പറവൂർ ബ്ലോക്ക് പഞ്ചായത്ത്

  • Home
  • India
  • Kochi
  • പറവൂർ ബ്ലോക്ക് പഞ്ചായത്ത്

പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നിച്ചു മുന്നേറാം

 #ഇടതുപക്ഷ  #സർക്കാർ  #വാക്കുപാലിക്കുന്നുകോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ  #കോട്ടുവള്ളി-  #ചെമ്മായം  #പാലത്തിന് 1742 ലക്ഷം ...
08/01/2021

#ഇടതുപക്ഷ #സർക്കാർ #വാക്കുപാലിക്കുന്നു

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ #കോട്ടുവള്ളി- #ചെമ്മായം #പാലത്തിന് 1742 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി..
നൂറു കണക്കിന് ആളുകളും വിദ്യാർത്ഥികളും കൂനമ്മാവ് ജംഗ്ഷനിൽ എത്തിച്ചേരാൻ ആശ്രയിച്ചിരുന്ന ചെമ്മായം പാലം കാലപ്പഴക്കവും 2018ലെ പ്രളയവും മൂലം അപകടാവസ്ഥയിലായിരുന്നു...

ഈ പാലത്തിന്റെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

 #ഇടതുപക്ഷ  #ജനാധിപത്യ  #മുന്നണി  #ആലങ്ങാട്  #ഗ്രാമപഞ്ചായത്ത്  #കമ്മിറ്റിയുടെ  #ആദരം..
07/01/2021

#ഇടതുപക്ഷ #ജനാധിപത്യ #മുന്നണി #ആലങ്ങാട് #ഗ്രാമപഞ്ചായത്ത് #കമ്മിറ്റിയുടെ #ആദരം..

 #ഇടവകയുടെ  #ആദരംഎറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിൽ എന്റെ ഇടവക കൂനമ്മാവ്  സെ...
04/01/2021

#ഇടവകയുടെ #ആദരം

എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതിൽ എന്റെ ഇടവക കൂനമ്മാവ് സെൻറ് ഫിലോമിനാസ് ചർച്ചിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ വരാപ്പുഴ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ സാന്നിധ്യത്തിൽ അനുമോദിച്ചു.
ഈ കരുതലിനും സ്നേഹത്തിനും നന്ദി...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മത്സ്യത്തൊഴിലാളി യൂണിയൻ CITU കോട്ടുവള്ളി സൗത്തിൽ നടന്ന സമ്മേളനം യൂണിയൻ ജ...
27/12/2020

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മത്സ്യത്തൊഴിലാളി യൂണിയൻ CITU കോട്ടുവള്ളി സൗത്തിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ: യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ ഏരിയ സെക്രട്ടറി PJ ജെധീഷ്, CNസജീവ്, TG രമേശൻ, സെബാസ്റ്റ്യൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

25/12/2020
23/12/2020

കൊറോണ കൺട്രോൾറൂം
എറണാകുളം 23/12/ 20

ബുള്ളറ്റിൻ - 6.15 PM
• ജില്ലയിൽ ഇന്ന് 953 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 728

