Kerala State Haj Committee

  • Home
  • Kerala State Haj Committee

Kerala State Haj Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala State Haj Committee, Government Organization, HAJ HOUSE, CALICUT AIRPORT PO -MALAPPURAM. Ph: 0483 271 75 72., .

സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് ഉജ്വല സമാപനം:-സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പ...
29/03/2026

സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ
ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് ഉജ്വല സമാപനം:-
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ്് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രൈനിംഗ് കാലിക്കറ്റ് അന്തർദ്ദേശീയ വിമാനത്താവളം സി.ഐ.എസ്.എഫ് അസി. കമാന്റന്റ്് സുനിൽ റജ് വാർ ഫ്‌ളാഗ് ഓഫ് ചെയ്തു.
സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ അസ്സൈൻ ക്ലാസെടുത്തു,. എയർലൈൻസ്് പ്രതിനിധികളായ കെ.പി. ഹനി (ഫ്‌ളൈ നാസ്), ജി. ഋഷികുമാർ (ആകാശ എയർ) എന്നിവർ അവതരണം നടത്തി. എസ്.എച്ച്.ഐ മാരുടെ മനശാസ്ത്ര സമീപനം വിഷയത്തിൽ അബ്ദു മാനിപുരം ക്ലാസെടുത്തു. ഹോം ടു ഹോം സെഷനിൽ കെ.ടി അമാനുല്ല, കെ.എ. മുഹമ്മദ് സലീം എന്നിവർ ക്ലാസ് നയിച്ചു. വിവിധ സെഷനുകളിൽ അസി. സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, അബ്ദുറഹ്മാൻ വായങ്കര, ഷാഫി കേളോത്ത് എന്നിവർ പ്രസംഗിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ യാത്ര ചെയ്ത് സൗദിയിൽ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ...
28/03/2026

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ യാത്ര ചെയ്ത് സൗദിയിൽ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട
സ്റ്റേറ്റ് ഹജ് ഇൻസ്പെക്ടർമാരുടെ
ദ്വി ദിന റസിഡൻഷ്യൽ പരിശീലന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

- കേരളത്തിൽ നിന്ന് ഹജ്ജ് വേളയിൽ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ഓഫീസർ, ഹജ്ജ് സൂപ്രൻഡ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകൾക്കും സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർക്കുമാണ് വിപുലമായ പരിശീലനം ഒരുക്കിയത്.
മുഖാമുഖം, ലോജിസ്റ്റിക്‌സ്, വിവിധ ഏജൻസികളുമായി സംശയ നിവാരണം എന്നിവയ്ക്ക് നോഡൽ ഓഫീസർ പി.കെ. അസ്സൈൻ നേതൃത്വം നൽകി.
വീട്ടിൽ നിന്ന് പുറപ്പെട്ട് കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ചെത്തുന്നത് വരെയുള്ള വിശദ പഠനങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റിമാരായ എൻ.പി. ഷാജഹാൻ, കെ.എ. മുഹമ്മദ് സലീം, കെ.ടി അമാനുല്ല എന്നിവർ നേതൃത്വം നൽകി. പ്രാഥമിക ശുശ്രൂഷ, അടിസ്ഥാന ആരോഗ്യം ക്ലാസ്സ് യു. മുഹമ്മദ് റഊഫ്, നസീർ അഹമ്മദ് എന്നിവർ നയിച്ചു. ഞായർ രാവിലെ ആരോഗ്യ പരിശീലനത്തോടെ ക്യാംപ് തുടങ്ങും. സാങ്കേതിക പരിശീലനം, എയർലൈൻ, ഇമിഗ്രേഷൻ, ലോജിസ്റ്റിക്ക് മനശാസ്ത്ര സമീപനത്തിൽ എന്നിവയിൽ പ്രമുഖരുടെ അവതരണം ഉണ്ടാകും.

