10/11/2014
ഓരോ സഖാവും വായിക്കേണ്ടത്.......!
കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ഒരു
സഖാവിന്റെ അനുഭവം......
9 വയസുള്ള എന്റെ മകൻ ഞാൻ
കാണാതെ കൂത്തുപറമ്പ്
വെടിവെപ്പിനെ കുറിച്ചുള്ള
മനുഷ്യാവകാശ
കമ്മിഷൻ റിപ്പോർട്ട് വായിക്കുന്നെന്ന
രിഞ്ഞപ്പോൾ എനിക്ക്
ആശ്ചര്യം തോന്നി . ഒരു 9 വയസുകരനുള്ള
എന്ത് കാര്യാമാനതിലുള്ളത്?
ഇന്നലെ അവനെന്നോട്
ചോദിച്ചു ,"അച്ഛാ ,
അച്ഛനെന്താ കൂത്തുപറമ്പ് സമരത്തിൽ
പങ്കെടുക്കഞ്ഞേ?"
അവന്റെ ധാരണ ആ സമരത്തിൽ
പങ്കെടുത്തവരെല്
ലാവരും രക്തസാക്ഷികൾ
ആയെന്നാണ് ... എന്തെന്നറിയില്ല ,
അവന്റെ ചോദ്യം എന്റെ കണ്ണിനു
മുന്നില്
വീണ്ടും ആ നവംബർ 25
കൊണ്ട് വന്നു ..
മഞ്ഞു മൂടി പുതച്ചുരങ്ങേണ്ട ആ മഞ്ഞു
മാസത്തിൽ 6 മണിക്ക് എഴുന്നെല്കുമ്പോൾ
തന്നെ ശരീരത്തിൽ ചൂട് പിടിച്ചിട്ടുണ്ട
ായിരുന്നു , MV രാഘവനെ തടയാൻ
പോവുന്നതിന്റെ വീര്യമോ ,
തണുപ്പിനോടുള്ള
വിപ്ലവമോ എന്നറിയില്ല .. 9 മണിക്ക്
കൂത്തുപറമ്പ് എത്തണം.. ഞാൻ തയ്യാറായി ..
ഞങ്ങൾ 6,7 പേര് മൂനാം പാലത്ത് നിന്ന് ബസ്
കയറി .. 9.30 ആവുമ്പോഴേക്ക് കൂത്തുപറമ്പ്
എത്തി ..
ഉപരോധത്തിന്റെ മുന്നില്
തന്നെ ഇരിക്കനമെന്നുണ്ടായിരുന്നു,
പക്ഷെ ഉപരോധിക്കേണ്ട ഗേറ്റ്
പോലും കാണാൻ പറ്റാത്തത്ര ജനങ്ങള് അതിനു
മുന്നേ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട
ായിരുന്നു .. കണ്ണൂര് - കൂത്തുപറമ്പ് റോഡിൽ
വലതു വശം ചേർന്ന് സഖാക്കൾക്കിടയിൽ
ഞാനും മറ്റു സഖാക്കളും ഇരുന്നു ..
വാഹനങ്ങൾക്ക് പോവാൻ ഇടതു
വശം ഒഴിച്ചിടണം എന്ന
പാർട്ടി നിർദേശത്തെ തുടർന്നാണ് ഒരു
വശം ചേർന്നിരുന്നത്. .
സമയം കഴിയുന്തോറും ആളുകൾ
കൂടി കൂടി വന്നു .. മുന്നോട്ട്
നോക്കിയാലും പിന്നൊട്ട്
നോക്കിയാലും അറ്റം കാണാത്ത അവസ്ഥ ,
പോലീസ് സ്റ്റേഷൻനു മുകളിൽ നിന്ന്
പോലീസുകാർ നോക്കുന്നുണ്ടെന്നു കണ്ടു ..
