DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Kodungallur
  • DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി DYFI (Democratic Youth Federation Of India) കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

DYFI കൊടുങ്ങല്ലൂർബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് കൊടുങ്ങല്ലൂർ നഗരം ശുചീകരിക്കുന്നുനാളെ രാവിലെ6 മണിക്ക്
21/03/2026

DYFI കൊടുങ്ങല്ലൂർ
ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ്
കൊടുങ്ങല്ലൂർ നഗരം ശുചീകരിക്കുന്നു

നാളെ രാവിലെ
6 മണിക്ക്

ഡിവൈഎഫ്ഐ മുൻ എറിയാട് ചന്ത യൂണിറ്റ് സെക്രട്ടറി സന്ദീപ് വളവത്തിന് നേരെ ബി.ജെ.പി - ആർ.എസ്.എസ് ആക്രമണം.ഡിവൈഎഫ്ഐ മുൻ എറിയാട് ...
21/03/2026

ഡിവൈഎഫ്ഐ മുൻ എറിയാട് ചന്ത യൂണിറ്റ് സെക്രട്ടറി സന്ദീപ് വളവത്തിന് നേരെ ബി.ജെ.പി - ആർ.എസ്.എസ് ആക്രമണം.

ഡിവൈഎഫ്ഐ മുൻ എറിയാട് ചന്ത യൂണിറ്റ് സെക്രട്ടറി സന്ദീപ് വളവത്തിനെ ഇന്ന് പുലർച്ചെ പുതിയ റോഡിൽ വെച്ച് ബി.ജെ.പി - ആർ.എസ്.എസ് സംഘം വധിക്കാൻ ശ്രമിച്ചു.
കൊടുങ്ങല്ലൂർ ഭരണി മഹോൽസവത്തിൻ്റെ ഭാഗമായി എറിയാട് അറപ്പക്കടവിലുള്ള സുഹൃത്തിൻ്റെ തട്ടുകടയിലെത്തിയപ്പോഴാണ് മാരകായുധങ്ങളുമായി എത്തിയ ബിജെപി ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമണം നടത്തിയത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ബി ജെ പി ക്കുണ്ടായ കനത്ത പരാജയത്തെ തുടർന്ന് സി പി ഐ എമ്മിൻ്റെ സജീവ പ്രവർത്തകനായ സന്ദീപിനോടുള്ള വൈരാഗ്യമാണ് ആക്രമണകാരണം. ബിജെപി ക്രിമിനൽ സംഘമായ യദുകൃഷ്ണൻ, സായൂജ്, ശരത്ത് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചത്. തലക്കും, മൂക്കിനും, കൈക്കും പരിക്കേറ്റ സന്ദീപിനെ കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലെ സമാധാന ജീവിതം തകർക്കാനുള്ള ബി.ജെ.പി യുടെ ആസൂത്രിത നീക്കമാണ് സന്ദീപിനുനേരെയുള്ള ആക്രമണമെന്നും അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി യുവതി സബ് കമ്മിറ്റി.. മെഹന്തി ഫെസ്റ്റ്മാർച്ച്‌ 15 ഞായർ 3 PM മുതൽ കോട്ടപ്പുറം ആംഫി ...
13/03/2026

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി യുവതി സബ് കമ്മിറ്റി..
മെഹന്തി ഫെസ്റ്റ്
മാർച്ച്‌ 15 ഞായർ 3 PM മുതൽ കോട്ടപ്പുറം ആംഫി തിയേറ്റർ...

രെജിസ്ട്രേഷൻ തുടരുന്നു...

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി യുവതി സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ്2026 മാർച്ച്‌ 15 ഞായർ കൊടുങ്ങ...
10/03/2026

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി

യുവതി സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന

മെഹന്തി ഫെസ്റ്റ്
2026 മാർച്ച്‌ 15 ഞായർ കൊടുങ്ങല്ലൂർ കോട്ടപ്പുറം ആംഫി തീയേറ്ററിൽ..

വിജയികൾക്ക് ക്യാഷ് പ്രൈസ് മറ്റു ആകർഷക സമ്മാനങ്ങളും

🛑രെജിസ്ട്രേഷൻ ഉച്ചതിരിഞ്ഞു 3 നു ആരംഭിക്കും.
🛑 രെജിസ്ട്രേഷൻ ഫീസ്‌ 100 രൂപ
🛑 3.30 മുതൽ മത്സരം നടക്കും
🛑 ഇരുകയ്യിലും ഡിസൈൻ
🛑 2 മണിക്കൂർ സമയ പരിധി
🛑 മത്സരിക്കാനുള്ള സാമഗ്രികൾ, മെഹന്തി ഇടാനുള്ള കൈ സഹായിയെയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം

രജിസ്ട്രേഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9605036581, 9048903963,7994910229

രജിസ്ട്രേഷൻ ഉള്ള അവസാന തീയതി മാർച്ച് 13

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി

അഭിവാദ്യങ്ങൾ
07/03/2026

അഭിവാദ്യങ്ങൾ

07/03/2026

DYFI പുല്ലൂറ്റ് മേഖല യൂത്ത് മാർച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി പി എൻ വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു..
മാർച്ചിന്റെ സമാപനം ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ സി എസ് സുജിത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു..

