Deputy Mayor Kochi

Deputy Mayor Kochi Official page of Deputy Mayor, Kochi Municipal Corporation

പദ്ധതിവിഹിത വിനിയോഗത്തിൽ സംസ്‌ഥാനത്തെ കോർപറേഷനുകളിൽ കൊച്ചി നഗരസഭ ഒന്നാമത്. 2025 - 26 സാമ്പത്തികവർഷം പദ്ധതിവിഹിത വിനിയോഗത...
23/04/2026

പദ്ധതിവിഹിത വിനിയോഗത്തിൽ സംസ്‌ഥാനത്തെ കോർപറേഷനുകളിൽ കൊച്ചി നഗരസഭ ഒന്നാമത്. 2025 - 26 സാമ്പത്തികവർഷം പദ്ധതിവിഹിത വിനിയോഗത്തിൽ 66.42 ശതമാനം വിനിയോഗിച്ചാണ് കൊച്ചി നഗരസഭ ഒന്നാമതെത്തിയത്.

ഡിസംബർ വരെയുള്ള കാലയളവിൽ 23% മാത്രമാണ് പ്ലാൻ ഫണ്ട് ചെലവഴിച്ചത്. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം രണ്ടര മാസം കൊണ്ട് 43% കൂടി ചിലവഹിക്കാൻ നഗരസഭയ്ക്ക് സാധിച്ചു.

ഡൽഹി സിറ്റി സെൻ്റർ നോവോട്ടലിൽ നടക്കുന്ന ദ്വിദിന Dissemination Conference-ൽ പങ്കെടുക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ സെക്രട...
22/04/2026

ഡൽഹി സിറ്റി സെൻ്റർ നോവോട്ടലിൽ നടക്കുന്ന ദ്വിദിന Dissemination Conference-ൽ പങ്കെടുക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ശ്രീ.പി എസ് ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശ്രീ.ആൻറണി പൈനുതറ, പിഎ ടു മേയർ ശ്രീ. ഒ വി ജയരാജ്
എന്നിവർക്കൊപ്പം ഡൽഹിയിൽ.

ഇന്ന് നടന്ന ‘Women Leading Inclusive Urban Transformation’ എന്ന സെഷനിൽ നമ്മുടെ നഗരത്തെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തു.

ഏവർക്കും വിഷു ആശംസകൾ.
15/04/2026

ഏവർക്കും വിഷു ആശംസകൾ.

കോന്തുരുത്തിപ്പുഴ പുനരധിവാസം – ചരിത്രം സൃഷ്ടിച്ച് കൊച്ചി നഗരസഭ.കൊച്ചി നഗരത്തിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ മാറ്റത്തിന്റ...
12/04/2026

കോന്തുരുത്തിപ്പുഴ പുനരധിവാസം – ചരിത്രം സൃഷ്ടിച്ച് കൊച്ചി നഗരസഭ.
കൊച്ചി നഗരത്തിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ മാറ്റത്തിന്റെ തുടക്കം…

💰 പദ്ധതിയുടെ ആകെ ചെലവ്: 17.64 കോടി
🔹 നഗരസഭ വിഹിതം: 16.38 കോടി
🔹 സർക്കാർ വിഹിതം: 1.26 കോടി

ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു പാക്കേജ്! ഇത്രയും വേഗത്തിൽ!

ഇത് ഒരു പദ്ധതി മാത്രമല്ല…
ജനങ്ങളുടെ ജീവിതം മാറ്റുന്ന ഒരു പ്രഖ്യാപനം!

കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി രേഖകൾ ഹാജരാക്കിയ 80 കുടുംബങ്ങൾക്കുള്ള ന...
11/04/2026

കോന്തുരുത്തി പുഴ പുറമ്പോക്കിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി രേഖകൾ ഹാജരാക്കിയ 80 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക കോർപറേഷൻ കൈമാറി. ഒരു കുടുംബത്തിന് 14 ലക്ഷം രൂപ വീതം 11.20 കോടി രൂപയാണു ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു കൈമാറിയത്. തുക കൈപ്പറ്റിയ ഗുണഭോക്താക്കൾ കെട്ടിടങ്ങൾ നഗരസഭയ്ക്കു വിട്ടുനൽകി.

