27/01/2023
കൊച്ചിയെ മാല്യന്യമുക്തമാക്കും-മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ
കൊച്ചി മുനിസിപ്പൽ കോർപറേഷൻ, സംസ്ഥാന ശുചിത്വമിഷൻ , മഹാരാജാസ് കോളേജ് എന്നിവരുമായി ചേർന്ന് കൊണ്ട് നടപ്പാക്കുന്ന മാലിന്യമുക്ത (zero waste ) പദ്ധതിയിൽ രവിപുരം ഡിവിഷനെ മാതൃക ആകുവാൻ തീരുമാനിച്ചിരിക്കുന്നു. രവിപുരം ഡിവിഷനിലെ മാലിന്യം ഈ ഡിവിഷനിൽ തന്നെ സംസ്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 'My waste is my responsibility ' ( എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വo ) എന്ന മുദ്രാവാക്യത്തോടെ ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. രവിപുരം വാർഡിലെ പ്ലാസ്റ്റിക് മാലിന്യം വേർ തിരിക്കുന്നത്തിന് വേണ്ട MCF (main collection facility ) ഉടനെ KSN മേനോൻ റോഡിലുള്ള കോർപറേഷൻ സ്ഥലത്തു യാഥാർഥ്യമാകും.
ജനുവരി 26 നു രാവിലെ 10 മണിക്ക് മാണിക്കത്തു റോഡിൽ നിന്ന് ഈ പദ്ധതിയുടെ ഔപചാരികമായ വിളംബര ജാഥ മേയർ അഡ്വക്കേറ്റ് എം .അനിൽകുമാർ ഉൽഘാടനം ചെയ്തു.
രവിപുരം കൗസിലർ എസ്.ശശികലയുടെ അധ്യക്ഷതയിൽ കൂടൂന്ന യോഗത്തിൽ
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീമതി ധന്യ റോണി, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീമതി S.രഞ്ജിനി,ശ്രീ .N.K.ഷാജി, ശ്രീ.പ്രഭാകർ നായക് N.K., എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കേരള ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രി .ഷൈൻ P.H സ്വാഗതവും ശ്രീ.ചന്ദ്രശേഖരൻ K.നന്ദിയും പറഞ്ഞു.
തുടർന്നു മഹാരാജാസ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ശുചിത്വ മിഷൻ പ്രവർത്തകർക്കും ആരോഗ്യ വിഭാഗം പ്രവർത്തകർക്കും കൂടെ അണിനിരന്ന 130 വിദ്യാർത്ഥികളുടെ വിളംബര ജാഥ ശ്രീ.സാനു മാസ്റ്റർ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
ജാഥ മാണിക്കത്തു റോഡിൽ നിന്ന് ആരംഭിച്ചു രവിപുരം റോഡ്, വളഞ്ഞമ്പലം, എം .ജി.റോഡ് , പള്ളിമുക്ക്, ചർച് ലാൻഡിങ് റോഡ് ,കരിമ്പറ്റ റോഡ്, ഷിപ് യാർഡ്, എന്നിവിടങ്ങളിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ചു 12 മണിയോടെ തേവര കെ. പി.സ്കൂളിൽ സമാപിച്ചു.
തുടർന്ന് ശുചിത്വമിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഗൃഹ സന്ദർശനത്തിനും ഡാറ്റ ശേഖരണത്തിനും പരിശീലനം നൽകി.
വിദ്യാർത്ഥികൾ ജനുവരി 28,29 ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തി ബോധവൽകരണം നടത്തുകയും മൊബൈൽ ആപ്പിൽ വിവരശേഖരണം നടത്തുകയും ചെയ്യും.