Developing Kochi - The Queen of Arabian Sea

Developing Kochi - The Queen of Arabian Sea Project ideas that could be studied and implemented by the government which helps to develop the env

01/10/2025



30/09/2025

Is it possible by creating a broad-gauge new rail line from Ernakulam to New Delhi for trains to reach by 32 hours or much lesser?

Creating a broad-gauge new rail line from Ernakulam (Kerala) to New Delhi that allows trains to reach in 32 hours is theoretically possible, but it depends on several critical factors. Here's a breakdown:

Current Status

Distance: 2,700 km (existing rail route)
Current Fastest Train: Kerala Sampark Kranti Express
Time Taken: 48 hours
Average Speed: 56–60 km/h (including halts)

Target Time: 32 Hours

To achieve this:

Required Average Speed:

Average Speed=2700 km
32 hr=84 km/h

For reference:

Vande Bharat Express runs up to 160 km/h, but averages ~80–90 km/h on optimized routes.
Rajdhani Express averages ~85 km/h on long routes.

Is it Technically Possible?

Yes, if:
New Dedicated Broad-Gauge Line (or semi-high-speed corridor) is built with:
· Gentle curves, no level crossings
· Minimal gradients
· Modern signal & safety systems
· Fencing to prevent trespassing
· Trains run at 130–160 km/h, maintaining a real-world average of ~84 km/h
· Very limited stops (only major cities)
· High priority like Rajdhani/Vande Bharat
· Electrified, double track for speed and efficiency

Challenges

· Terrain: Ernakulam to Bengaluru involves ghats, gradients, curves—slower zones.
· Urban & Forest Areas: Environmental and land acquisition hurdles.
· Cost: Massive capital investment (likely ₹1–1.5 lakh crore for a new high-speed compatible corridor).
· Political & Bureaucratic Delays
· Train Priority Conflicts on mixed-use lines

Real-World Examples

Delhi–Mumbai Expressway (road) and Delhi–Mumbai Rail Corridor (DFC) show that such mega-projects are feasible but time-consuming (10–15 years).
Mumbai–Ahmedabad Bullet Train (508 km in 2 hrs) is under construction since 2017 and still incomplete.

Conclusion

Yes, it is possible to reach New Delhi from Ernakulam in 32 hours via a new broad gauge rail line, provided:
· It is modern, semi-high-speed, and largely dedicated to passenger traffic
· It is well-planned, with strategic investment, and optimized for speed
· But under current infrastructure, it is not feasible without major upgrades or new construction.

Rough route plan or cost estimate for such a line:

Here's a conceptual route plan for a new broad-gauge high-speed-capable rail corridor from Ernakulam (Kerala) to New Delhi, designed to enable 32-hour travel (84 km/h average speed). The goal is minimal curves, high priority, limited halts, and alignment through major hubs.

🚄 Ernakulam–New Delhi High-Speed-Compatible Route Plan
🟢 START: Ernakulam Junction (ERS), Kerala

📍Phase 1: Southern Leg
Ernakulam → Coimbatore → Bengaluru

Key Cities:
· Ernakulam
· Thrissur (optional stop)
· Palakkad
· Coimbatore
· Salem
· Bengaluru (Yesvantpur or Banaswadi)

Features:
· Flat terrain up to Coimbatore
· Avoids Western Ghats tunnel zones via existing Palakkad Gap
· Upgrade Coimbatore–Bengaluru route to high-speed standards

📍Phase 2: Central Spine
Bengaluru → Hyderabad → Nagpur

Key Cities:
· Bengaluru
· Kurnool (optional)
· Hyderabad
· Ramagundam (optional)
· Nagpur

Features:
· Straight central corridor
· Good terrain for high-speed rail
· Avoids congested older routes (Chennai, Vijayawada)

📍Phase 3: Northern Leg
Nagpur → Bhopal → Agra → New Delhi

Key Cities:
· Nagpur
· Bhopal
· Jhansi (optional)
· Agra
· New Delhi

Features:
· Already part of semi-high-speed Delhi–Mumbai route
· Agra–Delhi section can use upgraded Delhi–Agra Gatimaan/Vande Bharat track

🧩 Key Design Principles

Track Type:
Broad-gauge, electrified, double track, designed for 160+ km/h
Total Distance:
2,700 km (slightly optimized over current)
Target Avg. Speed:
84 km/h (requires operating speeds 130–160 km/h)
Stops:
6–8 major cities only
Integration:
Connects with key metros: Bengaluru, Hyderabad, Nagpur, Bhopal

📍 Proposed Major Stops (Optional Halts)

Ernakulam
Origin

Coimbatore
Southern hub

Bengaluru
Tech capital

Hyderabad
Central south hub

Nagpur
Central India midpoint

Bhopal
Madhya Pradesh capital

Agra
Tourist + northern gateway

New Delhi
Final destination

🛠️ Potential Bottlenecks

· Western Ghats (alleviated via Palakkad Gap)

· Land acquisition in Kerala, Telangana, U.P.
· Urban encroachment in major cities
· Environmental clearances

🚄 Proposed Timetable (Sample)

Ernakulam (ERS) (Start)
Departure time: 06:00 AM

Coimbatore (CBE)
Arrival: 09:00 AM
Distance: 220 km

Bengaluru (SBC)
Arrival: 13:30 PM
Distance: 560 km

Hyderabad (HYB)
Arrival: 20:30 PM
Distance: 1,100 km

Nagpur (NGP)
Arrival: 02:30 AM
Distance: 1,650 km

Bhopal (BPL)
Arrival: 07:00 AM
Distance: 1,950 km

Agra (AGC)
Arrival: 12:30 PM
Distance: 2,400 km

New Delhi (NDLS) (Destination)
Arrival: 2:00 PM
Distance: 2,700 km

🕒 Total journey time:
32 hours
⚡ Average speed: 84 km/h (including halts)

📌 Summary

A dedicated, semi-high-speed broad-gauge corridor via:
Ernakulam → Coimbatore → Bengaluru → Hyderabad → Nagpur → Bhopal → Agra → New Delhi Could allow 32-hour or faster travel time
Would serve major metros and be a backbone for future intercity rail.

21/07/2025



ഇടപ്പള്ളി ചേരാനെല്ലൂർ സിഗ്നൽ മുതൽ ആലുവ അത്താണി ജംഗ്ഷൻ വരെയുള്ള പുതിയ കണ്ടെയ്നർ റോഡ് നിർമ്മാണം
---------------------------------------------------------
വളരെ സ്വാഗതാർഹം, സന്തോഷം, അങ്കമാലി - വാളയാർ NH544, സിഗ്നൽ രഹിത റോഡ് ആയി മാറുന്നു എന്ന് അറിയുന്നതിൽ. ഒരുപാട് കഷ്ടപ്പാടാണ് ഇപ്പോഴത്തെ നിലയിൽ തൃശൂർ കടക്കുക എന്നുള്ളത്. പ്രധാന കാരണം അടിക്കടിയുള്ള സിഗ്നലുകൾ തന്നെ. തമാശരൂപേണ ഇവിടത്തുള്ളവർ തന്നെ പറയുന്നതാണ് വളരെ കാലമായിട്ട്, NH544 ആണ്, പക്ഷേ സിഗ്നലുകൾ അടിക്കടി ഉള്ള ഹൈവേ ആണ്, ഒരു 80km പിന്നിടണേൽ വീട്ടിന്നു ചൂട്ടും കത്തിച്ചു ഇറങ്ങിയാലേ സമയത്തെത്തൂ എന്ന്. ഇനിയിപ്പോ, സമയബന്ധിതമായിട്ടുള്ള ഒരു പ്രശ്നവും ഇനി അങ്കമാലി - തൃശൂർ പാതയിൽ വരില്ല എന്നാശ്വസിക്കാം. പക്ഷേ, ഒരു കാര്യം പറഞ്ഞോട്ടെ. ഇതിൽ, ഇടപ്പള്ളി മുതൽ ആലുവ വരെ എന്ത് ചെയ്യും? ഒരു രക്ഷയുമില്ല ഈ സ്‌ട്രെച്ച്. വീതി കൂട്ടൽ നടക്കില്ല, പിന്നെ ഓവർപാസ് / അണ്ടർപാസ്, അതും നടക്കില്ല. കാരണം മെട്രോ ഉണ്ട് ഈ സ്‌ട്രെച്ചിൽ. ഈ സ്‌ട്രെച്ച് നരകമാണ്, കളമശ്ശേരി മുതൽ ഇടപ്പള്ളി വരെ. നല്ല ബ്ലോക്ക്‌ ഉള്ള സമയത്ത്, കളമശ്ശേരി മുതൽ ഇടപ്പള്ളി വരെ സഞ്ചരിക്കാൻ ഇത്തിരി പണിപ്പെടേണ്ടി വരും. അത് കൊണ്ട്, എന്ത് കൊണ്ട് മറ്റൊരു റോഡ്, അതും, ആലുവ ഒഴിവാക്കി പണിത് കൂടാ. ഞാൻ ഉദ്ദേശിച്ചത്, അരൂർ നിന്നും ഇടപ്പള്ളി എത്തി, ഇടപ്പള്ളിയിൽ നിന്നും വാഹനങ്ങൾ കളമശ്ശേരിയിലേക്ക് തിരിഞ്ഞു പോകുന്നതിനു പകരം, ഒരു റോഡ് NH66 ലൂടെ ചേരാനല്ലൂർ സിഗ്നലിൽ എത്തി, അവിടെ നിന്നും ആലുവ രണ്ടാം പാലം കഴിഞ്ഞ് അത്താണി ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിൽ പണിയുകയാണെങ്കിൽ എത്ര നന്നായേനെ. ഇപ്പൊ, ഇടപ്പള്ളിയിൽ രണ്ട് അണ്ടർപാസ് നിർമ്മിക്കുകയാണല്ലോ. അരൂർ നിന്നും വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തേക്ക്‌ പോകാൻ ഇടപ്പള്ളിയിൽ നിന്നും കളമശ്ശേരി ഭാഗത്തേയ്ക്ക് തിരിയുന്നതിനു പകരം, നേരെ ചേരാനെല്ലൂർ സിഗ്നലിൽ എത്തി, അവിടുന്ന് നേരെ പുതിയ റോഡിലൂടെ ആലുവ അത്താണി ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിൽ എത്തിയാൽ, എത്ര വേഗത്തിൽ എയർപോർട്ടിൽ/തൃശ്ശൂരിൽ എത്താൻ സാധിക്കും എന്ന് ആലോചിച്ചേ? ഇങ്ങിനെ ഒരു റോഡ് പണിതാൽ കളമശ്ശേരി / ആലുവ ഭാഗത്തെ തിരക്ക് ഒഴിവാക്കാം, ട്രാഫിക് കുറയും. പിന്നെ, ഈ റോഡ് കണ്ടെയ്നർ ടെർമിനൽ റോഡ് ആക്കി മാറ്റാം. നിലവിൽ, കണ്ടെയ്നർ റോഡ് കളമശ്ശേരിയിൽ ആണ് അവസാനിക്കുന്നത്. അവിടെ നിന്ന് എയർപോർട്ട് വരെ, നിലവിൽ ഉള്ള പഴയ ഹൈവേയിൽ കൂടെ ആണ് എല്ലാ കണ്ടെയ്നറുകളും പോകുന്നത്. ഇത് ട്രാഫിക് പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഈ നിർദിഷ്ട പദ്ധതി ഇതിനൊരു പരിഹാരമുണ്ടാക്കും. അത് പോലെ, കൊച്ചിയുടെ ഹൃദയ ഭാഗത്താണ് മിക്ക ആശുപത്രികളും. ആംബുലൻസുകൾക്ക് വേഗം, ബ്ലോക്കിൽ പെടാതെ ആശുപത്രികളിൽ എത്താൻ ഈ പുതിയ റോഡ് സഹായിക്കും. ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടണമെന്ന് ആഗ്രഹിക്കുന്നു.