• ഉറവിടമറിയാത്തവർ - 212

• ആരോഗ്യ പ്രവർത്തകർ- 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• രായമംഗലം - 34
• തൃക്കാക്കര - 32
• അയ്യമ്പുഴ - 29
• ചെങ്ങമനാട് - 28
• കറുകുറ്റി - 24
• കൂവപ്പടി - 24
• നെല്ലിക്കുഴി - 24
• നെടുമ്പാശ്ശേരി - 23
• ഞാറക്കൽ - 20
• മുളവുകാട് - 20
• അങ്കമാലി - 19
• കളമശ്ശേരി - 18
• തൃപ്പൂണിത്തുറ - 17
• മഞ്ഞപ്ര - 17
• മൂവാറ്റുപുഴ - 17
• ശ്രീമൂലനഗരം - 17
• കാഞ്ഞൂർ - 16
• വേങ്ങൂർ - 16
• കലൂർ - 15
• കാലടി - 14
• കിഴക്കമ്പലം - 14
• കൂത്താട്ടുകുളം - 14
• കോതമംഗലം - 14
• വടവുകോട് - 14
• വൈറ്റില - 14
• കോട്ടുവള്ളി - 12
• പാലാരിവട്ടം - 12
• മുടക്കുഴ - 12
• ഇടക്കൊച്ചി - 11
• പെരുമ്പാവൂർ - 11
• പോത്താനിക്കാട് - 11
• ആലങ്ങാട് - 10
• ഐക്കാരനാട് - 10
• കരുമാലൂർ - 10
• പെരുമ്പടപ്പ് - 10
• വടക്കേക്കര - 10
• എടക്കാട്ടുവയൽ - 9
• കടവന്ത്ര - 9
• കവളങ്ങാട് - 9
• നോർത്തുപറവൂർ - 9
• പള്ളുരുത്തി - 9
• മഞ്ഞള്ളൂർ - 9
• ആവോലി - 8
• ഇടപ്പള്ളി - 8
• ഉദയംപേരൂർ - 8
• കുന്നുകര - 8
• കുഴിപ്പള്ളി - 8
• മഴുവന്നൂർ - 8
• ആയവന - 7
• പള്ളിപ്പുറം - 7
• പാലക്കുഴ - 7
• പിറവം - 7
• എടവനക്കാട് - 6
• ചിറ്റാറ്റുകര - 6
• ചൂർണ്ണിക്കര - 6
• പുത്തൻവേലിക്കര - 6
• ഫോർട്ട് കൊച്ചി - 6
• മട്ടാഞ്ചേരി - 6
• വരാപ്പുഴ - 6
• ആരക്കുഴ - 5
• ഏലൂർ - 5
• കുമ്പളം - 5
• കുമ്പളങ്ങി - 5
• പാറക്കടവ് - 5
• പൈങ്ങോട്ടൂർ - 5
• മുണ്ടംവേലി - 5
• അതിഥി തൊഴിലാളി - 4
• ഐ എൻ എച്ച് എസ് - 2
• സി .ഐ .എസ് .എഫ് . - 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളമക്കര, കീഴ്മാട്, കുട്ടമ്പുഴ, ചോറ്റാനിക്കര, തിരുമാറാടി, തിരുവാണിയൂർ, തോപ്പുംപടി, പാമ്പാക്കുട, പായിപ്ര, മലയാറ്റൂർ നീലീശ്വരം, മുളന്തുരുത്തി, വാരപ്പെട്ടി, വെണ്ണല, ആലുവ, എറണാകുളം നോർത്ത്, ഏഴിക്കര, കല്ലൂർക്കാട്, ചേന്ദമംഗലം, തേവര, പൂതൃക്ക, വടുതല, വാഴക്കുളം, വെങ്ങോല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കടുങ്ങല്ലൂർ, കീരംപാറ, കുന്നത്തുനാട്, ചെല്ലാനം, ചേരാനല്ലൂർ, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മരട്, മാറാടി, വാളകം, അയ്യപ്പൻകാവ്, അശമന്നൂർ, എടത്തല, ഒക്കൽ, കോട്ടപ്പടി, തമ്മനം, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പൂണിത്തുറ, മണീട്.

• ഇന്ന് 709 പേർ രോഗ മുക്തി നേടി.

• ഇന്ന് 1129 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2083 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28737 ആണ്. ഇതിൽ 27971 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 751 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 93 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 171 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് - 85
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -22
• പി വി എസ് -60
• ജി എച്ച് മൂവാറ്റുപുഴ-22
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി - 50
• സ്വകാര്യ ആശുപത്രികൾ - 459
• എഫ് എൽ റ്റി സികൾ - 211
• എസ് എൽ റ്റി സി കൾ- 367
• വീടുകൾ- 6496

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8741 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7329 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 297 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4801 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

പറവൂർ ബ്ലോക്ക്‌ ക്ലസ്റ്ററിലെ വജ്രജൂബിലി ഫെലോഷിപ് കലാദ്ധ്യാപകരും അണിനിരക്കുന്ന ചവിട്ടുനാടകം "കാറസ്മാൻ ചരിതം" ഇന്ന് 7മണിക്...
13/11/2020

പറവൂർ ബ്ലോക്ക്‌ ക്ലസ്റ്ററിലെ വജ്രജൂബിലി ഫെലോഷിപ് കലാദ്ധ്യാപകരും അണിനിരക്കുന്ന ചവിട്ടുനാടകം "കാറസ്മാൻ ചരിതം" ഇന്ന് 7മണിക്ക് ഉയിർപ്പ് 2020ന്റെ വേദിയിൽ.

എറണാകുളം ജില്ല വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ സംഘടിപ്പിക്കുന്ന ഉയിർപ്പ് 2020 ഓൺലൈൻ ആർട്ട്‌ ഫെസ്റ്റിൽ ഇന്ന് വജ്രജൂബിലി ഫെല്ലോഷിപ് ചവിട്ടു നാടക കലാകാരന്മാർ അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാറസ്മാൻ ചരിതം.