ഈ വീടുകൾ കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഏറ്റെടുത്തതായുള്ള നോട്ടിസ് കെട്ടിടങ്ങ ളിൽ പതിപ്പിച്ചു. നടപടികൾക്കു മേയർ അഡ്വ. വി.കെ. മിനിമോൾ, ഡപ്യൂട്ടി മേയർ ദീപക് ജോയ്, കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഏപ്രിൽ 16നുള്ളിൽ പുറമ്പോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു നടപടികൾ പൂർത്തിയാക്കണം. നിയമസഭ വോട്ടെടുപ്പു കഴിഞ്ഞതോടെ ഇതിനുള്ള നടപടികൾക്കു കോർപറേഷൻ വേഗം കൂട്ടുകയായിരുന്നു. പുഴ പുറമ്പോക്കിൽ താമസിക്കുന്ന 126 പേരെയാണു നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കേണ്ടത്.

മാനദണ്ഡപ്രകാരം എല്ലാ രേഖകളും കൈമാറിയ 80 പേർക്കാണു ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറിയത്. രേഖകളിലെ അപാകത പരിഹരിച്ച് ബാക്കിയുള്ളവർക്ക് 13നു തുക കൈമാറും. രേഖകൾ ഹാജരാക്കാൻ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം നൽകാൻ ആകെ ആവശ്യമായ 17.64 കോടി രൂപയിൽ 16.38 കോടി രൂപയും കോർപറേഷൻ വിഹിതമാണ്. ലൈഫ് മിഷൻ വിഹിതമായ 1.26 കോടി രൂപ മാത്രമാണു സംസ്ഥാന സർക്കാർ നൽകുന്നത്. തുക ഒറ്റത്തവണയായി ഗുണഭോക്താക്കൾക്കു നൽകാൻ കോർപറേഷൻ പ്രത്യേക അനുമതി വാങ്ങിയിരുന്നു. കോന്തുരുത്തി പുഴ വീണ്ടെടുക്കുന്നതിനൊപ്പം ഭവനരഹിതരാകുന്നവർക്കു മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കാനും കോർപറേഷനു കഴിഞ്ഞു. ഗുണഭോക്താക്കൾക്കു വീടു നിർമിക്കാനായി കോർപറേഷന്റെ പരിധിക്കു പുറത്തു ഭൂമി വാങ്ങാനുള്ള അനുമതി കൂടി നൽകിയിട്ടുണ്ടെന്നു മേയർ പറഞ്ഞു.

ദക്ഷായണി വേലായുധൻ സ്മാരക വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയും, കൊച്...
16/03/2026

ദക്ഷായണി വേലായുധൻ സ്മാരക വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു

ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയും, കൊച്ചിയുടെ വിപ്ലവനായികയുമായ ദക്ഷായണി വേലായുധന്റെ സ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ട് കൊച്ചി നഗരസഭയുടെ വനിതാ ഹോസ്റ്റലിന് നാമകരണം നടത്തി. ‘ദക്ഷായണി വേലായുധൻ (DV) വനിതാ ഹോസ്റ്റൽ’ എന്ന് നാമകരണം ചെയ്ത ഹോസ്റ്റലിന്റെ പ്രവർത്തന ഉദ്ഘാടനം മേയർ വി.കെ മിനിമോൾ നിർവ്വഹിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ഭരണഘടനാ ചർച്ചകളിൽ ഗർജിച്ച ആ ധീരവനിതയുടെ പേര് നഗരമധ്യത്തിലെ ഈ സ്ഥാപനത്തിന് നൽകുന്നത് വരുംതലമുറകൾക്ക് വലിയൊരു പ്രചോദനമാണ്.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിസ്മി ജെറാൾഡ്, കൗൺസിലർമാരായ കെ.എ വിജയകുമാർ, സിനി ആനന്ദ്, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിശക്കുന്നവർക്ക് കരുതലായി, കൊച്ചിക്ക് താങ്ങായി!  വെറും 50 രൂപയ്ക്ക് മൂന്ന് നേരത്തെ ഭക്ഷണം ഉറപ്പാക്കി കൊച്ചി കോർപ്പറേഷൻ. ...
13/03/2026

വിശക്കുന്നവർക്ക് കരുതലായി, കൊച്ചിക്ക് താങ്ങായി!

വെറും 50 രൂപയ്ക്ക് മൂന്ന് നേരത്തെ ഭക്ഷണം ഉറപ്പാക്കി കൊച്ചി കോർപ്പറേഷൻ.