27/05/2023

KSRTC സർക്കുലർ ബസ് സർവീസ്
____________________________________

KSRTC യുടെ ബൈപാസ് റൈഡർ ന്റെ ഇപ്പൊ കൊച്ചിയിൽ നടത്തുന്ന സെർവീസുകളുടെ ലാഭത്തെ കുറിച്ച് ഒരു സംശയം തോന്നുകയും, ഇപ്പോഴുള്ള റൂട്ട് സർവീസുകൾ മാറ്റി നല്ലൊരു ലാഭം തരുന്ന സർവീസ് ആക്കി മാറ്റാൻ പറ്റുന്ന റൂട്ടുകൾ നിർദ്ദേശിക്കുവാനുമാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. മിക്കപ്പോഴും ഞാനീ ബസുകൾ റോഡിലൂടെ ഓടുന്നത് കണ്ടിട്ടുണ്ട്. അതും, കാലിയായിട്ട്. ഇനി, ആൾക്കാരുണ്ടെങ്കിൽ തന്നെ, ഒരു 10 പേരിൽ കൂടുതൽ കാണില്ല. 10 തന്നെ ചിലപ്പോ അധികമായിരിക്കും. എന്താണ് ഈ ബസിൽ ആൾക്കാർ കയറാത്തതെന്നു ഞാൻ നോക്കിയപ്പോഴാണ് മനസ്സിലായത്, അത് ബസ് ഓടുന്ന റൂട്ടിന്റെ പ്രശ്നം ആണെന്ന്. ബൈപാസ് റൈഡറിന്റെ ഒരു സർവീസ് കലൂർ - തോപ്പുംപടി റൂട്ടിൽ ആണ്. വേറൊരു സർവീസ് തോപ്പുംപടി - ഹൈകോർട്ട് റൂട്ടിലും. രണ്ട് സർവീസുകളും ആൾക്കാർക്ക് യാതൊരു ഗുണം ചെയ്യില്ല എന്നത് കൊണ്ടാണ് ആൾക്കാർ ഈ ബസുകളിൽ കയറാത്തത്. ആദ്യം പറഞ്ഞ കലൂർ - തോപ്പുംപടി ബസ് ഫോർട്ട്‌കൊച്ചി വരെയുണ്ടായിരുന്നെങ്കിൽ, പിന്നെയും ആൾക്കാർ ബസിൽ കയറിയേനെ. പണ്ട്, തിരു കൊച്ചി ബസുകളും, ലോ ഫ്ലോർ നോൺ എസി ബസുകളും, വോൾവോ jn norm ബസുകളും ഓടിയിരുന്ന, ksrtc ക്കു വളരെ ലാഭമുണ്ടാക്കി തന്നിരുന്ന, നഗരമാണ് കൊച്ചി. ഇപ്പൊ, ഈ ബസുകളൊന്നുമില്ല, മേല്പറഞ്ഞ ബസുകളൊക്കെ ഓടിക്കാതെ, കാട് കയറി നശിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ട് ഈ സർവീസുകൾ പുനരാരംഭിക്കുന്നില്ല എന്നത് മനസ്സിലാകുന്നില്ല. ഇതിനൊക്കെ പകരം, ഒരു ലാഭവും കിട്ടാത്ത റൂട്ടുകളിൽ ksrtc സർവീസുകൾ നടത്തിയിട്ടു എന്ത് ലാഭം നേടാനാണ്. അതും, എല്ലാ സമയത്തും ഇല്ല സർവീസുകൾ. Ksrtc ക്കു ലാഭം വരണമെങ്കിൽ, ലാഭം കിട്ടുന്ന രീതിയിൽ റൂട്ടുകൾ മാറ്റണം ബസ് സെർവീസിന്. എന്നാലേ, ksrtc രക്ഷപ്പെടൂ. ഞാൻ എപ്പോഴും ആലോചിക്കും, ksrtc ക്ക് എന്ത് 🙏കൊണ്ട് ഒരു സർക്കുലർ സർവീസ് നടത്തിക്കൂടാ എന്ന്. അതായത്, രണ്ട് രീതിയിൽ സർക്കുലർ സർവീസ് നടത്തണം. ഉദാഹരണത്തിന്, ഫോർട്ട്കൊച്ചി - തോപ്പുംപടി - എറണാകുളം ജെട്ടി - ഹൈകോർട്ട് - കലൂർ - ഇടപ്പള്ളി - വൈറ്റില ഹബ് - കുണ്ടന്നൂർ - തോപ്പുംപടി - ഫോർട്ട്കൊച്ചി ഒരു സർക്കുലർ സർവീസ് ആയിട്ടും, പിന്നെ, ഫോർട്ട്കൊച്ചി - തോപ്പുംപടി - കുണ്ടന്നൂർ - വൈറ്റില ഹബ് - ഇടപ്പള്ളി - കലൂർ - ഹൈകോർട്ട് - എറണാകുളം ജെട്ടി - തോപ്പുംപടി - ഫോർട്ട്കൊച്ചി വേറൊരു സർക്കുലർ സർവീസ് ആയിട്ടും നടത്തണം. നല്ല ബസുകൾ സെർവീസിന് ഇറക്കണം. റെയിൽവേ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി സർവീസുകൾ നടത്തണം. ആ, തേവരയിൽ കിടന്നു നശിക്കുന്ന ചില ബസുകളെയെങ്കിലും രക്ഷപ്പെടുത്തി, നന്നാക്കി സെർവീസിന് ഇറക്കണം. KURTC എന്ന് തന്നെ ആയിട്ട് സെർവീസിന് ഇറക്കിക്കോ. പിന്നെ, കൊച്ചി എയർപോർട്ടിലേക്കു പണ്ടുണ്ടായിരുന്ന വോൾവോ ബസുകൾ പുനരാരംഭിക്കണം, പച്ച ലോ ഫ്ലോർ ബസുകൾ വീണ്ടുമിറക്കണം. ഇവയൊക്കെ, പണ്ട്, കൊച്ചിയുടെ ജീവനാഡിയായ സർവീസുകൾ ആയിരുന്നു. ഇവ വീണ്ടും പുനരാരംഭിച്ചു കാണാൻ അതിയായി ആഗ്രഹിക്കുന്നു. ഈ സർവീസുകൾ തുടങ്ങിയാൽ ആൾക്കാര് കയറും ഈ ബസുകളിൽ. അല്ലാതെ, പ്രൈവറ്റ് ബസ് സർവീസുകൾ നടത്തുന്ന റൂട്ടിൽ പോയിട്ട് അതേ റൂട്ടിൽ സർവീസുകൾ നടത്തിയാൽ ആൾക്കാർ കയറില്ല. ബൈപാസ് റൈഡർ എന്ന പേരുള്ള ഒരു ബസ്, ബൈപാസിൽ സർവീസ് നടത്താതെ ആൾക്കാർക്ക് ഉപകാരമില്ലാത്ത ഒരു ചെറിയ റൂട്ടിൽ കൊണ്ട് പോയി സർവീസ് നടത്തിയാലും ആൾക്കാർ കയറില്ല. Ksrtc രക്ഷപെടട്ടെ, ബസ് റൂട്ടുകൾ നാട്ടുകാർക്ക് പ്രയോജനപ്പെടട്ടെ.

