Taluk Industries Office Kottayam

  • Home
  • Taluk Industries Office Kottayam

Taluk Industries Office Kottayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Taluk Industries Office Kottayam, Government Official, Assistant District Industries Officer, .

മുദ്ര ലോണിനെപ്പറ്റിയാണ്മുദ്ര എന്ന പേരില്‍ അറിയപ്പെടുന്ന ലോണിനെപ്പറ്റിയാണ്.  അതിന്‍റെ പ്രോസസിങ്ങ് രീതിയെപ്പറ്റിയൊന്നുമല്ല...
02/06/2024

മുദ്ര ലോണിനെപ്പറ്റിയാണ്

മുദ്ര എന്ന പേരില്‍ അറിയപ്പെടുന്ന ലോണിനെപ്പറ്റിയാണ്. അതിന്‍റെ പ്രോസസിങ്ങ് രീതിയെപ്പറ്റിയൊന്നുമല്ല. അതൊക്കെ പിന്നീട് പോസ്റ്റിടാം. എന്നാല്‍ ഇപ്പോൾ ഒരു സുഹൃത്തിന്‍റേതായി വന്ന ഫോണ്‍ സന്ദേശമാണ് ഈ കുറിപ്പിനാധാരം. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് ഫെയ്സ് ബുക്കില്‍ മുദ്ര ലോണ്‍ ശരിയാക്കിക്കൊടുക്കാം എന്ന് പറഞ്ഞ് കണ്ടതായ ഒരു നമ്പറിലേക്ക് മെസ്സേജ് അയച്ചത്രേ. മറുപടിയായി ഒരു മെസ്സേജ് വന്നു. സിബില്‍ സ്കോർ 400 മതി എന്ന് പറഞ്ഞു. ഒരു ലക്ഷം മുതല്‍ 3 ലക്ഷം വരെ ഓണ്‍ലൈനായി നല്‍കുന്നുവെന്ന്. പാന്‍ കാർഡ് ഇല്ല എങ്കില്‍ ഒരു ലക്ഷം വരെയാണ് നല്‍കുന്നത്. മുംബൈയാണ് ഇവരുടെ ഓഫീസ് അഡ്രസ് കാണിച്ചിരിക്കുന്നത്. ഇതിന് ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് ചാർജ്ജ് ആയി 1900 രൂപ അടക്കണമെന്നുമാണ് മെസ്സേജ് വന്നത്.

ഇവിടെ ചില കാര്യങ്ങൾ പറയാം. മുദ്ര എന്നത് ബാങ്കുകൾ സംരംഭത്തിനായി നല്‍കുന്ന ഒരു വായ്പയാണ്. Micro Unit Development & Refinancing Agency എന്നതാണ് പൂർണ്ണരൂപം പരമാവധി 10 ലക്ഷം വരെയാണ് നല്‍കുന്നത്. ഇതിനായി എന്താണ് നിങ്ങളുടെ സംരംഭം എന്ന് വ്യക്തമാക്കുന്ന ഒരു പ്രൊജക്ട് റിപ്പോർട്ട് ആവശ്യമുണ്ട്. മുദ്രക്ക് സർവീസ് ഏരിയ എന്നയൊരു കണ്‍സെപ്റ്റ് ഇല്ലാ എന്നത് കൊണ്ട് തന്നെ ഏത് ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാംം. എന്നാല്‍ പ്രായോഗിക തലത്തില്‍ നിങ്ങൾക്ക് അക്കൌണ്ട് ഉള്ള ബാങ്കിനെ സമീപിക്കുന്നതാണ് ഉത്തമം. കാരണം അവർക്ക് നിങ്ങളെ പരിചയമുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമാകും. അതിനാല്‍ മുദ്ര ലോണ്‍ ആവശ്യമുള്ളവർ ബാങ്കിനെ നേരിട്ട് സമീപിച്ച് നിങ്ങളുടെ സംരംഭം എന്താണെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തി അവർ തരുവാന്‍ തയ്യാറാണെങ്കില്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുക. ഓർക്കുക ഇത് വ്യക്തിപരമായ വായ്പയല്ല. സംരംഭങ്ങൾക്ക് മാത്രം. പുതിയ സംരംഭങ്ങൾക്കും നിലവിലുള്ളവ വിപുലീകരണത്തിനും ലഭ്യമാണ്. സബ്സിഡി ഇല്ല എന്നോർക്കുക. ഉല്‍പ്പാദന, സേവന, കച്ചവട സംരംഭങ്ങൾക്ക് ലഭ്യമാണ്. ഇതിനായി ബാങ്ക് പ്രത്യേക ഫീസ് ഒന്നും വാങ്ങാറില്ല എന്നറിയുക.

