ABVP RIT UNIT

ABVP RIT UNIT പെറ്റമ്മയും ,പിറന്ന നാടും സ്വർഗത്തെകാള്‍ മഹത്തരം.

Akhil Bharatiya Vidyarthi Parishad is an all India student Organization, working in the field of education with a wider perspective of National Reconstruction. ABVP works with a faith in the collective existence of the educational community, a firm belief in constructive work and a nationalist approach which stays above partisan politics.

ഈ ഗുഹയിൽ നേതാജിയുടെ വിശ്വസ്തനായ ഡ്രൈവർ മലയാളിയായ ചിണ്ടൻ നായർ ജീവിച്ചിരുന്നു.. 2008 വരെ...സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ...
19/04/2024

ഈ ഗുഹയിൽ നേതാജിയുടെ വിശ്വസ്തനായ ഡ്രൈവർ മലയാളിയായ ചിണ്ടൻ നായർ ജീവിച്ചിരുന്നു.. 2008 വരെ...

സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ സൈനികനുമായിരുന്നു അദ്ദേഹത്തെ നാട്ടുകാർ ചിണ്ടൻ സ്വാമി എന്നു വിളിച്ചു. പയ്യന്നൂർ മാത്തിലെ വീട്ടിൽ വച്ച് 2009 ൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 96 വയസ്സായിരുന്നു.

‘നേതാജി മരിച്ചിട്ടില്ല, അങ്ങനൊരു വിമാനാപകടം ഉണ്ടായിട്ടുമില്ല. നേതാജിക്കൊപ്പമുണ്ടായിരുന്ന ലഫ്. കേണല്‍ ഹബീബുൾ റഹ്മാന്‍ തിരിച്ചുവന്നപ്പോള്‍ അദ്ദേഹം മരിച്ചെന്ന് എങ്ങനെ വിശ്വസിക്കും? എന്നേക്കാള്‍ ഒമ്പത് വയസ്സ് കൂടുതലുണ്ടായിരുന്ന നേതാജിക്കിപ്പോള്‍ 102 വയസ്സു കാണും’.

പയ്യന്നൂരിനടുത്ത കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമത്തിലെ എടാടന്‍ ചിണ്ടന്‍ നായര്‍ ചരിത്രത്തോട് ഇങ്ങനെയാണ് പറഞ്ഞത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച രഹസ്യ ഫയലുകള്‍ പലതും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കാര്‍ ഡ്രൈവറായിരുന്നു ചിണ്ടന്‍ നായര്‍. 1945 ആഗസ്റ്റ് 17ന് സെയ്ഹോണ്‍ വിമാനത്താവളത്തിലേക്ക് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളായ സുഭാഷ് ചന്ദ്രബോസ് സഞ്ചരിച്ച ജര്‍മന്‍ നിര്‍മിത കാര്‍ ഓടിച്ചത് ചിണ്ടന്‍ നായരായിരുന്നു. ബോസിന്റെ കൂടെ കേണല്‍ ഹബീബുൾ റഹ്മാനുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിമാനാപകടം കെട്ടുകഥയാണെന്ന് ചിണ്ടന്‍ നായര്‍ അവസാനകാലം വരെ വിശ്വസിച്ചു. 1945ന് ശേഷം എന്തുകൊണ്ട് നേതാജി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടില്ല എന്ന ചോദ്യത്തിനും ചിണ്ടന്‍ നായര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ജപ്പാന്റെ പരാജയത്തിന് ശേഷം ബോസ് തിരിച്ചത്തെിയാല്‍ നെഹ്റു അദ്ദേഹത്തെ ബ്രിട്ടന് കൈമാറുമെന്നതിനാല്‍ അജ്ഞാത വാസത്തിലായി എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.