Fort kochi beach
26/01/2021

Fort kochi beach

 Kochi Beach ♥️
16/01/2021

Kochi Beach ♥️

06/12/2020



വൈറ്റില - ഫോർട്ട്കൊച്ചി കൊച്ചി മെട്രോ സർവീസ് ❤
__________________________________________

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ കാക്കനാടിലേയ്ക്ക് മെട്രോ നീട്ടുവാനുള്ള തീരുമാനവും അത് നടപ്പിലാക്കുവാനുള്ള പ്രയത്നങ്ങളും തകൃതിയായി നീങ്ങുവാണല്ലോ. മൂന്നാം ഘട്ടത്തിൽ കൊച്ചി മെട്രോ എയർപോർട്ടിലേയ്ക്ക് നീട്ടുമെന്ന് കേൾക്കുന്നു. അത് വേണ്ടത് തന്നെ. എത്രയും പെട്ടന്ന് അത് നടപ്പിലാവേണ്ട ഒരു കാര്യമാണ്. അത് പോലെ തന്നെ മൂന്നാം ഘട്ടത്തിൽ ഒരു കാര്യവും കൂടി പറഞ്ഞു കേട്ടായിരുന്നു. ഫോർട്ട്കൊച്ചിയിലേയ്ക്ക് മെട്രോ വരും, അങ്ങോട്ടേക്കു മെട്രോ നീട്ടുമെന്ന് ❤ 😍🕺💃 ഞാൻ ഒന്ന് പറയട്ടെ. വെറുതെ കൊതിപ്പിക്കരുത്. പറയാനുള്ള കാരണം, പൈതൃകമായ സ്ഥലമാണ്, യുനെസ്കോ പറഞ്ഞതനുസരിച്ചു ലോക സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ്, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് ചരിത്രമുറങ്ങുന്ന ഇടമാണ്, അഞ്ഞൂറ് വർഷങ്ങൾക്ക് മേലെ പഴക്കമുള്ള കെട്ടിടങ്ങൾ ഉള്ളയിടമാണ്, മൊത്തത്തിൽ, ചരിത്രമുറങ്ങുന്ന സ്ഥലമാണ്, അത് കൊണ്ട് തന്നെ വലിയ പ്രോജെക്ടിന്റെ നിർമ്മാണങ്ങൾ ഒക്കെ നടപ്പിലാക്കാൻ പാടാണ്, ക്രിസ്മസ് / ന്യൂ ഇയർ ആഘോഷങ്ങൾക്ക് ലോക പ്രസിദ്ധമാണ്. ഇവിടെ എങ്ങിനെ... മെട്രോ നടപ്പിലാക്കും...? അതാണ്‌ ചോദ്യം. പക്ഷെ, ഇവിടെ നിന്ന് ജില്ലയുടെ പല ഭാഗത്തേയ്ക്കും, ജില്ലയ്ക്ക് പുറത്തേയ്ക്കും ഒരുപാട് ജനങ്ങൾ ട്രാഫിക്കിനോട് മല്ലിട്ടും, സമയത്തു എത്തിപ്പെടാനുള്ള വ്യഗ്രതയിൽ ബൈക്കും, കാറും, ഒക്കെ ഉപയോഗിച്ച് ജോലി സ്ഥലത്തേയ്ക്ക് എത്താൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ബസ് ഉപയോഗിച്ച് യാത്ര ചെയ്താൽ പലപ്പോഴും സമയത്തു ജോലി സ്ഥലത്തു എത്താനാവാതെ വിഷമിക്കുന്നുമുണ്ട്. ഫോർട്ട്കൊച്ചിയിലേയ്ക്ക് അത് കൊണ്ട് തന്നെ മെട്രോ വന്നാൽ അത് വലിയ ഒരാശ്വാസം ജനങ്ങൾക്ക്‌ നൽകും എന്നതിൽ സംശയമില്ല. പക്ഷെ, എങ്ങിനെ നടപ്പിലാക്കും? മേലെ കുറച്ചു പ്രശ്നങ്ങൾ ഞാൻ പറഞ്ഞില്ലേ? അത് കൊണ്ട് തന്നെ വളരെ ആഗ്രഹമുണ്ടെങ്കിലും പദ്ധതി നടപ്പിലാക്കാൻ പ്രയാസം ഉണ്ടെന്നു തോന്നാം. പക്ഷെ, നടപ്പിൽ വരുത്താം. അതാണ്‌ ഞാനീ പോസ്റ്റിൽ പറയുന്നത്.

എന്റെ ഒരാശയത്തിൽ ഫോർട്ട്കൊച്ചിയിലേക്ക് സെർവീസ് നടത്തേണ്ടത് വൈറ്റിലയിൽ നിന്നാണ്. കാരണം, ആ സ്റ്റേഷൻ ഒരു ഹബ് സ്റ്റേഷൻ ആയിട്ട് പരിഗണിക്കേണ്ട ഒരു സ്റ്റേഷൻ ആണ്. വൈറ്റില ഹബ് ബസ് സ്റ്റേഷൻ, വാട്ടർമെട്രോ, നിർദ്ധിഷ്ട പൊന്നുരുന്നി റെയിൽവേ സ്റ്റേഷൻ ഒക്കെ സമീപത്തു ഉള്ളപ്പോൾ ഹബ് സ്റ്റേഷൻ ആയിട്ട് പരിഗണിക്കണമല്ലോ. അങ്ങിനെയെങ്കിൽ, റെയിൽ / ബസ് / ബോട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാർക്കും പല ദിക്കിലേക്കും, അതായതു, എറണാകുളം സിറ്റി, പേട്ട തുടങ്ങിയ സ്ഥലത്തേക്ക് പോകാൻ മാത്രമല്ല, പശ്ചിമ കൊച്ചിയിലേയ്ക്കും കൂടി പോകാൻ വഴിയൊരുക്കുന്ന സ്റ്റേഷൻ കൂടിയായിരിക്കണം നമ്മുടെ വൈറ്റില മെട്രോ സ്റ്റേഷൻ. ഇപ്പോഴത്തെ അവസ്ഥയിൽ ഫോർട്ട്കൊച്ചി പോണം എങ്കിൽ മെട്രോയിൽ കേറി എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു അവിടെ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് ബസ് പിടിക്കണം. നല്ല തിരക്കാണെങ്കിൽ പിന്നെ അടുത്ത, തിരക്കില്ലാത്ത ബസ് നോക്കി നിക്കണം, സമയവും പോവും. അപ്പൊ, ഒരു മെട്രോ സർവീസ് ഫോർട്ട്കൊച്ചിയിലേക്ക് വേണ്ടതല്ലേ വൈറ്റിലയിൽ നിന്ന്? വേണം.

പക്ഷെ, എങ്ങിനെ ഫോർട്ട്കൊച്ചിയിലേക്ക് മെട്രോ സെർവീസിന് വേണ്ടി സ്ഥലത്തിന്റെ അലയ്ൻമെന്റ് തീരുമാനിക്കും? ഞാൻ പറഞ്ഞു വരുന്നത്, ബസ് റൂട്ടിൽ കൂടി, അതായതു, പള്ളിമുക്ക് / തേവര / അലയ്ൻമെന്റ് തീരുമാനിക്കുകയാണെങ്കിൽ ആദ്യം ഉടക്കുന്നത് പോർട്ട്‌ ആയിരിക്കും. കാരണം, അവരുടെ വിമാനത്താവളത്തിന്റെ പറ്റെ കൂടി വേണ്ടേ പിള്ളർ അടിച്ചു ഗർഡർ ഇട്ടു മെട്രോ പണിയാൻ. അപ്പൊ, അവരുടെ പ്ലയിൻ ഒക്കെ ഇറക്കാൻ മെട്രോയുടെ നിർമിതി ബുദ്ധിമുട്ടുണ്ടാക്കും എന്ന് പോർട്ട്‌ പറയും. പിന്നെ, അടുത്ത പ്രശ്നം ബസുകാര്. അല്ലെങ്കിൽ തന്നെ, പേട്ടയിൽ നിന്ന് ബസ് റൂട്ടിൽ കൂടിയാണ് ആലുവക്ക് മെട്രോ ട്രെയിൻ ഓടുന്നത്. ബസുകാരുടെ കളക്ഷനെ മെട്രോ ബാധിച്ചിട്ടുണ്ട്. ഇപ്പൊ, ഫോർട്ട്കൊച്ചിയിലേക്ക് പള്ളിമുക്ക് നിന്ന് തേവര വഴി മെട്രോ പണിയും എന്നെങ്ങാനും പറഞ്ഞാൽ അവര് പിന്നെ സ്ക്രൂ ഡ്രൈവറുമായി വരും, രാജി കത്തു തരാൻ 😂 പിന്നെ, ഒരു വിഭാഗത്തെ പറയാതിരിക്കാൻ പറ്റില്ല. അതാതു സ്ഥലത്ത് മെട്രോ അലയ്ൻമെന്റ് കടന്നു പോകുന്ന സ്ഥലത്തെ ജനങ്ങൾ. നല്ല വെറുപ്പിക്കൽ തന്നു സഹകരിക്കും മിക്കവാറും. പല രീതിയിലും. കോടതിയിൽ നിന്ന് നിർമാണത്തിനെതിരായി സ്റ്റേ മേടിക്കും, സൈറ്റിൽ വന്നു പ്രശ്നം ഉണ്ടാക്കും അങ്ങിനെ അവരുടേതായിട്ടുള്ള ലീലാ വിലാസങ്ങൾ ഉണ്ടാകും. അപ്പൊ, ഞാൻ ഈ പറഞ്ഞ അലയ്ൻമെന്റ് ശെരിയാകില്ല. പിന്നെ ഏതു അലയ്ൻമെന്റ് ശെരിയാകും? അതാണ്‌ ഞാൻ അടുത്തതായി പറയുന്നത്.

