CPI-M Ernakulam Area Committee

CPI-M Ernakulam Area Committee CPI M എറണാകുളം ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

31/05/2026

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇങ്ങനെയൊരു വാർത്ത നിങ്ങൾ കേട്ടിരുന്നോ

31/05/2026

പിണറായിക്കാലം അതു കേരള ജനത എപ്പോഴും ഓർക്കും 🌹🌹❤️❤️👍👍

31/05/2026

മറ്റൊരു മന്ത്രിയുടെ നുണ പൊളിച്ച ഈ കുഞ്ഞിന്റെ പേരിലും ഇനി കേസ് വരുമോ.. ❓🤔

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച സ്ത്രീസുരക്ഷാ പദ്ധതി യുഡിഎഫ് അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം അട്ടിമറിച്ചു. മാസംതോറും 25ന് ബാങ...
31/05/2026

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച സ്ത്രീസുരക്ഷാ പദ്ധതി യുഡിഎഫ് അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം അട്ടിമറിച്ചു. മാസംതോറും 25ന് ബാങ്ക് അക്കൗണ്ടിലെത്തിയിരുന്ന പണം ഈമാസം കിട്ടിയില്ല. ഗുണഭോക്താക്കളുടെ എണ്ണവും ആവശ്യമായ തുകയും സേവനപെൻഷൻ സൈറ്റിൽ 19നുതന്നെ അപ്ലോഡ് ചെയ്‌തിട്ടും ട്രഷറിയിൽ പണമെത്തിയില്ല.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ഫെബ്രുവരിയിലാണ് തുടങ്ങിയത്. ആദ്യഘട്ടം 10,18,042 പേർക്ക് നൽകി. ഓൺലൈനിൽ അപേക്ഷിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് പണം പാസാക്കുന്നത്. ഈ മാസം 18,18,047 പേർക്കാണ് അർഹത. കൂടുതൽ ഗുണഭോക്താക്കൾ മലപ്പുറം ജില്ലയിലാണ് - 2,55,681. രണ്ടാമത് പാലക്കാടും- 2,06,805. ഏറ്റവും കുറവ് ഗുണഭോക്താക്കൾ പത്തനംതിട്ടയിലാണ്, 51,479.

പിണറായി മാറി                      സതീശൻ വന്നു
30/05/2026

പിണറായി മാറി
സതീശൻ വന്നു

സുപ്രീംകോടതി വിധി നീതികേട്: സിപിഐ എംവോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധന (എസ്ആർആർ) ശരിവെച്ച സുപ്രീംകോടതി വിധി നീതികേടും അവഹ...
30/05/2026

സുപ്രീംകോടതി വിധി നീതികേട്: സിപിഐ എം
വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധന (എസ്ആർആർ) ശരിവെച്ച സുപ്രീംകോടതി വിധി നീതികേടും അവഹേളനവുമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. വ്യാപകമായി വോട്ടവകാശം നിഷേധിക്കുകയും വോട്ടർമാരെ കൂട്ടമായി പുറത്താക്കുകയും വിവിധ സംസ്ഥാനങ്ങളിൽ ദുർബല ജനവിഭാഗങ്ങൾക്ക് വലിയ ഭീഷണിയായി മാറുകയും ചെയ്ത പ്രക്രിയയ്ക്കാണ് സാധ്യത നൽകിയത്. ജനാധിപത്യ അവകാശങ്ങളുടെയും ഭരണഘടനാ ഉറപ്പുകളുടെയും സംരക്ഷകനെന്ന ഉത്തരവാദിത്തത്തിൽ സുപ്രീംകോടതി വലിയ വീഴ്ചയാണ് വരുത്തിയത്.
കമ്മീഷൻ ആവശ്യപ്പെട്ട രേഖകളില്ലെന്ന കാരണത്താൽ ദരിദ്രരും ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും കുടിയേറ്റത്തൊഴിലാളികളും ഭൂരഹിതരുമടക്കം ദുർബല ജനവിഭാഗങ്ങളാണ് എസ്ആർആർ പ്രക്രിയയിലൂടെ പുറത്താക്കപ്പെട്ടത്. ബംഗാളിൽ ഒരു കോടിയിലധികം പേരെയാണ് സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽപ്പെടുത്തിയത്. ഇതുവരെ പരീക്ഷിക്കാത്ത സോഫ്റ്റ്‌വെയറുപയോഗിച്ച് അൽഗോരിതങ്ങളെ ആശ്രയിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ 27 ലക്ഷം പേരുടെ അപേക്ഷയിൽ സുപ്രീംകോടതി പുനഃപരിശോധന നിർദേശിച്ചെങ്കിലും ഇവർക്ക് വോട്ട് ചെയ്യാനാകില്ല. കമ്മീഷൻ സ്വീകാര്യമായ രേഖകളുള്ളവർക്ക് മാത്രമേ വോട്ടവകാശവും പൗരാവകാശവും ലഭിക്കൂവെന്ന വ്യവസ്ഥയ്ക്കാണ് നിർഭാഗ്യവശാൽ സുപ്രീംകോടതി അംഗീകാരം നൽകിയത്. പൗരാവകാശ നിർണയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ ഉള്ളതാണെന്നും വ്യക്തമായി പറഞ്ഞ ശേഷവും എസ്ആർആർ പ്രക്രിയയുടെ കാര്യത്തിൽ കമ്മീഷൻ നടപടിയെ കോടതി പൊതുവിൽ ശരിവച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിലുള്ള ജനവിശ്വാസത്തിൽ വൻഇടിവ് സംഭവിച്ചതും കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വോട്ടവകാശ സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തിയും സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നിർദേശിച്ചും രാജ്യവ്യാപക പ്രചാരണത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സമാന ചിന്താഗതിയുള്ള എല്ലാ പാർട്ടികളെയും ശക്തികളെയും രാജ്യവ്യാപക പോരാട്ടത്തിൽ അണിനിരത്തും - പ്രസ്താവനയിൽ പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.സർക്കാരിന്റെ കയ്യിൽ ഒറ്റമൂലി ഇല്ലെന്ന് വനം മന്ത്രി.
30/05/2026

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം.
സർക്കാരിന്റെ കയ്യിൽ ഒറ്റമൂലി ഇല്ലെന്ന് വനം മന്ത്രി.

30/05/2026

പെണ്ണിന്റെ ജാതി നോക്കി വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ സിപിഐഎം തിരുപ്പൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജാതിരഹിത വിവാഹം നടത്തിക്കൊടുക്കുന്നു...

എന്റെ പാർട്ടി ❤️

30/05/2026

"പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി സർക്കാർ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നു"

30/05/2026

"മുഖ്യമന്ത്രി പ്രതികരിക്കാത്തതിന്റെ കാരണം അദ്ദേഹത്തോട് ചോദിക്കണം"

Address

കാൾ മാർക്സ് മന്ദിരം, എറണാകുളം നോർത്ത്
Kochi
682018

Alerts

Be the first to know and let us send you an email when CPI-M Ernakulam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Ernakulam Area Committee:

Share