IUML Kottayam District Committee

  • Home
  • IUML Kottayam District Committee

IUML Kottayam District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Kottayam District Committee, Political Party, .

11/07/2023
മുസ്ലിം ലീഗ് കോട്ടയം ജില്ലാ സഹഭാരവാഹികൾ ആയി ഷാജി തട്ടാപറമ്പിലിനെയും , പി എം സലീമിനെയും,ഉൾപ്പെടുത്തി
11/07/2023

മുസ്ലിം ലീഗ് കോട്ടയം ജില്ലാ സഹഭാരവാഹികൾ ആയി ഷാജി തട്ടാപറമ്പിലിനെയും , പി എം സലീമിനെയും,ഉൾപ്പെടുത്തി

മുസ്ലിം ലീഗ് മുണ്ടക്കയം മേഖലാ കമ്മിറ്റി രൂപീകരിച്ചു,,പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം മേഖലയുടെ പാർട്ടി പ്രവർത്തനം ശക...
08/07/2023

മുസ്ലിം ലീഗ് മുണ്ടക്കയം മേഖലാ കമ്മിറ്റി രൂപീകരിച്ചു,,പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം മേഖലയുടെ പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടുകൂടി പുതിയ മേഖലാ കമ്മിറ്റി രൂപീകരിച്ചു, പ്രസിഡന്റ് കബീർ മുക്കാലിൽ (പാറത്തോട് ) ജനറൽ സെക്രട്ടറി ഫിറോസ് കാസിം (എരുമേലി) ട്രഷറർ പരീത് ഖാൻ (മുണ്ടക്കയം) സഹ ഭാരവാഹികളെ മേഖലാ കമ്മിറ്റി കൂടിയതിനുശേഷം തീരുമാനിക്കും,

28/03/2023
ആഘോഷപൂർവ്വം അക്ഷര നഗരിസയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം
12/06/2022

ആഘോഷപൂർവ്വം
അക്ഷര നഗരി

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക്
കോട്ടയത്ത് ഉജ്ജ്വല സ്വീകരണം

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അക്ഷരനഗരിയിൽ ഉജ്ജ്വല സ്വീകരണം. കോട്ടയത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആവേശത്തോടെയാണ് പ്രവർത്...
12/06/2022

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അക്ഷരനഗരിയിൽ ഉജ്ജ്വല സ്വീകരണം. കോട്ടയത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആവേശത്തോടെയാണ് പ്രവർത്തക കൺവെൻഷനിലേക്ക് എത്തിച്ചേർന്നത്. ഏഴരപ്പതിറ്റാണ്ട് കാലമായി ആദർശത്തിൽ വിള്ളൽ വീഴ്ത്താതെ മതസാഹോദര്യത്തിന്റെ രാഷ്ട്രീയം കേരളത്തിൽ കാഴ്ചവെക്കുന്ന മുസ്ലിംലീഗിന് ലഭിക്കുന്ന അംഗീകാരമാണ് ഓരോ ജില്ലയിലെയും മത, സാംസ്‌കാരിക നേതാക്കൾ നൽകുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖാഇദെ മില്ലത്തിന്റെ പാത പിൻപറ്റിയതിലൂടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് സാധിച്ചു. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹം ഉന്നതിയിലേക്ക് നയിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സംഘടിച്ചപ്പോൾ നാം ശക്തരായി. ഈ ഹരിതപതാകയുടെ കീഴിൽ സംഘടിച്ചതിന്റെ ഫലമാണ് കേരളത്തിലെ ന്യൂനപക്ഷ സമൂഹം അനുഭവിക്കുന്നത്- തങ്ങൾ പറഞ്ഞു.

കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ) നമുക്ക് ഉത്തമമായ മാതൃകയാണ്. മറ്റുള്ളവർക്ക് മാതൃകയാകണമെങ്കിൽ ആ സ്നേഹത്തിന്റെ സന്ദേശമാണ് നാം പ്രചരിപ്പിക്കേണ്ടത്. ബഹുസ്വര സമൂഹത്തിൽ പ്രവാചക മാതൃക ഏറ്റവും പ്രസക്തമാകുന്നു. ഇസ്ലാമിക മൂല്യങ്ങൾ മറ്റാരെയും ഭയപ്പെടുത്താനുള്ളതല്ല. സമൂഹത്തിന്റെ പൊതുവായ പുരോഗതിയെയാണ് ആ മൂല്യങ്ങൾ ലക്ഷ്യം വെക്കുന്നത്. മുസ്ലിംലീഗ് പിന്തുടർന്നത് ഈ മാതൃകയാണ്. നാം ന്യൂനപക്ഷ ശാക്തീകരണം സാധ്യമാക്കിയത് മറ്റെല്ലാ സമൂഹങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ടാണ്. രാജ്യത്തിന്റെ വ്യവസ്ഥകളെ അംഗീകരിച്ചുകൊണ്ടാണ്. ജനാധിപത്യത്തിന് ശക്തി പകർന്നുകൊണ്ടാണ്. - തങ്ങൾ വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സമാധാനപരമായി ജീവിക്കുന്ന കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ പീഡനങ്ങൾക്കാണ് ന്യൂനപക്ഷം ഇരയാകുന്നത്. ഈ സാഹചര്യത്തെ മറികടക്കാൻ ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിന്ന് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. കറുപ്പ് കണ്ടാൽ പേടിക്കുന്നവരായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി. അസഹിഷ്ണുത മുഖമുദ്രയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് അഡ്വ. പി.എം.എ സലാം, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ രണ്ടത്താണി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ബീമാപ്പള്ളി റഷീദ്, ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, ലോയേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രസംഗിച്ചു. ഹസൻ ലാൽ നന്ദി പറഞ്ഞു.

https://m.facebook.com/story.php?story_fbid=1315359518990490&id=152307561962364

പെരുങ്കള്ളൻ മുഖ്യമന്ത്രി തന്നെയെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വർ...
07/06/2022

പെരുങ്കള്ളൻ മുഖ്യമന്ത്രി തന്നെയെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വർണ്ണക്കടത്ത് കേസിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. 2016-ൽ നടത്തിയ പിണറായി നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്‌മെൻറ്, ഇത് എന്റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

സ്വപ്‌ന പറയുന്നതിങ്ങനെ: ''2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്നു. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്''. സ്വപ്‌ന വ്യക്തമാക്കി. എറണാകുളം ജില്ലാ കോടതിയിൽ എത്തിയാണ് സ്വപ്‌ന മൊഴി നൽകിയത്.

https://m.facebook.com/story.php?story_fbid=1312043932655382&id=152307561962364

Address


Telephone

+914812568530

Website

Alerts

Be the first to know and let us send you an email when IUML Kottayam District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share