ശ്രീകണ്ഠൻ മുനിമതി ദമ്പതികളുടെ ഏക മകനായി 1913 ൽ ആലപ്പടമ്പില്‍ ജനിച്ച ചിണ്ടൻ നായർ സ്‌കൂൾ വിദ്യാഭ്യാസം രണ്ടാം ക്ലാസ് വരെ നേടി. 17ാം വയസ്സില്‍ നാടുവിട്ട് മലേഷ്യയിലത്തെി പൊതുമരാമത്ത് വകുപ്പില്‍ ഹെല്‍പറായി. തുടര്‍ന്ന് ഡ്രൈവറായി സ്ഥാനക്കയറ്റം ലഭിച്ചു. മലേഷ്യയിലെ സമ്പ്രാനില്‍ ജോലി ചെയ്യവേ ‘നിങ്ങളെനിക്ക് രക്തം തരൂ,ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാം’ എന്ന നേതാജിയുടെ വിശ്വപ്രസിദ്ധ പ്രസംഗത്തില്‍ ആകൃഷ്ടനായി ഐ.എന്‍.എയില്‍ ചേര്‍ന്നു. ഐഎൻഎയിൽ പരിശീലനം നേടിയ ചിണ്ടൻ നായർ തായ്‌ലൻഡിലെ ഐഎൻഎ ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു. ബ്രിട്ടനെതിരെ രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാനൊപ്പം പോരാടിയ ഐഎൻഎ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. ബർമ്മ ജപ്പാൻ കീഴടക്കിയപ്പോൾ ചിണ്ടൻ നായർ കുറച്ചുകാലം ബർമ്മയിലും സേവനമനുഷ്ഠിച്ചു. മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത സംഘത്തില്‍ ചിണ്ടന്‍ നായരുമുണ്ടായിരുന്നു. ഇന്ത്യ-ബര്‍മ അതിര്‍ത്തി കടന്ന പോരാളികള്‍ ജപ്പാന്‍ സേനയുടെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. ജപ്പാന്‍, സഖ്യസേനക്ക് കീഴടങ്ങിയത് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന് തിരിച്ചടിയായി. എന്നാല്‍, രക്ഷപ്പെടാന്‍ സുഭാഷ്ചന്ദ്രബോസിന് ജപ്പാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. അങ്ങനെയാണ് കേണല്‍ ഹബീബുൾ റഹ്മാനൊപ്പം കാറില്‍ വിമാനത്താവളത്തിലേക്ക് പോകുന്നത്. മൂന്നു മാസത്തിനകം തിരിച്ചുവരുമെന്നു പറഞ്ഞ ആ യാത്ര ഒരിക്കലും അന്ത്യയാത്രയായിരുന്നില്ലെന്നാണ് ചിണ്ടന്‍ നായര്‍ പറയുന്നു.

ഐഎൻഎയുമായും നേതാജിയുമായും അഭേദ്യമായ ബന്ധമുണ്ടായിരുന്ന ചിണ്ടൻ നായർ, നേതാജിയുടെ വിശ്വസ്തനായ ഡ്രൈവറായി ദീർഘകാലം സേവനമനുഷ്ഠിച്ച ചിണ്ടൻ നായർ സ്വാതന്ത്ര്യാനന്തരം 1954 ൽ ഭാരതത്തിൽ തിരിച്ചെത്തി. കൂറെ വർഷം പയ്യന്നൂർ മാത്തിലിനടുത്തുള്ള ഗുഹ വീട്ടിൽ സ്വസ്ഥവും ഏകാന്തവുമായ ജീവിതം നയിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അറിയപ്പെടാത്ത അനവധി സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ്‌ ചിണ്ടൻ നായർ. അദ്ദേഹം താമസിച്ചിരുന്ന സ്ഥലം സംരക്ഷിത സ്മാരകമായി നിലനിർത്തിയിരുന്നെങ്കിൽ നേതാജിയുടെ വിപ്ലവത്തിന് ഒരു പയ്യന്നൂർ ചരിത്രം കൂടി നാടിന് ലഭിക്കുമായിരുന്നു.