നമുക്ക് വൈറ്റില നിന്ന് ആരംഭിച്ചു കുണ്ടന്നൂർ / തേവര / പള്ളുരുത്തി / തോപ്പുംപടി / മട്ടാഞ്ചേരി / ഫോർട്ട്കൊച്ചി എന്ന രീതിയിൽ മെട്രോ അലയ്ൻമെന്റ്/സർവീസ് വരുന്നതല്ലേ നല്ലത്? എത്ര പേർക്ക് ഉപകരിക്കും? പള്ളുരുത്തി നിവാസികൾക്കും ഗുണം കിട്ടും. ഇങ്ങിനെ അലയ്ൻമെന്റ് വരുന്നത് കൊണ്ട് പോർട്ട്‌ / ബസ് ഉടമകൾ എന്നിവയ്ക്കു പ്രശ്‌നം ഉണ്ടാകില്ല. കാരണം, റൂട്ട് വ്യത്യാസം ഉണ്ടല്ലോ.

പിന്നെയുള്ള പ്രശ്നം തൊപ്പുംപടിയിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് മെട്രോ അലയ്ൻമെന്റ് എങ്ങിനെ നടപ്പിലാക്കും എന്നാണ്. തൊപ്പുംപടി - ഫോർട്ട്കൊച്ചി ഭാഗം രസിഡന്റൽ ഏരിയ ആണ്. അത് ആണ് പ്രശ്നം. അതിനു ഒറ്റ വഴിയേയുള്ളു. അണ്ടർഗ്രൗണ്ട് നിർമ്മിതി. അതായതു, തൊപ്പുംപടി നിന്ന് അണ്ടർഗ്രൗണ്ട് ആയി ഫോർട്ട്കൊച്ചിയിലേക്ക് മെട്രോ ലൈൻ പണിയണമെന്ന്. ലോകത്തു മിക്ക മെട്രോ സ്റ്റേഷനും അണ്ടർഗ്രൗണ്ട് ആണ്. അത് പോലെ ഫോർട്ട്കൊച്ചി/മട്ടാഞ്ചേരി മെട്രോ സ്റ്റേഷനും അണ്ടർഗ്രൗണ്ട് മതി. ഇതാകുമ്പോ, അലയ്ൻമെന്റ് പ്രശ്നങ്ങൾ വരില്ല. ഭൂമിക്കടിയിലൂടെയല്ലേ?

അപ്പൊ, ഇത് പോലെ പദ്ധതി വന്നാൽ വലിയ ബുദ്ധിമുട്ടില്ലാതെ പദ്ധതി നടപ്പിലാവും, പദ്ധതി കാലതാമസമില്ലാതെ പൂർത്തീകരിക്കാനും പറ്റും. മൂന്നാം ഘട്ടമായിട്ട് ഫോർട്ട്കൊച്ചിയിലേയ്ക്ക് മെട്രോ നീട്ടാൻ തീരുമാനമായാൽ ഇങ്ങിനെ പദ്ധതി നടപ്പിലാവും, നടപ്പാക്കും എന്ന് പ്രതീക്ഷിക്കുന്നു 👍

28/11/2020

പാസ്സെൻജർ ട്രെയിൻ സർവീസ് ഫ്രം കൊച്ചിൻ ഹാർബർ ടെർമിനസ് (CHT)/എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ
________________________________________

കൊച്ചിയിലെ ചരിത്രപരമായ രണ്ടു റെയിൽവേ സ്റ്റേഷൻ. ഒന്ന്, ഐലൻഡ് നിർമിച്ചപ്പോ ബ്രിസ്റ്റോയുടെ കാലത്ത് നിർമിച്ചത്, രണ്ടാമത്തേത്, കൊച്ചിയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, മഹാത്മാ ഗാന്ധി വൈക്കം സത്യഗ്രഹത്തിന് പങ്കെടുക്കുവാൻ വേണ്ടി കൊച്ചിയിൽ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷൻ. രണ്ടും ഇപ്പോൾ തീർത്തും പരിതാപകരമായ അവസ്ഥയിലും. ഇടയ്ക്ക് ഒരു സമയത്തു ഈ രണ്ടു സ്റ്റേഷനും പുണരുജ്ജീവിപ്പിക്കും എന്നും പറഞ്ഞു ഭയങ്കര വാർത്തകൾ വന്നിരുന്നു. ഇപ്പോൾ, ഇതിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. CHT ലേക്ക് ഒരു കൽക്കരി എൻജിനും വെച്ച് ഒരു ട്രെയിൻ സർവീസ് നടത്തി. എറണാകുളം ജംഗ്ഷനിൽ നിന്ന് CHT വരെ 😂 ഇപ്പൊ, അതുമില്ല 🤔🥴 സത്യത്തിൽ, എനിക്ക് ചോദിക്കാനുള്ളത്, ഈ രണ്ടു സ്റ്റേഷനും പ്രയോജനപ്പെടുത്തി ഒരു പദ്ധതിയും ആരുടേയും അജണ്ടയിലില്ലേ? ദിനം പ്രതി ട്രാഫിക്കിൽ ജീവിതം ഹോമിക്കുന്ന നമ്മുടെ കൊച്ചിയിലെ ജനങ്ങൾക്ക്‌ വേണ്ടി ഈ സ്റ്റേഷനുകൾ മാക്സിമം പ്രയോജനപ്പെടുത്തി എന്തൊക്കെ ചെയ്യാമായിരുന്നു? ഞാൻ ഈ പോസ്റ്റിൽ പറയുന്നത് അത്തരം ഒരാശയം ആണ്.

CHT എന്ന സ്റ്റേഷൻ 2000 ന്റെ തുടക്കം വരെ പ്രവർത്തിച്ചിരുന്നു. പണ്ട്, ബ്രിസ്റ്റോയുടെ കാലത്ത് വാർഫ് വരെ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. എന്തിനെന്നോ? ശ്രീലങ്കയിലേക്ക് പണ്ട് കപ്പൽ സർവീസ് ഉണ്ടായിരുന്നു. അവിടേയ്ക്ക് പോകുവാനുള്ള യാത്രക്കാരെ വാർഫിൽ എത്തിക്കാൻ വേണ്ടി ഒരു റെയിൽ ഉണ്ടായിരുന്നു CHT യിൽ നിന്ന്. അതൊക്കെ ഇപ്പൊ റോഡ് ആയി. എന്റെ ബന്ധു ജനങ്ങളെ യാത്ര ആക്കുവാൻ വേണ്ടി എത്ര തവണ ഞാൻ CHT യിൽ പോയിട്ടുണ്ടെന്നറിയാമോ? മുഖ്യമായും ബോംബെ, മദ്രാസ് എന്നിവിടങ്ങളിലേക്ക് യാത്ര അയക്കാൻ. ജയന്തി ജനത ഒക്കെ ഒരു ഗാംഭീര്യത്തോടെ കിടപ്പുണ്ടാകും യാത്രക്കാരെ സ്വീകരിക്കാൻ. പിന്നെ, അന്നത്തെ ആൽക്കോ എൻജിനുകളുടെ ചഗ്ഗിങ് സൗണ്ട്. ഹോ, അന്നൊക്കെ തുടങ്ങിയ ആരാധനയാണ് കേട്ടോ ട്രെയിനിനോട്. ഇപ്പോഴും ❤

