Edakkidom library

Edakkidom library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edakkidom library, Library, Kottarakara.

09/04/2022
മഹത്തായ ഒരു ജീവിതത്തിന്റെ അന്ത്യം. ഇനിയും ഒരുപാട്ചെയ്യാൻ ബാക്കിയാക്കി നിത്യതയിലേക്ക് ......... പറയേണ്ടതെല്ലാം ഉറച്ച് ഉറപ...
15/07/2021

മഹത്തായ ഒരു ജീവിതത്തിന്റെ അന്ത്യം. ഇനിയും ഒരുപാട്ചെയ്യാൻ ബാക്കിയാക്കി നിത്യതയിലേക്ക് ......... പറയേണ്ടതെല്ലാം ഉറച്ച് ഉറപ്പോടെ പറയുന്ന തലയെടുപ്പുള്ള നേതാവ്. എന്തിനും മുന്നിൽ നിന്ന് നയിച്ച ധിഷണാശാലി. വിജ്ഞാനോദയം വായനശാലയെ സംബന്ധിച്ച് തീരാത്ത നഷ്ടം . സെക്രട്ടറി എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം തുടരുന്നതിനിടയിൽ ...... അദ്ധ്യാപന ജീവിതം അവസാനിച്ചതിന് ശേഷം ഒരു നിമിഷം പോലും വെറുതേ കളയാതെ അക്ഷര വെളിച്ചം നാടിനു പകർന്നു നൽകാൻ പുറപ്പെട്ട അക്ഷര സ്നേഹി. നല്ല വടിവൊത്ത ലിപിയിൽ രചനാപാടവം പ്രദർശിപ്പിച്ച ഭാഷാ സ്നേഹി. അങ്ങയുടെ നിതാന്ത ജാഗ്രത്തായ പ്രവർത്തനത്തിന്റെ ഫലമാണ് A+ നേടിജില്ലയിൽ തലയെടുപ്പോലെ നിൽക്കാൻ നമ്മുടെ വായനശാലയ്ക്കായത്. അവധിക്കാലത്ത് വായനശാലയിൽ ഒരുക്കിയ വിവിധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുലരും മുൻപ് ഇറങ്ങി വരുന്ന പൊൻ സൂര്യൻ. ആരെയും ഉറക്കെ സംബോധന ചെയ്ത് അവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അങ്ങ് അവിടെ നിന്നിറങ്ങാതെ ഇനി എന്നും ഞങ്ങളുടെ ഉള്ളിൽ കുടിയിരിക്കും. മറക്കില്ല അങ്ങ് കാട്ടിത്തന്നപാതയിലൂടെ വിജ്ഞാനോദയം എന്ന ഈ വിജ്ഞാന നക്ഷത്രത്തെ ഉയരങ്ങളിൽ ഉയരങ്ങളിൽ പ്രതിഷ്ഠിക്കും ..... അങ്ങയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ അഞ്ജലി ........... വായനശാലയുടെ ഹൃദയാഞ്ജലി
🌹🌹🌹🌹🌹🌹🌹🌹🌹
ഭരണസമിതി
വിജ്ഞാനോദയം വായനശാല

ആദരാഞ്ജലികൾ🌹
20/01/2021

ആദരാഞ്ജലികൾ🌹

കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍...
09/01/2021

കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍.

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ,...
09/01/2021

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാൾ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകൾ. വരികൾക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമർത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവൽ. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റർവ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്നലളിതമായി കഥയെ പ്രത്യേകമട്ടിൽ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂർത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിർത്തുമെന്നുറപ്പാക്കാൻ സസൂക്ഷ്മമാണ് ശ്രീപാർവതി ഈ പുസ്തകം എഴുതിയിട്ടുള്ളത്. – ജി. ആർ. ഇന്ദുഗോപൻ

ഭാവനയുടെ വിചിത്രവീഥിയിലെ യാത്രികനാണ് മേതിൽ. മലയാളത്തെ ലോകസാഹിത്യത്തോളം അടുപ്പിച്ച് ഒരു എഴുത്തുവഴി കൂടിയാണത്. ആ സർഗ്ഗവൈഭവ...
09/01/2021

ഭാവനയുടെ വിചിത്രവീഥിയിലെ യാത്രികനാണ് മേതിൽ. മലയാളത്തെ ലോകസാഹിത്യത്തോളം അടുപ്പിച്ച് ഒരു എഴുത്തുവഴി കൂടിയാണത്. ആ സർഗ്ഗവൈഭവം അടയാളപ്പെടുത്തുന്ന ഒരു നോവെല്ലയും അനുബന്ധമായി രണ്ടു ദീർഘകവിതകളും.

അടിച്ചമർത്തലുകളുടെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്‌ഫോടനാ...
09/01/2021

അടിച്ചമർത്തലുകളുടെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്. ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം

Address

Kottarakara

Telephone

+918943330273

Website

Alerts

Be the first to know and let us send you an email when Edakkidom library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category