മോദിയുണ്ടെങ്കിൽ സാധ്യമാണ്

  • Home
  • India
  • Kollam
  • മോദിയുണ്ടെങ്കിൽ സാധ്യമാണ്

മോദിയുണ്ടെങ്കിൽ സാധ്യമാണ് ബിജെപി ഡീസന്റ് ജംഗ്ഷൻ 🧡

06/10/2026

ഗ്രാമസഭകൾ ഒരു വാർഡിന്റെ അടിസ്ഥാന വികസന പ്രക്രിയ ആണെന്നിരിക്കെ വാർഡിലെ പ്രിയപ്പെട്ടവരെല്ലാം ഗ്രാമസഭകളിൽ കഴിയുന്നത്ര പങ്കെടുക്കാൻ ശ്രമിക്കുക..നമ്മുടെ ഡീസന്റ് ജംഗ്ഷൻ 22-ാം വാർഡിലെ ഗ്രാമസഭ ഈ വരുന്ന ഒക്ടോബർ 9-ാം തീയതി (വെള്ളി )രാവിലെ 10 മണിക്ക് വെട്ടിലത്താഴം പബ്ലിക് ലൈബ്രറി ഹാളിൽ വച്ചു നടത്തപ്പെടുന്നു, ഇതൊരു അറിയിപ്പായി കണ്ട് എല്ലാപ്രിയപ്പെട്ടവരും ഗ്രാമസഭയിൽ പങ്കെടുക്കുമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

എന്ന്
വാർഡ് മെമ്പർ
രാജലക്ഷ്മി വി.ആർ ✍️

ഡീസന്റ്ജംഗ്ഷൻ രാജമ്മ നിവാസിൽ ശ്രീ.ദേവാനന്ദ് (57) വിഷ്ണു പാദംപൂകി...പരേതാത്മാവിന് നിത്യശാന്തി നേരുന്നു..ഹരി ഓംഓം ശാന്തി 🌹
28/09/2026

ഡീസന്റ്ജംഗ്ഷൻ രാജമ്മ നിവാസിൽ ശ്രീ.ദേവാനന്ദ് (57) വിഷ്ണു പാദംപൂകി...
പരേതാത്മാവിന് നിത്യശാന്തി നേരുന്നു..

ഹരി ഓം
ഓം ശാന്തി 🌹

കഠിനാധ്വാനം എപ്പോഴും ഫലം നൽകുന്നു....വിവിധ മേഖലയിൽ യുവതലമുറയിലൂടെ നിരന്തരം അഭിമാനമാകുന്ന നമ്മുടെ ഡീസന്റ് ജംഗ്ഷന് മറ്റൊരു...
27/09/2026

കഠിനാധ്വാനം എപ്പോഴും ഫലം നൽകുന്നു....
വിവിധ മേഖലയിൽ യുവതലമുറയിലൂടെ നിരന്തരം അഭിമാനമാകുന്ന നമ്മുടെ ഡീസന്റ് ജംഗ്ഷന് മറ്റൊരു അഭിമാന നിമിഷം
നമ്മുടെയെല്ലാം കുഞ്ഞു അനുജൻ ആദിത്യനിലൂടെ....
കൊല്ലം ജില്ലാ അത്‌ലറ്റ് മീറ്റിൽ 18 വയസിനു താഴെ വിഭാഗത്തിൽ ലോങ്ങ്‌ ജമ്പിൽ സ്വർണ്ണം നേടിയ
ആദിത്യൻ നമ്മുക്കേവർക്കും അഭിമാനത്തിന്റെ നിമിഷങ്ങൾ ഒരിക്കൽ കൂടി സമ്മാനിച്ചു..
ഡീസന്റ് ജംഗ്ഷൻ വിളപ്പുറത്ത് കിഴക്കതിൽ ശ്രീ. സുഭാഷ്, ശ്രീമതി. മിനി ദമ്പതികളുടെ മകനാണ് SN പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും കൊച്ചു മിടുക്കനുമായ ആദിത്യൻ....

കുഞ്ഞനുജൻ ആദിത്യന് ബിജെപി ഡീസന്റ് ജംഗ്ഷന്റെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ...

ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന(NSUI) പട്ടിക ABVP ശുദ്ധീകരിച്ചു....
19/09/2026

ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന(NSUI) പട്ടിക ABVP ശുദ്ധീകരിച്ചു....

പ്രസിഡൻ്റ് - ABVP

സെക്രട്ടറി - ABVP

ജോയിൻ്റ് സെക്രട്ടറി -ABVP

വൈസ് പ്രസിഡൻ്റ് - സ്വതന്ത്ര

4 സീറ്റിൽ 3 സീറ്റ് ABVP ക്ക്.....
സ്വതന്ത്ര സ്ഥാനാർത്ഥി 1 സീറ്റ് നേടി.... കോൺഗ്രസ്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ(NSUI)അക്കൗണ്ട് പോലും തുറന്നില്ല.

ABVP തോറ്റിരുന്നെങ്കിൽ ബിജെപിക്കും മോദിജിക്കും എതിരെ പലതും ദുരുപയോഗം ചെയ്യാൻ അവസരം നൽകാൻ പറ്റകളും, ഇടതുപക്ഷ സംഘവും തയ്യാറായിരുന്നു....
എന്നാൽ കർണാടക... പഞ്ചാബ്... ഹിമാചൽ, രാജസ്ഥാൻ എന്നിവയ്ക്ക് ശേഷം.....ഇപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിലെ GEN -Z ഇത് തെളിയിച്ചിരിക്കുന്നു..
അവരുടെ ഹൃദയങ്ങളിൽ പാറ്റകളും, ഇടതുപക്ഷവും ഇല്ല....അവരുടെ ഉള്ളിൽ മോദിജി മാത്രമേ അവശേഷിക്കുന്നുള്ളൂ.
അടയാളങ്ങൾ മനസ്സിലാക്കൂ....
കാറ്റിന്റെ ദിശ മനസ്സിലാക്കൂ....

അഭിനന്ദനങ്ങൾ

മുഹമ്മദീയ മതത്തിൽ പറയുന്നു ദാനധർമ്മങ്ങൾ ആപത്തുകളെ തടയും..ക്രിസ്തുമതത്തിൽ പറയുന്നു നീ നിന്നെപ്പോലെ നിൻ്റെ അയൽക്കാരനേയും സ...
17/09/2026

മുഹമ്മദീയ മതത്തിൽ പറയുന്നു ദാനധർമ്മങ്ങൾ ആപത്തുകളെ തടയും..

ക്രിസ്തുമതത്തിൽ പറയുന്നു നീ നിന്നെപ്പോലെ നിൻ്റെ അയൽക്കാരനേയും സ്നേഹിക്കുക..

ഹൈന്ദവ ധർമ്മത്തിൽ പറയുന്നു മാനവ സേവ-മാധവസേവ...

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്ന തത്വം അശരണർക്ക് കൈത്താങ്ങാവുക എന്നതുതന്നെയാണ്.
അതു തന്നെയാണ് ഏറ്റവും വലിയ ഈശ്വരസേവയും.

ഭൂമിയിൽ എത്രകാലം ജീവിച്ചു എന്നുള്ളതല്ല പ്രധാനം ,മറിച്ച് എങ്ങനെ ജീവിച്ചു എന്നുള്ളതാണ്..

ഡീസന്റ് ജംഗ്ഷൻ വാർഡിന്റെ തൊട്ടടുത്ത വാർഡിൽ നിന്നും ക്യാൻസർ ചികിത്സാ ചിലവുകൾക്ക് സഹായമഭ്യർത്ഥിച്ചു ഒരു കുടുംബം ബിജെപി ഡീസന്റ് ജംഗ്ഷൻ പ്രവർത്തകരെ സമീപിച്ചതിന്റെ ഭാഗമായി ഞങ്ങളാൽ കഴിയുന്ന ഒരു തുക സ്വരൂപിച്ചു വാർഡ്‌ മെമ്പർ രാജലക്ഷ്മിയുടെ സാന്നിധ്യത്തിൽ ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ അഡ്വ.ആര്യ. ജി ചന്ദ്രന് കൈമാറുകയും ബ്ലോക്ക്‌ മെമ്പർ തുക ആ കുടുംബത്തിനെ ഏൽപ്പിക്കുകയും ചെയ്തത് ഈശ്വരാനുഗ്രഹമായി കരുതുന്നു.. ആ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു..