ഞാൻ MCA ക്കു കോയമ്പത്തൂർ പഠിക്കുമ്പോൾ യാത്ര ചെയ്തിരുന്നത് Tea Garden എക്സ്പ്രസിൽ ആണ് (ഇപ്പോഴത്തെ എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ്സ്‌). അന്ന് ഈ ട്രെയിൻ CHT യിൽ നിന്ന് തമിഴ്നാട്ടിലെ ട്രിച്ചി വരെ ആയിരുന്നു (തിരുച്ചിരപ്പള്ളി). ഈ ട്രെയിൻ എറണാകുളം എത്തുമ്പോഴേക്കും നിറച്ചു കോയമ്പത്തൂർ, ഈരോട്, ട്രിച്ചി എന്നിവിടങ്ങളിലുള്ള കോളേജുകളിൽ പഠിക്കുന്ന പിള്ളേരെ കൊണ്ട് നിറയും. പിന്നെ ഒരങ്കമാണ് ട്രെയിനിൽ 😂 സമയം പോണത് അറിയില്ല. മട്ടാഞ്ചേരിക്കാരനായ എനിക്ക് ഈ ട്രെയിൻ ഒരാശ്വാസം ആയിരുന്നു എന്റെ പഠനസംബന്ധമായ യാത്രയ്ക്ക് അന്ന്. ഇപ്പൊ അതൊരു നൊസ്റ്റാൾജിയ ആണ് ❤ ഒരു ഗുണം എന്താണെന്ന് വെച്ചാൽ, എനിക്ക് CHT യിൽ നിന്നോ, മട്ടാഞ്ചേരി ഹാൾട്ടിൽ നിന്നോ ട്രെയിൻ പിടിക്കാം. എനിക്ക് എറണാകുളത്തു പോകേണ്ട ആവശ്യമില്ല. അത് കൊണ്ട് തന്നെ എനിക്ക് സീറ്റും കിട്ടും. ഞാൻ വേളാങ്കണ്ണി പോകാൻ വേണ്ടി പണ്ട് ഈ ട്രെയിൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ട്രെയിൻ പിറ്റേന്ന് രാവിലെ ട്രിച്ചി എത്തിയാൽ അവിടെ നിന്ന് ബസ് പിടിച്ചു എനിക്ക് വേളാങ്കണ്ണി പോകാം. ഇപ്പോൾ ഈ ട്രെയിൻ നാഗപട്ടണം വരെ ഉണ്ട്. അവിടെ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ മതി വേളാങ്കണ്ണിയിലേക്ക്. ഒരു കാലത്ത് മിക്ക ട്രെയിനുകളും എറണാകുളത്തിന് മുൻപ് യാത്ര ചെയ്തിരുന്നതും ഈ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു. ഇപ്പോഴത്തെ ആലപ്പി - ചെന്നൈ എക്സ്പ്രസ്സ്‌, ഐലൻഡ് എക്സ്പ്രസ്സ്‌, ജയന്തി ജനത എക്സ്പ്രസ്സ്‌ അങ്ങിനെ പലതും തുടങ്ങിയത് ഇവിടെ നിന്നായിരുന്നു. പിന്നീട് പല ട്രെയിനുകളും എറണാകുളത്തു നിന്ന് ആരംഭിക്കുന്ന രീതിയിലാക്കി, പല ട്രെയിനുകളും ആലപ്പുഴ, ട്രിവാൻഡ്രം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് നീട്ടി. പതുക്കെ പതുക്കെ CHT എല്ലാവരും മറന്നു തുടങ്ങി.

എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ. അവിടെ പോകാനോ, അവിടെ നിന്ന് ട്രെയിൻ കയറുവാനോ, എന്തിന്, അവിടേയ്ക്ക് ഒരു ട്രെയിൻ ഓടിപ്പോവുന്നത് കാണാനോ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തമാശ എന്താണ് എന്ന് വെച്ചാൽ, ഈ സ്റ്റേഷൻ നമ്മുടെ കൊച്ചി നഗര ഹൃദയത്തിൽ ആണ്. ആർക്കും ഒരു ഉപകാരവും ഇല്ല, ആർക്കും അത് കൊണ്ട് ഒരു ചേതവും ഇല്ല. എല്ലാവരും അവനവന്റെ കാര്യം നോക്കി ട്രാഫിക്കിൽ പെട്ട്, തെറിയും പറഞ്ഞു, സമയത്തു ഓഫീസിൽ എത്താനാവാതെ ലോസ് ഓഫ് പേ രണ്ടു കയ്യും നീട്ടി മേടിച്ചു ജീവിതം ഹോമിച്ചു കൊണ്ട് ജീവിതം അങ്ങോട്ട്‌ ഉഷാറാക്കി തള്ളി നീക്കുകേണ്. അവസാനം ജീവിതത്തിൽ ഒരു സന്തോഷവും ഇല്ലാതെ അവനവന്റെ വിഷമങ്ങൾ മറ്റുള്ളവരുടെ നെഞ്ചത്ത് തീർത്തിട്ട് അവനവൻ അവനവന്റെ സങ്കടങ്ങളിൽ ജീവിച്ചു അവസാനം മരിക്കേണ്. കഷ്ടം 🤔🥴. നമുക്ക് ചുറ്റും കണ്ണിനു മുൻപിലുള്ള ഇങ്ങിനെയുള്ള, ചരിത്രപരമായ ഈ സ്റ്റേഷനുകളെ പുണരുജ്ജീവിപ്പിച്ചു നമുക്ക് ഗുണകരമാവുന്ന രീതിയിൽ മാറ്റിയെടുത്താൽ നമുക്ക് ജീവിതത്തിൽ അതൊരു സന്തോഷം തരുന്ന കാര്യമല്ലേ? സന്തോഷം എന്താണെന്ന് വെച്ചാൽ ട്രാഫിക് കുരുക്കുകളിൽ നിന്നു നമുക്ക് എന്നെന്നേയ്ക്കും മോചനം കിട്ടും. അത് കൊണ്ട് തന്നെ കുടുംബത്തിൽ നമ്മൾ നേരത്തെ വന്നു ചേരും. ഓർക്കണം, സമയം ആണ് പ്രാധാന്യം. പിന്നെ, ട്രെയിൻ യാത്രയിൽ കിട്ടുന്ന സുഹൃത്തുക്കൾ. സത്യം പറഞ്ഞാൽ നമുക്കിപ്പോ സുഹൃത്തുക്കളുണ്ടോ? എല്ലാം ഇപ്പൊ fb യിലൂടെയല്ലേ സുഹൃത്തുക്കളുമായിട്ട് സംഭാഷണം. കാരണമെന്താ? ഒന്നിനും നമുക്കിപ്പോ സമയമില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്, ഈ സ്റ്റേഷനുകൾ ജനങ്ങൾക്ക്‌ ഉപകാരമാവുന്ന രീതിയിൽ പുന:സൃഷ്ടിച്ചാൽ, ഇതിനേക്കാൾ നല്ലൊരു സന്തോഷം ജീവിതത്തിൽ ജനങ്ങൾക്ക്‌ കിട്ടാനില്ല എന്ന്. അത് കൊണ്ട്, ഈ സ്റ്റേഷനുകൾ പുനരുദ്ധീകരിച്ചിട്ടു എങ്ങിനെ ജനങ്ങൾക്ക്‌ വേണ്ടി പ്രയോജനപ്പെടുത്താം എന്നാണ് അടുത്തതായി ഞാൻ പറയുന്നത്.

നമുക്ക് ഈ രണ്ടു സ്റ്റേഷനുകളെയും ബന്ധിപ്പിച്ചു ഒരു പാസ്സെൻജർ ട്രെയിൻ സർവീസ് തുടങ്ങാൻ മേലെ? 🤔 ഈ സ്റ്റേഷനുകൾ നവീകരിക്കും എന്നൊക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു, പാസ്സെൻജർ ട്രെയിൻ സർവീസ് തുടങ്ങാൻ വേണ്ടിയായിരിക്കും എന്ന്. CHT സ്റ്റേഷൻ പുല്ലൊക്കെ വെട്ടി, സ്റ്റേഷൻ ഒക്കെ ഒന്ന് ശെരിയാക്കി കഴിഞ്ഞപ്പോ ഞാൻ കരുതി, ദേ, ഇപ്പൊ പറയും പാസ്സെൻജർ സെർവിസിന്റെ കാര്യം, ഇപ്പൊ ഗവണ്മെന്റിന്റെ അനൗൺസ്‌മെന്റ് വരും എന്നൊക്കെ വിചാരിച്ചിരുന്നപ്പോ, അതാ, അനൗണ്സ്മെന്റ് വന്നു. എന്താണെന്നറിയാമോ? എറണാകുളം ജംഗ്ഷനിൽ നിന്ന് CHT ലേക്ക് ട്രെയിൻ സർവീസ് നടത്താം എന്ന് 🙄🥴🤦 അപ്പൊ, എനിക്ക് കിട്ടിയ ഫീലിംഗ്. ഫീലിംഗ് # പുച്ഛം, # ശശി. ഇതിനായിരുന്നോ ഇക്കണ്ട ബഹളങ്ങളൊക്കെ നടത്തിയതും സ്റ്റേഷനുകൾ നവീകരിച്ചതും? എന്താല്ലേ 😂🤣🙇 മറ്റനേകം ജനങ്ങളെയും പോലെ എനിക്കും തോന്നി, ഇതിങ്ങനെയല്ല വരേണ്ടത്, വരേണ്ടിയിരുന്നത്. എങ്ങിനെയായിരുന്നു വരേണ്ടിയിരുന്നത്? അതാണ് ഞാൻ ഈ പോസ്റ്റിൽ താഴെ പറയുന്നത്.