സാധാരണക്കാരന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഒരു പുത്തൻ കാൽവെപ്പ്. സ്വാദിഷ്ടമായ ഭക്ഷണം - മിതമായ നിരക്കിൽ.

പ്രഭാതഭക്ഷണം: ₹10
ഉച്ചഭക്ഷണം: ₹30
അത്താഴം: ₹10

നമ്മുടെ കൊച്ചിയുടെ സ്വന്തം ഇന്ദിര കാന്റീൻ ഉദ്ഘാടനം ബഹു: പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ നിർവ്വഹിക്കുന്നു.

നാളെ (14/03/2026), രാവിലെ 10.30AM
സ്ഥലം: കോർപ്പറേഷൻ ഇടപ്പള്ളി സോണൽ ഓഫീസ് പരിസരം

ഏവർക്കും സ്വാഗതം!

12/03/2026
As an initiative to strengthen Kochi’s vibrant cultural and artistic landscape, Kochi Municipal Corporation proudly welc...
10/03/2026

As an initiative to strengthen Kochi’s vibrant cultural and artistic landscape, Kochi Municipal Corporation proudly welcomes Bose Krishnamachari as the Art, Design and Cultural Curator.

An internationally acclaimed artist and curator, Mr. Bose Krishnamachari has played a significant role in shaping contemporary art discourse and strengthening cultural platforms in India and beyond. His vision and experience are expected to contribute meaningfully to enriching Kochi’s vibrant artistic and cultural landscape.

കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ബ്രഹ്മപുരത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടർ നിർമാണോദ്‌ഘാടനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു....
10/03/2026

കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ബ്രഹ്മപുരത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടർ നിർമാണോദ്‌ഘാടനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു. ബ്രഹ്മപുരത്ത് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബ്രഹ്മപുരത്ത് ഒരേക്കർ സ്‌ഥലത്ത്‌ 1000 തെരുവ്നായ്ക്കളെ പുനരധിവസാനിപ്പിക്കുക എന്നതാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. എബിസി പ്രോഗ്രാം നടത്തിയ ശേഷമാകും തെരുവ് നായ്ക്കളെ ഇവിടേക്ക് മാറ്റുക. ആനിമൽ വെൽഫെയർ ബോർഡിന്‍റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നിർമാണം.

ഷെൽട്ടറിൽ നിരീക്ഷണ ബ്ലോക്ക്, പോസ്റ്റ് ഓപ്പറേറ്റിവ് ബ്ലോക്ക്, ക്വാറെന്‍റെയ്ൻ ബ്ലോക്ക്, ഡിസേബിൾഡ് വാർഡ് എന്നിവയുണ്ടാകും. നൂറ് നായ്ക്കൾക്ക് 185 സ്ക്വയർ മീറ്റർ സ്‌ഥലമാണ്‌ നീക്കി വച്ചിട്ടുള്ളത്. നായ്ക്കൾക്കുള്ള
ഭക്ഷണം പാചകം ചെയ്യാനും മരുന്നുകൾ സൂക്ഷിക്കാനുമുള്ള സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയെല്ലാം ഇവിടെ സജ്ജമാക്കും. തെരുവുകളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. അഡോപ്‌ഷൻ കേന്ദ്രവും ഇതിനോടൊപ്പം പ്രവർത്തിക്കും.

ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷ സീന ഗോകുലൻ സ്വാഗതം പറഞ്ഞു.സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ഷാകൃത സുരേഷ്ബാബു, ആന്‍റണി പൈനുതറ, കെ എ മനാഫ്, പി എം നസീമ, ജിസ്‌മി ജെറാൾഡ്, കൗൺസിലർമാരായ എം. ജി അരിസ്‌റ്റോട്ടിൽ, കെ. എ വിജയകുമാർ, ഹെൻ്ററി ഓസ്‌റ്റിൻ, എം.എക്സ് സെബാസ്റ്റ്യൻ, ജിസൺ ജോർജ്, ജോസഫ് സുമിത്ത്, മോളി ചാർളി,ബ്രിജിത് ആഷ്വിൻ,അഡീഷണൽ സെക്രട്ടറി സജി എൽ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Address

Abraham Madamakkal Road, Marine Drive
Kochi
682031

Alerts

Be the first to know and let us send you an email when Deputy Mayor Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share