Janadhipathya Kerala Youth Front

Janadhipathya Kerala Youth Front Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Janadhipathya Kerala Youth Front, Political organisation, State Committee Office, Near Aariyas, Kottayam.

28/09/2020
ആദരാഞ്ജലികൾ 🌹🙏🏻
30/07/2020

ആദരാഞ്ജലികൾ 🌹🙏🏻

14/07/2020

*മരണം വിതയ്ക്കുന്ന സമരങ്ങൾ പൊളിഞ്ഞുവീഴും; പ്രതിപക്ഷത്തിൻ്റെ 'സ്വപ്ന'ങ്ങളും*

കോവിഡ് വൈറസ് ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ജനത. പ്രളയവും നിപ്പയും പ്രകൃതി ദുരന്തങ്ങളുമെല്ലാം അതിജീവിച്ചവരാണ് നമ്മൾ മലയാളികൾ. വികസിക രാജ്യങ്ങൾ പോലും ഈ മഹാമാരിക്ക് മുന്നിൽ പതറിയപ്പോൾ, പിണറായി സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തെ ലോകത്തിന് മുന്നിൽ തലയെടുപ്പോടെ നിർത്തി. പക്ഷെ ഇതിൽ വിറളിപൂണ്ട ചിലരുണ്ടിവിടെ. സാധാരണ ജനവിഭാഗത്തെ ചേർത്തുനിർത്തിയുള്ള, കരുതലേകിയുള്ള സർക്കാരിൻ്റെ പ്രവർത്തനം കോൺഗ്രസിനെയും ബിജെപിയെയും അലോസരപ്പെടുത്തുകയാണ്. തുടർഭരണം ഉറപ്പിച്ച സർക്കാരിനെ വീഴ്ത്താൻ എന്ത് കുതന്ത്രവും പയറ്റാൻ തക്കംപാർത്തിരിക്കുകയാണ് ഇരു പാർട്ടികളും. വൈറസ് വ്യാപനം കേരളത്തെ കൈയ്യടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങൾ ഉയർത്തിയുള്ള സമരങ്ങൾ. കേരളം മരണഭൂമിയാകണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളുടെ സമരങ്ങൾ ജനദ്രോഹപരമാണ്. മരണം വിതയ്ക്കുന്ന സമരങ്ങൾ എന്തിന് വേണ്ടിയാണ്. കള്ളക്കടത്ത് സംഘങ്ങൾ പിടിക്കപ്പെടണം, രാജ്യദ്രോഹികളെങ്കിൽ തൂക്കിലേറ്റണം. പക്ഷെ ഇതിന് സർക്കാരിനെയും ഇടതുനേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള നിങ്ങളുടെ നീക്കങ്ങൾ വിലപ്പോകില്ല. ഈ സമരങ്ങൾ സർക്കാരിൻ്റെ വീര്യം കെടുത്തില്ല. കാരണം ജനഹൃദയങ്ങളിലുണ്ട് പിണറായി സർക്കാർ. വൈറസ് വിഷവുമായാണ് നിങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.
സാമൂഹ്യ അകലം പാലിക്കാതെ കൊവിഡിനെ ക്ഷണിച്ചുവരുത്തുകയാണ് നിങ്ങൾ. വിവാദങ്ങൾ ഇടതുസർക്കാരിൻ്റെ പ്രതിച്ഛായയെ തകർക്കില്ല. വർഗീയവാദികൾക്കൊപ്പം കൂട്ടുകൂടി സമരം ചെയ്യുന്ന യുഡിഎഫിൻ്റെ കപടമുഖം ജനം തിരിച്ചറിയും. മലബാറിലെ കോ.ലി.ബി (കോൺഗ്രസ് - ലീഗ് - ബിജെപി) സഖ്യം ഇന്ന് സംസ്ഥാനത്താകെ കൈകോർക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാൻ SDPIയോടും ജമാഅത്തെ ഇസ്ലാമിയോടും കൂട്ടുകൂടിയ മുസ്ലീം ലീഗിന് കുട പിടിക്കുകയാണ് കോൺഗ്രസ്. ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ വഴിയൊരുക്കുകയാണ് നിങ്ങൾ. ആറു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോൺഗ്രസുകാരെ, നിങ്ങൾ സൂക്ഷിച്ചോളൂ... രാജസ്ഥാൻ കഴിഞ്ഞാൽ പിന്നെ കേരളമാണ് ബിജെപി ലക്ഷ്യം. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ബിജെപിക്കാരാണ്. അരുണാചൽ പ്രദേശിന് സമാനമായ സാഹചര്യം കേരള ബിജെപി സ്വപ്നം കാണുന്നുണ്ട്. നാളെ മറുകണ്ടം ചാടാൻ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ് അമിത് ഷായും സുരേന്ദ്രനും. വിയർപ്പും ചോരയുമൊഴുക്കി സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ, നിങ്ങൾ മൂവർണ്ണക്കൊടി പിടിക്കുന്നത് മോദിക്ക് വേണ്ടിയാണെന്ന് തിരിച്ചറിയാൻ വൈകരുത്. നിങ്ങളുടെ നേതാക്കന്മാർ കാവിക്കൊടി പിടിച്ച് നിയമസഭാ മന്ദിരത്തിലേയ്ക്ക് യാത്ര ചെയ്യുന്ന കാലം വിദൂരമല്ല. സമരത്തിൻ്റെ മറവിൽ മരണവൈറസ് വിതയ്ക്കുന്നവർക്ക് ചരിത്രം മാപ്പു തരില്ല. പക്ഷെ ഇതിനെയും ഞങ്ങൾ പ്രതിരോധിക്കും. ജനനന്മയ്ക്കായി, പോരാട്ട വീഥിയിൽ ഇടത് സർക്കാർ ഇനിയും ഉണ്ടാകും. സർക്കാരിനൊപ്പം ജനങ്ങളും.