അറിയുവാനുള്ള മറ്റൊരു കാര്യം CIBIL (Credit Information Bureau Limited) ഒരു 630 ന് എങ്കിലും മുകളില്‍ ഉണ്ടെങ്കിലേ ഏതൊരു ബാങ്കും ലോണ്‍ അനുവദിക്കുകയുള്ളു. അപ്പോഴാണ് വാട്സ്ആപ്പില്‍ മാത്രം പരിചയമുള്ളവർക്ക് 400 മതി എന്ന് പറയുന്നത്.

ഇനി ഏജന്‍സികളുടെ കാര്യം. ചില ബാങ്കുകൾ DSA (Direct Selling Agent) എന്ന പേരില്‍ ചില സ്വകാര്യ ഏജന്‍സികളെ ലോണ്‍ പ്രോസസിങ്ങനായി വെച്ചിട്ടുണ്ട്. അവർക്ക് കമ്മീഷന്‍ നല്‍കുന്നത് ബാങ്ക് ആണ്. പിന്നെയുള്ളത് സ്വകാര്യ സ്ഥാപനങ്ങൾ ആണ്. അവർ അവരുടേതായ ഒരു സംരംഭം എന്ന നിലക്കാണ് അത് നടത്തുന്നത് എന്ന് മനസ്സിലാക്കുക. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുവാനും മറ്റും അവർ കണ്‍സൾട്ടിങ്ങ് ഫീസ് വാങ്ങുന്നുണ്ടാകും. പക്ഷേ ഏജന്‍സിക്ക് അവരുടെ സേവനത്തിന് പൈസ കൊടുത്തുവെന്നത് നിങ്ങൾക്ക് ലോണ്‍ കിട്ടും എന്നതിന്‍റെ ഗ്യാരന്‍റി അല്ല. നിങ്ങൾ ലോണ്‍ കിട്ടുന്നത് നിങ്ങളുടെ മാത്രം യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. ആ യോഗ്യത എന്താണ് എന്നത് ബാങ്കില്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കുക. ഇത് പറയുവാന്‍ കാരണം ഏജന്‍സിക്കാരന്‍ ലോണ്‍ നല്‍കാം എന്ന് പറഞ്ഞു പറ്റിച്ചുവെന്ന പരാതി പലപ്പോഴും ഞങ്ങൾ കേൾക്കാറുണ്ട്.

കേന്ദ്ര സർക്കാരിന് PMFME (Prime Minister Formalisation of Micro Food Enterprises) എന്നയൊരു സബ്സിഡി സ്കീം ഉണ്ട്. പരമാവധി 10 ലക്ഷം വരെ സബ്സിഡി കിട്ടും. പക്ഷേ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് മാത്രം ആണ്. ഇതിന് DRP (District Recourse Person) എന്ന പേരില്‍ ഒരാളെ സർക്കാർ നിയമിച്ചിട്ടുണ്ട്. ബാങ്കിനും വ്യവസായ ഓഫീസിനും ടാർജറ്റ് ഉള്ളതിനാല്‍ ഇവരാരെങ്കിലും നിങ്ങളെ സമീപിക്കാം. ആവശ്യെങ്കില്‍ ഇവരോട് സഹകരിക്കുക. നിങ്ങൾക്ക് ലോണിന്‍റെ യോഗ്യത ഉണ്ടെങ്കില്‍ ബാങ്ക് തന്നോളും. ഇവർക്കും നമ്മൾ പൈസ ഒന്നും നല്‍കേണ്ടതില്ല. കമ്മീഷന്‍ സർക്കാർ നല്‍കിക്കൊള്ളും.