സേവനം തുടരും...

മുഴുവൻ പ്രതിപക്ഷവും ഒന്നിച്ചെതിർക്കുമ്പോൾ രാജ്യത്തെ രാജാവ് സത്യസന്ധനാണെന്ന് നിങ്ങൾക്ക് മനസ്സിലാകുംമോദിജിയുടെ നേതൃത്വം ശക...
16/09/2026

മുഴുവൻ പ്രതിപക്ഷവും ഒന്നിച്ചെതിർക്കുമ്പോൾ രാജ്യത്തെ രാജാവ് സത്യസന്ധനാണെന്ന് നിങ്ങൾക്ക് മനസ്സിലാകും

മോദിജിയുടെ നേതൃത്വം ശക്തമാകുമ്പോൾ, രാജ്യം അജയ്യമാകും!

മോദി വെറുമൊരു പേരല്ല അത് ഉറങ്ങിക്കിടക്കുന്ന ഇന്ത്യയെ ഉണർത്തുന്ന തീപ്പൊരിയാണ്!

ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന ദൃഢനിശ്ചയമാണ് മോദിജി!

എല്ലാ ഹൃദയങ്ങളിലും ആത്മവിശ്വാസം ഉണർത്തുന്ന വിശ്വാസമാണ് മോദിജി !

അസാധ്യമായതിനെ സാധ്യമാക്കുന്ന നിശ്ചയദാർഢ്യമാണ് മോദിജി !

പ്രതിസന്ധി ഘട്ടങ്ങളിൽ പോലും തലയുയർത്തി നിൽക്കുന്ന നേതൃത്വമാണ് മോദിജി!

ആഗോളതലത്തിൽ ഇന്ത്യയുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്ന ശബ്ദമാണ് മോദിജി!

ഓർക്കുക... നേതൃത്വം ശക്തമാകുമ്പോൾ, രാജ്യം അജയ്യമാകും!

ഞങ്ങൾ മോദിജിക്കൊപ്പമാണ്..❤️
പിറന്നാൾ ആശംസകൾ മോദിജി...

ഡീസന്റ് ജംഗ്ഷൻ വാർഡിലെ പ്ലാവിളമേലതിൽ-കളരി റോഡിന്റെ സ്പിൽ ഓവർ ആയി വന്ന കോൺക്രീറ്റു പാത പദ്ധതി വാർഡ്‌ മെമ്പർ രാജലക്ഷ്മി വി...
15/09/2026

ഡീസന്റ് ജംഗ്ഷൻ വാർഡിലെ പ്ലാവിളമേലതിൽ-
കളരി റോഡിന്റെ സ്പിൽ ഓവർ ആയി വന്ന കോൺക്രീറ്റു പാത പദ്ധതി വാർഡ്‌ മെമ്പർ രാജലക്ഷ്മി വി.ആർ, ബ്ലോക്ക്‌ മെമ്പർ അഡ്വ.ആര്യ ജി.ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് പൂർത്തീകരിച്ചു..

ഡീസന്റ് ജംഗ്ഷൻ വാർഡിൽ 20/9/26 രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ വെട്ടിലത്താഴം പബ്ലിക് ലൈബ്രറിയിൽ ഹരിതകർമ്മസേനയുടെ ആഭ...
12/09/2026

ഡീസന്റ് ജംഗ്ഷൻ വാർഡിൽ 20/9/26 രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ വെട്ടിലത്താഴം പബ്ലിക് ലൈബ്രറിയിൽ ഹരിതകർമ്മസേനയുടെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായ വസ്ത്രങ്ങളും/തുണികൾ ശേഖരിക്കുന്നു...
വാർഡിലെ പ്രിയപ്പെട്ടവരെല്ലാം ഈ അവസരം പരമാവധി പ്രയോചനപ്പെടുത്തുക.
എന്ന്
രാജലക്ഷ്മി വി.ആർ
വാർഡ്‌ മെമ്പർ

Address

Kollam

Website

Alerts

Be the first to know and let us send you an email when മോദിയുണ്ടെങ്കിൽ സാധ്യമാണ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share