ഗീവർ പുതുപ്പറമ്പിൽ
സംസ്ഥാന പ്രസിഡൻ്റ്
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

‘സ്വർണക്കടത്ത്: ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണം, കൂടുതൽ വിവരം പിന്നാലെ’ ...
09/07/2020

‘സ്വർണക്കടത്ത്: ബിജെപി നേതാവിന്റെ വിവരങ്ങൾ പുറത്തുവിടണം, കൂടുതൽ വിവരം പിന്നാലെ’ ...

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടത്തിയ സ്വർണക്കള്ളക്കടത്ത് കേസിൽ ബിജെപി നേതാവിന്റെ വിവരങ്ങൾ പുറ...

*സ്വർണ്ണക്കടത്ത് പ്രതികൾക്ക് വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചവരിൽ ബിജെപി നേതാവും; ബിജെപി നേതാവിൻ്റെ ശബ്ദരേഖ കസ്റ്റംസ...
08/07/2020

*സ്വർണ്ണക്കടത്ത് പ്രതികൾക്ക് വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചവരിൽ ബിജെപി നേതാവും; ബിജെപി നേതാവിൻ്റെ ശബ്ദരേഖ കസ്റ്റംസ് പുറത്തുവിടണം. കേരളം അറിയട്ടെ ബിജെപിയുടെ തനിനിറം*

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് പിടിയിലായതിന് പിന്നാലെ ബിജെപിക്ക് ചങ്കിടിപ്പാണ്. എന്തിനാണ് ബിജെപിക്കാരെ നിങ്ങൾ ഇത്ര ആവലാതിപ്പെടുന്നത്? സ്വപ്നയ്ക്കും സരിത്തിനും നിങ്ങളുമായുള്ള ബന്ധം എന്താണ്? സരിത്ത് പിടിയിലായതിന് പിന്നാലെ ഒരു പ്രമുഖ ബിജെപി നേതാവ്, കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥൻ അനീഷ് രാജൻ, കസ്റ്റംസ് കമ്മീഷണർക്ക് കൈമാറിയ ശബ്ദരേഖ പുറത്തുവിടണം. കേരളം അറിയട്ടെ ബിജെപിയുടെ തനിനിറം. ഈ കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നാൽ നിങ്ങൾ നാറും. സ്വർണ്ണക്കടത്തിൽ ബിജെപി നേതാവ് എത്ര കമ്മീഷൻ പറ്റിയെന്ന് ജനം അറിയട്ടെ.

കൂടുതൽ വിവരങ്ങൾ പിന്നാലെ ...