CHT യിൽ നിന്ന് തുടങ്ങുന്ന പാസ്സെൻജർ ട്രെയിൻ സർവീസ് എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ ടച്ച്‌ ചെയ്തു ഷൊർണുർ / കായംകുളം (കോട്ടയം/ആലപ്പുഴ വഴി) സ്റ്റേഷനുകളിൽ അവസാനിക്കണം. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിക്കേ? നമ്മുടെ സംസ്ഥാനത്തല്ലേ സബർബൻ ട്രെയിൻ സർവീസ് ഇല്ലാത്തത്. ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ നോക്കൂ. അവർക്കുണ്ട്. അതവരുടെ ലൈഫ് ലൈൻ ആണ്. നമുക്കോ? അടിമകളല്ലേ, വെറും അടിമ. നമുക്ക് ഇല്ലാത്തതിനെ കുറിച്ച് ഓർക്കാതെ ബാക്കിയുള്ള എല്ലാറ്റിനെയും കുറിച്ച് വാ തോരാതെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുവല്ലേ നമ്മൾ. അതോ, നമ്മുടെ ദേഷ്യവും കലിപ്പും മറ്റുള്ള കാര്യങ്ങളോട് തീർക്കുവാണോ ഞാൻ നേരത്തെ പറഞ്ഞത് പോലെ? ആർക്കറിയാം? അപ്പോൾ, ഞാൻ പറഞ്ഞത്, നമ്മുടെ ജീവിതമാണ്, അതിൽ പ്രധാനം നമ്മുടെ സമയം ആണ്. സമയം കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഉള്ള ജീവിതം സന്തോഷത്തോടെ നമ്മൾ ജീവിച്ചു തീർക്കണം. ജോലിയുടെ ഭാരം കൊണ്ടും, സമയത്തിന് വണ്ടി കിട്ടാതെ വീട്ടിൽ താമസിച്ചു എത്തുന്നത് കൊണ്ടും എത്ര കുടുംബങ്ങളുടെ കുടുംബ കാര്യങ്ങളാണ് അവതാളത്തിലാകുന്നത്? ഇതിനൊക്കെ ഒരു പരിധി വരെ ആശ്വാസം തരും പാസ്സെൻജർ സർവീസ്. അതും, സമയം കൂടാതെ പൈസയുടെ കാര്യത്തിലും. നിങ്ങൾക്ക് അറിയാമല്ലോ എറണാകുളം മുതൽ ഷൊർണുർ വരെ എത്ര പൈസ ആണ് ട്രെയിനിൽ വരിക എന്ന്? അതും, ബസ് ഫെയർ ആയി താരതമ്യപ്പെടുത്തിയാൽ? അപ്പൊ, പാസ്സെൻജർ സർവീസ് ആരംഭിച്ചാൽ എത്ര പൈസ ലാഭിക്കാം? നിങ്ങൾക്കറിയാമോ എത്ര ആൾക്കാരാണ് ദിനം പ്രതി ബൈക്കിലും കാറിലും ബസിലും ട്രെയിനിലും ആയി ഷൊർണുർ നിന്ന്, കോട്ടയത്ത്‌ നിന്ന്, ആലപ്പുഴ നിന്ന് കൊച്ചി വന്നു പോകുന്നതെന്ന്? ഇവരൊക്കെ ഈ ദിവസം യാത്ര ചെയ്യുമ്പോ വരുന്ന ചെലവ്, അവരുടെ ആരോഗ്യം, ഇതൊക്കെ നിങ്ങൾക്ക് ഊഹിക്കാമോ?അവര് അനുഭവിക്കുന്ന കഷ്ടപ്പാട് അനുഭവിച്ചു തന്നെ അറിയണം. അത് കൊണ്ടാണ് ഇങ്ങിനെ ഒരു സർവീസ് ആരംഭിച്ചാൽ ജനങ്ങൾക്കും, അവരുടെ ജീവിതത്തിനും കുടുംബത്തിനും സന്തോഷം ഉണ്ടാകുമെന്നു ഞാൻ പറഞ്ഞത്.

അപ്പോൾ, ഈ പദ്ധതി നടപ്പിലാക്കാൻ പറ്റില്ലേ? പറ്റും. അതിനോട് വീക്ഷണം, താല്പര്യം മുതലായവ വേണം. സ്റ്റേഷനുകൾ നവീകരിച്ചു കഴിഞ്ഞു എറണാകുളം ജംഗ്ഷനിൽ നിന്ന് എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനിലേയ്ക്ക് റെയിൽവേ ലൈൻ വലിക്കണം. പിന്നെ, റെയിൽവേ ലോക്കോ / ട്രെയിൻ സെറ്റ്. അതെന്താകണം? അത് AC തന്നെ വേണം. സാധാരണ ജനങ്ങൾക്ക് എന്താ AC പാടില്ലേ? പാടണം. ട്രെയിൻ സെറ്റ് മുംബൈ ലോക്കൽ AC ട്രെയിൻ സെറ്റ് പോലൊരെണ്ണം. മതി. അത് Demu/Memu ആകാം. അപ്പൊ, ഒരു പ്രശ്നം. വാത്തുരുത്തി ഭാഗത്തു ഇലക്ട്രിഫിക്കേഷൻ വർക്ക്‌ പോർട്ട്‌ സമ്മതിക്കുന്നില്ല. പിന്നെ, വാത്തുരുത്തി ഭാഗത്തു ഡബിൾ റെയിൽവേ ലൈൻ പണിയാൻ പറ്റില്ല. അപ്പൊ, ഒരാശയമുള്ളത്, വെണ്ടുരുത്തി റെയിൽവേ ബ്രിഡ്ജ് മുതൽ മട്ടാഞ്ചേരി ഹാൾട് വരെ അണ്ടർഗ്രൗണ്ട് ഡബിൾ ലൈൻ റെയിൽവേ പണിയുക, വിത്ത്‌ ഇലക്ട്രിഫിക്കേഷൻ. പ്രോബ്ലം സോൾവ്ഡ്. കാക്കയുടെ വിഷമവും മാറും, പശുവിന്റെ കടിയും തീരും.

ഇങ്ങിനെ ഒരു പാസ്സെൻജർ സർവീസ് നടത്തിയാൽ ജനങ്ങൾ തീർച്ചയായും ഇത് ഉപയോഗിക്കും. അവരുടെ കുടുംബ ബഡ്ജറ്റ് ഭദ്രമാകും, സമയം ഒരുപാട് കിട്ടും, പല കാര്യങ്ങളും കുടുംബത്തിന് വേണ്ടി ചെയ്യാൻ, ചിലവാക്കാൻ കഴിയും. അതോടൊപ്പം, നല്ല ആരോഗ്യവും ഉണ്ടാകും സ്‌ട്രെസ് കുറയുന്നതിനു ഒപ്പം. ഈ ട്രെയിൻ സർവീസുകൾ നടത്തേണ്ടത് പ്രധാനമായും ജോലിക്കാർക്ക് വേണ്ടിയാണ്. 9 മണിക്ക് മുൻപ് ജോലി സ്ഥലത്തു എത്താനും തിരിച്ചു 8 മണിക്ക് മുൻപ് വീട്ടിലെത്താനും. അങ്ങിനെ ഉപകരിക്കുന്നതാകണം ഈ പാസ്സെൻജർ ട്രെയിൻ. നൊസ്റ്റാൾജിയ ആയ പല കാര്യങ്ങളും തിരിച്ചു വരും ഈ ട്രെയിൻ സർവീസ് തുടങ്ങിയാൽ. വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ ഓരോ പദ്ധതികളും വരുമെന്ന് സ്വപ്നം കണ്ട്, വാഗ്ദാനങ്ങളിൽ വിശ്വസിച്ചു, ഒന്നും നടക്കില്ല എന്നുള്ള പച്ചയായ യാഥാർഥ്യം നമ്മൾ മനസ്സിലാക്കി, മറ്റുള്ളവരോട് നമ്മുടെ സങ്കടങ്ങളും, ദേഷ്യവും തീർത്ത്, എങ്ങിനെയൊയൊക്കെ ജീവിതം മുന്നോട്ടു തള്ളി നീക്കി നമുക്ക് ജീവിച്ചു തീർക്കാം, ജീവിതത്തിൽ ഒരു സന്തോഷവും, പ്രതീക്ഷയും ഇല്ലാതെ. കാലം അതിനു മറുപടി തരും.

