21/11/2025
കരിപ്പൂർ ഗ്ലോബൽ കെഎംസിസി യുടെ രണ്ടാമത് സന്നദ്ധ സേവന പുരസ്കാരം ടിപി. അബ്ദുൽ റഷീദ് എന്ന ബിച്ചാപ്പുവിന്.
കഴിഞ്ഞ കാലങ്ങളിൽ കരിപ്പൂരിന്റെ വികസന, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ, സന്നദ്ധ സേവന രംഗങ്ങളിൽ ചെയ്ത സ്തുത്യർഹമായ സേവനങ്ങളെ മുൻനിർത്തി, ടിപി അബ്ദുറഷീദ് എന്ന ബിച്ചാപ്പുവിനെ സന്നദ്ധ സേവന പുരസ്കാരം നൽകി ആദരിക്കാൻ കരിപ്പൂർ ഗ്ലോബൽ കെഎംസിസി തീരുമാനിച്ചു.
നാടിന്റെ പൊതു കാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും നിറഞ്ഞുനിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.
കരിപ്പൂർ ഗ്ലോബൽ കെഎംസിസി, ചോലമാട് പ്രവാസി കൂട്ടായ്മ എന്നിവയുടെ സ്ഥാപക നേതാക്കളിൽ ഒരാളായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. കരിപ്പൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വാർഡ് വികസന സമിതി അംഗം, ചോലമാട് ശിഹാബ് തങ്ങൾ ചാരിറ്റി സെൽ എക്സിക്യൂട്ടീവ് മെമ്പർ, സഹൃദയ ചോലമാട് വൈസ് പ്രസിഡന്റ്, തൻബീഹുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി അംഗം, ചോലമാട് പൗരസമിതി എക്സിക്യൂട്ടീവ് മെമ്പർ, ചോലമാട് മെക്ക് സെവൻ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
നാടിന്റെ നന്മക്കും വളർച്ചക്കും റഷീദ് സാഹിബിന്റെ സേവനങ്ങൾ മുതൽകൂട്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ നേരുന്നു.
GLOBAL KMCC KARIPPUR WARD COMMITTEE