Voice of Kumarakom

Voice of Kumarakom നീതിക്കുവേണ്ടി സംസാരിക്കാൻമടിക്കുന്നവർക്കും സമൂഹത്തിൽഒറ്റപ്പെടുന്നവർക്കും വേണ്ടിഇനി ഞങ്ങൾ സംസാരിക്കും

കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച്All India Nau Sainik Camp 2025 -ൽ INS Shivaji Lonavala ഇൽ നടന്ന NCC ക്...
02/06/2026

കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച്All India Nau Sainik Camp 2025 -ൽ INS Shivaji Lonavala ഇൽ നടന്ന NCC ക്യാമ്പിൽ പങ്കെടുത്ത Cadet Captain അദ്വൈത് .എ. ക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി

കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച്.All India Sainik Camp 2025 -ൽ INS Shivaji Lonavala ഇൽ നടന്ന NCC ക്യാമ്പിൽ പങ്കെടുത്ത Cadet Captain തെക്കേ മേക്കാട്ട് അനിൽകുമാർ. ദീപ്തി ആർ നായർ ദമ്പതികളുടെ മകൻ അദ്വൈത് എ ക്ക്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയം.
ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ ജി ഗോപകുമാർ ഫലകം നൽകി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് സിജെ സാബു എ വി തോമസ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ:വിഷ്ണു മണി. അഡ്വ :അലൻ കുറിയാക്കോസ് മാത്യു. പഞ്ചായത്ത് അംഗങ്ങളായ ദിവ്യ ദാമോദരൻ സലീമ ശിവാത്മജൻ. രഘു അകവൂർ കുഞ്ഞച്ചൻ വേലിത്തറ പി എ ശശീന്ദ്രൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഖിൽ എസ് പിള്ള എന്നിവർ പങ്കെടുത്തു

02/06/2026
*കുമരകത്തെ ഏറ്റവും വലിയ ഫുഡ്‌ബോൾ ഫ്ലെക്സ് ഉയർത്തി നോർത്ത് ഇലവൻ*കുമരകം - ഫുട്‌ബോൾ ആവേശത്തിൽ പടുകൂറ്റൻ ഫ്ലെക്സ് ഉയർത്തി നോ...
02/06/2026

*കുമരകത്തെ ഏറ്റവും വലിയ ഫുഡ്‌ബോൾ ഫ്ലെക്സ് ഉയർത്തി നോർത്ത് ഇലവൻ*

കുമരകം - ഫുട്‌ബോൾ ആവേശത്തിൽ പടുകൂറ്റൻ ഫ്ലെക്സ് ഉയർത്തി നോർത്ത് ഇലവൻ ക്ലബ്ബ് ഭാരവാഹികൾ. 30 അടി നീളവും 12 അടി വീതിയും ഉള്ള ഫ്ലെക്സ് ആണ് ബാങ്ക്പടി ജംഗ്ഷനിൽ സ്ഥാപിച്ചത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത വിവിധ ടീമുകളുടെ ആരാധകരായ ക്ലബ് അംഗങ്ങൾ എല്ലാവരും ഒത്തൊരുമയോടെ അവരവരുടെ ഇഷ്ട ടീമിന്റെ ജെഴ്സി അണിഞ്ഞ ഫോട്ടോ ആണ് ഫ്ളകസിൽ വച്ചിരിക്കുന്നത്. നോർത്ത് ഇലവൻ ടീമിൽ കുട്ടികൾ അടക്കം 60 ഓളം ആളുകളുണ്ട്. കുമരകത്ത് വേൾഡ് കപ്പ് ആരവത്തിൽ പല ഭാഗങ്ങളിലും ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.

FIFA World Cup Football.fr Crystal Palace Football Club SKMHSS Sreekumaramangalam Kumarakom കുമരകം ലൈവ്

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടത...
02/06/2026

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി. സ്ഥലമുടമ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം. ഇതിന് ഉണ്ടാകുന്ന ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോള്‍ ഈടാക്കാവുന്നതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങളില്‍ സ്ഥലമുടമ ആരാണെന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈയും കെട്ടി നില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. അയല്‍പക്കത്തെ കാടുപിടിച്ച പറമ്പില്‍ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 10 ദിവസത്തിനുള്ളില്‍ കാടു വെട്ടിത്തെളിക്കാന്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന് കോടതി നിര്‍ദേശം നല്‍കി.