കടപ്പാട്:

https://www.madhyamam.com/kerala/2015/sep/23/%E0%B4%9A%E0%B4%BF%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%87-%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%9C%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E2%80%8C

https://timesofindia.indiatimes.com/city/kochi/netajis-driver-denied-pension-freedom-struggle-has-many-unsung-heroes-says-kerala-hc/articleshow/90127157.cms

https://www.newindianexpress.com/states/kerala/2009/May/24/netajis-driver-passes-away-51879.html

https://www.google.com/search?q=subhash+chandra+bose+malayali+driver+chindan+nair&client=tablet-android-hmd-rvo3&sca_esv=e94c6552adb81b09&sxsrf=ACQVn09lQniLpvIPlFWZlOLVADfgrv0POw%3A1713422300986&ei=3L8gZp3pO4eP4-EPyYyG0As&oq=&gs_lp=EhNtb2JpbGUtZ3dzLXdpei1zZXJwIgAqAggHMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCMgcQIxgnGOoCSOIkUABYAHACeAGQAQCYAQCgAQCqAQC4AQHIAQD4AQGYAgKgAjioAg-YAySSBwEyoAcA&sclient=mobile-gws-wiz-serp =zephyhttps://www.livelaw.in/pdf_upload/edadan-chindan-nair-ors-v-union-of-india-411682.pdf&vssid=zephyr-w-https://www.livelaw.in/pdf_upload/edadan-chindan-nair-ors-v-union-of-india-411682.pdf

മലയാള നവോത്ഥാനത്തിൽ ഉജ്ജ്വലമായ ചരിത്രമാണ് ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. ഇന്നേക്ക് 150 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ആ വീ...
03/01/2024

മലയാള നവോത്ഥാനത്തിൽ ഉജ്ജ്വലമായ ചരിത്രമാണ് ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. ഇന്നേക്ക് 150 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ആ വീരപുരുഷൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

അവർണ്ണക്ക് വേണ്ടി ആദ്യമായി ശിവക്ഷേത്രം നിർമ്മിച്ചു.
അവർണ്ണ സ്ത്രീകളെ മാറുമറച്ച് നടത്തിച്ചു.
സ്വർണ്ണ മുക്കൂത്തി അണിയിപ്പിച്ചു.
മുട്ടിന് താഴെ വസ്ത്രം ധരിക്കുവാനും (തിരുവിതാംകൂറിലെ ആദ്യ കാർഷിക സമരം 1866). അച്ചി പുടവ അണിയുന്നതിനും സമരം ചെയ്തു.

ആറാട്ടുപുഴ വേലായുധ പണിക്കർ ചതിയിൽ പെട്ട് കൊല്ലപ്പെടുമ്പോൾ

നാരായണഗുരുവിന് വയസ്സ് 18,
ചട്ടമ്പിസ്വാമികള്‍ക്ക് വയസ്സ് 21,
അയ്യങ്കാളിക്ക് വയസ്സ് 11,

മലയാള നവോത്ഥാനം വേലായുധ പണിക്കരുടെ മുന്‍ മാതൃകകള്‍ ഇല്ലാത്ത സംഭാവന ആയിരുന്നു.

എത്രയെത്രയെത്ര നവോത്ഥാന ശ്രമങ്ങളായിരുന്നു. വേലായുധ പണിക്കർ നടത്തിയത്.

കൊല്ലവര്‍ഷം 1041 ല്‍ (1866) കേരള ചരിത്രത്തിലെ ആദ്യത്തെ കാര്‍ഷികസമരവും തൊഴിലാളി പണിമുടക്കും വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ നടക്കുമ്പോൾ "ഞങ്ങളാണ് ആദ്യത്തെ സമരക്കാർ" എന്ന് മേനി പറയുന്ന കമ്മ്യൂണിസ്റ്റുകാർ ജനിച്ചിട്ടുപോലുമില്ല. മെയ് ദിനമൊക്കെ വലിച്ചെറിയേണ്ട ചരിത്രമാണത്.

കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ചരിത്രകാരന്മാർ മലയാള നവോത്ഥാന ചരിത്രത്തിൽ നിന്ന് മനപൂർവം ഇല്ലാതാക്കിയത് ഇതിഹാസ തുല്യമായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെയായിരുന്നു.

1888 ലെ ശ്രീനാരായണ ഗുരു ദേവൻ്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠയ്ക്ക് 34 വര്‍ഷം മുന്‍പ്, 1875 ല്‍ തപസ്വി ഓമലന്‍ എന്ന പുലയ സമുദായത്തില്‍ നിന്നുള്ള സന്ന്യാസി കുറിയന്നൂര്‍ മൈലാടുംപാറയില്‍ ശിവ പ്രതിഷ്ഠ നടത്തുന്നതിനും 21 വര്‍ഷം മുന്‍പ് 1854 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കർ ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രം സ്ഥാപിച്ചു. കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കളാണ് പ്രതിഷ്ഠ നടത്തിയത്.

ക്ഷേത്ര ജാതിഭേദമന്യേ ഏവര്‍ക്കും ആരാധന നടത്തുവാന്‍ സാധിക്കുന്നതായിരിക്കണമെന്നദ്ദേഹം ചിന്തിച്ചു. ആചാരങ്ങളെ ജനകീയവത്കരിച്ചു. ഗോകര്‍ണ്ണം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തുകയും വൈക്കം ക്ഷേത്രത്തില്‍ വേഷപ്രച്ചന്നനായി കടന്നു ക്ഷേത്ര വാസ്തുശില്പവും ആചാര വിധികളും പഠിച്ചു.

ആര്‍പ്പൂക്കര ചാക്കശ്ശേരി കുടുംബത്തിലെ ഇട്ടിരവി പണിക്കരുടെ നേതൃത്വത്തില്‍ ചാക്കശ്ശേരി കഥകളിയോഗം രൂപികരിച്ചെങ്കിലും സവര്‍ണ്ണരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അരങ്ങിലെത്തിക്കാന്‍ സാധിച്ചില്ല. പണിക്കര്‍ കൊങ്കിണി ബ്രാഹ്മണനായ മൃത്യുഞ്ജയഭട്ടിന്റെയും ചെമ്പകശ്ശേരി രാജാവിന്‍റെ വിചാരിപ്പുകാരനായ മാധവകുറുപ്പിന്‍റെയും ശിക്ഷണത്തില്‍ കഥകളി പരിശീലനം ആരംഭിക്കുകയും കളരിക്ക് ഇടയ്ക്കാട് ക്ഷേത്രം വക കല്ലശ്ശേരി കഥകളിയോഗം എന്ന് പേരുമിട്ടു. നിരവധി എതിര്‍പ്പുകളെ മറികടന്നോടുവില്‍ 1861 ല്‍ ദീപാവലി ദിവസം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ആദ്യ കളിവിളക്ക് തെളിഞ്ഞു.

ചാന്നാര്‍ ലഹളയെ തുടര്‍ന്ന് സ്ത്രീകൾക്ക് റൗക്ക ധരിക്കാമെന്ന സ്ഥിതി വന്നു. ഒരിക്കല്‍ കായംകുളം മാര്‍ക്കറ്റിലൂടെ റൗക്ക ധരിച്ചെത്തിയ സ്ത്രിയുടെ വസ്ത്രം കീറി മുലയില്‍ വെള്ളയ്ക്ക തൂക്കി ആട്ടി കളിച്ച ആഭാസന്മാരായ മുഹമ്മദീയ ഗുണ്ടകളെ വിവരമറിഞ്ഞെത്തിയ പണിക്കരും കൂട്ടരും അടിച്ചോടിക്കുകയും അപമാനിതരായ എല്ലാ അവര്‍ണ്ണ സ്ത്രീകള്‍ക്കും എത്താപ്പ് വിതരണം ചെയ്യുകയും ചെയ്തു. ഈ സംഭവം "എത്താപ്പ് സമരം" എന്ന പേരില്‍ പ്രശസ്തമായി.

