നല്ല നാട് കോന്നി

നല്ല നാട് കോന്നി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നല്ല നാട് കോന്നി, konni, Konni.

15/03/2026

തുടരട്ടെ കോന്നിയുടെ നല്ല നാളുകൾ…
അഡ്വ. കെ യു ജനീഷ് കുമാർ 🔥🔥

കോന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്  'ഉയരെ2021' പദ്ധതിക്ക് ഫെബ...
01/02/2021

കോന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 'ഉയരെ2021' പദ്ധതിക്ക് ഫെബ്രുവരി ആറിന് തുടക്കമാകും. അംഗന്‍വാടി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ ഭൗതികവും അക്കാദമികവുമായ മികവിലേക്ക് വാര്‍ത്തെടുക്കുകയും അതിലൂടെ കോന്നിയെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാരംഭതലത്തില്‍ കലഞ്ഞൂര്‍ ജിഎച്ച്എസ്എസിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന്ഘട്ടമായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അദ്ധ്യാപകര്‍ക്ക് വീതം നല്‍കും. ഈ ഗ്രൂപ്പംഗങ്ങളുടെ ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങളും മറ്റു കഴിവുകളും വിലയിരുത്തുകയും തെറ്റുതിരുത്തി മികവ് ഉറപ്പുവരുത്തുകയുമാണ് പേരന്റ് ടീച്ചറുടെ ചുമതല. കോവിഡ് കാലത്ത് പരീക്ഷയുമായി ബന്ധപ്പെട്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടും മെന്റല്‍ ഫസ്റ്റ് എയ്ഡും വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നല്‍കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശാക്തീകരണക്ലാസുകള്‍ വെബിനാര്‍ മുഖേന നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്.പരീക്ഷയുടെ അവസാനദിനം വരെ കുട്ടികളുടെ പഠന പ്രക്രിയകള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിക്കുന്നതും പേരന്റ് ടീച്ചറുടെ ചുമതലയിലായിരിക്കും.

രണ്ടാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ ആപ്റ്റിറ്റിയൂട് ടെസ്റ്റിന് വിധേയമാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക.കുട്ടികളുടെ അഭിരുചികള്‍ ഈ ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ കണ്ടെത്തി വിലയിരുത്തും. മൂന്നാംഘട്ടത്തില്‍ പ്ലസ്ടുവിന് ശേഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്താനുള്ള പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസൃതമായി ഉന്നത വിദ്യാഭ്യാസം നേടുവാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കലഞ്ഞൂര്‍ ജിഎച്ച്എസ്എസില്‍ ചേര്‍ന്ന യോഗത്തില്‍ അക്കാദമിക് സമിതിക്ക് രൂപംനല്‍കി.

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍...
29/01/2021

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്...

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍...
28/01/2021

കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ഉച്ചയ്ക്ക് 2 മണിക്ക് ജലവിഭവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്.

പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ അച്ഛന്‍കോവില്‍ ആറിന്റെ തീരത്ത് മട്ടയ്ക്കല്‍ കടവില്‍ നിര്‍മ്മിച്ച കിണറില്‍ നിന്ന് 4.52 കിലോ മീറ്റര്‍ ദൂരം 300 എംഎം വ്യാസമുള്ള ഡിഐ പമ്പിംഗ് മെയിനിലൂടെയാണ് ജലം മെഡിക്കല്‍ കോളജിന് സമീപമുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കുന്നത്. ഇതിനായി കിണറിനോട് ചേര്‍ന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.

ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇവിടെനിന്ന് വെള്ളം ഏഴ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും അവിടെ നിന്ന് 15 എച്ച്പി ശേഷിയുള്ള പമ്പ് ഉപയോഗിച്ച് മുകളില്‍ സ്ഥാപിച്ചിട്ടുള്ള 10 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന സംഭരണിയിലേക്കും മാറ്റും. അവിടെ നിന്നാകും ശുദ്ധീകരിച്ച ജലം 350 മീറ്റര്‍ ദൂരെയുള്ള മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുക.

500 കിടക്കകളുള്ള ആശുപത്രിക്കും 500 വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ഹോസ്റ്റലിനും കോട്ടേഴ്‌സിനും ആവശ്യമായ 30 ലക്ഷം ലിറ്റര്‍ ശുദ്ധജലം ഈ പദ്ധതിയിലൂടെ പ്രതിദിനം ലഭിക്കും. കൂടാതെ, അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാര്‍ഡുകളിലായുള്ള 5000 ത്തോളം കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഇതിനായുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്...

കോന്നി നിയോജക മണ്ഡലംരണ്ടാം വികസന ശില്പശാല  ജനുവരി 28 വ്യാഴാഴ്ച   2 മണിക്ക് കോന്നി എലിയറയ്ക്കൽ ശാന്തി തീയേറ്ററിൽതുറമുഖ പു...
26/01/2021

കോന്നി നിയോജക മണ്ഡലം
രണ്ടാം വികസന ശില്പശാല
ജനുവരി 28 വ്യാഴാഴ്ച
2 മണിക്ക് കോന്നി എലിയറയ്ക്കൽ
ശാന്തി തീയേറ്ററിൽ

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി
ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി
ഉദ്ഘാടനം ചെയ്യും

 📷
26/01/2021



📷

കോന്നി ആനക്കൂട് ആകർഷകമാക്കാൻ എലിഫൻ്റ് ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നു. ആർട്ട് ഗ്യാലറിയിലേക്ക് ചിത്രങ്ങൾക്കായി ലളിതകലാ അക്ക...
26/01/2021

