നമ്മുടെ കോതമംഗലം

നമ്മുടെ കോതമംഗലം Kothamangalam news

ഇത് ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും, പ്രതിപക്ഷ പാർട്ടി അഴിമതിയിൽ ഏർപ്പെടുന്നത്, അവർ അധികാരത്തിൽ വന്നാൽ അഴിമതിയുടെ തുടർ...
08/04/2026

ഇത് ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും, പ്രതിപക്ഷ പാർട്ടി അഴിമതിയിൽ ഏർപ്പെടുന്നത്, അവർ അധികാരത്തിൽ വന്നാൽ അഴിമതിയുടെ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രബുദ്ധരായ മലയാളികൾ അവരെ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. വയനാട്ടിൽ വീട് നൽകാമെന്ന് പറഞ്ഞിട്ടും വീട് ലഭിക്കാത്തവർക്ക് കോൺഗ്രെസ്ന്റ് ബാങ്ക് സ്റ്റേറ്റ്മെന്റ് കണികണ്ടത ആവശ്യമാണ്. അഴിമതി പണംകൊണ്ടാണോ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതെന്ന് ആളുകൾ ചിന്തിക്കുന്നു. ഭരിക്കുന്ന സർക്കാരിനെതിരെ അഴിമതി ആരോപണമില്ലെന്ന് മാത്രമല്ല, മുൻ കെപിസിസി പ്രസിഡന്റ് പോലും തുടർഭരണം ഉറപ്പാണെന്ന് പറയുന്നു. വയനാട്ടിലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ഇരയോടൊപ്പം നിൽക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളും കോൺഗ്രസിന്റെ അഴിമതിപ്പണത്തിന്റെ ഭാഗമാകും. നിങ്ങളുടെ വോട്ട് അഴിമതിക്കെതിരെയും വർഗീയതക്കെതിരെയും ആയിരിക്കണം. വയനാടൻ ജനതയെ പറ്റിച്ച് അവർക്കെതിരെ വോട്ട് ചെയുക കോതമംഗലംത് മത്സരിക്കുന്ന UDF സ്ഥാനാർത്ഥിയുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ല കോൺഗ്രസ് അഴിമതി നടത്തി പണം എടുത്തു എങ്കിൽ ഷിബു ബ്ലേഡ് നടത്തി ജനങ്ങളുടെ കഴുത്തറുത്ത് പണം എടുത്തു

03/04/2026
ഇപ്പോഴും ഇവർക്ക് ഈ നിലപാട് തന്നെയാണ് എന്നു പറയപ്പെടുന്നു. വടാട്ടുപാറ വച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരും കോൺ...
18/03/2026

ഇപ്പോഴും ഇവർക്ക് ഈ നിലപാട് തന്നെയാണ് എന്നു പറയപ്പെടുന്നു. വടാട്ടുപാറ വച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരും കോൺഗ്രസിന്റെ ഗ്രൂപ്പ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ഈ നേതാക്കന്മാരുടെ വാക്ക് കേട്ടിട്ടാണോ എന്ന് കോതമംഗലത്ത് ജനത്തിന് സംശയമുണ്ട്. നിങ്ങൾ ഇതിൽ ആരുടെ കൂടെയാണ്, ആരുടെ ഭാഗത്താണ് ശരി? അന്ന് ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നം ഓട്ടോറിക്ഷ ആയിരുന്നു.

28/06/2024

കോതമംഗലത്ത് ട്രസ്റ്റ്‌ നടപ്പിന്റെ പേരിൽ സംഘപരിവാറിൽ ചേരി പോര് രൂക്ഷം
**************************
കോതമംഗലവും തൃക്കാരിയൂരും കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘപരിവാറിന്റെ നേരിട്ടുള്ള ട്രസ്റ്റിന്റെ ചുമതകളിൽ തുടക്കം മുതൽ ആള്ളി പിടിച്ചിരിക്കുന്ന ചില വ്യക്തികൾ ചേർന്ന് മൂന്ന് വർഷം മുന്നേ രഹസ്യമായി വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സാമാന്തര ട്രസ്റ്റ്‌ ഉണ്ടാക്കിയതാണ് പ്രശ്ങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. ഇത് ചിലർക്ക് വേണ്ടി ഉണ്ടാക്കിയ ബിനാമി ട്രസ്റ്റാണെന്നാണ് ആക്ഷേപം ഉയർന്നു വരുന്നത്.