വേസ്റ്റ് മാനേജ്മെന്റ് ഇൻ കൊച്ചി ___________________________________റോട്ടിലിറങ്ങിയാൽ പലയിടങ്ങളിലും നമ്മൾ കാണുന്ന, സഹിക്കാ...
19/11/2020

വേസ്റ്റ് മാനേജ്മെന്റ് ഇൻ കൊച്ചി
___________________________________

റോട്ടിലിറങ്ങിയാൽ പലയിടങ്ങളിലും നമ്മൾ കാണുന്ന, സഹിക്കാൻ പറ്റാത്ത ഒന്നാണ് മാലിന്യ കൂമ്പാരം. മിക്കയിടത്തും വളരെ നാളായിട്ടു മാലിന്യം കോരിയിട്ട് പോലുമില്ല. മാലിന്യം കൂടിക്കൂടി അവസാനം മാലിന്യം റോട്ടിലേക്കിറങ്ങി 😷 ഇതിനെ കുറിച്ചുള്ള ഫോട്ടോകൾ/വീഡിയോകൾ ഫേസ്ബുക്കിലും, യൂട്യുബിലും ഒരുപാടുണ്ട്. പത്രങ്ങളിലുമുണ്ട്. കോടതി ശാസിച്ചു. എന്നിട്ടോ? വല്ലതും നടന്നോ? ഇല്ല്യ. ഇതിൽ ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്. ജനങ്ങൾ വേസ്റ്റ് തള്ളുന്നത് വേസ്റ്റ് കൊണ്ട് പോയി ഇടേണ്ട സ്ഥലത്തല്ല. ഒരു സ്ഥലം ജനം അങ്ങ് തീരുമാനിച്ചു. എല്ലാരും കൊണ്ട് പോയി ആ സ്ഥലത്ത് വേസ്റ്റ് ഇടുന്നു, പിന്നെയും ഇടുന്നു. അവസാനം അത് വലിയൊരു മാലിന്യ കൂമ്പാരമാകുന്നു, വേസ്റ്റ് കൂടിക്കൂടി റോട്ടിലേക്ക് ഇറങ്ങുന്നു, ദുർഗന്ധം വമിക്കുന്നു, ജനങ്ങൾ മുറവിളി കൂട്ടുന്നു, പകർച്ചവ്യാധി പരക്കുമെന്ന് പറഞ്ഞു കരയുന്നു, കോർപറേഷൻ അനങ്ങാതെ ഇരിക്കുന്നു, ജനങ്ങൾ പിന്നെ വല്ലവന്റെയും പറമ്പിൽ കൊണ്ട് പോയി വേസ്റ്റ് ഇടുന്നു, പുഴയിലും, തോട്ടിലേക്കും എറിയുന്നു, അല്ലെങ്കിൽ സ്കൂട്ടറിലൊ, ബൈക്കിലൊ പോയി ആൾക്കാർ കാണുന്നില്ല എന്ന് ഉറപ്പു വരുത്തി വേസ്റ്റ് വഴിയുടെ അരികിലേക്കിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ വണ്ടി സ്പീഡിൽ ഓടിച്ചു പോകുന്നു, ഇതൊക്കെയല്ലേ ഇപ്പൊ നടക്കുന്നത്? 🥴 അപ്പോൾ, എവിടെ നിന്നാണ് ശെരി ആകേണ്ടത്? നമ്മൾ ഈ കാണിച്ചു കൂട്ടുന്നതൊക്കെ ശെരിയോ?

ചില സേവനതല്പരർ വേസ്റ്റ് കുമിഞ്ഞു കൂടിയതിനെ കത്തിച്ചു കളയാൻ ശ്രമിക്കാറുണ്ട്, നിവൃത്തിയില്ലാതെ. പക്ഷെ, അങ്ങിനെ ഒരിടത്തു, നടന്ന സംഭവമാണ് കേട്ടോ,വേസ്റ്റ് കത്തിച്ചു കളയാൻ ശ്രമിച്ചപ്പോ, സമീപത്തു പുല്ല് നല്ല ഉണക്കായിരുന്നു. വേസ്റ്റ് കത്തിച്ചപ്പോ, തീ അതിലേക്ക് പെട്ടെന്ന് പടർന്നു പിടിച്ചു അവസാനം കാട്ടു തീ പോലെയായി. പിന്നെ, പുകയായി, കട്ടപ്പുകയായി, സമീപത്തെ വീട്ടിലുള്ള എല്ലാവരും വീടിനകത്തേയ്ക്ക് പുക കേറിയത്‌ കാരണം ശ്വാസം മുട്ടി പുറത്തേയ്ക്ക് ഓടി, രോഗികൾ ഉൾപ്പെടെ. ഫയർ ഫോഴ്‌സിനെ വിളിക്കേണ്ടി വന്നു, തീ അണയ്ക്കാൻ. 😅 കത്തിച്ചത് ആരാ എന്നുള്ള ചോദ്യത്തിന് ആരും ഒരു മറുപടിയും പറഞ്ഞില്ല, കാരണം ആർക്കും അറിയില്ല ആരാ കത്തിച്ചതെന്ന്. കത്തിച്ച ചേട്ടന്റെ പൊടി പോലും പിന്നെ അവിടെ കണ്ടില്ല. 🤣 ഈ ചേട്ടൻ കാരണം ഫയർ ഫോഴ്‌സിന് രണ്ട് തവണയാണത്രേ ഇതേ ഇടത്തിൽ തീ കെടുത്താൻ വേണ്ടി വരേണ്ടി വന്നത്. 🥴 ആർക്കും ആരാണ് കത്തിച്ചത് എന്ന് അറിയാത്തതു ചേട്ടന്റെ ഭാഗ്യം. അല്ലായിരുന്നെങ്കിൽ ആ ചവറിന്റെ കൂട്ടത്തിൽ ചേട്ടനെയുമിട്ടു കത്തിച്ചേനെ എല്ലാരും കൂടി 🎇. അപ്പൊ, കാര്യത്തിലേയ്ക്ക് വരാം. നമ്മളെങ്ങനെയാണ് വേസ്റ്റുകൾ കൈകാര്യം ചെയ്യേണ്ടത്, കോർപറേഷൻ എങ്ങിനെയാണ് വേസ്റ്റ് കൈ കാര്യം ചെയ്യേണ്ടത് എന്ന് നോക്കാം.

ജനങ്ങൾ എന്ത് കൊണ്ടാണ് വേസ്റ്റ് കണ്ട ഇടത്തൊക്കെ കൊണ്ട് പോയി തള്ളുന്നതെന്നു ചോദിച്ചാൽ, പലതുണ്ട് ഉത്തരം. പലയിടത്തും കോർപറേഷന്റെ വേസ്റ്റ് ബിന്നുകളില്ല. ബിൻ ഉണ്ടെങ്കിൽ ആൾക്കാർക്ക് അതിലെങ്കിലും കൊണ്ട് പോയി ഇടാം. ബിൻ ഇല്ലെങ്കിൽ ആൾക്കാരെന്തു ചെയ്യും? പിന്നെ, ബിൻ ഉള്ളിടത്ത് ബിൻ വേസ്റ്റുകൾ കൊണ്ട് നിറഞ്ഞ അവസ്ഥയായിരിക്കും ചിലപ്പോൾ. അപ്പോൾ, ആൾക്കാർ ബിന്നിനു ചുറ്റും വേസ്റ്റ് കൊണ്ട് പോയി ഇടും. ബിൻ നിറഞ്ഞു വേസ്റ്റ് ചീഞ്ഞു നാറുമ്പോൾ അതിന്റെ ദുർഗന്ധം സഹിക്കാൻ പറ്റാത്തത് കൊണ്ട് ജനങ്ങൾ വേറെ സ്ഥലത്ത് കൊണ്ട് പോയി വേസ്റ്റ് ഇടും. കോർപറേഷൻ ആണെങ്കിൽ ജനങ്ങൾ പലയിടത്തും കൊണ്ട് പോയി വേസ്റ്റ് ഇടുന്നത് വാരാറില്ല, വേസ്റ്റ് ഇടേണ്ടയിടത്തെ വേസ്റ്റുകൾ വാരി തീർക്കാറുമില്ല, തീരുകയുമില്ല. അതിനും വേണ്ടി വേസ്റ്റുകളാണ് കുമിഞ്ഞു കൂടുന്നത്. പ്ലാസ്റ്റിക് വേസ്റ്റ്, ഫുഡ്‌ വേസ്റ്റ്, ഇ-വേസ്റ്റ്, അറവുശാലകളിലെ വേസ്റ്റ്, അങ്ങിനെ ഒരുപാട് വേസ്റ്റുകളാണ് ദിനം പ്രതി വരുന്നതും കൂടി കൊണ്ടിരിക്കുന്നതും. ഈ ഓരോ തരം വേസ്റ്റുകളെയൊക്കെ തരം തിരിച്ചു കൈകാര്യം ചെയ്യുന്നിടത്താണ് വേസ്റ്റ് മാനേജ്മെന്റ് വിജയിക്കുന്നത്.

