08/07/2021
സഞ്ജുവിന്റെ വീടിനു വെളിച്ചമേകി SFI വിദ്യ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ്
കിളിമാനൂർ :പഠനത്തിന് വൈദ്യുതി ഇല്ലായ്മ ഒരു തടസമായി മാറിയപ്പോൾ അതിനു പരിഹാരമേകി SFI. കിളിമാനൂർ പനപ്പാംകുന്ന് സ്കൂളിൽ 3 ആം ക്ലാസ്സ് വിദ്യാർത്ഥി ആയ സഞ്ജുവിന് വൈദ്യുതി ഇല്ലാത്തത് കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം അന്യമായിതീർന്നിരുന്നു. ഇതിനെ തുടർന്ന് SFI വിദ്യ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റ് ഇടപെട്ടു കൊണ്ട് വൈദ്യുതീകരിക്കാനുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങി നൽകി.കോളേജിലെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ തന്നെ വൈദ്യുതീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. എന്നാൽ അടച്ചുറപ്പില്ലാത്ത ടാർപ്പ കൊണ്ട് മേഞ്ഞ ഒരു കൂരയിലാണ് കാലുകൾക്ക് സ്വാധീനം കുറവുള്ള സഞ്ജുവും കുടുംബവും താമസിച്ചു വരുന്നത് ആയതിനാൽ ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീട് ലഭ്യമാക്കുന്നതിനുള്ള നടപടി കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ഇടപെടണമെന്ന് SFI കിളിമാനൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെടുന്നു...SFIകിളിമാനൂർ ഏരിയ സെക്രട്ടറി അജ്മൽ എൻ എസ്, വിദ്യ എഞ്ചിനീയറിംഗ് യൂണിറ്റ് സെക്രട്ടറി നന്ദു യൂണിറ്റ് പ്രസിഡന്റ് ഭാഗ്യോദയ് പനപ്പാംകുന്ന് LP സ്കൂൾ PTA പ്രസിഡന്റ് ജയകുമാർ എന്നിവർ സന്നിധരായി