അതിലൊരു നേതാവിനെയായിരുന്നു ട്രസ്റ്റ്‌ നടത്തേണ്ട പദ്ധതികൾ പഠിക്കുവാനും അതൊക്കെ നടപ്പിലാക്കുവാനുമുള്ള ചുമതലകലിലേക്ക് സംഘപരിവാർ ഏൽപ്പിച്ചിരുന്നത്. അതിനായി പണവും അയാൾ കൈപ്പറ്റിയിരുന്നു. ഇയാളെ വിശ്വസിച്ചാണ് ഇത്രനാളും ട്രസ്റ്റ്‌ മുന്നോട്ട് പോയതതത്രെ...

ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പഠനത്തെ കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള കേന്ദ്ര- സംസ്ഥാന തല മീറ്റിംഗുകൾക്കൊക്കെ ഇയാളെയാണ് പങ്കെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് എന്നും,അങ്ങനെയിയാൾ ട്രസ്റ്റ്‌ പ്രവർത്തനങ്ങളും പദ്ധതികളും അവിടെനിന്നും പഠിച്ചെടുത്തു. അവിടെ നിന്നൊക്കെ ഉന്നത ബന്ധങ്ങളും ഉണ്ടാക്കിയെടുത്തു.
എന്നാൽ വേലി തന്നെ വിളവ് തിന്നു എന്ന് പറയും പോലായി പിന്നീടുള്ള കാര്യങ്ങൾ..

സെന്ററിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങൾ സംഘപരിവാർ ട്രസ്റ്റ്‌ വഴി നടപ്പിലാക്കേണ്ടതിന് പകരം,
ഇയാളും ട്രസ്റ്റിലെ രണ്ട്മൂന്ന് അടുപ്പക്കാരും ചേർന്നുകൊണ്ട് മറ്റൊരു ബിനാമി ട്രസ്റ്റ്‌ രഹസ്യമായി രൂപീകരിച്ചു.

പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല ഏല്പിച്ചിരുന്ന ഇയാൾ സംഘപരിവാർ ട്രസ്റ്റ്‌ ഇൻമ്പ്ലിമെന്റിങ് ഏജൻസിയായി അംഗത്വമെടുക്കേണ്ട പദ്ധതിയിലൊന്നും സംഘപരിവാർ ട്രസ്റ്റിനെ ഉൾക്കൊള്ളിക്കാതെ ഇയാൾക്ക് വേണ്ടി ഇയാളുടെ ഗ്യാങ് ചേർന്നുണ്ടാക്കിയ ട്രസ്റ്റിനെ കൊണ്ട് എല്ലാ പദ്ധതികളിലും അംഗത്വം എടുപ്പിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ സംഘപരിവാർ ട്രസ്റ്റിനെ വഞ്ചിക്കികയായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്..

പകുതി വിലക്ക് സ്കൂട്ടർ, ലാപ് ടോപ്, തയ്യൽ മെഷീൻ തുടങ്ങി നിരവധി പദ്ധതികളുടെ വിതരണത്തിന്റെ ഇമ്പ്ലിമെന്റിഗ് ഏജൻസിയായി, ഇതൊക്കെ വ്യാപകമായി വിതരണം ചെയ്തുകൊണ്ട് പുതിയൊരു ട്രസ്റ്റ്‌ പൊടുന്നനെ കോതമംഗലത്ത് ഉദയം ചെയ്താപ്പോഴാണ് ഏവരും ഞെട്ടി പോയത്. ഇതാരാണെന്ന് തിരക്കി ചെന്നപ്പോഴാണ് ഇയാളും ടീമും ചേർന്നുള്ള ഒരു പുതിയ ട്രസ്റ്റാണ് ഇതിന് പിന്നിലെന്ന് സംഘപരിവാർ പ്രവർത്തകരൊക്കെ അറിയുന്നത്.
ഇയാൾ നടത്തുന്ന ഈ ഇടപ്പാടുകൾ സംഘപരിവാർ ട്രസ്റ്റാണ് നടത്തുന്നതെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരത്തി..