എണ്ണിയാൽ തീരാത്ത പോലിസുകാരുമുണ്ട
യിരുന്നു.. ഒരു പ്രശനവുമില്ല, സമാധാന
പരമായി ഉപരോധം മുന്നോട്ട് പോയി .. MVR
വരില്ലെന്ന് ഞങ്ങൾ കരുതി .. കാരണം ,
ഇത്രയും പ്രതിഷേധക്കാർ ഒത്തുചേരുന്നത്
ആദ്യമായിട്ടായിരുന്നു ,അത്രയും ആൾകാർ ..
സമരം സമാധാനപരമായിരുന്നു
എങ്കിലും മുദ്രാവാക്യങ്ങളിൽ
അതിന്റെ തീവ്രത ഉണ്ടായിരുന്നു ..
ഞങ്ങളുടെ കയ്യിലിരുന്ന
കരിന്കൊടികൾ
കേരളത്തിന്റെ ആകെ പ്രതിഷേധമായിരുന
്നു ..
പോലീസ് രാഘവനെ വിളിച്ചു
കാര്യം പറഞ്ഞു , നിയന്ത്രിക്കാൻ പറ്റാത്ത
വിധത്തിലുള്ള ആള്ക്കൂട്ടമുണ്ട്, ഈ
പരിപാടി റദ്ദ് ചെയ്യണം . അന്നത്തെ
ഡി സി സി പ്രസിഡണ്ട് രാമകൃഷ്ണന്റെയും ,
കണ്ണൂരിലെ കോണ്ഗ്രസ് ക്രിമിനൽ
സുധാകരന്റെയും വാക്കുകൾ
രാഘവനെ കൂത്തുപറമ്പ് ലേക്ക് എത്തിച്ചു ..
സമരം ആവേശം കൊണ്ട് .. ചുവന്ന
നമ്പർപ്ലേറ്റ് ഉള്ള കാർ ഞങ്ങള്ക്ക്
മുന്നിലൂടെ പോയി ..
വെറുതെ പോയെന്ൻ
പറഞ്ഞാൽ അത് തെറ്റാണ് ...
ആയിരക്കണക്കിന് കരിക്കൊടികളെറ്റു
വാങ്ങി , ജനങ്ങൾക്ക്
മുന്നിലൂടെ അപഹാസ്യനായി, എന്നാൽ ഒരു
ഭാവഭേദവുമില്ലതെ രാഘവൻ സഹകരണ ബാങ്ക്
ഉത്ഘാടനം നടത്തി പെട്ടെന്ന്
തന്നെ തിരിച്ചു
പോയി ... ഞങ്ങളുടെ എണ്ണം കണ്ടിട്ട്
രാഘവൻ പോലും ഞെട്ടിയിരിക്കണം ...
മുദ്രാവാക്യങ്ങൾ പതിവില്ലാതെ അസാമാന്യ
ശബ്ദത്തിൽ കൂത്തുപറമ്പ് ൽ
മാറ്റൊലി കൊണ്ടു...
കിലോമീറ്റർ
കണക്കിന് നിന്ന ആയിരക്കണക്കിന്
സഖാക്കളുടെ ശബ്ദം കാറ്റായി
കൂത്തുപറമ്പ്ൽഒഴുകി . രാഘവന്റെ കാർ
കണ്ണിൽ നിന്ന് മറഞ്ഞു .. പെട്ടെന്ന് ....
ദൂരെ നിന്നൊരു ശബ്ദം കേട്ട് . അത്
ഒരു
തോക്കിന്റെ ശബ്ദമായിരുന്നു .. പിന്നെ തുരു
തുരാ വേദി പൊട്ടി ..
കൂടാതെ ഭീകരമായ ലാത്തിച്ചാർജും..