ഓരോ രാജ്യവും ദിനം പ്രതി ടൺ കണക്കിന് വേസ്റ്റുകളാണ് വിജയകരമായി കൈ കാര്യം ചെയ്യുന്നത്. അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട്. സിങ്കപ്പൂർ ഒരു ഉദാഹരണമായി എടുക്കാം. വളരെ വിജയകരമായാണ് അവർ വേസ്റ്റ് മാനേജ്‌മന്റ് നടപ്പിലാക്കുന്നത്. വേസ്റ്റ് മാനേജ്മെന്റ് ഒക്കെ ഭംഗിയായി സിങ്കപ്പൂർ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് അതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ ഒന്ന് കണ്ടാൽ മനസ്സിലാകും.
സിങ്കപ്പൂർ പോലെ ഒരു രാജ്യം അത് ഭംഗിയായി എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് ചോദിച്ചാൽ ഉത്തരം വളരെ സിമ്പിളാണ്. അവിടുത്തെ ജനങ്ങൾ ആ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ സന്നദ്ധത കാണിക്കുന്ന മനസ്സുള്ളവരാണ്. അവർക്ക് നിയമത്തെ പേടിയുണ്ട്, ബഹുമാനമുണ്ട്. കൂടാതെ അവർക്ക് സംസ്ക്കാരം ഉണ്ട്, നാട് നല്ലത് പോലെ മറ്റുള്ളവർക്ക് മുന്നിൽ, അത് പോലെ, നമ്മളെപ്പോലെയുള്ള വിദേശികൾക്ക് മുൻപിൽ കാണപ്പെടണം എന്ന് ആഗ്രഹമുണ്ട്. അത് കൊണ്ട് വേസ്റ്റ് മാനേജ്മെന്റ് മാത്രം അല്ല, അവിടെയുള്ള എല്ലാ കാര്യങ്ങളും ഭംഗിയായിട്ടാണ് പോകുന്നത്. നമുക്കില്ലാത്തതും മേല്പറഞ്ഞ കാര്യങ്ങളാണ്. നമുക്ക് ആകെയുള്ളത് അറിവാണ്. അത് മാത്രമേയുള്ളു. ബാക്കി ഒക്കെ വളരെ കുറവായതു കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തത്. അപ്പോൾ, പറഞ്ഞു വരുന്നത്, കേരള ഈസ്‌ ഗോഡ്സ് ഔൺ കൺട്രി എന്നുള്ള നമ്മുടെ സംസ്ഥാനത്തിന്റെ വിശേഷണത്തിനോട്, ക്വീൻ ഓഫ് ദി അറേബ്യൻ സീ എന്നുള്ള നമ്മുടെ കൊച്ചിയുടെ വിശേഷണത്തിനോട്, നീതി പുലർത്തണമെങ്കിൽ ഈ വക കാര്യങ്ങളൊക്കെ നമ്മൾ ഭംഗി ആക്കിയാലല്ലേ ഈ വിശേഷണം ശെരിയാവുകയുള്ളു? അല്ലെങ്കിൽ നിങ്ങളൊന്നു ആലോചിച്ചു നോക്കിക്കേ, വിദേശികൾ പലരും ഇവിടെ വരുന്നു, റോട്ടില് ചവറു കാണുന്നു, ജനങ്ങൾ അവിടവിടെയായി ചവർ എറിയുന്നതായി കാണുന്നു, ഇതൊക്കെ കണ്ട് ഇവർ അവരുടെ നാട്ടിൽ പോയി എന്തായിരിക്കും നമ്മുടെ നാടിനെ കുറിച്ച് പറയുക? വെറും കൺട്രി എന്നായിരിക്കില്ലേ? ഒരു കാര്യം മനസ്സിലാക്കണം. ഈ പറയുന്ന വിദേശികളൊക്കെ അവരുടെ നാട്ടിൽ പോയി ഇത് പോലെയൊക്കെ ചെയ്താൽ അവരുടെ നാട്ടിൽ കടുത്ത നിയമ നടപടിയായിരിക്കും അവർ നേരിടേണ്ടി വരിക. പിന്നെയുള്ള കാര്യം, അവർക്ക് അങ്ങിനെ ചെയ്യാൻ മനസ്സ് വരില്ല. കാരണം ഞാൻ മുൻപേ പറഞ്ഞു, സംസ്കാരം. മറ്റുള്ളവരുടെ മുൻപിൽ എന്റെ നാട് നന്നായി കാണപ്പെടണം എന്നുള്ള ഒരു മനസ്സ്, ഇതൊക്കെ ഉള്ളത് കൊണ്ട് ഇത് പോലെയുള്ള കാര്യങ്ങൾ അവർ പ്രവർത്തിക്കില്ല. നമ്മളോ? നിയമത്തിനു പുല്ല് വില, നിയമത്തിനോട് ബഹുമാനക്കുറവ്, ഭയമില്ലായ്മ, എന്തും പറയാം, പ്രവർത്തിക്കാം എന്നുള്ള ധാർഷ്ട്യം, അഹങ്കാരം, വിവരക്കേട്, സംസ്കാരശൂന്യത. പിന്നെങ്ങിനെ നാട് നന്നാവും? അത് കൊണ്ട്, എനിക്ക് പറയുവാനുള്ളത്, നമ്മുടെ നാട് നന്നാവണം എന്നുള്ള ആത്മാർത്ഥമായ ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ മനോഭാവം മാറണം. എങ്കിലേ നാട് നന്നാവൂ. 🙏

വേസ്റ്റ് മാനേജ്മെന്റ് സിങ്കപ്പൂർ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ വീഡിയോ ലിങ്ക് ഞാൻ ചുവടെ കൊടുക്കുന്നു.

ലിങ്ക് 1:

https://youtu.be/HYKANHHiBLs

ലിങ്ക് 2:

https://youtu.be/CW30Q9absWA

കോർപറേഷൻ ചെയ്യേണ്ട കാര്യം ഇതാണ്. മതിയായ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക. അതും, ഓരോ ടൈപ്പ് വേസ്റ്റുകളും ഇടേണ്ടതായിട്ടുള്ള ബിന്നുകൾ. ഓരോ പോയിന്റിലും വേസ്റ്റ് ബിന്നുകൾ ഇടുക, വീടുകളിലും കൊടുക്കുക. അതും, വേസ്റ്റ് തരം തിരിച്ചു ഇടുന്ന ബിന്നുകൾ. കൂടാതെ, വീടുകളിൽ നിന്നും, മറ്റിടങ്ങളിൽ നിന്നും വേസ്റ്റ് കളക്ട് ചെയ്യുക. കഴിയുന്നതും രാത്രി വേസ്റ്റുകൾ ഒക്കെ തരം തിരിച്ചു കളക്ട് ചെയ്യുക. അല്ലാതെ പകലല്ല. രാവിലെ ജോലിക്ക് പോകുമ്പോ മൂക്കും പൊത്തി പോകേണ്ട അവസ്ഥ വരില്ലല്ലോ 😅. അത് കൂടാതെ, രാത്രിയാണ് ഇതൊക്കെ ചെയ്യാൻ പറ്റിയത്. കാരണം റോഡ് വിജനമായിരിക്കും. ട്രാഫിക് കാര്യമായി ഉണ്ടാവില്ലല്ലോ. എന്നിട്ട്, ഇതെല്ലാം കൂടി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ എത്തിക്കുക. എന്നിട്ട് ഇതൊക്കെ വളമാക്കി മാറ്റുക, അത് വിൽക്കുക.
വളമാക്കാൻ പറ്റാത്തത് മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് ഉപയോഗപ്പെടാൻ വേണ്ടി വിനിയോഗിക്കുക. റീസൈക്ലിങ് ചെയ്യുക. ജനങ്ങൾ എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ, സംസ്കാരശൂന്യത കാട്ടാതിരിക്കുക. വേസ്റ്റുകളൊക്കെ കോർപറേഷന്റെ ആളുകൾ വാങ്ങാൻ വരുന്നത് വരെ വീടുകളിൽ തന്നിട്ടുള്ള ബിന്നുകളിൽ സൂക്ഷിക്കുക, തരം തിരിച്ചു സൂക്ഷിക്കുക. കൂടുതൽ ഉണ്ടെങ്കിൽ ഒരു വലിയ കിറ്റിൽ ബാക്കിയുള്ള വേസ്റ്റുകൾ തരം തിരിച്ചു സൂക്ഷിക്കുക. പുറത്ത് ബിൻ ഉണ്ടെങ്കിൽ, അതിലേക്ക് തരം തിരിച്ചിടുക. കടകൾ നടത്തുന്നവരും, മറ്റുള്ളവരും ഇത് പോലെ പ്രവർത്തിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ ഓരോരുത്തരും അനുസരണയോടെ ചെയ്താൽ, നമ്മുടെ നാട് നന്നാവില്ലേ? നന്നാവും 🙏

അപ്പോൾ ഇത് പോലെയൊക്കെ പ്രവർത്തിച്ചാൽ വേസ്റ്റ് മാനേജ്മെന്റ് എന്നുള്ള തലവേദന നമുക്ക് മാറി കിട്ടും. പിന്നെയുള്ളത്, ഇത് വിജയകരമായി നടപ്പാക്കണമെങ്കിൽ ജനങ്ങളും കൂടി സഹകരിക്കണം. കാരണം ജനങ്ങളും കൂടി ഉത്‍സാഹിച്ചാലെ നമുക്ക് സിങ്കപ്പൂർ മോഡൽ പോലെ ഒന്ന് ഇവിടെ പ്രവർത്തികമാക്കാൻ ശ്രമിച്ചാൽ അത് വിജയിപ്പിക്കാൻ പറ്റു. അതാണ്‌ പ്രധാനം.

ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസറിന്റെ fb പേജിൽ വേസ്റ്റുകൾ ജനങ്ങൾ എങ്ങിനെ ഇനി മുതൽ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ ലിങ്കും ചുവടെ കൊടുക്കുന്നു. ഇതും എല്ലാ ജനങ്ങളും അനുസരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

https://m.facebook.com/story.php?story_fbid=10207870629921669&id=1773427296&sfnsn=wiwspmo

In 2017, Singapore produced 8,443 tonnes of solid waste daily. All of which have to be processed and disposed of properly. The country has developed an effic...

Address

Kochi

Telephone

+919633940659

Website

Alerts

Be the first to know and let us send you an email when Developing Kochi - The Queen of Arabian Sea posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Developing Kochi - The Queen of Arabian Sea:

Share