08/08/2025
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൈത്തറി ദിനാഘോഷം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കൈത്തറി ദിനാഘോഷം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് സർക്കാർ ആശുപത്രിയുടെ സഹകരണ ത്തോടെ കൈത്തറി, നെയ്തു തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ആർ.സലില അധ്യക്ഷത വഹിച്ചു. കൈത്തറി സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാർ, 2024-25 വർഷം ഏറ്റവും കൂടുതൽ കൈത്തറി യൂണിഫോം നെയ്തവർ, കൂടുതൽ ഉൽപാദനം നടത്തിയവർ, കൂടുതൽ ദിവസം ജോലി ചെയ്തവർ എന്നിവരെ ആദരിച്ചു.ജനറൽ മാനേജർ വി.ആർ.രാഗേഷ്, ജില്ലാ വ്യവസായ കേന്ദ്രം കോട്ടയം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ്.ഗോപിനാഥൻ, ഉദയനാപു രം പഞ്ചായത്തംഗം രാജലക്ഷ്മി, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി റജിസ്ട്രാർ പി.നമിത, ജൂനിയർ സഹകരണ ഇൻസ്പെക്ടർ ടി.എ. സൗമ്യ, വൈക്കം ഉപജില്ലാ വ്യവസായ ഓഫിസർ ബി.പ്രശാന്ത്, മറവൻതുരുത്ത് കൈത്തറി നെയ്ത് വ്യവസായ സഹകരണസംഘം പ്രസിഡന്റ് ടി.അജയ്, വൈക്കം കൈത്തറി നെയ്ത് സഹകരണസംഘം പ്രസിഡന്റ് എം.ശ്യാമിനി, ചങ്ങനാശേരി നെയ്ക്ക് സഹകരണ സംഘം പ്രസിഡന്റ് ജയിംസ് എന്നിവർ പ്രസംഗിച്ചു