പന്തളം മാര്‍ക്കറ്റില്‍ മുക്കൂത്തി അണിഞ്ഞെത്തിയ കീഴാള ജാതികാരിയുടെ മുക്കൂത്തി സവര്‍ണ്ണ മേലാളന്മാരും അക്രമികളും പറിച്ചെടുത്തു. ഇതറിഞ്ഞെത്തിയ
വേലായുധ പണിക്കര്‍ ചന്തയിലെത്തിയ എല്ലാ സ്ത്രീകളെയും മുക്കൂത്തി അണിയിക്കുകയും തെമ്മാടികളെ അമര്‍ച്ച ചെയ്യുകയും ചെയ്തു. 1858 ലെ ഈ സംഭവം "മുക്കൂത്തി സമരം" എന്ന പേരില്‍ പ്രശസ്തമായി.

മേല്‍ ജാതിക്കാര്‍ ധരിക്കും വിധം വസ്ത്രം ധരിക്കാന്‍ അവര്‍ണ്ണര്‍ക്ക് അവകാശമില്ലായിരുന്നു. സവര്‍ണ്ണ സ്ത്രീകള്‍ കണങ്കാല്‍ വരെ എത്തുന്ന വിധം ധരിച്ചിരുന്ന മേല്‍ത്തരം ഇരട്ടതുണി, അച്ചിപുടവ അണിഞ്ഞൊരു യുവതി പത്തിയൂരിലെ വയല്‍ വരമ്പിലൂടെ നടക്കവേ വികടന്മാരായ വരേണ്യ ജാതിക്കാർ പുടവ കീറി അപമാനിച്ചു. ഇതിന് പകരമായി സവര്‍ണ്ണരെ വെല്ലുവിളിച്ചു കൊണ്ട് ഏതാനും യുവതികളെ അച്ചിപുടവ ഉടുപ്പിച്ച് പത്തിയൂരിലെയും എരുവയിലെയും പൊതുനിരത്തിലൂടെ നടത്തിച്ചു. യുവതിയെ അപമാനിച്ച മേലാളര്‍ യുവതിയോട് പൊതുജന സമക്ഷം മാപ്പ് പറയണം എന്ന വേലായുധ പണിക്കരുടെ ആവശ്യം സവര്‍ണ്ണര്‍ പരിഹസിച്ചു തള്ളി. ഇതില്‍ പ്രതിഷേധിച്ചു കായംകുളം ചെങ്ങന്നൂര്‍ കാര്‍ത്തികപ്പള്ളി മേഖലയിലെ കീഴാള തൊഴിലാളികളോട് പണിമുടക്കാന്‍ പണിക്കര്‍ ആവശ്യപെട്ടു. അങ്ങനെ കൊല്ലവര്‍ഷം 1041 ല്‍ (1866) കേരള ചരിത്രത്തിലെ ആദ്യത്തെ കാര്‍ഷികസമരവും തൊഴിലാളി പണിമുടക്കും വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ നടന്നു. ''തൊണ്ണൂറാമാണ്ട് ലഹള" എന്ന പേരില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ലവര്‍ഷം 1090 ല്‍ (1914) നടന്ന തൊഴിലാളി സമരത്തിന് മുൻപായിരുന്നു ഇത്.
ഇത് നടക്കുമ്പോൾ അയ്യങ്കാളിക്ക് മൂന്നു വയസായിരുന്നു പ്രായം. ഒടുവില്‍ ഗത്യന്തരമില്ലാതെ സവര്‍ണ്ണര്‍ പണിക്കര്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയും സമരം വിജയിക്കുകയും ചെയ്തു.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ എന്ന തീരദേശ ഗ്രാമത്തില്‍ സമ്പത്ത് കൊണ്ടും പെരുമകൊണ്ടും പ്രശസ്തമായ കല്ലശ്ശേരി എന്ന ഈഴവ കുടുംബത്തിൽ എരുവയിൽ കുറ്റിത്തറ ഗോവിന്ദൻ്റേയും കാളിയമ്മയുടെയും മകനായി 1825 ജനുവരി 7 ന് പണിക്കർ ജനിച്ചു.

ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ട്ടപെട്ട വേലായുധ പണിക്കരെ വളര്‍ത്തിയത് കാവിന് താഴത്തില്‍ പെരുമാളച്ഛന്‍ എന്ന അപ്പൂപ്പനാണ്.

സ്വന്തമായി പായ്കപ്പലും കയറ്റുമതി വ്യാപാരവും ഉണ്ടായിരുന്ന ധനാഢ്യനായിരുന്നു പെരുമാളച്ഛന്‍. മലയാളം, സംസ്കൃതം, തമിഴ് ഭാഷയും കുതിര സവാരിയും വാള്‍പയറ്റും കായികാഭ്യാസവും സ്വായത്തമാക്കിയ വേലായുധ പണിക്കരോടൊപ്പം അനുചര സംഘം ഉണ്ടായിരുന്നു.

പുതുപ്പള്ളി വാരണാപ്പള്ളിയിലെ വെളുമ്പിയെ 20-ാം വയസ്സില്‍ വിവാഹം ചെയ്തു.

വേലായുധ പണിക്കരോട് മുൻ വൈരാഗ്യം ഉണ്ടായിരുന്ന ഒരു ചട്ടമ്പി ഇസ്ലാമിലേക്ക് മതം മാറി "തൊപ്പിയിട്ട കിട്ടൻ" എന്ന പേര് സ്വീകരിച്ചിരുന്നു . അങ്ങനെ പണിക്കരെ വധിക്കാൻ തക്കം പാർത്തിരുന്ന തൊപ്പിയിട്ട കിട്ടനും അക്രമികളും ചേര്‍ന്ന് 1874 ജനുവരി 3-ാം തീയതി കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് വള്ളത്തില്‍ പോകുമ്പോള്‍ ഉറങ്ങി കിടന്ന വേലായുധ പണിക്കരെ വകവരുത്തി.

ആറാട്ടുപുഴ വേലായുധ പണിക്കർ ചതിയിൽ പെട്ട് കൊല്ലപ്പെട്ടതിന് ശേഷം പിന്നീട് വന്ന നാരായണ ഗുരു ദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മുതലായവർ നിയതിയുടെ നിയോഗം പോലെ വേലായുധ പണിക്കരുടെ പാത കൂടുതൽ തേജസ്സോടെ ഉജ്ജ്വലമാക്കി.

കമ്മ്യൂണിസ്റ്റുകാരൻ ആ ചരിത്രങ്ങളുടെ പിതൃത്വം എറ്റെടുത്ത് ഇന്നും ചരിത്രത്തെ വഞ്ചിക്കുന്നു.

ഇല്ലാത്ത നങ്ങേലിയെ പഠിപ്പിക്കുന്നു.

ചരിത്രം പഠിക്കുക. പത്തൊൻപതാം നൂറ്റാണ്ട് കാണുക.

വേലായുധപണിക്കരെന്ന വീരപുരുഷനെ അവതരിപ്പിച്ച വിനയന് അഭിവാദ്യങ്ങൾ.. ചരിത്ര ഇല്ലാത്ത, നങ്ങേലിയെന്ന കമ്മ്യൂണിസ്റ്റ് കെട്ടുകഥയെ അവതരിപ്പിച്ച വിനയനോട് പൊരുതപ്പെടാനാകില്ല...

വായിക്കാൻ ചില പുസ്തകങ്ങൾ :

"ആവേദകന്‍" -ഹരികുമാര്‍ ഇളയിടം, പത്തിയൂര്‍, പ്രസാധകന്‍ എഴുത്തുകാരന്‍.

"മുമ്പേ നടന്ന വേലായുധന്‍" - ഡോ.ചേരാവള്ളി ശശി, ചിന്ത പബ്ലിഷേഴ്സ്, തിരവനന്തപുരം.