മറ്റൊന്ന് വ്യവസായ വകുപ്പ് നിങ്ങളുടെ പഞ്ചായത്തില്‍ നിയമിച്ചിരിക്കുന്ന EDE (Entrepreneur Development Executive) മാരെ നിങ്ങൾക്ക് മുദ്ര ലോണിനായി സമീപിക്കാവുന്നതാണ്. മുദ്ര മാത്രമല്ല പി എം ഇ ജി, പി എം എഫ് എം ഇ, മാർജിന്‍ മണി ഗ്രാന്‍റ്, വ്യവസായ വകുപ്പിന്‍റെ ഉല്‍പ്പാദന സംരംഭങ്ങൾക്കുള്ള സബ്സിഡി സ്കീമായ ഇ എസ് എസ് എന്നിവക്കൊക്കെ EDE മാരുടെ സഹായം തേടാവുന്നതാണ്.

അത് കൊണ്ട് മുന്‍കൂറായി പൈസ തരു എന്ന് പറയുമ്പോൾ ഞാന്‍ നേരിട്ട് ബാങ്കില്‍ ചെല്ലാം എന്ന് പറയുക. ഓർക്കുക ഏത് ഏജന്‍സിക്ക് മെസ്സേജ് അയച്ചാലും ബാങ്ക് നിങ്ങളോട് സംസാരിക്കാതെ നിങ്ങളുടെ സംരംഭം കാണാതെ (പുതിയത് ആണെങ്കില്‍ കെട്ടിടവും സ്ഥലവും പരിശോധിക്കാതെ) ലോണ്‍ തരുമെന്ന് ചിന്തിക്കരുത്. അല്ലെങ്കിലും നമ്മുടെ തൊട്ടടുത്തുള്ള ബാങ്കില്‍ നിന്ന് ഒരു ലോണിനായി എന്തിനാണ് മുംബൈക്കാരന്‍റെ സഹായം.

https://www.mudra.org.in/ ഈ സൈറ്റ് സന്ദർശിച്ചാല്‍ മുദ്ര ലോണിനെപ്പറ്റി മനസ്സിലാക്കാം.

വാല്‍ക്കഷണം – 1900 എടുത്തിട്ട് ബാക്കി നല്‍കിയാല്‍ മതിയെന്ന് മെസ്സേജ് അയക്കുവാന്‍ പറയു എന്ന് സുഹൃത്തിനോട് പറഞ്ഞാണ് ഫോണ്‍ വെച്ചത്.

ലോറന്‍സ് മാത്യു
ഉപജില്ലാ വ്യവസായ ഓഫീസർ
കോട്ടയം താലൂക്ക്

11/11/2023

സംരംഭകരാകുവാന്‍ തയ്യാറെടുക്കുന്നവരോട് ആണ്

നിങ്ങൾക്കാവശ്യമായ ലൈസന്‍സ് അല്ല ഞങ്ങൾ വ്യവസായ വകുപ്പ് നല്‍കുന്നത് മറിച്ച് സബ്സിഡി ആണ്. എന്നാല്‍ പ്രവർത്തന ലൈസന്‍സ് നല്‍കുന്നത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍ പോലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആണ്. അത് വ്യക്തമായ എഴുതപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ആയതിനാല്‍ സംരംഭം ആരംഭിക്കുന്നതിന് മുന്നമേ ഇത്തരം സ്ഥാപനങ്ങളില്‍ ചെന്ന് അവിടുത്തെ ലൈസന്‍സിങ്ങ് ക്ലർക്കിനെയോ അതുമല്ലായെങ്കില്‍ സെക്രട്ടറിയെയോ നേരിട്ട് കണ്ട് വിവരം തിരക്കി കഴിയുമെങ്കില്‍ ഒന്ന് എഴുതി വാങ്ങിക്കൊണ്ട് വരിക. ഇനി ഫുഡ് സേഫ്ഫി, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത്, പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് തുടങ്ങിയ പല ഡിപ്പാർട്ട്മെന്‍റുകളുടേയും അനുമതികൾ പലർക്കും എടുക്കേണ്ടിയും വരും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചാല്‍ വിവരങ്ങൾ തരും. കേരളാ ബില്‍ഡിങ്ങ് റൂൾ അനുസരിച്ചാണ് അനുമതി നല്‍കുന്നത്. അതിനാല്‍ ഇതൊക്കെ മുന്നമേ മനസ്സിലാക്കിയിട്ട് വേണം സംരംഭം ചെയ്യുവാന്‍ ഇറങ്ങുവാന്‍. എന്തെങ്കിലും ചെയ്ത് പകുതി ആയിട്ട് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന് പറയുന്നതില്‍ അർത്ഥമില്ല. മൊട കാണിക്കുന്ന ഉദ്യോഗസ്ഥർ ഇല്ല എന്നൊന്നും പറയുന്നില്ല. എങ്കിലും സംരംഭകർ നിയമം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താല്‍ പല സന്ദർഭങ്ങളിലും നേരോടെ നില്‍ക്കുവാന്‍ കഴിയും.