പറവൂർ ബ്ലോക്ക് പഞ്ചായത്ത്   *വികസന പാതയിൽ പിന്നിട്ട  5  വർഷങ്ങൾ*   വീഡിയോ ഡോക്യൂമെന്ററിഓൺലൈൻ ആയി കാണാൻ താഴെയുള്ള ലിങ്ക് ...
11/11/2020

പറവൂർ ബ്ലോക്ക് പഞ്ചായത്ത്

*വികസന പാതയിൽ പിന്നിട്ട 5 വർഷങ്ങൾ*
വീഡിയോ ഡോക്യൂമെന്ററി

ഓൺലൈൻ ആയി കാണാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

https://www.youtube.com/watch?v=v3uOLiBlpM0&feature=youtu.be

# PARAVUR BLOCK PANCHAYATH
.YESUDAS PARAPPILLY
MEDIA LAB

പ്രിയരേ,

പറവൂർ ബ്ലോക്ക് പഞ്ചായത്ത് 2015-2020 ഭരണ സമിതി 5 വർഷത്തെ കാലാവധി നവംബർ 11 ന് പൂർത്തീകരിക്കുകയാണ്. വടക്കേകര, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പറവൂർ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ 5 വർഷങ്ങളിൽ നാടിന്റെ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുത്തി വിവിധങ്ങളായ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.കൃഷി, ക്ഷീരമേഖല, ചെറുകിട വ്യവസായം, സാമൂഹ്യക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, SC-ST മേഖല,കലാ - കായിക മേഖല, പശ്ചാത്തല മേഖല, തൊഴിലുറപ്പു പദ്ധതി, വിവിധങ്ങളായ ഭവന നിർമ്മാണ പദ്ധതികൾ തുടങ്ങി ഒരു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട സർവ്വതലസ്പർശിയായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ ഓർക്കുന്നു. എറണാകുളം ജില്ലയിൽ ബ്ലോക്ക് തലത്തിൽ ആദ്യത്തെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, രക്ഷിത് സേന, സോളാർ വൈദ്യു തീകരണം, 20 രൂപയ്ക്ക് ഊണ് ജനകീയ ഹോട്ടൽ,പ്രളയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ, നിപാവൈസ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ ഇവയെല്ലാം ബ്ലോക്ക് പഞ്ചായത്ത്തലത്തിലും നിർവ്വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പൊതുജനങ്ങളും എന്നിൽ അർപ്പിച്ച വിശ്വാസം നൂറു ശതമാനം നിസ്വാർത്ഥമായും ആത്മാർത്ഥമായും ജാഗ്രതയോടും ഉത്തരവാദിത്വത്തോടും പ്രതിബദ്ധതയോടും സത്യസന്ധമായി നിർവഹിക്കാൻ കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് സാധ്യമായത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നിർവ്വഹണ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുമിച്ചു നിന്നു പ്രവർത്തിച്ചത് കൊണ്ടാണ്. അതു കൊണ്ടാണ് 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിക്കാൻ കഴിഞ്ഞത്. ഇത്തരത്തിൽ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കാൻ അവസരം തന്നതിൽ ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു .എനിക്കും എന്റെ ഭരണസമിതിക്കും നൽകിയ എല്ലാ പിന്തുണയ്ക്കും സഹായ സഹകരണത്തിനും ഹൃദയത്തോട് ചേർത്ത് നന്ദി അറിയിക്കുന്നു.

സ്നേഹാദരവോടെ,

നിങ്ങളുടെ സ്വന്തം
യേശുദാസ് പറപ്പിള്ളി

--------------------------------------------------------- ചേന്ദമംഗലം,ചിറ്റാറ്റുകര,വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകൾ ഉൾപ്പെടുന്ന പറവൂ.....

 #ആദരവിന്  #നന്ദിയുടെ  #നറുമലരുകൾ..ക്ഷീരകർഷകർക്കു വേണ്ടി മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിനെയും ...
07/11/2020

#ആദരവിന് #നന്ദിയുടെ #നറുമലരുകൾ..
ക്ഷീരകർഷകർക്കു വേണ്ടി മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിനെയും ജനപ്രതിനിധികളേയും മന്ദം ക്ഷീരോൽപ്പാദക സഹകരണസംഘം അനുമോദിച്ചു..

Address

Kochi
683519

Alerts

Be the first to know and let us send you an email when പറവൂർ ബ്ലോക്ക് പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പറവൂർ ബ്ലോക്ക് പഞ്ചായത്ത്:

Share