ഗര്ഭിണിയായ ഭാര്യയും , 2 വയസുള്ള
മകനും ഓർമയിൽ തെളിഞ്ഞു ,
പക്ഷെ പിന്തിരിഞ്ഞു ഓടാൻ മനസ്
സമ്മതിച്ചില്ല , എന്റെ സഖാക്കൾ
ഇവിടെ രക്തസാക്ഷിത്വം വരിക്കുമ്പോൾ ,
ലാത്തിക്കടി കൊള്ളുമ്പോൾ ഞാൻ
എങ്ങോട്ടാണ് ഓടേണ്ടത് ? 4
ചുമരിനുള്ളിലെ സുരക്ഷിത താവളത്തിനുള്ളില
െക്കോ?
കണ്ണിൽ പേടി ഉണ്ടായിരുന്നില്ല .. ഞാൻ
മുന്നോട്ടേക്ക് തന്നെ നോക്കി ..
പെട്ടെന്ന
അടുത്ത നിന്നൊരു വെടിയൊച്ച
കേട്ടു ,
എന്റെ തൊട്ടു മുന്നിൽ നിന്ന സഖാവ്
റോഷൻ...
സഖാവിന്റെ ചോരതുള്ളി എന്റെ വെളുത്ത
ഷർട്ടിനെ ചുവപ്പിച്ചു ...
പിറകിലുള്ള ഒരു CITU
ക്കാരനും വെടിയേറ്റിരുന്നു,
ഞാനും പേരോ നാടോ അറിയാത്ത മറ്റൊരു
സഖാവും ചേർന്ന് അദേഹത്തെയുമെടുത്ത്
ഹൊസ്പിറ്റലിലെക്ക് പോയി ..
പിന്നീടൊന്നും അറിയാൻ
പറ്റിയില്ല ..
ലാത്തിച്ചർജുകൾ
തുടരുന്നുണ്ട് ,വെടിവെപ്പും ..
പുറത്തിരങ്ങുമ്പോഴെക്ക്
എല്ലാം കഴിഞ്ഞിരുന്നു ,
പുറക്കളം പാർട്ടി ഓഫീസിൽ പോയി ഷർട്ട്
മാറ്റി .. ബസോന്നും ഓടുന്നുണ്ടയിരുന്നില്ല ,
എങ്ങനെയോ നാട്ടിലെത്തി ..
ആരും പറയാതെ , തന്നെ ബസുകൾ
ഓട്ടം നിർത്തി, കടകൾ അടഞ്ഞു , അതെ ,
അന്ന് കണ്ണൂരിൽ അപ്രഖ്യാപിത ബന്ദ്
ആയിരുന്നു .. പിന്നീടറിഞ്ഞു , സഖാവ്
റോഷനെ കൂടാതെ 4 സഖാക്കൾ
കൂടി കൊല്ലപ്പെട്ട വിവരം ..
അതും 500
ഉം 750 ഉം മീറ്റർ ദൂരങ്ങളിൽ ..
പിറ്റേന്ന്
പത്രം അരിച്ചു പെറുക്കി , കൂടുതൽ
അറിഞ്ഞു ,
മാധ്യമ പ്രവര്ത്തകരെ പൂട്ടിയിട്ട ,
വെടി വെക്കാൻ ഉത്തരവിട്ട
ഹക്കിം ബത്തേരി എന്ന
പോലീസുകാരന്റെ പോലീസുകാരനെ പറ്റി ..
നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ ,
പിറ്റേന്ന ഹര്ത്തൽ .. ഒടുവിൽ പാർട്ടി ഒന്ന്
തീരുമാനിച്ചു .. .