കോന്നി ആനക്കൂട് ആകർഷകമാക്കാൻ എലിഫൻ്റ് ആർട്ട് ഗ്യാലറി സ്ഥാപിക്കുന്നു. ആർട്ട് ഗ്യാലറിയിലേക്ക് ചിത്രങ്ങൾക്കായി ലളിതകലാ അക്കാദിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാരെ കോന്നിയിൽ എത്തിച്ച് ചിത്രരചന ആരംഭിച്ചു. ആനക്കൂടിൻ്റെയും,ആന പിടുത്തത്തിൻ്റെയും, കോന്നിയുടെയും ചരിത്രം പറയുന്ന ചിത്രങ്ങളാണ് എലിഫൻ്റ് ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നത്.
കരി ചിത്രകലാ ക്യാമ്പ് എന്ന പേരിലാണ് കോന്നിയിൽ ചിത്രകാരന്മാർ ജനുവരി 31 വരെ ചിത്രരചന നടത്തുന്നത്. പ്രമുഖ ചിത്രകാരന്മാരായ സീയെം പ്രസാദ്, കെ.കെ.സതീഷ്, ജോബിൻ ജോസഫ്, അശ്വതി ബൈജു, മീര കൃഷ്ണ എന്നിവരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ എലിഫൻ്റ് മ്യൂസിയമാണ് കോന്നിയിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.
ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് ആന മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയത്തിനൊപ്പം എലിഫൻ്റ് ആർട്ട് ഗ്യാലറിയും ശ്രദ്ധേയമായി മാറും.

പി.ബി നൂഹ് കോന്നി എം.എൽ.എ  അഡ്വ.കെ.യു ജനീഷ് കുമാറിൻ്റെ വീട്ടിൽ എത്തിയപ്പോൾചിത്രം :- കടപ്പാട്
25/01/2021

പി.ബി നൂഹ് കോന്നി എം.എൽ.എ അഡ്വ.കെ.യു ജനീഷ് കുമാറിൻ്റെ വീട്ടിൽ എത്തിയപ്പോൾ

ചിത്രം :- കടപ്പാട്

സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള പഠനകേന്ദ്രമായ 'കൗശൽ കേന്ദ്ര' കോന്നിയിൽ അനുവദിച്ച് ഉത്തരവായി.നിരവധി പ്രൊഫഷണൽ വ...
01/10/2020

സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള പഠനകേന്ദ്രമായ 'കൗശൽ കേന്ദ്ര' കോന്നിയിൽ അനുവദിച്ച് ഉത്തരവായി.നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം പ്രവർത്തിക്കുന്ന കോന്നിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നേടത്തക്ക നിലയിലുള്ള പരിശീലനവും,നിർദ്ദേശവും നല്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്ഥാപനം അനുവദിച്ചത്.
സംസ്ഥാനത്തെ നാലാമത്തെ കൗശൽ കേന്ദ്രയ്ക്കാണ് കോന്നിയിൽ അനുമതി ലഭിച്ചത്.തൊഴിൽ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മുഖേന നടപ്പിലാക്കി വരുന്ന നൈപുണ്യവികസന കേന്ദ്രമാണ് കൗശൽ കേന്ദ്ര. സ്കിൽ ഡവലപ്പ്മെൻ്റിനും, വ്യക്തിത്വ വികസനത്തിനും, തൊഴിൽ നേടുന്നതിനും വേണ്ടിയുള്ള ലോകോത്തര നിലവാരം പുലർത്തുന്ന സ്ഥാപനമാണിത്.
കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറയിലും, കൊല്ലം ജില്ലയിലെ ചവറയിലും,പാലക്കാട് ജില്ലയിലെ കൂറ്റനാടുമായാണ് നിലവിൽ കൗശൽ കേന്ദ്ര പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസത്തിനും, തൊഴിൽ നേടുന്നതിനും ആവശ്യമായ പരിശീലനം നല്കുക, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ്,ഫെലോഷിപ്പ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറുക, മത്സര പരീക്ഷകളുടെ വിവരങ്ങൾ നല്കുക, ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുക, മത്സര പരീക്ഷകളുടെ വിവരങ്ങൾ നല്ക്കുക, ഓൺലൈൻ അപേക്ഷ സംബന്ധിച്ച സഹായം നല്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൗശൽ കേന്ദ്ര പ്രവർത്തിക്കുന്നത്.
അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തെ മികച്ച വായനശാലകളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നീ സൗകര്യങ്ങള്‍ പഠനകേന്ദ്രത്തിൻ്റെ ഭാഗമായി ഉണ്ടാകും...

#കോന്നി_മുന്നോട്ട്

01/10/2019

കോന്നി ഈ പ്രാവശ്യം ഞങ്ങളിങ്ങെടുക്കുവാ....
അപ്പൂപ്പൻ പൊളിച്ചൂ...

108 ആംബുലൻസ് സേവനം ഇന്ന് മുതൽ കോന്നി താലൂക്ക് ആശുപത്രി, കൊക്കാതോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടെ ലഭ്യമാണ്. അപകടം ഉണ...
25/09/2019

108 ആംബുലൻസ് സേവനം ഇന്ന് മുതൽ കോന്നി താലൂക്ക് ആശുപത്രി, കൊക്കാതോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടെ ലഭ്യമാണ്. അപകടം ഉണ്ടായാൽ വിളിക്കുക 108

ആശംസകൾ.....
25/09/2019

ആശംസകൾ.....

Address

Konni
Konni
689691

Website

Alerts

Be the first to know and let us send you an email when നല്ല നാട് കോന്നി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share