Kottayam DCC

Kottayam   DCC Congress house Kottayam,opened by Smt Indira Gandhi Ex Prime Minister Of India on 20-4-1975

04/01/2026
ലോക രാഷ്ട്രീയ ചരിത്രത്തെ തനിക്ക് മുൻപും പിൻപുമായി പകുത്ത ആദർശാഗ്നിയാണ് ഗാന്ധി🔥കോൺഗ്രസ്സിന്റെ മേൽവിലാസമായി ഗാന്ധി കടന്നുവ...
12/10/2024

ലോക രാഷ്ട്രീയ ചരിത്രത്തെ തനിക്ക് മുൻപും പിൻപുമായി പകുത്ത ആദർശാഗ്നിയാണ് ഗാന്ധി🔥
കോൺഗ്രസ്സിന്റെ മേൽവിലാസമായി ഗാന്ധി കടന്നുവന്നതോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അഗ്നി ശരവേഗം പ്രാപിച്ചു.

മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായതിന്റെ നൂറ് വർഷങ്ങൾ തികയുന്നു. കേവലം ഒരേയൊരു വർഷം മാത്രം കോൺഗ്രസ്സിൽ അദ്ദേഹം വഹിച്ച ഒരേയൊരു സ്ഥാനം ഇതിഹാസമായി ചരിത്രത്തിൽ ആലേഖനം ചെയ്ത ഗാന്ധി സ്മൃതിയുടെ ആഘോഷമാണ്
ഗാന്ധിയൻ
കോൺഗ്രസ് @100...
മഹാത്മാവിന്റെ കോൺഗ്രസ്‌,
ഗാന്ധിയുടെ ഇന്ത്യ

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു..ഭാരത് ജോഡോ പദയാത്രയും സമ്മേളനവും..സെപ്റ്റംബർ 7 ന് വൈകിട്ട് നാലുമണിക്...
05/09/2023

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു..

ഭാരത് ജോഡോ പദയാത്രയും സമ്മേളനവും..

സെപ്റ്റംബർ 7 ന് വൈകിട്ട് നാലുമണിക്ക് കോട്ടയം കലക്ടറേറ്റ്‌ പടിക്കൽ നിന്നും ഗാന്ധി സ്ക്യയറിലേയ്ക്ക്‌ ഭാരത് ജോഡോ പദയാത്ര.
#ഒരുമിക്കുന്ന_ചുവടുകൾ_ഒന്നാകുന്ന_രാജ്യം

അതി ഭീതികരമായ റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB ) പ്രസിദ്ധീകരിച്ചത്. 2019 -മുതൽ 2021 വരെ...
01/08/2023

അതി ഭീതികരമായ റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB ) പ്രസിദ്ധീകരിച്ചത്.
2019 -മുതൽ 2021 വരെയുള്ള മൂന്ന് വർഷ കാലയളവിനുള്ളിൽ ഇരുപത്തി മൂവായിരത്തോളം സ്ത്രീകളെയും കുട്ടികളെയുമാണ് കേരളത്തിൽ മാത്രം കാണാതായിരിക്കുന്നത്. കാണാതാകുന്ന കേസുകളിൽ കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ആയിട്ടാണ് മത്സരം.
കാണാനില്ല എന്ന് പോലീസിൽ പരാതിപ്പെടുകയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു FIR ഇട്ട കേസുകളുടെ മാത്രം എണ്ണമാണിത്. പോലീസ് സ്റ്റേഷനിൽ പോലും പോകാത്ത ആയിരക്കണക്കിന് കേസുകൾ വേറെയും.

സംസ്ഥാനത്ത് വ്യാപകമായി ലഹരി ഉപഭോഗവും ലഹരി കച്ചവടവും പെരുകുന്നതും ആളുകളെ കാണാതാവുന്നതും കൂട്ടി വായിക്കേണ്ടി വരും. വർധിച്ചു വരുന്ന ലഹരി ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും, ആളുകളുടെ തിരോധാനവും ഈ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.

നീതിയും സംരക്ഷണവും പ്രതീക്ഷിച്ചു പോലീസ് സ്റ്റേഷനിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.

പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ട്രോളന്മാരുടെ വിപ്ലവമല്ലാതെ മറ്റൊന്നും ഇവിടെ നടക്കുന്നില്ല. സംസാര ശേഷി നഷ്ടപ്പെട്ട മുഖ്യമന്ത്രിയും തകർന്ന ആഭ്യന്തര വകുപ്പും തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദികൾ.
Indian National Congress - Kerala
K Sudhakaran
Nattakom Suresh

മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ  പരിഹരിക്കാനും നിയമവിരുദ്ധമായി ചിലർ പ്രവർത...
31/07/2023

മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ പരിഹരിക്കാനും നിയമവിരുദ്ധമായി ചിലർ പ്രവർത്തിക്കുന്നു എന്ന ഐ ജി ലക്ഷ്മണയുടെ ആരോപണം വളരെ ഗൗരവമേറിയതാണ് !

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇങ്ങനെയൊരു മാഫിയാ സംഘം പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ അറിവോടു കൂടിയല്ല എന്നാണെങ്കിൽ അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്, തന്റെ ഓഫീസിൽ നടക്കുന്ന ഇത്തരം ഇടപാടുകളുടെ പൂർണ ഉത്തരവാദിത്വം കേരളത്തിന്റെ മുഖ്യമന്ത്രിക്കായിരിക്കും എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.

മുതിർന്ന കോൺഗ്രസ്സ്‌ നേതാവും മുൻ നിയമസഭാ സ്പീക്കറും മുൻ ഗവർണ്ണറും ആയിരുന്ന പ്രിയപ്പെട്ട നേതാവിന് വിട.രണ്ടു അസംബ്ലികളിലായ...
31/07/2023

മുതിർന്ന കോൺഗ്രസ്സ്‌ നേതാവും മുൻ നിയമസഭാ സ്പീക്കറും മുൻ ഗവർണ്ണറും ആയിരുന്ന പ്രിയപ്പെട്ട നേതാവിന് വിട.

രണ്ടു അസംബ്ലികളിലായി ഏറ്റവുമധികം കാലം കേരളത്തിൽ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചിരുന്നു.

കേരളത്തിൽ മൂന്നു തവണ മന്ത്രിയായിരുന്നു. രണ്ടു തവണ എംപിയും അഞ്ചു തവണ എംഎൽഎയുമായി തിരഞ്ഞെടുക്കപ്പെട്ടു.

ത്രിപുര, മിസോറാം ഗവർണർ പദവിയിലും ആൻഡമാനിൽ ലഫ്. ഗവർണറുമായിരുന്നു.

1928 ഏപ്രിൽ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്സ് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

2004-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.

പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ🌹
Indian National Congress - Kerala
K Sudhakaran
Nattakom Suresh

28/07/2023

ബഹുസ്വരതാ സംഗമം

എല്ലാവരും സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി ഇത് ഷെയർ ചെയ്യണം കൂടാതെ..ഉറപ്പായും സ്റ്റോറിയും സ്റ്റാറ്റസും ആക്കണം 🔥🔥🔥🔥🔥🔥🔥

സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും സമ്മര്‍ദ്ദത്തിന് അനുസരിച്ച്  പ്രവര്‍ത്തിക്കുന്ന മന്ത്രി  പതിനായിരകണക്കിന് വിദ്...
28/07/2023

സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും സമ്മര്‍ദ്ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മന്ത്രി പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ സര്‍ക്കാര്‍ തുലയ്ക്കുന്നത്. 9 സര്‍വ്വകലാശാലകളില്‍ വിസിമാരും 66 കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാതായിട്ട് നാളേറെയായി. പകരമുള്ള ഇന്‍ ചാര്‍ജ് ഭരണക്കാര്‍ പാര്‍ട്ടിയും എസ്എഫ്ഐയും പറയുന്നത് ശിരസാവഹിക്കുന്നവരാണ്. കടുത്ത ഇടതുപക്ഷക്കാരായ ഇവരെ ഉപയോഗിച്ച് നിരവധി പാര്‍ട്ടിക്കാരെയാണ് അധ്യാപകരായി പലയിടങ്ങളിലും തിരുകിക്കയറ്റിയത്. ആള്‍മാറാട്ടം, വ്യാജ സര്‍ട്ടിഫിക്കറ്റ്, വ്യാജ ബിരുദങ്ങള്‍ തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സര്‍വകലാശാലകളിലും കോളജുകളിലും ഉണ്ടാകുന്നത്. ഇത് കേരളത്തിന് അപമാനമാണ്