ഒപ്പം ലൈസന്‍സിങ്ങ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും അറിയില്ലാത്ത വിരങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഈ നാട്ടില്‍ സംരംഭം വരണമെന്ന മനോഭാവത്തോടെ പെരുമാറുകയാണ് വേണ്ടുന്നത്.

GOT - Athirampuzha Panchayath
02/11/2023

GOT - Athirampuzha Panchayath

Class - KSEB Connections for Entrepreneur Development Executives of Kottayam Taluk.   by Sri. Binu B , Assistant Executi...
02/11/2023

Class - KSEB Connections for Entrepreneur Development Executives of Kottayam Taluk. by Sri. Binu B , Assistant Executive Engineer KSEB Sub Division Kottayam

GOT - Kumarakom Grama Panchayath
01/11/2023

GOT - Kumarakom Grama Panchayath

23/10/2023
Entrepreneurship Awareness Program - Pampady Block
16/10/2023

Entrepreneurship Awareness Program - Pampady Block

Entrepreneurship Awareness Program - Kottayam Municipality
10/10/2023

Entrepreneurship Awareness Program - Kottayam Municipality

General Orientation Training - Kottayam Municipality
10/10/2023

General Orientation Training - Kottayam Municipality

General Orientation Training at Panachikkad
10/10/2023

General Orientation Training at Panachikkad

PM FME SCHEMEപ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്കരണങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിലോറന്‍സ് മാത്യുഉപ ജില്ലാ വ്യവസായ ഓഫീസർകോട്ടയം ത...
07/10/2023

PM FME SCHEME
പ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്കരണങ്ങളുടെ രൂപവല്‍ക്കരണ പദ്ധതി

ലോറന്‍സ് മാത്യു
ഉപ ജില്ലാ വ്യവസായ ഓഫീസർ
കോട്ടയം താലൂക്ക് - 9446367985

രാജ്യത്തെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളില്‍ ഏകദേശം 25 ലക്ഷത്തോളം അസംഘടിത മേഖലയിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളിലെ തൊഴിലവസരങ്ങളില്‍ 74 ശതമാനവും ഈ അസംഘടിത മേഖലയില്‍ നിന്നുമാണ്. അംസംഘടിത മേഖലയിലെ യൂണിറ്റുകളില്‍ 66 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇതില്‍ 80 ശതമാനവും വീടുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഈ യൂണിറ്റുകളില്‍ ഭൂരിഭാഗവും മൈക്രോ യൂണിറ്റുകളാണ്.

ഈ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെല്ലാം വലിയ വെല്ലു വിളിയാണ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത്.


1. ഇന്നോവേഷന്‍റെ അഭാവം
2. ശരിയായ ഗുണനിലാവാരവും ഭക്ഷ്യ സുരക്ഷയും ഇല്ലാതിരിക്കുക
3. ശരിയായ ബ്രാന്‍ഡിങ്ങിന്‍റേയും വിപണിയുടേയും, സപ്ലെ ചെയിനിന്‍റേയും അഭാവം
4. മൂലധനത്തിന്‍റെ അപര്യാപ്തത

തുടങ്ങിയവയെല്ലാം ഈ രംഗം നേരിടുന്ന വെല്ലു വിളികളാണ്. ഈ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PM FME (Prime Minister Formalization of Micro Food Processing Enterprises) എന്നത്.