സംഘപരിവാർ ട്രസ്റ്റിനെ വെറും നോക്കുകുത്തിയാക്കി അതിന് കിട്ടേണ്ട പേരും പ്രശസ്തിയും ഇല്ലാതാക്കി പദ്ധതികളൊക്കെ സ്വന്തമായി അടിച്ചുമാറ്റി ഔദ്യോഗിക ട്രസ്റ്റിനെ ലക്ഷങ്ങളുടെ ബാധ്യതകളിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ഇയാളുടെ ബിനാമി ട്രസ്റ്റ് ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ ഇമ്പ്ലിമെന്റ് ചെയ്യുന്നത് എന്നുള്ളത് ശ്രദ്ധേയമായത്.

ഇതൊക്കെ അറിഞ്ഞിട്ടും ഇയാളുടെ മുഴുവൻ കൊള്ളാരുതായ്മകൾക്കും കൂട്ട് നിൽക്കുന്ന നിലപാട് എടുക്കുന്ന ചിലരും ഇതിനുള്ളിൽ തന്നെയുണ്ട്.
ഉന്നത ബന്ധമുള്ള ഇയാളെ സംരക്ഷിക്കുവാനും കൂട്ടത്തിൽ തന്നെ ആളുകളുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇയാൾക്ക് ഇടം കൊടുത്ത് ഇയാളെ ഇക്കാര്യങ്ങൾ പഠിപ്പിച്ച് വളത്തിയെടുക്കാൻ സഹായിച്ച സംഘപരിവാർ ട്രസ്റ്റിനെയും അതിലെ പ്രവർത്തകരെയും ഇയാൾ സ്വാർത്ഥ ലാഭത്തിനും പണമുണ്ടാക്കുന്നതിനും വേണ്ടി ചതിക്കുകയായിരുന്നു ചെയ്തത് എന്നാണ് പ്രവർത്തകരിപ്പോൾ പറയുന്നത്...

ഇയാൾ സംഘപരിവാർ ട്രസ്റ്റിന്റെ ചുമതല ഒഴിഞ്ഞ ശേഷം പുതിയ ട്രസ്റ്റ്‌ ഉണ്ടാക്കുന്നതല്ലായിരുന്നോ മാന്യതയെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു..

ഒരേ സമയം രണ്ട് ട്രസ്റ്റുകളിൽ പ്രവർത്തിച്ച് പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയ ഇയാൾ തികച്ചും സംഘടാ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

ഒന്നുകിൽ ഇയാൾ സംഘപരിവാർ ട്രസ്റ്റിൽ മാത്രം പ്രവർത്തിക്കുക.
അല്ലെങ്കിൽ ഇയാൾ ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രം സ്വന്തമായി തുടങ്ങിയ പുതിയ ട്രസ്റ്റിൽ പ്രവർത്തിക്കുക എന്ന വാദമാണ് ഉയരുന്നത്.

സംഘപരിവാർ ട്രസ്റ്റിൽ നിന്നുകൊണ്ട് രഹസ്യമായി പുതിയ ട്രസ്റ്റ്‌ ഉണ്ടാക്കിയതിന് പിന്നിൽ ചാരിറ്റിയുടെ മറവിൽ ഗൂഢ ലക്ഷ്യം മുൻനിർത്തി അഴിമതിയും കൊള്ള ലാഭവുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.

ഇയാളെ പോലുള്ളവരും ഇയാൾക്ക് കൂട്ട് നില്ക്കുന്നവരുമാണ് സേവന സന്നദ്ധമായി നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെപ്പോലും നശിപ്പിക്കുന്നതെന്നും ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നു..

ഇയാളുടെ ഈ ചെയ്തികൾ മൂലമാണ് സംഘപരിവാറിനുള്ളിൽ ഭിന്നത ഉടലെടുത്ത് പൊട്ടി തെറിയിലേക്ക് നീങ്ങിയിട്ടുള്ളതെന്നാണ് പുറത്തു വരുന്നത്..

News Kerala
24 News
Reporter Live
Manorama News TV
News 18 Kerala
Muvattupuzha, India

05/04/2024

“You can cut all the flowers but you cannot keep spring from coming”

Pablo Neruda

20/03/2024
04/03/2024

മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറസ്റ്റില്‍. ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തു. കോതമംഗലത്ത് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനുമാണ് നടപടി. സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.
അറസ്റ്റിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പൊലീസ് ജീപ്പിന്റെ ചില്ലു തകര്‍ന്നു.

കോതമംഗലം നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. നഗരസഭ വൈസ് ചെയ...
01/03/2024

കോതമംഗലം നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി തോമസ് , രെമ്യ വിനോദ്, കൗൺസിലർമാരായ സിജു എബ്രഹാം, റോസ്സിലി ഷിബു, റിൻസ് റോയ് എന്നിവർ പ്രസംഗിച്ചു.