ഗീവർ പുതുപ്പറമ്പിൽ,
സംസ്ഥാന പ്രസിഡൻ്റ്
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

*കോണ്‍സുലേറ്റില്‍ സ്വപ്ന എത്തിയതെങ്ങനെ? സ്വർണ്ണക്കടത്തുകാരിയുടെ കോൺഗ്രസ് ബന്ധം അന്വേഷിക്കണം*തിരുവനന്തപുരം രാജ്യാന്തര വിമ...
07/07/2020

*കോണ്‍സുലേറ്റില്‍ സ്വപ്ന എത്തിയതെങ്ങനെ? സ്വർണ്ണക്കടത്തുകാരിയുടെ കോൺഗ്രസ് ബന്ധം അന്വേഷിക്കണം*

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ കേരളമാകെ ശ്രദ്ധയാകർഷിക്കുന്ന പേരാണ് സ്വപ്ന സുരേഷ്. വെറുമൊരു സ്വപ്ന ലോകമല്ല അത്. ഈ സ്വർണക്കടത്ത് കേസ് വെറുമൊരു കള്ളക്കടത്തായി മാത്രം കാണേണ്ടതല്ല. ആദ്യം അന്വേഷിക്കേണ്ടത് സ്വപ്നയുടെ സാമ്പത്തിക വളർച്ചയാണ്. ആരാണ് ഇവരുടെ പിൻബലം. ബിരുദം മാത്രമുണ്ടായിരുന്ന ഇവർക്ക് ആരാണ് കോൺസുലേറ്റിൽ ജോലി വാങ്ങി കൊടുത്തത്. 2016 ഒക്ടോബർ 20ന് യുഎഇയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ നയതന്ത്ര കാര്യാലയമായി തിരുവനന്തപുരം മണക്കാട് ഓഫീസ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ സ്വപ്ന അവിടെയുണ്ട്. കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിക്കാനുള്ള ഇവരുടെ യോഗ്യത എന്താണ്? വിദേശ തലത്തിൽ ഉന്നത ബന്ധമുള്ള തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവും സ്വപ്നയും തമ്മിൽ എന്താണ് ബന്ധം? കോൺഗ്രസ് നേതാവിൻ്റെ കരങ്ങൾ പിടിച്ചാണോ ഈ യുവതി 'സ്വപ്ന'ലോകത്ത് എത്തിയത്? വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധമുള്ള കോൺഗ്രസ് ഉന്നതൻ എന്തിന് വേണ്ടി സ്വപ്നയെ കോൺസുലേറ്റിലേയ്ക്ക് ശുപാർശ ചെയ്തു? കസ്റ്റംസ് അന്വേഷിക്കേണ്ട പ്രധാന വിഷയം അതാണ്. ക്രമക്കേടുകളെത്തുടർന്ന് കഴിഞ്ഞവർഷം യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടപ്പോഴും ഈ നേതാവാണ് രക്ഷയ്ക്കെത്തിയത് എന്ന് സംശയമുണ്ട്. അന്വേഷണം മാത്രം നടന്നാൽ പോരാ, കോൺഗ്രസ് നേതാക്കൾ മറുപടി പറയണം. നിങ്ങൾ കരുതിയിരുന്നോളൂ... തെളിവുകൾ ഉടൻ പുറത്തുവിടുന്നതായിരിക്കും.

ഗീവർ പുതുപ്പറമ്പിൽ,
സംസ്ഥാന പ്രസിഡൻ്റ്
ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

അക്ഷരങ്ങളുടെ ലോകത്തേക്ക് ഒരാളുടെയും പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ നില്‍ക്കാതെ, എല്ലാ മലയാളിയുടെയും മനസ്സിലേക്ക് കടന്...
05/07/2020

അക്ഷരങ്ങളുടെ ലോകത്തേക്ക് ഒരാളുടെയും പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ നില്‍ക്കാതെ, എല്ലാ മലയാളിയുടെയും മനസ്സിലേക്ക് കടന്നു വന്ന് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 26 വർഷം.

മലയാള ഭാഷയ്ക്ക് ലാളിത്യവും ലാവണ്യവും നലകിയ എഴുത്തിന്റെ സുൽത്താന് ഇരുപത്തിയാറാം സ്മരണാഞ്ജലി...

Address

State Committee Office, Near Aariyas
Kottayam
686001

Telephone

+919746811444

Website

Alerts

Be the first to know and let us send you an email when Janadhipathya Kerala Youth Front posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share