27/07/2023

ഞങ്ങൾക്ക് കേൾക്കണം ... ഞങ്ങൾക്ക്
പഠിക്കണം

ജില്ലാ കോൺഗ്രസ്സ്‌ കമ്മറ്റി സംഘടിപ്പിച്ച "ഹൃദയാഞ്ജലി". യാഥാർഥത്തിൽ വാക്ക്‌ പോലെ തന്നെ പൂർണ്ണ അർഥത്തിൽ എത്തുകയായിരുന്നു.ഹ...
27/07/2023

ജില്ലാ കോൺഗ്രസ്സ്‌ കമ്മറ്റി സംഘടിപ്പിച്ച "ഹൃദയാഞ്ജലി". യാഥാർഥത്തിൽ വാക്ക്‌ പോലെ തന്നെ പൂർണ്ണ അർഥത്തിൽ എത്തുകയായിരുന്നു.ഹൃദയാഞ്ജലിയിലേക്ക് ഒഴുകി എത്തിയ ആയിരക്കണക്കിനാളുകൾ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മകൾക്കു മുന്നിൽ അവർ സ്വയം സമർപ്പിക്കുന്ന കാഴചയാണ് കണ്ടത്‌, "ഹൃദയാഞ്ജലി" വ്യത്യസ്തവും വേറിട്ടതും ആക്കി മാറ്റിയത്‌ ഉമ്മൻ ചാണ്ടി സാറിനെ സ്‌നേഹിക്കുന്നവരുടെ മികച്ച അച്ചടക്ക ബോധവും ആത്മ സമർപ്പണവുമാണ് ഹൃദയാഞ്ജലിയിലെ ഓരോ വാക്കുകളും അവരവരുടെ അനുഭവ സാക്ഷ്യങ്ങൾ ആയിരുന്നു.
ഹൃദയാഞ്ജലി ഉമ്മൻ ചാണ്ടി സാറിനു നൽകിയ അർച്ചനയാണ്

വയലിനിൽ ഹൃദയാഞ്ജലി അർപ്പിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ആയിരുന്ന ഡോ.വി എൽ ജയപ്രകാശിനും
ഹൃദയാഞ്ജലിയിൽ പങ്കെടുത്ത മത സാമുദായിക രാഷ്ട്രീയ മേഖലയിലെ വിശിഷ്ഠ വ്യക്തികൾക്കും‌ ജില്ലാ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ തോരാത്ത നന്ദി.
Oommen Chandy
Nattakom Suresh

പാർലിമെന്റിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് വിശദീകരണം നൽകാൻ തയ്യാറാകാത്ത പ്രധാനമന്ത്രി കോൺഗ്രസിന്റെ നേതൃത്വത്തിൽ “ഇന്ത്യ” സ...
27/07/2023

പാർലിമെന്റിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് വിശദീകരണം നൽകാൻ തയ്യാറാകാത്ത പ്രധാനമന്ത്രി കോൺഗ്രസിന്റെ നേതൃത്വത്തിൽ “ഇന്ത്യ” സഖ്യം കൊണ്ടുവന്ന അവിശ്വാസത്തിന് മറുപടി പറയാൻ നിർബന്ധിതനാവും. ഇത് പ്രതിപക്ഷ വിജയം.

ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കാൻ മോദിയെയും ബിജെപിയെയും അനുവദിക്കില്ല.

പാർലമെന്റിൽ തന്നെ നിർത്തി മറുപടി പറയിക്കും!

Address

T B Road Kottayam
Kottayam
686001

Alerts

Be the first to know and let us send you an email when Kottayam DCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottayam DCC:

Share