കാമുകനായാലും ഭര്‍ത്താവായാലും കൊളളരുതാത്തവന്‍ ആണെന്ന് മനസ്സിലായാല്‍ അപ്പോള്‍ തന്നെ ചവിട്ടി പുറത്താക്കണം.അതിനുളള ആര്‍ജ്ജവവ...
06/12/2023

കാമുകനായാലും ഭര്‍ത്താവായാലും കൊളളരുതാത്തവന്‍ ആണെന്ന് മനസ്സിലായാല്‍ അപ്പോള്‍ തന്നെ ചവിട്ടി പുറത്താക്കണം.

അതിനുളള ആര്‍ജ്ജവവും തന്‍റേടവും കാണിക്കുന്നവര്‍ തന്നെയാണ് ഈ കാലഘട്ടത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും.

എങ്കിലും ഒരു പുരുഷന് മേല്‍ അനാവശ്യമായ വെെകാരിക investment നടത്തി , ഒടുവില്‍ അവന്‍റെ തനി സ്വഭാവം തിരിച്ചറിയുമ്പോള്‍ മനസ്സുതകര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഡോ. ഷഹ്നയെ പോലുളളവരും നമ്മുടെയിടയിലുണ്‍ട്.

അതുകൊണ്‍ട് ഇനിയും പെണ്‍കുട്ടികളെ കൂടുതല്‍ കൂടുതല്‍ കരുത്തരാക്കിയേ തീരൂ.

സ്വന്തം വ്യക്തിത്വത്തിനോ ജീവിതത്തിനോ തൊഴിലിനോ കൊടുക്കുന്നതിന്‍റെ നൂറിലൊന്ന് പ്രാധാന്യം പോലും പ്രണയത്തിനോ വിവാഹത്തിനോ കൊടുക്കരുത് എന്ന് പെണ്‍കുട്ടികളെ നമ്മള്‍ പറഞ്ഞ് പഠിപ്പിക്കുകതന്നെ വേണം.

ഒരു വ്യക്തി എന്ന നിലയില്‍ , ഒരു സ്ത്രീ എന്ന നിലയില്‍ സ്വന്തം വില തിരിച്ചറിയാതെ, മരങ്ങോടനായ ഒരു പുരുഷനുവേണ്‍ടി പെണ്‍കുട്ടികള്‍ ഇനി സ്വന്തം ജീവനോ ജീവതമോ തുലക്കാന്‍ ഇടവരരുത്.

ഇനി മാധ്യമങ്ങളോടാണ്...
ഡോ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ ആ ആര്‍ത്തിപണ്‍ടാരം കാമുകന്‍റെ പേരും ചിത്രവും മററു വിവരങ്ങളും അടിയന്തിരമായി പുറത്തുകൊണ്‍ടുവരണം.
ലോകം അവനെ തിരിച്ചറിയട്ടെ.

ഇനി അവനെ പ്രണയിച്ചോ വിവാഹം കഴിച്ചോ ഒരു പെണ്ണിനും അബദ്ധം പററാന്‍ ഇടവരരുത്.

23/09/2023

പാരഗൺ ഹോട്ടലിലെ ബിരിയാണി വളരെ ടേസ്റ്റ് ഉണ്ട് എന്ന് കേട്ട് എറണാകുളം ലുലു മാളിൽ ഉള്ള പാരഗൺ ഫുഡ്‌ കോർട്ട്ൽ നിന് ഒരു ചിക്കൻ ലെഗോൺ ബിരിയാണി കഴിക്കാൻ ഇടവന്നു എനിക്ക് ഇഷ്ടപ്പെട്ടില്ല വിലയാണെങ്കിൽ ഒടുക്കത്തെ വിലയും അതിലും നല്ല ടേസ്റ്റ് ഉള്ള ബിരിയാണികൾ നമ്മുടെ നാട്ടിൻ പുറത്തെ കടകളിൽ കിട്ടും എന്തിനാണ് എല്ലാവരും പാരഗൺ ബിരിയാണി ഇത്രയും വാഴ്ത്തിപ്പാടുന്ന എന്ന് എനിക്ക് മനസ്സിലായില്ല

Address

Kothamangalam

Telephone

+919496502415

Website

Alerts

Be the first to know and let us send you an email when നമ്മുടെ കോതമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share