"അടിമഗര്‍ജ്ജനങ്ങള്‍" - തെക്കും ഭാഗം മോഹനന്‍, നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം.

1978 ലെ ശാഖ ചിത്രം2023 ലെ ശിബിര ചിത്രം 🚩  🚩🕉️
31/12/2023

1978 ലെ ശാഖ ചിത്രം
2023 ലെ ശിബിര ചിത്രം

🚩
🚩🕉️

ഡൽഹിയിൽ വച്ച് നടന്ന എബിവിപി ദേശീയ സമ്മേളനത്തിൽ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാല ഗവേഷ...
10/12/2023

ഡൽഹിയിൽ വച്ച് നടന്ന എബിവിപി ദേശീയ സമ്മേളനത്തിൽ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാല ഗവേഷണ വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയുമായ ശ്രാവൺ ബി രാജ്, സെൻട്രൽ വർക്കിംഗ് കമ്മറ്റി മെമ്പർ എൻ.സി.ടി ശ്രീ ഹരി, NEC അംഗങ്ങളായ ശ്രീകാന്ത്, അരവിന്ദ്, ദിവ്യ, യദു, ശരത്ത്..
എല്ലാവർക്കും അഭിവാദനങ്ങൾ നേരുന്നു.

ഈ ചുവടെ കാണുന്ന ഇൻസ്റ്റാഗ്രാം പേജിന് ABVP RIT UNIT ആയിട്ടോ കാര്യകർത്താക്കളായിട്ടോ യാതൊരു ബന്ധവുമില്ല എന്നും.. പേജ് സ്വയം...
23/06/2022

ഈ ചുവടെ കാണുന്ന ഇൻസ്റ്റാഗ്രാം പേജിന് ABVP RIT UNIT ആയിട്ടോ കാര്യകർത്താക്കളായിട്ടോ യാതൊരു ബന്ധവുമില്ല എന്നും.. പേജ് സ്വയം നീക്കം ചെയ്യാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും അറിയിക്കുന്നു..

Please report above mentioned page
https://instagram.com/abvp.ritunit?igshid=YmMyMTA2M2Y=

14/08/2020
23/08/2019
" ഭാരത് കോയി  തുക്ടാഭൂമികാ നഹീ, ഏക് ജീതാ ജാതാ രാഷ്ട്ര  പുരുഷ് ഹേ. യേ വന്ദൻ കി ധർത്ഥി ഹേ, അഭിനന്ദൻ കി ധർത്ഥി ഹേ. യേ അർപ്പ...
16/08/2019

" ഭാരത് കോയി തുക്ടാഭൂമികാ നഹീ,
ഏക് ജീതാ ജാതാ രാഷ്ട്ര പുരുഷ് ഹേ.

യേ വന്ദൻ കി ധർത്ഥി ഹേ, അഭിനന്ദൻ കി ധർത്ഥി ഹേ.

യേ അർപ്പൺ കി ഭൂമി ഹേ,
തർപ്പൺ കി ഭൂമി ഹേ.

ഇസ്കി നദി നദി ഹമാരെലിയേ ഗംഗാ ഹേ,
ഓർ കങ്കർ കങ്കർ ഹമാരെലിയേ ശങ്കർ ഹേ.

ഹം ജിയേങ്കെ തോ ഇസ് ഭാരത് കേലിയെ, മറേങ്കെ തോ ഇസ് ഭാരത് കേലിയെ ഓർ മർനേ കേ ബാദ് ഭി ഗംഗാ ജൽ മേ ബെഹതി ഹുയി ഹമാരി അസ്ഥിയോ കോ കോയി കാൻ ലഗാ കർ സുനേഗാ, തോ ഏകി ആവാസ് ആയേഗി ഭാരത് മാതാ കി ജയ്"

അടൽജീ അമർ രഹെ ❤️❤️

Address

Rajiv Gandhi Institute Of Technology, Pampady
Kottayam
686501

Website

Alerts

Be the first to know and let us send you an email when ABVP RIT UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share