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ച KSU - കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ DYFI പ്രതിഷേധ പ്രകടനം 2026 ഫെബ്രുവരി 26 വൈകുന്നേ...
26/02/2026

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ച KSU - കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ

DYFI പ്രതിഷേധ പ്രകടനം
2026 ഫെബ്രുവരി 26 വൈകുന്നേരം 5 മണിക്ക് കൊടുങ്ങല്ലൂരിൽ

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി

ദേശീയ പാത നിർമ്മാണത്തിലെ അപാകതക്കെതിരെ DYFI സമരം.കൊറ്റം കുളം മുതൽ കോട്ടപ്പുറം വരെ NH 66 നിർമാണത്തിലെ മെല്ലെ പോക്ക് അവസാന...
21/02/2026

ദേശീയ പാത നിർമ്മാണത്തിലെ അപാകതക്കെതിരെ DYFI സമരം.

കൊറ്റം കുളം മുതൽ കോട്ടപ്പുറം വരെ NH 66 നിർമാണത്തിലെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ജനങ്ങളുടെ യാത്ര ദുരിതം ആക്കുന്ന പൊടി, ചെളിയും നിയന്ത്രിക്കുക, പൊട്ടി പൊളിഞ്ഞ സർവീസ് റോഡുകൾ സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

കൊടുങ്ങല്ലൂർ വില്ലേജ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ചന്തപുരയിൽ പ്രതിഷേധ യോഗത്തോടെ അവസാനിച്ചു. ഡിവൈഎഫ്ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് സി. കെ ഹാരിസ് അധ്യക്ഷത വഹിച്ച പ്രതിഷേധം CITU ഏരിയ സെക്രട്ടറി ഇ ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് സെക്രട്ടറി പി എച്ച് നിയാസ്, CPIM കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗം കെ എ ഹസ്ഫൽ, ജില്ലാ കമ്മിറ്റി അംഗം റീമ കെ ഹമീദ്,പി. ബി ഹിമ, സി. എസ് ഷിബിൻ, ദിപീഷ് മാധവൻ, സി. എസ് റസാക്ക്, കെ. എസ് പ്രവീൺ എന്നിവർ സംസാരിച്ചു.

വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന്റെ ഭാഗമായി മതിലകം പള്ളിവളവു മുതൽ മതിലകം സെന്റർ വാട്ടർ അതോറിറ്റി ഓഫീസ് വരെ ഒരു മാസമായി ...
05/02/2026

വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന്റെ ഭാഗമായി മതിലകം പള്ളിവളവു മുതൽ മതിലകം സെന്റർ വാട്ടർ അതോറിറ്റി ഓഫീസ് വരെ ഒരു മാസമായി നാഷണൽ ഹൈവേ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്..
വളരെ തിരക്കേറിയ ഈ റോഡിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ
അപകടങ്ങളിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്.
വാട്ടർ അതോറിറ്റി ഓഫീസിൽ ബന്ധപെടുമ്പോൾ കരാറുകാരന്റെ തലയിലിട്ട് കയ്യൊഴിയുകയാണ്.

എത്രയും പെട്ടന്ന് പണി പൂർത്തീക്കണം എന്ന് ആവിശ്യപ്പെട്ട് DYFI മതിലകം മേഖല കമ്മിറ്റി മതിലകം വാട്ടർ അതോറിറ്റിയിലേക്ക് മാർച്ച്‌ നടത്തി, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഇന്ന് (ഫെബ്രുവരി 5) വൈകുന്നേരം പണി പൂർത്തീകരിക്കും എന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെഉറപ്പിൽ ആണ് സമരം താൽകാലിക മായി അവസാനിപ്പിച്ചത്.

ബ്ലോക്ക്‌ സെക്രട്ടറി പി എച്ച് നിയാസ്, ജില്ലാ കമ്മിറ്റി അംഗം റീമ കെ ഹമീദ്,
ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗം അമൻ ഗഫൂർ, മേഖല സെക്രട്ടറി ആദിത് സജീവ്, പ്രസിഡന്റ്‌ എസ് എസ് അൽകേഷ്, ടി എസ് ഷഫീഖ്, ബാദുഷ എന്നിവർ നേതൃത്വം നൽകി.

'ഞങ്ങളും ഇന്ത്യയിലാണ്'യുവജന വിരുദ്ധകേരള വിരുദ്ധകേന്ദ്ര ബജറ്റ്നിരാശാജനകം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ബഡ്ജറ്റിനെതിരെ...
02/02/2026

'ഞങ്ങളും ഇന്ത്യയിലാണ്'
യുവജന വിരുദ്ധ
കേരള വിരുദ്ധ
കേന്ദ്ര ബജറ്റ്
നിരാശാജനകം എന്ന മുദ്രാവാക്യം ഉയർത്തി
കേന്ദ്ര ബഡ്ജറ്റിനെതിരെ
DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്നുചേർന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി എച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സി എസ് സുജിത്ത് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡണ്ട് സി കെ ഹാരിസ്, ബ്ലോക്ക് ഭാരവാഹികളായ, പി ബി ഹിമ ദിപീഷ് മാധവൻ, സി എസ് ഷിബിൻ, കെഎസ് പ്രവീൺ എന്നിവർ സംസാരിച്ചു.

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എം ഷാജർ ഉദ്ഘാടനം ചെയ്തു..
31/01/2026

DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് എം ഷാജർ ഉദ്ഘാടനം ചെയ്തു..

കൊടുങ്ങല്ലൂരിലെ യുവജന പ്രസ്ഥാനത്തെ ഇവർ നയിക്കും✊അഭിവാദ്യങ്ങൾ സഖാക്കളെ 🚩
31/01/2026

കൊടുങ്ങല്ലൂരിലെ യുവജന പ്രസ്ഥാനത്തെ ഇവർ നയിക്കും✊
അഭിവാദ്യങ്ങൾ സഖാക്കളെ 🚩

Address

Kodungallur

Telephone

+919745615141

Website

Alerts

Be the first to know and let us send you an email when DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി:

Share