2026 പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഹാജിമാരെ അനുഗമിക്കുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ഹജ്...
28/03/2026

2026 പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഹാജിമാരെ അനുഗമിക്കുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൽഘാടനം ചെയ്തു

ഹജ്ജ് 2026 – അവസാന ഗഡു പണമടയ്ക്കേണ്ട  തീർത്ഥാടകർക്കുള്ള പ്രധാന അറിയിപ്പ്
23/03/2026

ഹജ്ജ് 2026 – അവസാന ഗഡു പണമടയ്ക്കേണ്ട തീർത്ഥാടകർക്കുള്ള പ്രധാന അറിയിപ്പ്

*ഹജ്ജ് 2026* *തൃശ്ശൂർ ജില്ല രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം പൂർത്തിയായി*തൃപ്രയാർ: സംസ്ഥാന ഹജ്ജ് കമ്മിറ്...
17/02/2026

*ഹജ്ജ് 2026*
*തൃശ്ശൂർ ജില്ല രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം പൂർത്തിയായി*
തൃപ്രയാർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട വർക്ക് എല്ലാ ജില്ലകളിലും നടന്നുവരുന്ന സാങ്കേതിക പരിശീലന ക്ലാസിന്റെ രണ്ടാംഘട്ടം തൃശൂർ ജില്ലയിൽ തൃപ്രയാർ ശാന്തി പാലസ് ഓഡിറ്റോറിയത്തിൽ പൂർത്തിയായി. ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഡോക്ടർ സുനിൽ ഫഹദ് അധ്യക്ഷത വഹിച്ചു. ഏരിയ ട്രെയിനർമാരായ ഇബ്രാഹിം സഫ, നൗഫൽ സഖാഫി എന്നിവർ യഥാക്രമം ഖിറാഅത്ത് പ്രാർത്ഥന എന്നിവയ്ക്ക് നേതൃത്വം നൽകി.
അസിസ്റ്റന്റ് ഡയറക്ടർ കേരള പോലീസ് അക്കാഡമി നജീബ്. എസ് ഉദ്ഘാടനം നിർവഹിച്ചു. പരിശീലന ക്ലാസുകൾക്ക് സംസ്ഥാന ഫാക്കൽറ്റി മാരായ ഷാജഹാൻ എൻ പി ഡോക്ടർ സുനിൽ ഫഹദ് നേതൃത്വം കൊടുത്തു. ഡോക്ടർ മാഹിൻ തളിക്കുളം ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. അസിസ്റ്റന്റ് ജില്ലാ ട്രെയിനിങ് ഓർഗനൈസർ അമീർ തളിക്കുളം മണ്ഡലം ട്രെയിനർമാരായ മുഹമ്മദ് കോയ തങ്ങൾ, കാസിം ഒരുമനയൂർ സംസാരിച്ചു. മണ്ഡലം ട്രെയിനർ ഷക്കീർ സ്വാഗത ഭാഷണവും ഏരിയ ട്രൈനർ ഹൈദർ അലി നന്ദിയും പറഞ്ഞു.
സാങ്കേതിക പരിശീലനത്തിന്റെ സംഘാടനത്തിൽ ചേർന്ന് നിന്ന കാളത്തോട് ജുമാ മസ്ജിദ് ഭാരവാഹികളേയും, ശാന്തിപുരത്ത് അഷറഫ് സാഹിബിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
ഏരിയ ട്രൈനെർമ്മാരായ നൗഷാദ്. എൻ. ബി, നവാബ്, സലീം. സി. വൈ, സുഹൈൽ, കബീർ, അലീമ, സൈനബ ബീവി ബദറുന്നിസ്സ, സബീന, ഉമൈബ എന്നവർ സന്നിഹിതരായിരുന്നു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം മണ്ഡലത്തിലെ രണ്ടാംഘട്ട സാങ്കേതിക ഹജ്ജ് പരിശീലന ക്ലാസ് വിജയകരമായി...
17/02/2026

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം മണ്ഡലത്തിലെ രണ്ടാംഘട്ട സാങ്കേതിക ഹജ്ജ് പരിശീലന ക്ലാസ് വിജയകരമായി നടന്നു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടി അവർകൾ അധ്യക്ഷത വഹിച്ചു. ബഹുമാന്യനായ എം.എൽ.എ ശ്രീ ഉബൈദുള്ള അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

മലപ്പുറം മണ്ഡലം ട്രെയിനർ എ.എം. അബൂബക്കർ സ്വാഗതം ആശംസിച്ചു. മുജീബ് മാഷ് നന്ദി രേഖപ്പെടുത്തി.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കെ കക്കൂത്ത് മുഖ്യപ്രഭാഷണം നടത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൾട്ടി അംഗങ്ങളായ ഷാജഹാൻ എൻ.പി., ഫൈസൽ മാഷ്, മുജീബ് മാസ്റ്റർ എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനകോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് വളാഞ്ചേരി എംഇഎസ് കേവീയം ...
14/02/2026

