28/09/2016
പഠിക്കാന്‍ ഫീസ് നൽകാൻ
കഴിയാതായപ്പോൾ
കോളെജിൽ പഠനം നിഷേധിച്ചു....
വായ്പക്കായി പലയിടത്തും
കയറിയിറങ്ങി മടുത്തു...
2004 ജൂലൈ 22.
അന്ന് വൈകുന്നേരത്തോടെ
തിരുവനന്തപുരം
ഹൗസിംഗ് ബോർഡ് കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിൽ നിന്നും ചാടി ഒരു വിദ്യാർഥിനി ജീവിതം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായ
ിരുന്ന
*AK ആന്റണി* മാധ്യമങ്ങളോട്
പ്രതികരിച്ചത്
*പണമുള്ളവർ മാത്രം* *പഠിച്ചാൽ മതി*
*എന്നായിരുന്നു...*
പിറ്റേന്നത്തെ പത്രത്തിൽ
മലയാള സാഹിത്യത്തെ കടൽ
കടന്ന് പരിചയപ്പെടുത്തിയ
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ സുകുമാർ
അഴീക്കോട് ഒരു ലേഖനമെഴുതുകയുണ്ടായി...
അതിൽ ഈ ആത്മഹത്യയെ
ഉദ്ധരിച്ചു കൊണ്ട് എഴുതിയത് ഇങ്ങനെയായിരുന്നു
*" കേരളത്തിലെ*
*കലാലയങ്ങളിൽ* പ്രതികരണ ശേഷി* *നഷ്ടപ്പെട്ട* *മരക്കുറ്റികളാണുള്ളത് "* എന്ന്.....
അന്നു രാവിലെ
* പ്രതിഷേധത്തിന്റെ കടലിരമ്പം* തീർത്ത കേരളത്തിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് *SFI*★ എന്നായിരുന്നു... ശുഭ്രപതാക തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ
ിന്റെ അന്തപുരങ്ങളിൽ പാറിപ്പറന്നു. തല പൊട്ടിയൊലിച്ച ചോരയില്‍ നിന്ന് കോറിവരച്ചിട്ട നെടുനീളന്‍ മുദ്രാവാക്യങ്ങള്‍
സെക്രട്ടറിയേറ്റിനെ നടുക്കി, സെക്രട്ടറിയേറ്റിന്റെ ഇടനാഴികൾ
*ഇൻക്വിലാബിന്റെ* *ഇടിമുഴക്കം*
*കേട്ടു സ്ഥബ്ധമായി.*
അതിന്റെ പിറ്റേന്നത്തെ
പത്രത്തിൽ സുകുമാർ അഴീക്കോട് തിരുത്തി എഴുതുകയുണ്ടായി.
ഇന്നലത്തെ പത്രത്തിലെ തിരുത്ത് എന്നു പറഞ്ഞ് എഴുതിയത് "
*കേരളത്തിലെ കലാലയങ്ങളിൽ*
പ്രതികരണ ശേഷി നഷ്ടപ്പെട്ട
മരക്കുറ്റികൾ മാത്രമല്ല... നല്ല
*അമ്മയ്ക്കു പിറന്ന*
*ആൺകുട്ടികളുമുണ്ടെന്ന്* *തിരിച്ചറിഞ്ഞു*
എന്നാണ്...
അതെ അത് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്....
അമ്മയുടെ താരാട്ടും,അച്ഛന്റെ തലോടലുകള്ക്കുമൊപ്പം
നെഞ്ചിലേക്ക് ഇരച്ചുകയറിയ പോരാട്ടവീര്യം,
*രക്തനക്ഷത്രാങ്കിത* *ശുഭ്ര പതാക* കീഴില്‍ നിന്ന് വാനോളം ഉയരത്തില്‍ എയ്തുവിടുമ്പോള്, ഭയമല്ല അഭിമാനമാണ് പലപ്പോഴും
അനുഭവിച്ചിട്ടുള്ളത്...,
എക്കാലത്തും വിദ്യാർത്ഥികളുട
െ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ കേരളത്തിലെ *SFI* മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടെ ഉച്ചത്തിൽ വിളിച്ചു പറയുകയാണ്......
ഒരു മഷിക്കുപ്പി മുണ്ടിനിടയില്‍ തിരുകിക്കയറ്റി,
സമരത്തിനു വന്ന കെ.എസ്.യുവിന്റെ
# മാന്യ_ദേഹങ്ങള്‍ സ്വയം
വിലയിരുത്തുക എങ്ങനെ # ഭൂജാതനായി എന്ന്...,
കേട്ടല്ലോ അല്ലെ........... by.........vineesh thottinkara