മറ്റൊരു
പാർടിക്കും പറ്റാത്തത്,,"കൊല
്ലപ്പെട്ടവരുടെ ആശ്രിതരെ പാർട്ടി
ഏറ്റെടുക്കുന്നു . അവർക്ക് വേണ്ട
എല്ലാം പാർട്ടി നിർവഹിച് കൊടുക്കും ,
വിദ്യാഭ്യാസവും വീടും ഉൾപെടെ.."കൂത്തു
പറമ്പ്
രക്ത സാക്ഷി സ്മരണ സംഘടിപ്പിച്ച
ദിവസം രക്തസാക്ഷികളുടെ
ബന്ധുക്കളും വന്നിരുന്നു ... അന്ന്
ഞങ്ങളുടെയെല്ലാം മുന്നിൽ നിന്ന് ഒരു
പിതാവ്
പറഞ്ഞു ..
"എന്റെ മകനെ ഓർത്ത് ഞാൻ
അഭിമാനിക്കുന്നു
, പിന്തിരിഞ്ഞു ഓടി പിറകിൽ
വെടി കൊണ്ട്
മരിച്ച ഭീരു അല്ല അവൻ , പട
പൊരുതി ,പിന്തിരിഞ്ഞു ഓടാതെ മുന്നോട്ട്
കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട
ഏറ്റു
വാങ്ങിയ ധീര രക്തസാക്ഷി ആണവൻ" ആ
വാക്കുകൾ
ആരോ വീണ്ടും വീണ്ടും കാതിൽ
പറഞ്ഞു കൊണ്ടേയിരുന്നു ,
സ്വന്തം മകന്റെ വേർപാടിലും കണ്ണ്
നിറയാത്ത ഒരു അച്ഛൻ ..
അതെ ... അതാണ് കമ്മ്യൂണിസ്റ്റ്കാരന് ..
വഴിയിൽ വീഴുമെന്നുറപ്പിച്ചു
കൊണ്ട്
തന്നെയാണ് ഞങ്ങൾ പോരാട്ടതിനിറങ്ങുന്നത് ,
എന്നാലും പിന്തിരിഞ്ഞു ഓടുവാൻ ഞങ്ങൾ
ഒരുക്കമല്ല .. മരണത്തിനും അപ്പുറത്താണ്
വിജയമെങ്കിൽ ആ
മരണം വരിച്ചും ഞങ്ങൾ
വിജയം നേടിയിരിക്കും, ഞങ്ങള്ക്ക്
വേണ്ടിയല്ല ഒരു ജനതയ്ക്ക്
വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ..
കൂത്തുപറമ്പ് രക്ത സാക്ഷികൾ നമുക്ക്
പഠിപ്പിച്ചു തരുന്നത് അതാണ് ...
സഖാവ്:റോഷൻ , സഖാവ് :ബാബു ,
സഖാവ് :ഷിബുലാൽ , സഖാവ് :മധു ,
സഖാവ് :രാജീവൻ ഇവര്ക്ക് മരണമില്ല ,
മരണത്തിനു മേലെ രക്ത
നക്ഷത്രങ്ങളായി ഇവർ ഉയര്ന്നു നില്ക്കുന്നു ,
കൂടെ പോരുതിയവര്ക്കും ഇന്ന്
പോരുതിക്കൊണ്ടിര
ിക്കുന്നവര്കും ഇനി പോരുതാനിരങ്ങുന്
നവര്ക്കും ഇവർ ആവേശമാണ് ...
സഖാവ് :പുഷ്പനെ പോലെ ജീവിക്കുന്ന
ഇതിഹാസങ്ങൾ ഏത്
തണുപ്പിലും നമ്മുടെ ചോരക്ക് ചൂട്
നല്കും ..
കൂത്തുപറമ്പ് രക്തസാക്ഷി സഖാക്കളേ ,
മരണമില്ലാത്ത ഓർമകൾക് മുന്നിൽ
ഒരായിരം രക്തപുഷ്പങ്ങൾ
ആർപ്പിക്കുന്നു . . .
ഇനിയും നമ്മുടെ ഈ പേജ് ലൈക് ചെയ്യാത്തവർ ഉണ്ടോ സഖാക്കളേ ??
ഇവിടെ ലൈക് ചെയ്യൂ... >>>>>
സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം