയ്തത് സംശയങ്ങൾക്ക് ഇടനൽകുന്നു.

4️⃣ 600 പേജുള്ള ഉത്തരവിന് മറുപടി നൽകാൻ ഒരാഴ്ച മാത്രമാണ് അനുവദിച്ചത്. സമാനമായ മറ്റ് കേസുകളിൽ 3 മുതൽ 7 മാസം വരെ സമയം അനുവദിക്കാറുള്ളപ്പോഴാണിത്.

5️⃣ കുറ്റപത്രം പോലും സമർപ്പിക്കാത്ത, ജാമ്യാപേക്ഷ മാത്രം പരിഗണിക്കുന്ന ഘട്ടമായിട്ടും ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തന്റെ ഉത്തരവുകളിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചു.

6️⃣ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ തുടർച്ചയായി തള്ളിയ ജാമ്യാപേക്ഷകളിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുക മാത്രമല്ല, ചില കേസുകളിൽ അവർക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തു.

7️⃣ സിബിഐയുടെയും ഇഡിയുടെയും എല്ലാ ആവശ്യങ്ങളും ജസ്റ്റിസ് ശർമ്മ അംഗീകരിക്കുന്നുണ്ടെന്നും, പലപ്പോഴും അതിനപ്പുറം പോയി ഉത്തരവുകൾ നൽകുന്നുണ്ടെന്നും അവരുടെ മുൻകാല വിധികൾ സൂചിപ്പിക്കുന്നു.

8️⃣ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ രണ്ട് മക്കളും കേന്ദ്ര സർക്കാർ അഭിഭാഷകരായ തുഷാർ മേത്തയുടെ കീഴിലാണ് ജോലി ചെയ്യുന്നത്. അവരുടെ വിധികളെ കേന്ദ്ര സർക്കാർ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ശക്തമാവുന്നു.

9️⃣ RSS ബന്ധമുള്ള സംഘടനകളുടെ പരിപാടികളിൽ ജസ്റ്റിസ് ശർമ്മ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ആ ആശയധാര പിന്തുടരുന്ന ഒരു വ്യക്തിയിൽ നിന്നും തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന തനിക്ക് നിഷ്പക്ഷമായ വിധി പ്രതീക്ഷിക്കാനാവില്ല.

🔟 ഹൈക്കോടതി വിധി വന്നാൽ കെജ്രിവാളിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ടിവി പരിപാടിയിൽ പറഞ്ഞിരുന്നു. വിധി വരുന്നതിന് മുൻപ് തന്നെ ആഭ്യന്തര മന്ത്രിക്ക് അത്തരമൊരു അറിവ് ലഭിച്ചത് എങ്ങനെയാണ്?



Arvind Kejriwal
Aam Aadmi Party

കേരളത്തിൽ ജനക്ഷേമ- ബദൽ രാഷ്ട്രീയത്തിന് കരുത്ത് പകർന്ന് എഎപി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്...
10/04/2026

കേരളത്തിൽ ജനക്ഷേമ- ബദൽ രാഷ്ട്രീയത്തിന് കരുത്ത് പകർന്ന് എഎപി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ നന്ദി. 💙
അഴിമതിരഹിത പൊതുഭരണത്തിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന AAP സന്നദ്ധ സേവകർക്കും പ്രത്യേകം നന്ദി.💛

AAP കേരളക്ക് വേണ്ടി,
(Joy Thomas Anithottam)
District President
AAP Kottayam

#കേരളം_നല്ലത്_അർഹിക്കുന്നു

ആം ആദ്മിയെന്ന ആശയത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയ 53  സ്ഥാനാർത്ഥികൾക്കും ആശംസകൾ അറിയിച്ച് അഡ്വ: വിനോദ് മാത്യു വിൽസൺ. സ്...
09/04/2026

ആം ആദ്മിയെന്ന ആശയത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങിയ 53 സ്ഥാനാർത്ഥികൾക്കും ആശംസകൾ അറിയിച്ച് അഡ്വ: വിനോദ് മാത്യു വിൽസൺ. സ്ഥാനങ്ങളോ ജയ പരാജയങ്ങളോ നോക്കാതെ പോരാടിയ പ്രിയപ്പെട്ട സാരഥികൾക്ക് ആശംസകൾ നേരുന്നുവെന്നും, ഇത് ചരിത്ര ദിനമാണെന്നും, മുന്നോട്ടുള്ള യാത്രയുടെ തുടക്കമാണെന്നും എഎപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

30/03/2026
നന്മയുടെ രാഷ്ട്രീയം കേരളത്തിലേക്ക്അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ , ഭഗവന്ത് മാൻ സഞ്ജയ് സിംഗ്,തുടങ്ങിയ ദേശീയ നേതാക്കൾ അ...
27/03/2026

നന്മയുടെ രാഷ്ട്രീയം കേരളത്തിലേക്ക്

അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ , ഭഗവന്ത് മാൻ സഞ്ജയ് സിംഗ്,തുടങ്ങിയ ദേശീയ നേതാക്കൾ അടക്കം 'മുതിർന്ന നേതാക്കളുടെ വൻ നിരയാണ് കേരളത്തിലേക്ക് എത്തുന്നത്.

ദേശീയ നേതാക്കൾ കേരളത്തിൽ എത്തുന്നതോടെ ഇടതനും വലതനും ബിജെപിയടക്കം ശ്രദ്ധയോടെയാണ് AAP രാഷ്ട്രീയം വീക്ഷിക്കുന്നത്.

ലിസ്റ്റ് കമന്റ് ബോക്സിൽ

കടുത്തുരുത്തി,ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി, ശ്രീ. ഡൊമിനിക് സൈമൺ, പാലാ തഹസീൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.....
24/03/2026

കടുത്തുരുത്തി,
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി, ശ്രീ. ഡൊമിനിക് സൈമൺ,
പാലാ തഹസീൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു...

#കേരളം_നല്ലത്_അർഹിക്കുന്നു

കടുത്തുരുത്തിയിൽ മാറ്റത്തിന്റെ കാറ്റായി ഡൊമിനിക് സൈമൺ; സാധാരണക്കാരന്റെ പാർട്ടിയായ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ജനവിധ...
23/03/2026

കടുത്തുരുത്തിയിൽ മാറ്റത്തിന്റെ കാറ്റായി ഡൊമിനിക് സൈമൺ; സാധാരണക്കാരന്റെ പാർട്ടിയായ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു
പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി (AAP) സ്ഥാനാർത്ഥിയായി പ്രമുഖ സാമൂഹിക പ്രവർത്തകനും പാർട്ടിയുടെ കരുത്തുറ്റ പോരാളിയുമായ ശ്രീ. ഡൊമിനിക് സൈമൺ വാലിയീൽ പുത്തൻപുരയിൽ മത്സരിക്കും. കുര്യനാട്, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം സ്കൂളുകളിൽ ദീർഘകാലം അദ്ധ്യാപകരായിരുന്ന ശ്രീ. സൈമൺ പി. തോമസിന്റെയും ശ്രീമതി ക്ലാരമ്മ സൈമണിന്റെയും മകനാണ് ഡൊമിനിക് സൈമൺ. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പൂർത്തിയാക്കിയ അദ്ദേഹം, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠനം ആരംഭിച്ചു. തുടർന്ന് സൗദി അറേബ്യയിൽ ഐടി മാനേജറായി സേവനമനുഷ്ഠിക്കുന്നതിനിടയിൽ സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.സി.എ (MCA) ബിരുദവും കരസ്ഥമാക്കി.
പ്രവാസ ലോകത്തെ അഴിമതികൾക്കെതിരെയും പ്രവാസികളുടെ അവകാശങ്ങൾക്കായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.2018-ൽ പ്രവാസി ലീഗൽ സെൽ (Pravasi Legal Cell) മികച്ച വിവരാവകാശ പ്രവർത്തകനായി ഇദ്ദേഹത്തെ ആദരിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രവാസികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്.
2014 മുതൽ ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനാണ് ഡൊമിനിക്. സൗദിയിലെ ഇന്ത്യൻ എംബസിയിലെ അഴിമതി ചോദ്യം ചെയ്തതിനെത്തുടർന്ന് എംബസി നൽകിയ കള്ളപ്പരാതിയിൽ മൂന്നുമാസം സൗദിയിൽ ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നിട്ടും തന്റെ പോരാട്ടവീര്യം അദ്ദേഹം കൈവിട്ടില്ല. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായ വിപുലമായ രാഷ്ട്രീയ പരിചയം അദ്ദേഹത്തിനുണ്ട്. നിലവിൽ ആം ആദ്മി പാർട്ടിയുടെ കോട്ടയം ജില്ലാ കൗൺസിൽ അംഗമാണ്.
"അഴിമതിരഹിതമായ ഭരണസംവിധാനത്തിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് എന്റെ ലക്ഷ്യമെന്നും. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി നടപ്പിലാക്കിയ വിപ്ലവാത്മകമായ ഭരണ മാതൃകകൾ കടുത്തുരുത്തിയിലും യാഥാർത്ഥ്യമാക്കുമെന്ന് ഡൊമിനിക് പറഞ്ഞു. "
നമ്മുടെ മണ്ഡലത്തിലെ വിഭവശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്തി കൃഷി, കൃഷി അധിഷ്ഠിത വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് ഡൊമിനിക് സൈമൺ അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക (IT) സ്ഥാപനങ്ങളും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ഡലത്തിൽ സ്ഥാപിച്ച് നമ്മുടെ യുവതലമുറയ്ക്ക് നാട്ടിൽ തന്നെ മികച്ച ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച നിലവാരമുള്ള ചികിത്സയും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കും. ഡൽഹി മാതൃകയിൽ സൗജന്യവും തടസ്സമില്ലാത്തതുമായ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കുമെന്നും, പ്രവാസികൾക്കും നാട്ടുകാർക്കും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്ന മികച്ച പെൻഷൻ പദ്ധതികൾ നടപ്പിലാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഫണ്ട് ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതയ്ക്കും അറുതി വരുത്തി, ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജനക്ഷേമ രാഷ്ട്രീയത്തിന് മുൻഗണന നൽകാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മുടെ കുട്ടികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാതെ സ്വന്തം നാട്ടിൽ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും, മാറ്റത്തിനായി 'ചൂൽ' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വിനീതമായി അഭ്യർത്ഥിച്ചു."

Address

Kaduthuruthy
Kottayam
686604

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Kaduthuruthy ആം ആദ്മി പാർട്ടി കടുത്തുരുത്തി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share