ബിജെപിക്ക് നിയമസഭയിൽ ആദ്യമായി ഓഫീസ്
02/06/2026

ബിജെപിക്ക് നിയമസഭയിൽ ആദ്യമായി ഓഫീസ്

*ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ*കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായ...
02/06/2026

*ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ*

കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി, ദേശീയതലത്തിൽ വരെ ശ്രദ്ധേയയായ ഷാനിമോൾ ഉസ്മാന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാർന്ന മറ്റൊരു അധ്യായമാണിത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ ദലീമയെ പരാജയപ്പെടുത്തിയാണ് അവർ രണ്ടാം തവണയും നിയമസഭയിലെത്തിയത്. 2021-ൽ ദലീമയോട് നേരിട്ട പരാജയത്തിന് മധുരപ്രതികാരം വീട്ടിക്കൊണ്ടുള്ള ശക്തമായ തിരിച്ചുവരവായിരുന്നു ഷാനിമോൾ ഉസ്മാന്റേത്. മുൻപ് 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 1,955 വോട്ടുകൾക്ക് വിജയിച്ചാണ് അവർ ആദ്യമായി നിയമസഭയിലെത്തുന്നത്.
ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായും കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു.
തിരുവനന്തപുരം ലയോള കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും (എൽ.എൽ.ബി) നേടിയ ശേഷമാണ് അവർ അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിക്കുന്നത്. പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുഴുവൻ സമയ പ്രവർത്തകയായിരുന്നു.
കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയാകുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം ഷാനിമോൾ ഉസ്മാന് സ്വന്തമാണ്. നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം,യൂത്ത് കോൺഗ്രസ് - എൻ.എസ്.യു കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഒരുപോലെ തെളിയിച്ച മികവാണ് ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്. സഭാനടപടികൾ കൃത്യതയോടെയും നിഷ്പക്ഷതയോടെയും നിയന്ത്രിക്കാൻ അവരുടെ നിയമപഠന പശ്ചാത്തലവും ദീർഘകാലത്തെ രാഷ്ട്രീയ പരിചയവും ഏറെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പദവിയിലെത്തിയ ഷാനിമോൾ ഉസ്മാന് രാഷ്ട്രീയ-സമൂഹ്യ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.

Sent from WhatsApp
wa.me/919846185021?source=exsh

𝗦𝗬𝗦𝗧𝗘𝗠 𝗙𝗔𝗜𝗟𝗨𝗥𝗘🙏ശാസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവരിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി
02/06/2026

𝗦𝗬𝗦𝗧𝗘𝗠 𝗙𝗔𝗜𝗟𝗨𝗥𝗘🙏

ശാസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവരിച്ചു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി

*മഴക്കാലപൂർവ ശുചീകരണം: മാതൃകയായി അധ്യാപക ബ്രിഗേഡ്*കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) കോട്ടയം വെസ്റ്റ് സബ...
02/06/2026

*മഴക്കാലപൂർവ ശുചീകരണം: മാതൃകയായി അധ്യാപക ബ്രിഗേഡ്*

കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കുമരകം ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവും ടീച്ചേഴ്സ് ബ്രിഗേഡ് സംസ്ഥാന വൈസ് ക്യാപ്റ്റനുമായ വി കെ ഷിബു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കെ എസ് ടി എ ജില്ലാ ഭാരവാഹി സനു എസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജീവ് രാഘവൻ, പി പി പ്രതിഭ, കോട്ടയം വെസ്റ്റ് സബ്ജില്ലാ പ്രസിഡന്റ് ആശ എസ് മേനോൻ, സെക്രട്ടറി അനിത പദ്മനാഭൻ, ട്രഷറർ നിർമ്മൽ ജോയ്, സബ്ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് എന്നിവരും കുമരകം ഗവൺമെന്റ് ഹോമിയോ, ആയുർവേദ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ലക്ഷ്മി, ഡോക്ടർ വസുധ എന്നിവരും ജീവനക്കാരും പങ്കെടുത്തു.

Address

Kottayam
686563

Alerts

Be the first to know and let us send you an email when Voice of Kumarakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share