സ്കീമിന്‍റെ ഉദ്ദേശം

അംസംഘടിത മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെ ഉയർത്തിക്കൊണ്ട് വരിക. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഈ മേഖലയിലെ സ്വയം സഹായ സംഘങ്ങൾ, ഉല്‍പ്പാദന സഹകരണ സംഘങ്ങൾ എന്നിവയെ സഹായിക്കുക തുടങ്ങിയവ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഈ മേഖലയിലെ യൂണിറ്റുകളെ ബ്രാന്‍ഡ് ചെയ്യുക, സ്ഥിരമായ വിപണി ഉറപ്പ് വരുത്തുക, പാക്കിങ്ങ്, സ്റ്റോറേജ്, ലബോറട്ടറി സേവനങ്ങൾ, ഗവേഷണ സൌകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.

പ്രത്യേകത

നിലവിലുള്ള സംരംഭങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും ഇത് വഴി സഹായം ലഭ്യമാണ്. നെഗറ്റീവ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളെ ഈ പദ്ധതിയില്‍ ഉൾപ്പെടുത്താവുന്നതാണ്.

സാമ്പത്തിക സഹായം എങ്ങനെ

സംരംഭകന് ബാങ്ക് ലോണ്‍ നിർബന്ധമാണ്. വ്യക്തികൾക്ക് പദ്ധതി ചിലവിന്‍റെ 35 ശതമാനം പരമാവധി 10 ലക്ഷം വരെയാണ് ധന സഹായമായി ലഭ്യമാവുക. എന്നാല്‍ ഓർഗനൈസേഷനുകൾക്ക് 35 ശതമാനം പരമാവധി 3 കോടി രൂപ വരെയാണ് സഹായം ലഭ്യമാവുക. സ്ഥല വില, വാടക തുടങ്ങിയവ പദ്ധതി ചിലവില്‍ ഉൾപ്പെടുന്നില്ല. യന്ത്ര സാമഗ്രികളും ടെക്നിക്കല്‍ സിവില്‍ വർക്കുമാണ് പദ്ധതിയില്‍ ഉൾപ്പെടുക. എന്നാല്‍ ടെക്നിക്കല്‍ സിവില്‍ വർക്ക് ആകെ പദ്ധതി ചിലവിന്‍റെ 30 ശതമാനത്തില്‍ കൂടുതല്‍ കൂടുവാന്‍ പാടുള്ളതല്ല. പക്ഷേ വർക്കിങ്ങ് ക്യാപ്പിറ്റലിന് സബ്സിഡിക്ക് അർഹതയില്ല.

ആർക്കൊക്കെ അപേക്ഷിക്കാം

വ്യക്തികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, നോണ്‍ ഗവണ്‍മെന്‍റ് ഓർഗനൈസേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നിവക്കെല്ലാം അപേക്ഷിക്കുവാന്‍ അർഹതയുണ്ട്.
വ്യക്തികൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല.

മറ്റ് നിബന്ധനകൾ

ആകെ പദ്ധതി ചിലവ് പരമാവധി 10 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പദ്ധതി ചിലവിന്‍റെ 10 ശതമാനം സംരംഭകന്‍റെ വിഹിതവും ബാക്കി 90 ശതമാനം ബാങ്ക് ലോണും ആയിരിക്കും. പരമാവധി 50000 രൂപ വരെ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാന്‍ ലഭ്യമാണ്. കച്ചവട സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയില്‍ സഹായം ലഭ്യമല്ല. റി പാക്കിങ്ങ് യൂണിറ്റുകൾക്കും അപേക്ഷിക്കുവാന്‍ അർഹതയുണ്ടായിരിക്കുകയില്ല.

എവിടെയാണ് ബന്ധപ്പെടേണ്ടത്

ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

Ayarkkunnam Panchayath - General orientation Training
07/10/2023

Ayarkkunnam Panchayath - General orientation Training

Address

Assistant District Industries Officer

686001

Telephone

+919446367985

Website

Alerts

Be the first to know and let us send you an email when Taluk Industries Office Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share