18/08/2026
സഖാവ് പി. കൃഷ്ണപിള്ള (1906–1948) കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രധാന നേതാക്കളിൽ ഒരാളും, കേരളത്തിലെ തൊഴിലാളി–കർഷക പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറ പാകിയ നേതാവുമായിരുന്നു.1906 ആഗസ്റ്റ് 19 ന് വൈക്കത്ത് ജനിച്ച. സഖാവ് കേരളത്തിൽ കർഷക -കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു വർഗ സമരത്തിന് അടിത്തറ പാകിയ സഖാവാണ്. സഖാക്കളുടെ സഖാവ് എന്നാണ് പി കൃഷ്ണ പിള്ളയെ വിശേഷിപ്പിച്ചിരുന്നത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കും സഖാവ് നേതൃത്വം നൽകി സഖാക്കളെ നാം മുന്നോട്ട് എന്ന ആഹ്വാനം ആക്കാലത്തു സഖാക്കൾക്ക് ഉണർവേകുന്നതിനു സഹായകമായി. അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാത്ത കാലത്ത് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ മണിയടിച്ച സംഭവം ചരിത്രമായി രേഖപ്പെടുത്തിയ ഒന്നാണ്. 1948 ആഗസ്റ്റ് 19 ന് മുഹമ്മയിൽ വച്ച് സഖാവിനെ പാമ്പ് കടിച്ചതിനെ തുടർന്നാണ് വിപ്ലവ കേരളത്തിന് നഷ്ടപ്പെടുന്നത്. രാജ്യത്തും കേരളത്തിലും സാധാരണ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സാഹചര്യത്തിലാണ് സഖാവിന്റെ ഓർമ പുതുക്കുന്നത്. സഖാവിന്റെ ജജ്വലിക്കുന്ന ഓർമ്മകൾ സമര സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരും. സഖാക്കളേ നാം മുന്നോട്ട്. ... കൃഷ്ണ പിള്ള ദിനം സാമൂചിതമായി ആചാരിക്കാൻ ഇതോടൊപ്പം അഭ്യർത്ഥിക്കുന്നു. CPI(M) കടമക്കുടി ലോക്കൽ കമ്മറ്റിക്കു വേണ്ടി. TA ജോണി മാഷ്