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന
കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് വളാഞ്ചേരി എംഇഎസ് കേവീയം കോളജിൽ സംഘടിപ്പിച്ച
രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി അംഗം അഡ്വ. പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി
ജാഫർ കെ കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ അസ്സൈൻ, മണ്ഡലം ട്രെയ്നിങ്ങ് ഓർഗനൈസർ കെ.ടി അമാനുല്ല,
പ്രിൻസിപ്പൽ ഡോ.സാജിദ്,
ഡോ. മുഹമ്മദലി, ഹബീബ് കോട്ടപ്പുറം,
ഫാക്കൽറ്റി ഫൈസൽ മൂഴിക്കൽ,
തുടങ്ങിയവർ പ്രസംഗിച്ചു..

തൃക്കരിപ്പൂർ മണ്ഡലത്തിൽലെ ഹജ്ജ് തീർത്ഥാടകർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന  ക്ലാസ് തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമായ...
14/02/2026

തൃക്കരിപ്പൂർ മണ്ഡലത്തിൽലെ ഹജ്ജ് തീർത്ഥാടകർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്ലാമായിൽ എംഎൽഎ ശ്രീ.എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ വി ജാഫർ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റിമാരായ മുഹമ്മദ് സലീം കെ എ, സൈനുദ്ദീൻ എൻ പി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി സാങ്കേതിക പരിശീലന ക്ലാസ് ദേളി ജാമിഅ സഅദിയ്യയില്‍ പ്രൗഢമായി. കാസറഗോട് ഉദുമ മേഖലകളില്‍ നിന്നുള്ള 2...
10/02/2026

സംസ്ഥാന ഹജ്ജ് കമ്മിറ്റി സാങ്കേതിക പരിശീലന ക്ലാസ് ദേളി ജാമിഅ സഅദിയ്യയില്‍ പ്രൗഢമായി. കാസറഗോട് ഉദുമ മേഖലകളില്‍ നിന്നുള്ള 2026 ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദീന്‍ അരിഞ്ചിറ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാനും ഹജ്ജ് കമ്മിറ്റി അംഗവുമായ പി പി മുഹമ്മദ് റാഫി മുഖ്യാഥിതിയായിരുന്നു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കല്‍ട്ടി അംഗങ്ങളായ സൈനുദ്ദീന്‍ എന്‍ പി, മുഹമ്മദ് സലീം കെ എ, സിറാജുദ്ദീന്‍ തെക്കില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. രണ്ട് സെഷനുകളിലായി നടന്ന സാങ്കേതിക പരിശീലന ക്ലാസ് 600ഓളം ഹജ്ജ് തീര്‍ഥാടകര്‍ പങ്കെടുത്തു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം പാലാക്കാട് പട്ടാമ്പി – തൃത്താല മണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജിമാർക്കായുള്ള സാങ്കേതിക ...
10/02/2026

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം പാലാക്കാട് പട്ടാമ്പി – തൃത്താല മണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജിമാർക്കായുള്ള സാങ്കേതിക ഹജ്ജ് പരിശീലന ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പട്ടാമ്പി എം.എൽ.എ.യുമായ ശ്രീ. മുഹമ്മദ് മുഹ്‌സിൻ അവർകൾ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റിസെക്രട്ടറി ജാഫർ കക്കൂത്ത് മുഖ്യപ്രഭാഷണം നടത്തി.

ഫാക്കൽറ്റികളായ ഷാജഹാൻ എൻ. പി, മുഹമ്മദാലി, മുനീർ , ജാഫർ തുടങ്ങിയവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പരിശുദ്ധ ഹജ്ജിന് യാത്രതിരിക്കുന്ന ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് സംഘട...
09/02/2026

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പരിശുദ്ധ ഹജ്ജിന് യാത്രതിരിക്കുന്ന ഹാജിമാർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു. ബഹുമാന്യനായ ഹജ്ജ് കമ്മിറ്റി അംഗം സക്കീർ ഹാജി ഈരാറ്റുപേട്ട അവർകൾ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നാസർ പന്തളം അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി അംഗങ്ങളായ സലാം സഖാഫിയും ജിഫ്രിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.

Address

HAJ HOUSE, CALICUT AIRPORT PO -MALAPPURAM. Ph: 0483 271 75 72.

673647

Alerts

Be the first to know and let us send you an email when Kerala State Haj Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Haj Committee:

  • Want your organization to be the top-listed Government Service?

Share